Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
ലക്ഷ്മീകൃപയാല്‍ വീട്ടില്‍ സന്തോഷവും ഐശ്വര്യവും, ജീവിതം രാജകീയം; ജ്യേഷ്ഠ പൂര്‍ണിമ ആരാധന
സനാതന ധര്‍മ്മത്തില്‍ പൗര്‍ണ്ണമി തിയ്യതി വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു. പഞ്ചാംഗമനുസരിച്ച്, ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിലെ പൗര്‍ണ്ണമി തിഥിയിലാണ് ജ്യേഷ്ഠ പൂര്‍ണിമ വ്രതം ആചരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ 3നാണ് ജ്യേഷ്ഠ പൗര്‍ണ്ണമി വരുന്നത്. ജ്യോതിഷ പ്രകാരം ഈ ദിവസം ആരാധന, ജപം, സ്നാനം, ദാനം മുതലായ കര്‍മ്മങ്ങള്‍ ചെയ്യുന്നു. മാസത്തിലൊരിക്കല്‍ പൗര്‍ണ്ണമി തിയ്യതി വരുന്നുണ്ടെങ്കിലും ഓരോ പൗര്‍ണ്ണമിയ്ക്കും അതിന്റേതായ പ്രത്യേക പ്രാധാന്യമുണ്ട്.
പഞ്ചാംഗമനുസരിച്ച്, പൂര്‍ണ്ണിമ മാസത്തിലെ അവസാന ദിവസമാണ്. ഈ പ്രത്യേക ദിനത്തില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൈവരുത്തുകയും ദുഃഖങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ഈ ദിവസം ചന്ദ്രദേവിന് അര്‍ഘ്യം അര്‍പ്പിക്കുന്നതിലൂടെ മാനസിക പിരിമുറുക്കവും നീങ്ങുന്നു. ജ്യേഷ്ഠ പൂര്‍ണിമയുടെ ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും അറിയാന്‍ ലേഖനം വായിക്കൂ.

ജ്യേഷ്ഠ പൂര്‍ണിമ ശുഭമുഹൂര്‍ത്തം
ഈ വര്‍ഷത്തെ ജ്യേഷ്ഠ പൂര്‍ണിമ തിഥി ജൂണ്‍ 3 ശനിയാഴ്ച രാവിലെ 11.16 മുതല്‍ ആരംഭിക്കുന്നു. ഈ തീയതി അടുത്ത ദിവസം ജൂണ്‍ 4 ഞായറാഴ്ച രാവിലെ 09.11 ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ ജ്യേഷ്ഠ പൂര്‍ണിമ തിഥി ജൂണ്‍ 3 ന് ആരംഭിച്ച് ജൂണ്‍ 4 ന് പ്രഭാതത്തില്‍ അവസാനിക്കുന്നു, അതിനാല്‍ ജൂണ്‍ 3 ന് പൗര്‍ണ്ണമി വ്രതം ആചരിക്കും.
ജൂണ്‍ 4ന് ഞായറാഴ്ച സ്നാനം, ദാനം എന്നിവ നടത്താം. ഈ ദിവസം പൂജയോടൊപ്പം ചില കര്‍മ്മങ്ങളും ചെയ്യുന്നത് പ്രത്യേക നേട്ടങ്ങള്‍ നല്‍കും. പൗര്‍ണ്ണമി നാളില്‍ ചന്ദ്രദേവനോടൊപ്പം ലക്ഷ്മീദേവിയെയും ചിട്ടകളനുസരിച്ച് പൂജിക്കുന്നു. ഈ ദിവസം ദാനം ചെയ്യുന്നതും പുണ്യനദികളില്‍ കുളിക്കുന്നതും നിങ്ങളുടെ ഐശ്വര്യം നല്കുന്നു.

ജ്യേഷ്ഠ പൂര്‍ണിമയുടെ പ്രാധാന്യം
ജ്യേഷ്ഠ പൂര്‍ണിമയില്‍ ഭഗവാന് സത്യനാരായണന്റെ കഥ കേള്‍ക്കുകയോ പാരായണം ചെയ്യുകയോ ചെയ്യുന്നത് പ്രത്യേക നേട്ടങ്ങള്‍ നല്കുന്നു. ഈ പ്രത്യേക ദിവസം ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് സമ്പത്തും സമൃദ്ധിയും നല്കുന്നു. ഈ ദിവസം ചന്ദ്രദേവനെ ആരാധിക്കുകയും രാത്രിയില്‍ അര്‍ഘ്യം അര്‍പ്പിക്കുകയും ചെയ്യുന്നത് ജീവിതത്തില്‍ പോസിറ്റിവിറ്റി കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതോടൊപ്പം ജാതകത്തിലെ ചന്ദ്രദോഷത്തില് നിന്ന് മോചനവും ലഭിക്കും.

