Latest Updates
-
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം -
മെയ് 25 മുതൽ രോഹിണി കാർത്തി: കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ! -
ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: മകം നക്ഷത്രത്തിന്റെ അപൂർവ്വ മാറ്റം, ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം? -
2026 മെയ് 23-ലെ രവി യോഗം: ഈ 3 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, നിക്ഷേപത്തിന് സ്വർണ്ണ സമയം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ മാറ്റങ്ങൾ; ഭാഗ്യം കൂടെയുണ്ടാകുമോ? -
ശനിയാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് വൻ ധനയോഗം! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: 22 മെയ് 2026-ലെ രാശിഫലം നിങ്ങളുടെ ജീവിതം മാറ്റുമോ? -
ചൂടുകാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ നെട്ടോട്ടമോ? സോഷ്യൽ മീഡിയയിലെ ഈ അപകടങ്ങൾ അറിഞ്ഞിരിക്കൂ! -
ഗുരുപുഷ്യ യോഗം കഴിഞ്ഞു; ഇനി വരുന്നത് ഭാഗ്യകാലമോ? സാമ്പത്തിക നേട്ടത്തിനായി ഈ കാര്യങ്ങൾ ഉടൻ ശ്രദ്ധിക്കൂ!
ഏഴുജന്മ പാപങ്ങള്‍ നീക്കുന്ന വൈശാഖ അമാവാസി; ഈശ്വരപ്രീതിക്കായി നാളെ ഇത് ചെയ്യൂ
ഹിന്ദുമതത്തില്‍ അമാവാസി ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഒരു വര്‍ഷത്തില്‍ 12 അമാവാസികള്‍ വരുന്നുണ്ട്. എല്ലാ അമാവാസികള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്, എന്നാല്‍ ജ്യേഷ്ഠ അമാവാസി വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാരണം ഈ ദിവസം വിവാഹിതരായ സ്ത്രീകള്‍ തങ്ങളുടെ ഭര്ത്താക്കന്മാരുടെ ദീര്‍ഘായുസ്സിനായി വട സാവിത്രി വ്രതമെടുക്കുന്നു. ജ്യേഷ്ഠ അമാവാസി നാളില്‍ തന്നെയാണ് ശനി ജയന്തിയും ആഘോഷിക്കുന്നത്.
അത്തരമൊരു സാഹചര്യത്തില്‍, ജ്യേഷ്ഠ അമാവാസിയില്‍ സ്നാനം ചെയ്യുന്നതും ദാനം ചെയ്യുകയും ഉപവസിക്കുകയും ചെയ്യുന്നത് പിതൃക്കളുടെയും ശനി ദേവന്റെയും വിഷ്ണുവിന്റെയും പരമേശ്വരന്റെയും അനുഗ്രഹം നല്കിത്തരുന്നു. ജ്യേഷ്ഠ അമാവാസി, വൈശാഖ അമാവാസി എന്നും അറിയപ്പെടുന്നു. വൈശാഖ അമാവാസിയുടെ ശുഭമുഹൂര്‍ത്തവും പൂജാവിധിയും ഈ ദിവസം ഈശ്വരപ്രീതിക്കായി ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

വൈശാഖ അമാവാസി 2023
ഈ വര്‍ഷത്തെ വൈശാഖ അമാവാസി വരുന്നത് മെയ് 19 വെള്ളിയാഴ്ചയാണ്. ഈ ദിവസം പുണ്യജലത്തില്‍ കുളിച്ച് വ്രതമനുഷ്ഠിക്കുന്ന ഒരു ആചാരവുമുണ്ട്. ഇതുവഴി ഏഴു ജന്മങ്ങളിലെ പാപങ്ങള്‍ നീങ്ങി പൂര്‍വികരുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. പഞ്ചാംഗത്തിലെ ജ്യേഷ്ഠ അമാവാസി തിഥി മെയ് 18 ന് രാത്രി 9.42 ന് ആരംഭിച്ച് മെയ് 19 ന് രാത്രി 9.22 ന് അവസാനിക്കും.
സ്നാന സമയം - രാവിലെ 05.15 - 04.59
വട സാവിത്രി പൂജാ മുഹൂര്‍ത്തം - രാവിലെ 05.43 08.58
ശനിദേവ പൂജാ മുഹൂര്‍ത്തം - വൈകുന്നേരം 06.42 - രാത്രി 07.03 (ശനിദേവനെ സൂര്യാസ്തമയത്തിനു ശേഷം ആരാധിക്കുന്നത് ഫലദായകമാണ്)

