Just In
- 24 min ago
Daily Rashi Phalam: സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കും, ദിവസം ശുഭകരം; രാശിഫലം
- 13 hrs ago
Independence Day 2022: സ്വാതന്ത്ര്യ ദിനത്തില്‍ തയ്യാറാക്കാം മികച്ച പ്രസംഗം
- 23 hrs ago
Daily Rashi Phalam: കടങ്ങള്‍ തിരികെ നല്‍കാനാകും, സാമ്പത്തികം വളരും; രാശിഫലം
- 24 hrs ago
Weekly Horoscope: വാരഫലം പറയും 12 രാശിയുടേയും സമ്പൂര്‍ണ ഗുണദോഷഫലം
Don't Miss
- News
മലയോര ഹൈവേയില്‍ വീണ്ടും വാഹനാപകടം: ഭര്‍ത്താവിന്റെ കണ്മുന്നില് കാറിടിച്ച് നഴ്സ് മരിച്ചു
- Finance
മികച്ച കുതിപ്പിന് സാധ്യതയുള്ള 4 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍
- Travel
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവാഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങി... ചെങ്കോട്ടയിലെ ചടങ്ങുകള്‍ പരിചയപ്പെടാം....
- Movies
'നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം', എനിക്ക് ശരിയെന്ന് തോന്നുന്നത് കാര്യങ്ങൾ ഇനിയും ചെയ്യുമെന്ന് ഡോക്ടർ റോബിൻ
- Technology
വില കുറഞ്ഞ 5G Smartphone അവതരിപ്പിക്കാൻ Reliance Jio? അറിയേണ്ടതെല്ലാം
- Sports
പാക് നിര ഒന്നു കൂടി മൂക്കണം, ഇന്ത്യയുടെ ഈ അഞ്ച് റെക്കോഡുകളെ തൊടാനാവില്ല!, അറിയാമോ?
- Automobiles
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം: ഇന്ത്യന്‍ വാഹന വ്യവസായത്തെ രൂപപ്പെടുത്തിയവര്‍ ഇവരൊക്കെ
Guru Gochar 2022 : 12 വര്‍ഷങ്ങള്‍ക്ക് ശേഷം വ്യാഴം മീനം രാശിയില്‍; ഗുണഫലങ്ങള്‍
മഹാഗ്രഹമായ വ്യാഴം ഏകദേശം 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മീനം രാശിയില്‍ എത്തുന്നു. ഏപ്രില്‍ 13 വൈകുന്നേരം 3:48 ന് വ്യാഴം സ്വന്തം രാശിയായ മീനത്തിലേക്ക് പ്രവേശിക്കുന്നു. നേരത്തെ, 2010 മെയ് മുതല്‍ 2011 മെയ് വരെ വ്യാഴം മീനരാശിയില്‍ സംക്രമിച്ചിരുന്നു. അതിനുശേഷം വീണ്ടും ഇപ്പോള്‍ വ്യാഴം മീനം രാശിയിലേക്ക് വന്നിരിക്കുന്നു. അതിന്റെ ഫലമായി നിരവധി രാശിചിഹ്നങ്ങള്‍ക്ക് ശുഭയോഗം രൂപം കൊള്ളും.
Most
read:
ഐശ്വര്യത്തിന്റെ
ലക്ഷണങ്ങളാണ്
നിങ്ങള്‍
കാണുന്ന
ഈ
സ്വപ്നങ്ങള്‍
2023 ഏപ്രില്‍ 23 വരെ വ്യാഴം ഈ രാശിയില്‍ സംക്രമിക്കും. അതിനുശേഷം അത് മേടരാശിയിലേക്ക് നീങ്ങും. വ്യാഴത്തിന്റെ രാശിമാറ്റം മനുഷ്യരെ നേരിട്ട് ബാധിക്കുന്നു, അതിനാല്‍ എല്ലാ രാശിക്കാര്‍ക്കും മീനരാശിയില്‍ വ്യാഴത്തിന്റെ സംക്രമണകാലം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
രാശിയില്‍ നിന്ന് പന്ത്രണ്ടാം ഭാവാധിപതിയിലേക്ക് മാറുമ്പോള്‍ വ്യാഴത്തിന്റെ സ്വാധീനം പല തരത്തില്‍ മികച്ചതായിരിക്കും. മതത്തിലും ആത്മീയതയിലും താല്പര്യം വര്‍ദ്ധിക്കും. വിദേശയാത്രയ്ക്കോ വിദേശ പൗരത്വത്തിനോ വേണ്ടി നടത്തുന്ന ശ്രമങ്ങളും വിജയിക്കും. അമിതമായ ചെലവുകള്‍ മൂലം സാമ്പത്തിക ഞെരുക്കങ്ങളും നേരിടാം. വസ്തുവിലോ ഗൃഹത്തിലോ പണം നിക്ഷേപിക്കണമെങ്കില്‍ അതിനുള്ള അവസരം അനുകൂലമായിരിക്കും. രഹസ്യ ശത്രുക്കളെ സൂക്ഷിക്കുക.