ഇവ ദാനം ചെയ്യുക
ജ്യേഷ്ഠ പൂര്‍ണിമ നാളില്‍ കുളി കഴിഞ്ഞ ശേഷം ചന്ദ്രനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദാനം ചെയ്യണം. ഈ ദിവസം ഒരു ബ്രാഹ്മണന് വെളുത്ത വസ്ത്രം, പഞ്ചസാര, അരി, തൈര്, വെള്ളി, വെളുത്ത പൂക്കള്‍, മുത്തുകള്‍ മുതലായവ ദാനം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ ജാതകത്തിലെ ചന്ദ്രന് ശക്തി പ്രാപിക്കുകയും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൈവരികയും ചെയ്യും.

ലക്ഷ്മി ആരാധന
ജ്യേഷ്ഠ പൂര്‍ണിമ നാളില്‍ സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ വിഗ്രഹത്തില്‍ 11 നാണയങ്ങള്‍ മഞ്ഞള്‍ തിലകം പുരട്ടി അര്‍പ്പിക്കുക. അടുത്ത ദിവസം ഇവ ഒരു ചുവന്ന തുണിയില്‍ കെട്ടി നിങ്ങളുടെ നിലവറയിലോ പണം സൂക്ഷിക്കുന്ന സ്ഥലത്തോ വയ്ക്കുക. ഇങ്ങനെ ചെയ്താല്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുകയും വീട്ടില്‍ ഒരിക്കലും പണത്തിന് ക്ഷാമം ഉണ്ടാകാതിരിക്കുകയും ചെയ്യും.

ആല്‍മര ആരാധന
ജ്യേഷ്ഠ പൂര്‍ണിമ നാളില്‍ ലക്ഷ്മീ ദേവി ആല്മരത്തില് എത്തുമെന്ന് പറയപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, രാവിലെ ആല്മരത്തിന് ചുവട്ടില്‍ മധുരമുള്ള എന്തെങ്കിലും സമര്‍പ്പിച്ച് വെള്ളം സമര്‍പ്പിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് ലക്ഷ്മിദേവിയുടെ അനുഗ്രഹം ലഭിക്കുന്നതായിരിക്കും.

സ്നാനം
ജ്യേഷ്ഠപൂര്ണിമ നാളില്‍ സ്നാം ചെയ്തശേഷം ദാനകര്‍മ്മങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് പുണ്യം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ഈ ദിവസം സ്നാനകര്മ്മവും ആരാധനയും ചെയ്ത ശേഷം, നിങ്ങള്‍ ആവശ്യക്കാര്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ ദാനം ചെയ്യണം.

ആനയുടെ പ്രതിമ വീട്ടിലേക്ക് കൊണ്ടുവരിക
ഹിന്ദുമതത്തില്‍, ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ ആനയെയും ആരാധിക്കുന്നു. ആനയെ സമ്പത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. ആനയെ ആരാധിക്കുന്നത് ലക്ഷ്മീദേവിയേയും ഗണപതിയേയും പ്രീതിപ്പെടുത്തുമെന്ന് പറയപ്പെടുന്നു. ആനയുടെ അനുഗ്രഹത്താല്‍ വീട്ടില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. സാമ്പത്തിക ഞെരുക്കത്താല്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍, ഈ ദിവസം വീട്ടില്‍ ഒരു ആനയുടെ പ്രതിമ കൊണ്ടുവരിക.

ചന്ദ്രന് പാല് അര്‍പ്പിക്കുക
ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍, ഈ ദിവസം ഭാര്യാഭര്ത്താക്കന്മാര് ചന്ദ്രദേവിന് പാല് അര്‍പ്പിക്കണം. ഇത് അവരുടെ ജീവിതത്തില്‍ വരുന്ന ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. ഭര്‍ത്താവിനോ ഭാര്യക്കോ ഇത് ചെയ്യാം. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സമാധാനം കൈവരുന്നു.



Click it and Unblock the Notifications
