Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ശിവന്റെ തൃക്കണ്ണില്‍ നിന്ന് വന്ന കാലഭൈരവന്, മദ്യം പ്രസാദമായി നല്കുന്ന ക്ഷേത്രം
നമ്മുടെ രാജ്യത്ത് അപൂര്‍വ്വങ്ങളായ നിരവധി ക്ഷേത്രങ്ങളുണ്ട്. വ്യത്യസ്തമായ പ്രാധാന്യമുള്ള നിരവധി ദേവീദേവന്മാരുടെ ക്ഷേത്രങ്ങള്‍ ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. ഓരോ ക്ഷേത്രത്തിനും ഓരോ പ്രത്യേകതകളും കഥകളും പറയാനുണ്ട്. ക്ഷേത്രങ്ങളുടെ നഗരം എന്നാണ് വാരണാസി പ്രധാനമായും അറിയപ്പെടുന്നത്. വാരണാസിയിലെ ഓരോ ക്ഷേത്രത്തിനും വ്യത്യസ്തമായ പ്രത്യേകതകളുണ്ട്.
ഇവിടെ സ്ഥിതി ചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കാശിയിലെ കാലഭൈരവ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ഏറ്റവും സവിശേഷവും ആശ്ചര്യകരവുമായ കാര്യം ഭൈരവന് പ്രസാദമായി മദ്യം സമര്‍പ്പിക്കുന്നു എന്നതാണ്. കാലഭൈരവ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിങ്ങള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ചില കാര്യങ്ങള്‍ ഇവിടെ വായിച്ചറിയാം.

ക്ഷേത്രപാലകന് കാലഭൈരവന്
ഉത്തര്‍പ്രദേശിലെ വാരണാസി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് കാലഭൈരവ ക്ഷേത്രം. വാരണാസിയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രമാണ് ഇത്. ശിവന്റെ ഉഗ്രരൂപമായ കാലഭൈരവനെ ആരാധിക്കുന്ന ക്ഷേത്രമാണിത്. ആരെയെങ്കിലും നിഗ്രഹിക്കേണ്ടി വരുമ്പോള്‍ മാത്രമാണ് ശിവന് ഈ രൂപം സ്വീകരിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. ശിവന്റെ പ്രിയപ്പെട്ട നഗരമായിരുന്നു കാശി. അതിനാല്‍ ശിവന് കാലഭൈരവനെ ആ പ്രദേശത്തിന്റെ തലവനായി നിയമിച്ചു. കാശിയിലെ ജനങ്ങളെ ശിക്ഷിക്കാന്‍ കാലഭൈരവനും അവകാശമുണ്ടെന്ന് വിശ്വസിക്കുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍, ഭൈരവന്റെ വാഹനമായ നായയുടെ മുകളില്‍ നില്ക്കുന്ന കാലഭൈരവന്റെ ഒരു വെള്ളി വിഗ്രഹമുണ്ട്.
പ്രസാദമായി മദ്യം
വൈന്‍ അല്ലെങ്കില്‍ വിസ്കി രൂപത്തില്‍ മദ്യം പ്രസാദമായി നല്കുന്ന ഇന്ത്യയിലെ ഒരു നിഗൂഢ ക്ഷേത്രമാണ് ഇത്. വാരണാസിയിലെ കാലഭൈരവ നാഥ ക്ഷേത്രത്തിനു പുറത്ത് നിരവധി മദ്യ സ്റ്റാളുകള്‍ നിരന്നിരിക്കുന്നുണ്ട്. ക്ഷേത്രത്തിന് പുറത്തുള്ള ഈ കടകളില്‍ വൈനോ വിസ്കിയോ ഒക്കെയാണ് വില്‍ക്കുന്നത്. ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നതിന് മുമ്പ് ഭക്തര്‍ ഇവിടെ നിന്ന് മദ്യം വാങ്ങുന്നു. കാലഭൈരവ ക്ഷേത്രത്തില്‍ ഭൈരവന് ഭക്തര്‍ പ്രസാദമായി മദ്യം അര്‍പ്പിക്കുന്നു. മദ്യം അര്‍പ്പിക്കുന്ന ഭക്തര്‍ക്ക് ജീവിതത്തില്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കുകയും അവരുടെ ആഗ്രഹങ്ങള്‍ സഫലമാകുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. ക്ഷേത്രം രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയും വൈകുന്നേരം 4:30 മുതല്‍ രാത്രി 9:30 വരെയും തുറന്നിരിക്കും.
ക്ഷേത്രത്തിന്റെ ഉത്ഭവം
കാലഭൈരവ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാല്‍ ഇപ്പോഴത്തെ ക്ഷേത്രം പതിനേഴാം നൂറ്റാണ്ടില്‍ പണിതതാണ് എന്ന് രേഖകളുണ്ട്. ഉത്തരേന്ത്യയിലെ ഇസ്ലാമിക അധിനിവേശത്താല്‍ പഴയ ക്ഷേത്രം നശിപ്പിക്കപ്പെട്ടുവെന്നും പതിനേഴാം നൂറ്റാണ്ടില്‍ ഇത് പുനര്നിര്മിച്ചതാണെന്നും വിശ്വസിക്കപ്പെടുന്നു. മരിച്ച സതി ദേവിയുടെ ശരീരം സംരക്ഷിക്കാന്‍ ശിവന് കാശിയിലെ അധിപനായി കാലഭൈരവനെ നിയമിച്ചതായി വിശ്വസിക്കപ്പെടുന്നു. പുരാണ വിശ്വാസമനുസരിച്ച്, സതീദേവിയുടെ ശരീരത്തിന്റെ ഒരുഭാഗം 51 ശക്തിപീഠങ്ങളില്‍ ഒന്നായ കാശിയില്‍ പതിച്ചു. ഈ ശരീരഭാഗം വീണ സ്ഥലം വിശാലാക്ഷി ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്.
വാരണാസിയുടെ ചരിത്രത്തിന്റെ ഭാഗം
ക്ഷേത്രത്തിന്റെ പ്രവേശന കവാടം വളരെ ഇടുങ്ങിയതാണ്. പ്രവേശന കവാടത്തില്‍ നിന്ന് ഭക്തര്‍ക്ക് ഭൈരവ പ്രതിഷ്ഠ കാണാം. ക്ഷേത്രത്തിന്റെ അകത്തെ ശ്രീകോവിലിലേക്കുള്ള പ്രവേശനം ക്ഷേത്രത്തിന്റെ പുറകുവശത്താണ്, പൂജാരികള്‍ക്ക് മാത്രമേ ഇതിലൂടെ പ്രവേശിക്കാന്‍ കഴിയൂ. ശിവന്റെ മൂന്നാം കണ്ണില്‍ നിന്നാണ് ഭഗവാന് കാലഭൈരവന് ജനിച്ചതെന്ന് പറയപ്പെടുന്നു. നൂറ്റാണ്ടുകളായി ഈ ക്ഷേത്രം വാരണാസിയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാടോടിക്കഥകള്‍ പോലെ നിരവധി അത്ഭുതങ്ങളും ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുണ്ട്.



Click it and Unblock the Notifications