ഇടവം
രാശിചക്രത്തില്‍ നിന്ന് പതിനൊന്നാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ വ്യാഴത്തിന്റെ സ്വാധീനം നിങ്ങള്‍ക്ക് നല്ലതായിരിക്കും. വരുമാനമാര്‍ഗം കൂടും. ദീര്‍ഘകാലമായി നല്കിയ പണവും തിരികെ ലഭിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണം ലഭിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റപ്പെടും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സമയം മികച്ചതായിരിക്കും. പ്രണയ സംബന്ധമായ കാര്യങ്ങളില്‍ തീവ്രതയുണ്ടാകും. സന്താനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ നീങ്ങും.
Most
read:2022
ഏപ്രില്‍;
പ്രധാന
ദിവസങ്ങളും
ആഘോഷങ്ങളും

മിഥുനം
രാശിചക്രത്തില്‍ നിന്ന് പത്താം കര്‍മ്മ ഗൃഹത്തിലേക്ക് മാറുമ്പോള്‍, വ്യാഴം നിങ്ങളുടെ സ്ഥാനവും അന്തസ്സും വര്‍ദ്ധിപ്പിക്കും. സര്‍ക്കാര്‍ വകുപ്പുകളില്‍ കാത്തിരിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. സര്‍ക്കാര്‍ ടെന്‍ഡറിന് അപേക്ഷിക്കണമെങ്കില്‍ അതും അനുകൂലമായിരിക്കും. നിങ്ങള്‍ ജോലിയില്‍ മാറ്റം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അവസരം അനുകൂലമായിരിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും തീരുമാനം എടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വിജയസാധ്യത ഉയര്‍ന്നതായിരിക്കും.

കര്‍ക്കടകം
ഭാഗ്യത്തിന്റെ ഒമ്പതാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ വ്യാഴത്തിന്റെ പ്രഭാവം നിങ്ങള്‍ക്ക് നല്ലതായിരിക്കും. ഭാഗ്യം മാത്രമല്ല, എന്തെങ്കിലും വലിയ ജോലികള്‍ തുടങ്ങുകയോ പുതിയ കരാര്‍ ഒപ്പിടുകയോ ചെയ്താല്‍ അതും നിങ്ങള്‍ക്ക് ഫലവത്താകും. ആത്മീയതയില്‍ താല്പര്യം വര്‍ദ്ധിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തും. വിദേശ കമ്പനികളില്‍ സേവനത്തിനോ പൗരത്വത്തിനോ വേണ്ടി നടത്തുന്ന ശ്രമങ്ങളും വിജയിക്കും.

ചിങ്ങം
എട്ടാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ വ്യാഴത്തിന്റെ സ്വാധീനം വളരെ നല്ലതാണെന്ന് പറയാനാവില്ല. ഉയര്‍ച്ച താഴ്ചകള്‍ ഒരുപാട് ഉണ്ടാകും. ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ സ്വന്തക്കാര് തന്നെ നിങ്ങള്‍ക്ക് എതിരായി ഗൂഢാലോചന നടത്തും. പക്ഷേ അവരെയെല്ലാം പരാജയപ്പെടുത്തി, നിങ്ങള്‍ക്ക് പ്രശസ്തി നേടാന്‍ കഴിയും. പരീക്ഷയില്‍ മികച്ച മാര്‍ക്ക് വാങ്ങാന്‍ വിദ്യാര്‍ഥികള്‍ കഠിനശ്രമം നടത്തേണ്ടിവരും. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിങ്ങളെ അലട്ടും.
Most
read:ഏപ്രില്‍
മാസത്തിലെ
വ്രതങ്ങളും
ഉത്സവങ്ങളും

കന്നി
രാശിചക്രത്തില്‍ നിന്ന് ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍, വ്യാഴം നിങ്ങള്‍ക്ക് പല സന്തോഷകരമായ അവസരങ്ങളും നല്‍കും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്ക് അവസരമുണ്ടാകും. വിവാഹ സംബന്ധമായ ചര്‍ച്ചകള്‍ വിജയിക്കും. ഈ കാലയളവില്‍ നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിനും വ്യാഴത്തിന്റെ സ്വാധീനം അനുകൂലമായിരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ കാത്തിരിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. നിങ്ങള്‍ക്ക് സര്‍ക്കാര്‍ ടെന്‍ഡറിനും അപേക്ഷിക്കണമെങ്കില്‍ വിജയം നേടാനാകും.

