Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
ആറ് ഷഷ്ഠിക്ക് തുല്യം ഒരു സ്കന്ദ ഷഷ്ഠി; ഉദ്ദിഷ്ടകാര്യസിദ്ധി ഉറപ്പുനല്‍കും പുണ്യദിനം
ഹിന്ദുമതത്തില്‍, പരമശിവന്റെയും പാര്‍വതി ദേവിയുടെയും പുത്രനാണ് കാര്ത്തികേയന്. ഭഗവാന് ശ്രീ ഗണേശനെപ്പോലെ, കാര്‍ത്തികേയനും നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും നീക്കുകയും സന്തോഷവും ഭാഗ്യവും വിജയവും നല്‍കുകയും ചെയ്യുന്നു. കാര്ത്തികേയന്, സ്കന്ദന് എന്നും അറിയപ്പെടുന്നു.
സ്കന്ദ ഷഷ്ഠി വ്രതം കാര്‍ത്തികേയ ആരാധനയ്ക്ക് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. പഞ്ചാംഗമനുസരിച്ച്, എല്ലാ മാസത്തെയും ശുക്ലപക്ഷത്തിലെ ഷഷ്ഠി തിഥിയെ സ്കന്ദ ഷഷ്ഠി എന്ന് വിളിക്കുന്നു. ഈ മാസം ഈ ശുഭദിനം വരുന്നത് മെയ് 25 വ്യാഴാഴ്ചയാണ്. സ്കന്ദ ഷഷ്ഠി ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

സ്കന്ദ ഷഷ്ഠി പ്രാധാന്യം
ഹൈന്ദവ വിശ്വാസമനുസരിച്ച്, എല്ലാ മാസവും ശുക്ല പക്ഷത്തില്‍ വരുന്ന സ്കന്ദ ഷഷ്ഠി തിഥിയില്‍ വ്രതമനുഷ്ഠിച്ച് കാര്‍ത്തികേയ ഭഗവാനെ പൂജിച്ചാല്‍, ഭക്തര്‍ക്ക് ആഗ്രഹിച്ച ഫലം ലഭിക്കും. ഈ ശുഭദിനത്തിലാണ് കാര്ത്തികേയന് ജനിച്ചതെന്നാണ് വിശ്വാസം. കാര്‍ത്തികേയന്റെ ആരാധനയും വ്രതാനുഷ്ഠാനവും ഉത്തരേന്ത്യയേക്കാള്‍ ദക്ഷിണേന്ത്യയിലാണ് പ്രാധാന്യം.
ദക്ഷിണേന്ത്യയില്‍ മുരുകന് എന്ന പേരില്‍ കാര്‍ത്തികേയനെ ആരാധിക്കുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച്, ദൈവങ്ങളുടെ സൈന്യാധിപനാണ് മുരുകന്. തന്റെ ഭക്തരെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ നിന്ന് പോലും മുരുകന് കരകയറ്റുന്നു.

ആറ് ഷഷ്ഠിക്ക് തുല്യം ഒരു സ്കന്ദ ഷഷ്ഠി
സര്പ്പരൂപമെടുത്ത് അപ്രത്യക്ഷനായ മുരുകനെ സ്വരൂപത്തില്‍ തിരികെ ലഭിക്കുന്നതിനായി പാര്‍വ്വതി ദേവി 108 ഷഷ്ഠി വ്രതമെടുത്ത് മുരുകനെ പ്രത്യക്ഷപ്പെടുത്തിയതായും താരകാസുര നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ മുരുകനെ യുദ്ധക്കളത്തില്‍ വീണ്ടും എത്തിക്കുവനായി ദേവന്മാര് വ്രതമെടുത്ത് ഫലസിദ്ധി നേടിയതായും പുരാണത്തില്‍ പറയുന്നുണ്ട്.
പൂര്‍ണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ഉറപ്പാണ്. ആറ് ഷഷ്ഠി എടുക്കുന്നതിനു തുല്യമാണ് ഒരു സ്കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് എന്നാണ് വിശ്വാസം.