ജ്യേഷ്ട അമാവാസിയുടെ പ്രാധാന്യം
ജ്യേഷ്ഠ അമാവാസി നാളില്‍ പുണ്യനദിയില്‍ സ്നാനം ചെയ്ത ശേഷം തര്‍പ്പണം നടത്തിയാല്‍ പൂര്‍വ്വികരുടെ ആത്മാക്കള്‍ സംതൃപ്തരാകുന്നു. അതിന്റെ പ്രഭാവം മൂലം നിങ്ങളുടെ ജീവിതത്തില്‍ അപാരമായ ഐശ്വര്യം വരുന്നു. ഈ ദിവസം ശനിദോഷം ഒഴിവാക്കാന്‍, ശനി മന്ത്രം ജപിക്കുകയും ആല്‍മരത്തെ 108 തവണ വലംവച്ച് മരത്തിന്റെ ചുവട്ടിലിരുന്ന് ആരാധിക്കുക. ഈ ദിവസം സ്ത്രീകള്‍ ആല്‍മരത്തെ ആരാധിക്കുകയും ഭര്‍ത്താവിന്റെയും കുട്ടികളുടെയും ദീര്‍ഘായുസ്സിനായി ഉപവസിക്കുകയും ചെയ്യുന്നു. ഈ ദിവസമാണ് വട സാവിത്രി വ്രതവും ശനി ജയന്തിയും വരുന്നത്.

ശുഭയോഗം
ഈ വര്‍ഷം ജ്യേഷ്ഠ അമാവാസി നാളില്‍ സ്നാനവും ദാനവും ശോഭന യോഗത്തിലായിരിക്കും. രാവിലെ മുതല്‍ വൈകുന്നേരം 06.17 വരെയാണ് ശോഭനയോഗം. ശുഭകാര്യങ്ങള്‍ക്ക് ശോഭനയോഗം വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ജ്യേഷ്ഠ അമാവാസിയോടനുബന്ധിച്ച് ശിവവാസമുണ്ട്. ഈ ദിവസം ശങ്കരഭഗവാന്റെ അനുഗ്രഹം ആഗ്രഹിക്കുന്നവര്‍ക്ക് ശിവവാസത്തില് രുദ്രാഭിഷേകം നടത്താം. ജ്യേഷ്ഠ അമാവാസി നാളില്‍ രാവിലെ മുതല്‍ രാത്രി 09.22 വരെയാണ് ശിവവാസം.

ശനിജയന്തി, വടസാവിത്രി വ്രതം
നീതിയുടെ ദേവനായ ശനിദേവന് ജനിച്ചത് ജ്യേഷ്ഠ അമാവാസിയിലാണ്. അതിനാല്‍ ഈ ദിവസം ശനി ജയന്തി ആഘോഷിക്കുന്നു. ജ്യേഷ്ഠ അമാവാസിയെ ശനി അമാവാസി എന്നും വിളിക്കുന്നു. ഈ ദിവസം ശനിദേവനെ ആരാധിക്കുന്നത് ശനിദോഷം, ഏഴരശനി, കണ്ടകശനി എന്നിവയില്‍ നിന്ന് ആശ്വാസം നല്കുന്നു. ജ്യേഷ്ഠ അമാവാസിയില്‍, സാവിത്രി തന്റെ ഭര്‍ത്താവ് സത്യവാന്റെ ജീവന് യമരാജനില്‍ നിന്ന് തിരികെ കൊണ്ടുവന്നു. അതിനാല്‍ ജ്യേഷ്ഠ അമാവാസിയില്‍ വടസാവിത്രി വ്രതവും ആചരിക്കുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ വിവാഹിതരായ സ്ത്രീകള്‍ക്ക് അഖണ്ഡ സൗഭാഗ്യങ്ങളും അനുഗ്രഹവും ലഭിക്കും.

