Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദുരിതദുഖം നീക്കും വിഘ്നേശ്വര പ്രീതിക്ക് ഉത്തമനാള്; വൈശാഖ വിനായക ചതുര്‍ത്ഥി ശുഭമുഹൂര്‍ത്തം
ഹിന്ദു കലണ്ടര്‍ അനുസരിച്ച് എല്ലാ മാസവും ശുക്ല പക്ഷ ചതുര്‍ത്ഥിയിലാണ് വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നത്. ഈ വര്‍ഷം, ജ്യേഷ്ഠ മാസത്തിലെ വിനായക ചതുര്‍ത്ഥി വരുന്നത് മെയ് 23 ചൊവ്വാഴ്ചയാണ്. ഈ ദിവസം മഹാദേവന്റെ പുത്രനായ ഗണപതിയെ ഭക്തര്‍ ആരാധിക്കുന്നു. ഗജാനനന്‍, ലംബോദരന്, വിനായകന്, വിഘ്നേശ്വരന്, ഏകദന്തന്‍, സിദ്ധിവിനായകന്‍ തുടങ്ങി പല പേരുകളില്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്യുന്നു.
ഗണപതിയെ ആരാധിക്കുന്നത് സന്തോഷവും സമാധാനവും സമ്പത്തും കൈവരുത്തുമെന്നാണ് വിശ്വാസം. നിങ്ങളുടെ ജീവിതത്തില്‍ നിലനിന്നിരുന്ന ദു:ഖങ്ങളും പ്രശ്നങ്ങളും ഇല്ലാതാകുകയും ചെയ്യും. ജ്യേഷ്ഠമാസത്തിലെ വിനായ ചതുര്‍ത്ഥി നാളില്‍ ഗണപതിയെ ആരാധിക്കുന്നതിലൂടെ അറിവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. ജ്യേഷ്ഠ വിനായക ചതുര്‍ത്ഥിയുടെ ശുഭമുഹൂര്‍ത്തവും പൂജാവിധിയും ആരാധനാ രീതിയും എന്തെന്ന് നമുക്ക് നോക്കാം.

ശുഭമുഹൂര്‍ത്തം
ജ്യേഷ്ഠ മാസത്തിലെ ചതുര്‍ത്ഥി തിഥി മെയ് 22ന് രാത്രി 11:18 ന് ആരംഭിച്ച് മെയ് 24ന് ഉച്ചയ്ക്ക് 12:57 ന് അവസാനിക്കും. സനാതന ധര്‍മ്മത്തില്‍ ഉദയ തീയതി പരിഗണിക്കുന്നു. അതിനാല്‍ വിനായക ചതുര്‍ത്ഥി മെയ് 23ന് ആഘോഷിക്കും. ഈ ദിവസം സിദ്ധിവിനായക ഗണപതിയെ ആരാധിക്കുന്നു. ഈ ദിവസം ഉച്ചകഴിഞ്ഞാണ് ഗണപതിയെ ആരാധിക്കുന്നത്.
ഈ വര്‍ഷത്തെ വിനായക ചതുര്‍ത്ഥി വളരെ ശുഭകരമായ ഒരു യാദൃശ്ചികമായി മാറുകയാണ്. കാരണം ജ്യേഷ്ഠ മാസത്തിലെ മൂന്നാമത്തെ ബഡാ മംഗല്‍ വ്രതവും ഈ ദിവസം ആചരിക്കും. അത്തരമൊരു സാഹചര്യത്തില്‍, ഗണേശനെയും ബജ്രംഗ്ബലിയെയും ആരാധിക്കുന്നത് നിങ്ങളുടെ എല്ലാ വിഷമങ്ങളും നീക്കും.

ആരാധനാ രീതി
വിനായ ചതുര്‍ത്ഥി ദിനത്തില്‍ അതിരാവിലെ എഴുന്നേല്ക്കുക. വീട് വൃത്തിയാക്കിയ ശേഷം ഗംഗാജലം കലര്‍ത്തിയ വെള്ളത്തില്‍ കുളിച്ച് ധ്യാനിക്കുക. ആദ്യം സൂര്യദേവന് വെള്ളം സമര്‍പ്പിക്കുക. അതിനു ശേഷം മഞ്ഞ പഴങ്ങള്‍, മഞ്ഞ പൂക്കള്‍, ചന്ദനത്തിരി, വിളക്ക്, അക്ഷതം, ചന്ദനം, ദര്‍ഭപുല്ല് മുതലായവ കൊണ്ട് ഗണപതിയെ ആരാധിക്കുക. ഗണപതിക്ക് മോദകം വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് പ്രസാദത്തില്‍ മോദകം സമര്‍പ്പിക്കുക. ഈ സമയത്ത് താഴെ പറയുന്ന മന്ത്രം ജപിക്കുക-
വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ
നിര്‍വിഘ്നം കുരുമേ ദേവ സര്‍വ്വ കാര്യേഷു സര്‍വ്വദാ.. ഓം..
ദിവസം മുഴുവന്‍ വ്രതമെടുക്കുക. വേണമെങ്കില്‍ പഴവും വെള്ളവും കഴിക്കാം. വൈകുന്നേരം ആരതി നടത്തി പഴങ്ങള്‍ കഴിക്കുക. ആരാധന കഴിഞ്ഞ് അടുത്ത ദിവസം വ്രതം മുറിക്കുക. ഇതിനു മുമ്പ് നിങ്ങള്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം ദാനം ചെയ്യുക.