സ്കന്ദ ഷഷ്ഠി ആരാധനാ രീതി
സ്കന്ദ ഷഷ്ഠി തിഥിയില്‍ കാര്‍ത്തികേയനെ ആരാധിക്കുന്നതിനായി സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റ്, കുളിച്ച് ധ്യാനത്തിന് ശേഷം, കാര്‍ത്തികേയന്റെ ശിശുരൂപത്തെ ജലം കൊണ്ട് ശുദ്ധീകരിച്ച് പുഷ്പം, ചന്ദനം, ചന്ദനത്തിരി, വിളക്ക്, പഴങ്ങള്‍, മധുരപലഹാരങ്ങള്‍, വസ്ത്രങ്ങള്‍ മുതലായവ സമര്‍പ്പിക്കുക. സ്കന്ദ ഷഷ്ഠി വ്രതത്തിന്റെ കഥ വായിക്കുക. കാര്‍ത്തികേയനോടൊപ്പം പാര്‍വതി ദേവിയേയും മഹാദേവനേയും ആരാധിക്കുക. പൂജയുടെ അവസാനം ആരതി നടത്തി നിങ്ങളുടെ ആഗ്രഹങ്ങള്‍ പറഞ്ഞ് പ്രാര്‍ത്ഥിക്കുക.

സ്കന്ദ ഷഷ്ഠി പ്രതിവിധി
* ഈ ദിവസം പൂജിക്കുമ്പോള്‍ ഷഷ്ഠി സ്തോത്രം ചൊല്ലണം. ഇതോടൊപ്പം കാര്‍ത്തികേയ ഭഗവാന്റെ നാമങ്ങളും ജപിക്കണം. കാര്ത്തികേയന് രക്തചന്ദനം അര്‍പ്പിച്ചാല്‍ നിങ്ങളുടെ സന്താനങ്ങളുടെ വിഷമതകള്‍ മാറുന്നു. അവരുടെ ജീവിതത്തിലെ തടസ്സങ്ങളില്‍ നിന്ന് അവര്‍ക്ക് മോചനവും ലഭിക്കും.
* ഓം ഹ്രീം ഷഷ്ഠിദേവൈ്യ സ്വാഹാ എന്ന മന്ത്രം താമരവിത്ത് മാല ഉപയോഗിച്ച് 1100 തവണ ജപിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന വരനെ ലഭിക്കും.

സ്കന്ദ ഷഷ്ഠി പ്രതിവിധി
* ഈ ദിവസം മയിലിനെ പൂജിച്ചാല്‍ സന്താനത്തിനുണ്ടാകുന്ന പ്രതിസന്ധികള്‍ ഒഴിവാകും.
* കാര്‍ത്തികേയ ഭഗവാന് താമരപ്പൂവും സുദര്‍ശന ചക്രവും അര്‍പ്പിച്ചാല്‍ ദുശ്ശാഠ്യമുള്ള കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ സാധിക്കും.
* കുട്ടികളുടെ ഏതെങ്കിലും തെറ്റായ കൂട്ടുകെട്ട് ഒഴിവാക്കാനായി ഈ ദിവസം കാര്‍ത്തികേയ ഭഗവാന് മയില്‍പ്പീലി, കുങ്കുമം, ശംഖ്, ബൂന്ദി ലഡ്ഡൂകള്‍ എന്നിവ സമര്‍പ്പിക്കുക.
* ഹൈന്ദവ വിശ്വാസമനുസരിച്ച്, കാര്ത്തികേയന് മയില്പ്പീലികള് ഇഷ്ടപ്പെടുന്നു, കാരണം അദ്ദേഹം മയില്വാഹനനാണ്. സ്കന്ദ ഷഷ്ഠി ആരാധനയില്‍, കാര്‍ത്തികേയ ഭഗവാന് മയില്‍പ്പീലി അര്‍പ്പിക്കണം.

സ്കന്ദ ഷഷ്ഠി പ്രതിവിധി
സ്കന്ദപുരാണത്തിലെ ഏതാനും അദ്ധ്യായങ്ങള്‍ വായിക്കുക. സ്കന്ദ ഷഷ്ഠി കവചം, സുബ്രഹ്മണ്യ ഭുജംഗം അല്ലെങ്കില്‍ സ്കന്ദ ഗുരു കവചം എന്നിവ കേള്‍ക്കുകയോ ജപിക്കുകയോ ചെയ്യുക. ഈ ദിവസം വ്രതമെടുക്കുന്നവര്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കര്‍ശനമായി ഒഴിവാക്കുക. ഓം ശരവണ ഭവ എന്ന മന്ത്രം 108 തവണയോ അതില്‍ കൂടുതലോ ജപിക്കുക.



Click it and Unblock the Notifications