ഗംഗാസ്നാനം
ജ്യേഷ്ഠ അമാവാസിയില്‍ ഗംഗാസ്നാനം നിര്‍ബന്ധമായും ചെയ്യണം. ഹിന്ദുമതത്തില്‍, അമാവാസി ദിനത്തില്‍ ഗംഗയില്‍ കുളിക്കുന്നതും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതും മംഗളകരമായി കണക്കാക്കപ്പെടുന്നു. നിങ്ങള്‍ക്ക് ഏതെങ്കിലും തീര്‍ത്ഥാടന സ്ഥലത്തേക്ക് പോകാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ കുളിക്കുന്ന വെള്ളത്തില്‍ ഗംഗാജലം ചേര്‍ത്ത് കുളിക്കുകയും സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുകയും പൂര്‍വ്വികര്‍ക്കായി പ്രാര്‍ത്ഥന നടത്തുകയും വേണം. ഇതിനുശേഷം ഒരു ബ്രാഹ്മണന് ഭക്ഷണം നല്‍കുക. ദരിദ്രര്‍ക്ക് ദാനം നല്‍കുക.

സൂര്യനെ ആരാധിക്കുക
അമാവാസി നാളില്‍ കുളിച്ച് സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുന്നത് ഗുണകരമാണ്. ഈ ദിവസം ചെമ്പുപാത്രത്തില്‍ വെള്ളം, ഗംഗാജലം, രക്തചന്ദനം, ചുവന്ന പൂക്കള്‍, അരി എന്നിവ ചേര്‍ത്ത് സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുക. ഇതോടൊപ്പം ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മോചനം ലഭിക്കുകയും സ്ഥാനമാനങ്ങള്‍ നേടുകയും ചെയ്യുന്നു.

ആല്‍മര ആരാധന
ജ്യോതിഷ പ്രകാരം അമാവാസി ദിനത്തില്‍ ആല്‍മരത്തെ ആരാധിക്കുന്നത് ഗുണം ചെയ്യും. ഈ ദിവസം ഒരു പാത്രം വെള്ളത്തില്‍ പാല്, കറുത്ത എള്ള്, കുറച്ച് ഗംഗാജലം, പൂക്കള്‍, അരി, പഞ്ചസാര മുതലായവ കലര്‍ത്തി ആല്മരത്തിന് സമര്‍പ്പിക്കുന്നത്. ഇവയ്ക്കൊപ്പം 'ഓം പിതൃഭ്യ: നമഃ' എന്ന മന്ത്രം ജപിക്കുക. ഇത് ചെയ്യുന്നതിലൂടെ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന് എന്നിവരും നിങ്ങളുടെ പൂര്‍വ്വികരും സന്തുഷ്ടരാകുന്നു എന്നാണ് വിശ്വാസം.

ദാനകര്‍മ്മം
അമാവാസി ദിനത്തില്‍ സ്നാനത്തോടൊപ്പം ദാനം ചെയ്യുന്നതും വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഈ ദിവസം നിങ്ങളുടെ കഴിവിനനുസരിച്ച് പണം, ധാന്യങ്ങള്‍, വസ്ത്രങ്ങള്‍ മുതലായവ ദാനം ചെയ്യുക. ഇതുകൂടാതെ എള്ളോ പാലോ എള്ള് കൊണ്ടുണ്ടാക്കിയ മധുരപലഹാരങ്ങളോ ദാനം ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ, ഒരു വ്യക്തിക്ക് എല്ലാത്തരം പാപങ്ങളില്‍ നിന്നും മോചനം ലഭിക്കും.

കാളസര്‍പ്പ ദോഷം അകറ്റാന്‍
ഒരു വ്യക്തിയുടെ ജാതകത്തില്‍ കാള സര്‍പ്പദോഷം ഉണ്ടെങ്കില്‍ ജ്യേഷ്ഠ അമാവാസിക്ക് മുമ്പ് വെള്ളി സര്‍പ്പങ്ങളെ വാങ്ങിക്കുക. അതിനുശേഷം, ഈ ദിവസം ഇത് ദാനം ചെയ്യുകയും വെള്ളി സര്‍പ്പത്തെ യഥാവിധി ആരാധിക്കുക. ഇതിനുശേഷം അത് വെള്ളത്തില്‍ ഒഴുക്കുക. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് പൂര്‍വികരുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications
