Latest Updates
-
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
നല്ലകാലത്തിലേക്ക് കാലെടുത്തു വയ്ക്കും, 2024 ജനുവരി പിറക്കുന്നതോടെ വ്യാഴം അനുഗ്രഹിക്കുന്ന 3 രാശി
ജ്യോതിഷത്തില്‍ വ്യാഴത്തിന്റെ സ്ഥാനം വളരെ പ്രധാനമാണ്. സന്തോഷം, ഐശ്വര്യം, സന്താനങ്ങള്‍, വിവാഹം എന്നിവയ്ക്ക് കാരണ ഗ്രഹമായി വ്യാഴത്തെ കണക്കാക്കപ്പെടുന്നു. ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശുഭകരമാണെങ്കില്‍ ഒരു വ്യക്തിയുടെ ഭാഗ്യം പ്രകാശിക്കും.
അത്തരമൊരു വ്യക്തിക്ക് ജീവിതത്തില്‍ കഠിനാധ്വാനം ചെയ്യാതെ തന്നെ സന്തോഷവും സമ്പത്തും ആസ്വദിക്കാന്‍ സാധിക്കും. വ്യാഴത്തിന്റെ നിലവിലെ ഗ്രഹസ്ഥാനം അനുസരിച്ച് പുതുവര്‍ഷം മൂന്ന് രാശിക്കാര്‍ക്ക് ഭാഗ്യം സമ്മാനിക്കും. വ്യാഴത്തിന്റെ ശുഭഫലത്താല്‍ ഇവരുടെ ജീവിതത്തില്‍ സന്തോഷം അലയടിക്കും. ആ ഭാഗ്യ രാശികള്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചിങ്ങം
ചിങ്ങം രാശിയുടെ ഒന്‍പതാം ഭാവത്തില്‍ മേടം രാശിയില്‍ വ്യാഴത്തിന്റെ വക്രഗതി നടക്കുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് ധാരാളം ശുഭകരമായ അവസരങ്ങള്‍ ലഭിക്കും. ചിങ്ങം രാശിക്കാര്‍ക്ക് സന്താനങ്ങളെക്കുറിച്ച് നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. അത് കുടുംബ വളര്‍ച്ചയുമായോ സന്താനങ്ങളുടെ ക്ഷേമവുമായോ ബന്ധപ്പെട്ട വിജയങ്ങളാകാം. കൂടാതെ, ഗ്രഹങ്ങളുടെ ഈ ചലനം ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികളും പരിശ്രമങ്ങളും പൂര്‍ത്തീകരിക്കാന്‍ നിങ്ങളെ സഹായിക്കും.
നിങ്ങളുടെ വഴിയിലെ തടസ്സങ്ങള്‍ മറികടക്കാനാകും. വിജയത്തിന്റെ സന്തോഷം നിങ്ങളില്‍ അലയടിക്കും. മേടം രാശിയില്‍ വ്യാഴം പിന്നോക്കം പോകുന്നത് വിദേശയാത്രയ്ക്കുള്ള സാധ്യതയെയും സൂചിപ്പിക്കുന്നു. ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം ഒരു യാത്ര പോകാനാകും. അത് പുതിയ അനുഭവങ്ങളിലേക്കുള്ള വാതിലുകള്‍ തുറക്കും. ജീവിതത്തില്‍ ചില അപ്രതീക്ഷിതമായ കാര്യങ്ങള്‍ സംഭവിക്കും. ഏറെക്കാലമായി നിങ്ങള്‍ കൊതിച്ചിരുന്ന ചില വസ്തുക്കള്‍ കരസ്ഥമാക്കാനും ഈ സമയം നിങ്ങള്‍ക്ക് സാധിക്കും.
ധനു
വ്യാഴം മേടരാശിയില്‍ പിന്‍വാങ്ങുകയും അഞ്ചാം ഭാവത്തില്‍ സ്ഥാനം പിടിക്കുകയും ലഗ്നാധിപന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്യുമ്പോള്‍ ധനുരാശിക്കാര്‍ക്ക് ആവേശകരമായ ഒരു മാറ്റം അനുഭവപ്പെടും. ഈ ആകാശ വിന്യാസം നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ധനു രാശിക്ക് ശക്തിയും ഊര്‍ജ്ജവും നല്കുന്നു. അഞ്ചാം ഭാവത്തില്‍ വ്യാഴം പിന്നോക്കം നില്‍ക്കുന്നത് യുവാക്കള്‍ക്ക് ശുഭവാര്‍ത്തയുടെ സൂചനയാണ്.