ദാനം ചെയ്യുക
വിനായക ചതുര്‍ത്ഥി നാളില്‍ ഗണേശ ഭഗവാന്റെ അനുഗ്രഹം ലഭിക്കാന്‍, അരിയില്‍ പച്ചമുളക് കലര്‍ത്തി അവശനായ ഒരാള്‍ക്ക് ദാനം ചെയ്യുക. ഇതുകൂടാതെ പക്ഷികള്‍ക്ക് കുതിര്‍ത്ത ഉഴുന്നും നല്‍കുക. ഇതിലൂടെ നിങ്ങള്‍ക്ക് ഗണപതിയുടെ അനുഗ്രഹം ലഭിക്കുന്നതായിരിക്കും.

ദുരിത മോചനത്തിന്
നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ വളരെക്കാലമായി അവസാനിക്കുന്നില്ലെങ്കില്‍ വിനായക ചതുര്‍ത്ഥി നാളില്‍ നിങ്ങള്‍ക്ക് ചില പ്രതിവിധികള്‍ ചെയ്യാവുന്നതാണ്. ഈ ദിവസം രാവിലെ കുളിയും മറ്റും കഴിഞ്ഞ് ഗണേശക്ഷേത്രത്തില്‍ പോയി 11 അല്ലെങ്കില്‍ 21 ദര്‍ഭ പുല്ല് ഗണപതിക്ക് സമര്‍പ്പിക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ നിങ്ങളുടെ പ്രശ്നങ്ങളില്‍ നിന്ന് ഉടന്‍ തന്നെ മുക്തി നേടാന്‍ സാധിക്കും.

മഞ്ഞള്‍
വിനായക ചതുര്‍ത്ഥി നാളില്‍ ഗണപതിക്ക് മഞ്ഞള്‍ സമര്‍പ്പിക്കുക. ഗണപതിക്ക് മഞ്ഞള്‍ അര്‍പ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സന്തോഷവും ഐശ്വര്യവും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. വിനായക ചതുര്‍ത്ഥി ദിനത്തില്‍ ആവശ്യക്കാര്‍ക്ക് വസ്ത്രങ്ങള്‍, ധാന്യങ്ങള്‍ മുതലായവ ദാനം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ മുടങ്ങിക്കിടക്കുന്ന ജോലികള്‍ സുഗമമായി നടക്കാന്‍ തുടങ്ങും.

എള്ള് അഭിഷേകം
ഗാര്‍ഹിക പ്രശ്നങ്ങള്‍, കുട്ടികള്‍, രോഗം, ജോലി, വ്യാപാരം, ഗ്രഹദോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ വിനായക ചതുര്‍ത്ഥി ദിനത്തില്‍ വെളുത്ത എള്ള് ഉപയോഗിച്ച് ഗണപതിയെ ആരാധിക്കുക. ഈ ശുഭദിനത്തില്‍ ഗണപതിയെ എള്ള് കൊണ്ട് അഭിഷേകം ചെയ്ത് എള്ള് കൊണ്ട് നിര്‍മ്മിച്ച ലഡ്ഡുകള്‍ നിവേദിച്ച് ഒരു വെറ്റിലയില്‍ എള്ള് വെച്ച് നിങ്ങളുടെ ഇഷ്ടം പറഞ്ഞ് ഗണപതിയുടെ പാദങ്ങളില്‍ സമര്‍പ്പിക്കുക. ഇതിനുശേഷം പശുവിന് എള്ള് കൊണ്ടുണ്ടാക്കിയ ഭക്ഷണം നല്‍കുകയും എള്ള് ദാനം ചെയ്യുകയും ചെയ്യുക. ഈ പ്രതിവിധിയിലൂടെ നിങ്ങളുടെ പ്രശ്നങ്ങള്‍ വിട്ടകലുന്നതായിരിക്കും.



Click it and Unblock the Notifications

