Jyeshta Nakshatra 2022 : 2022-ല്‍ കടം കൊടുക്കരുത്: അത് തീരുദുരിതത്തിലേക്കെത്തും നക്ഷത്രം

ഓരോ നക്ഷത്രത്തിനും ഓരോ തരത്തിലുള്ള ഫലങ്ങളാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ നക്ഷത്രഫലത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അറിഞ്ഞ് വേണം നാം ഓരോന്നും കണക്കാക്കുന്നതിന്. ജനിച്ച സമയവും നാഴികയും വിനാഴികയും എല്ലാം കണക്കാക്കിയാണ് ഒരാളുടെ ജന്മനക്ഷത്രത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലാണ് ഫലങ്ങള്‍ ജീവിതത്തില്‍ വരുന്നത്. ഈ ലേഖനത്തില്‍ തൃക്കേട്ട നക്ഷത്രത്തിന്റെ 2022-ലെ ഫലങ്ങളെക്കുറിച്ചാണ് മനസ്സിലാക്കേണ്ടത്.

Jyeshta Nakshatra 2022

നിങ്ങള്‍ തൃക്കേട്ട നക്ഷത്രക്കാരാണോ അതോ നിങ്ങളിലാരെങ്കിലും തൃക്കേട്ട നക്ഷത്രക്കാര്‍ സുഹൃത്തുക്കളായുണ്ടോ. 2022-ല്‍ അവരെ കാത്തിരിക്കുന്ന ഫലങ്ങള് അതിശയിപ്പിക്കുന്നതാണ്. 2022-ലെ തൃക്കേട്ട ഫലത്തെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ കൂടുതലായി അറിയാം.

വര്‍ഷഫലങ്ങള്‍

വര്‍ഷഫലങ്ങള്‍

തൃക്കേട്ട നക്ഷത്രത്തിന്റെ വര്‍ഷഫലം എന്തൊക്കെയെന്ന് നോക്കാം. അതിന് മുന്‍പ് തൃക്കേട്ട നക്ഷത്ര പാദം 1-ല്‍ ജനിച്ച വൃശ്ചികം രാശിക്കാര്‍ നിങ്ങള്‍ ചെയ്യാത്ത കാര്യങ്ങള്‍ക്ക് കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടതായി വരും. തൃക്കേട്ട നക്ഷത്ര പാദം 2 വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ സ്വത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. തൃക്കേട്ട നക്ഷത്ര പാദം 3 വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്ക് കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ സ്വന്തമായി ജോലികള്‍ ചെയ്യുന്നവര്‍ വിജയിക്കും. തൃക്കേട്ട നക്ഷത്ര പാദം 4 വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് മാറുന്നതിനുള്ള സാധ്യതയുണ്ട്.

മികച്ച മാസങ്ങള്‍

മികച്ച മാസങ്ങള്‍

ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, ജൂണ്‍, ഒക്ടോബര്‍, നവംബര്‍ എന്നീ മാസങ്ങള്‍ തൃക്കേട്ട നക്ഷത്രത്തിന് മികച്ച ഫലം നല്‍കുന്നുണ്ട്. ഇത് കൂടാതെ 2022 ജനുവരി, ജൂലൈ, ഡിസംബര്‍ മാസങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക് മോശം ഫലം നല്‍കുന്നുണ്ട്. 2022 മെയ്, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങള്‍ തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് സമ്മിശ്രഫലം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ മികച്ച സമയവും മോശം സമയവും എല്ലാം ആലോച്ച്ച് വേണം ഓരോ കാര്യങ്ങളും ചെയ്യുന്നതിന്.

കരിയര്‍

കരിയര്‍

കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ഇത് പോസിറ്റീവ് മാറ്റങ്ങളേക്കാള്‍ ചില അവസരങ്ങളില്‍ നെഗറ്റീവ് ഫലങ്ങളും ഉണ്ടാക്കുന്നുണ്ട്. വിദേശ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അവരുടെ ശ്രമം യാഥാര്‍ത്ഥ്യമാകും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ വര്‍ഷം ഭാഗ്യമുണ്ടാകും. അനാവശ്യമായ പ്രതീക്ഷകള്‍ തൊഴില്‍ അന്വേഷണത്തിനും തൊഴിലിനും ദോഷം ചെയ്യും. നല്ല ജോലിയുള്ളവര്‍ പുതിയ ജോലിയില്‍ ചേരുന്നതിന് ശ്രമിക്കും. നിങ്ങളില്‍ ചിലര്‍ കരിയറില്‍ നിന്ന് ഇടവേള എടുത്ത് പുതിയ കാര്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തും.

സാമ്പത്തികം

സാമ്പത്തികം

പുതിയ വീടിന്റെ നിര്‍മ്മാണത്തിനുള്ള സാധ്യതയുണ്ട്. നേരത്തെയുള്ള നിക്ഷേപത്തില്‍ നിന്നുള്ള സാമ്പത്തിക നേട്ടം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ അധിക വരുമാനം ലഭിക്കുകയും അതില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ വിജയം കാണുന്നുണ്ട്. പുത്തന്‍ ആശയങ്ങള്‍ നിങ്ങള്‍ക്ക് മികച്ച സാമ്പത്തിക ലാഭം കൊണ്ട് വരുന്നുണ്ട്. പൊതുവേ സാമ്പത്തികപരമായി മികച്ച സമയമായിരിക്കും തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് 2022. എന്നാല്‍ ഇവര്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടേണ്ടത് കടം കൊടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം കടം കൊടുക്കുമ്പോള്‍ അത് കടം കൊടുത്ത വ്യക്തിക്ക് ദോഷമായി മാറുന്നതിനുള്ള സാധ്യതയുണ്ട്.

സാമ്പത്തികം

സാമ്പത്തികം

വീട് വാങ്ങിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ആധുനിക ഡിസൈന്‍ അടിസ്ഥാനമാക്കി പുതിയ വീട് വാങ്ങുന്നതിലേക്കാണ് ഇവര്‍ എത്തുന്നത്. വിലകൂടിയ സമ്മാനങ്ങള്‍ ഇവരെ തേടി വരുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധാരാളം പണം ചെലവഴിക്കും. ആളുകള്‍ നിങ്ങളെ സാമ്പത്തികപരമായി വഞ്ചിക്കാന്‍ ശ്രമിച്ചേക്കാം. എല്ലാ സാമ്പത്തിക ഇടപാടുകളിലും ജാഗ്രത പാലിക്കുന്നതിന് അശ്രദ്ധ കാണിക്കരുത്. പലപ്പോഴും നിങ്ങളിലുണ്ടാവുന്ന അത്യാഗ്രഹം നാശത്തിന് കാരണമാകും. പണം വായ്പ നല്‍കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. വായ്പയ്ക്ക് ജാമ്യം നില്‍ക്കുന്നതിന്റെ ഫലമായി പ്രശ്നങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

വിദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരം തൃക്കേട്ട നക്ഷത്രക്കാരെ തേടിയെത്തും. ചെയ്യുന്ന യാത്രകള്‍ എല്ലാം തന്നെ വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്. വാദപ്രതിവാദങ്ങളില്‍ വിജയിക്കുന്നതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നു. പൊതുപ്രവര്‍ത്തകര്‍ക്ക് പല കോണില്‍ നിന്നും അപവാദങ്ങള്‍ നേരിടേണ്ടിവരും. ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുകയും അതനുസരിച്ച് മുന്നോട്ട് പോവേണ്ടി വരികയും ചെയ്യുന്നുണ്ട്. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. നിങ്ങള്‍ക്ക് വിദേശത്ത് നിന്നുള്ള ഭക്ഷണം കഴിക്കാന്‍ ഭാഗ്യമുണ്ടാവും.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

സര്‍ക്കാരില്‍ നിന്നോ സംഘടനകളില്‍ നിന്നോ ഉള്ള അവാര്‍ഡുകള്‍ ലഭിക്കുന്നുണ്ട്. അഭിമുഖങ്ങളിലും പരീക്ഷകളിലും വിജയം തൃക്കേട്ട നക്ഷത്രക്കാരെ തേടി വരുന്നുണ്ട്. മാതാപിതാക്കളോടൊപ്പമോ കുട്ടികളോടൊപ്പമോ താമസിക്കാനുള്ള അവസരം ഇവര്‍ക്കുണ്ടാവുന്നുണ്ട്. ജോലിസ്ഥലത്തോ സമൂഹത്തിലോ നിങ്ങള്‍ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങള്‍ ഏറ്റെടുക്കും. സുപ്രധാന രേഖകളില്‍ ഒപ്പിടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ലഹരിപാനീയങ്ങളോ മറ്റ് വസ്തുക്കളോ കഴിച്ചതിന് ശേഷം വാഹനമോടിക്കുകയോ വാഹനം ഉപയോഗിക്കുകയോ ചെയ്യുന്നത് ഗുരുതരമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കും.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

പങ്കാളിയുമായുള്ള ഏത് പ്രശ്‌നത്തേയും പെട്ടെന്ന് പരിഹരിക്കും. എഴുത്തിലേക്ക് തൃക്കേട്ട നക്ഷത്രക്കാര്‍ തിരിയുകയും അത് വഴി നിങ്ങളെ തേടി പ്രശംസകള്‍ വരുകയും ചെയ്യും. കുട്ടികളെക്കുറിച്ച് നിങ്ങളെ അഭിമാനിക്കും. വിഡ്ഢിത്തം നിമിത്തം നിങ്ങള്‍ പലപ്പോഴും പരിഹാസത്തിന് ഇരയായേക്കാം. അത് മാനസിക സമ്മര്‍ദ്ദവും അപമാനവും ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ഉറക്കക്കുറവ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇലക്ട്രിക് ഉപകരണങ്ങള്‍, രാസവസ്തുക്കള്‍, ഗ്യാസ്, ആയുധങ്ങള്‍ അല്ലെങ്കില്‍ തീ എന്നിവ കൈമാറുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കണം.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

പ്രസവം, ശതാബ്ദി, വിവാഹം എന്നിങ്ങനെ കുടുംബത്തിലെ സന്തോഷകരവും മംഗളകരവുമായ അവസരങ്ങള്‍ക്ക് നിങ്ങള്‍ പ്രധാന പങ്ക് വഹിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വര്‍ഷമായിരിക്കും. പരീക്ഷകളില്‍ മികച്ച വിജയം നേടുന്നതിനുള്ള സാധ്യതയുണ്ട്. ചിലരുടെ ആഗ്രഹപ്രകാരമുള്ള വിവാഹം നടക്കുന്നു. പ്രണയത്തിന് പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. പുനര്‍വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും 2022. അതുകൊണ്ട് തന്നെ പൊതുവേ മോശമല്ലാത്ത വര്‍ഷമാണ് 2022 തൃക്കേട്ട നക്ഷത്രക്കാര്‍ക്ക്.

Story first published: Friday, January 14, 2022, 12:00 [IST]
X
Desktop Bottom Promotion