വലിയ വിജയങ്ങള്‍ നേടുന്നതിനോ കുടുംബകാര്യങ്ങള്‍ മെച്ചപ്പെടുന്നതിനോ സാധ്യതയുണ്ട്. കുടുംബത്തില്‍ നിലനിന്നിരുന്ന കലഹങ്ങള്‍ ഒഴിവായിപ്പോകും. ബന്ധങ്ങളില്‍ സ്നേഹം വളരും. ധനു രാശിക്കാര്‍ക്ക് ഈ സമയത്ത് മികച്ച സാമ്പത്തിക വിജയം പ്രതീക്ഷിക്കാം. പ്രത്യേകിച്ച് സമ്പാദ്യ സംരംഭങ്ങളില്‍ വിജയം കാണും. വിവേകപൂര്‍ണ്ണമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളും നിക്ഷേപങ്ങളും നിങ്ങളുടെ സാമ്പത്തിക ഭദ്രതയും സുസ്ഥിരതയും വര്‍ദ്ധിപ്പിക്കും. ജീവിതത്തില്‍ കാര്യമായ ഫലങ്ങള്‍ ലഭിക്കുകയും ചെയ്യും.
മകരം
മൂന്നാമത്തെയും പന്ത്രണ്ടാമത്തെയും ഭാവാധിപനായ വ്യാഴം നിങ്ങളുടെ നാലാമത്തെ ഭാവത്തിലേക്ക് പ്രവേശിക്കുന്നത് മകരം രാശിക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കും. ഈ ഗ്രഹ സംയോജനം മകരം രാശിക്കാരില്‍ ഒരു പുതിയ ആത്മവിശ്വാസവും ധൈര്യവും സൃഷ്ടിക്കും. ധീരമായ അഭിലാഷങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും നിങ്ങളെ നയിക്കും. കൂടാതെ, നാലാം ഭാവത്തിലെ വ്യാഴത്തിന്റെ സ്ഥാനം സ്വത്തിന്റെയും അവകാശങ്ങളുടെയും മേഖലയില്‍ ഗണ്യമായ പുരോഗതിയെ സൂചിപ്പിക്കുന്നു.
മകരം രാശിക്കാര്‍ക്ക് പുതിയ സ്വത്ത് സമ്പാദിക്കാനാകും. അല്ലെങ്കില്‍ കാര്യമായ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ നടത്താനാകും. കൂടാതെ, മേടരാശിയിലെ വ്യാഴത്തിന്റെ വക്രഗതിയില്‍ പൂര്‍വ്വിക സമ്പത്ത് സമ്പാദിക്കാനായേക്കും. ഒരുപക്ഷേ അമ്മയുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ നേടാനാകും.
ജ്യോതിഷത്തിലെ വ്യാഴം
ജ്യോതിഷത്തില്‍ വ്യാഴത്തെ ശുഭകരമായ ഗ്രഹമായി കണക്കാക്കുന്നു. ജാതകത്തില്‍ വ്യാഴം ശക്തമായ സ്ഥാനത്താണെങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തികമായി പുരോഗതി കൈവരിക്കാനാകുന്നു. അറിവ്, കുട്ടികള്‍, വിദ്യാഭ്യാസം മുതലായവയുടെ ഘടകമായി ദേവഗുരു വ്യാഴത്തെ കണക്കാക്കുന്നു. ജാതകത്തില്‍ വ്യാഴം ശക്തിപ്പെട്ടാലോ ശുഭകരമായ സ്ഥാനത്ത് നിന്നാലോ അത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏത് വിഷമകരമായ അവസ്ഥയില്‍ നിന്നും കരകയറ്റുന്നു.
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. വ്യാഴത്തില്‍ ഒരു വ്യക്തിയെ ഇരുട്ടിലേക്ക് തള്ളിവിടാനും ജാതകത്തില്‍ പ്രതികൂലമായി വന്നാല്‍ അവരെ വളരെയധികം കഷ്ടപ്പെടുത്താനുമുള്ള ശക്തിയുണ്ട്. ധനു, മീനം രാശിക്കാരുടെ അധിപനാണ് വ്യാഴം. ജാതകത്തില്‍ ശക്തനായ വ്യാഴം ഭാഗ്യവും അപാരമായ സമ്പത്തും ആഡംബരവും പ്രശസ്തിയും അധികാരവും സ്ഥാനവും കൊണ്ടുവരുന്നു. ഇത് ഒരു വ്യക്തിയെ തൊഴില്‍, ജീവിതം എന്നിവയില്‍ പുരോഗതി കൈവരിക്കാന്‍ സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