തുലാം
രാശിചക്രത്തില്‍ നിന്ന് ആറാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ വ്യാഴത്തിന്റെ സ്വാധീനം കാരണം നിരവധി ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവരും. ബിസിനസ്സിന്റെ കാഴ്ചപ്പാടില്‍ സമയം മികച്ചതായിരിക്കും, പക്ഷേ രഹസ്യ ശത്രുക്കള്‍ വര്‍ധിക്കും. നിങ്ങളുടെ സ്വന്തക്കാര് തന്നെ നിങ്ങളെ അപമാനിക്കാന്‍ ശ്രമിക്കും, ജാഗ്രത പാലിക്കുക. ആരോഗ്യത്തെക്കുറിച്ച് ബോധമുള്ളവരായിരിക്കുക. അമ്മയുടെ ഭാഗത്തുനിന്നും ശുഭവാര്‍ത്ത ലഭിക്കും. യാത്രകള്‍ രാജ്യത്തിന് ഗുണം ചെയ്യും. വിദേശ കമ്പനികളില്‍ സേവനത്തിനോ പൗരത്വത്തിനോ വേണ്ടി നടത്തുന്ന ശ്രമങ്ങളും വിജയിക്കും.

വൃശ്ചികം
രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ വ്യാഴത്തിന്റെ സ്വാധീനം നിങ്ങള്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും വലിയ ജോലി ആരംഭിക്കാനോ കരാര്‍ ഒപ്പിടാനോ ജോലി മാറാനോ ആഗ്രഹമുണ്ടെങ്കിലും നിങ്ങള്‍ക്ക് എല്ലാ വിധത്തിലും വിജയം ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സമയം വളരെ അനുകൂലമായിരിക്കും. സന്താനങ്ങളുമായി ബന്ധപ്പെട്ട ഉത്കണ്ഠ കുറയും. ബഹുമാനം വര്‍ദ്ധിക്കും, സാമൂഹിക പദവി വര്‍ദ്ധിക്കും. നവദമ്പതികള്‍ക്ക് കുട്ടികളുണ്ടാകും.
Most
read:വാസ്തു
പറയുന്നു,
ഈ
പ്രവൃത്തികളെങ്കില്‍
വീട്
നെഗറ്റീവ്
എനര്‍ജിയുടെ
കൂടാരം

ധനു
രാശിചക്രത്തില്‍ നിന്ന് നാലാമത്തെ സന്തോഷ ഭവനത്തിലേക്ക് മാറുന്ന വ്യാഴം നിങ്ങള്‍ക്ക് അപ്രതീക്ഷിത ഫലങ്ങള്‍ നല്‍കും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കും. വസ്തുവകകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. നിങ്ങള്‍ വീടും വാഹനവും വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഗ്രഹത്തിന്റെ ഫലം അനുകൂലമായിരിക്കും. അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ പൂര്‍ണ്ണമായും വിജയിക്കും. വിജയത്തിന്റെ പ്രക്രിയ തുടര്‍ച്ചയായി തുടരുമെങ്കിലും, ചില കാരണങ്ങളാല്‍ കുടുംബ കലഹങ്ങളും മാനസിക അസ്വസ്ഥതയും നേരിടേണ്ടിവരും.

മകരം
രാശിചക്രത്തില്‍ നിന്നുള്ള മൂന്നാമത്തെ ശക്തമായ ഭവനത്തില്‍ സഞ്ചരിക്കുന്ന വ്യാഴം നിങ്ങളില്‍ അദമ്യമായ ധൈര്യവും ഊര്‍ജ്ജവും നിറയ്ക്കും. കുടുംബത്തിലെ ഇളയ സഹോദരങ്ങളുടെ പിന്തുണ ഉണ്ടാകും. നിങ്ങളുടെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും വിലമതിക്കപ്പെടും. സാമൂഹിക പദവിയും വര്‍ദ്ധിക്കും. ആരോഗ്യത്തെക്കുറിച്ച് ബോധമുള്ളവരായിരിക്കുക. ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങള്‍ പോലും നിങ്ങള്‍ക്ക് എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയും. യാത്രകള്‍ ഗുണം ചെയ്യും. മതത്തിലും ആത്മീയതയിലും താല്പര്യം വര്‍ദ്ധിക്കും. കുട്ടിയുമായി ബന്ധപ്പെട്ട ആശങ്കകളും നീങ്ങും.
Most
read:നായ്ക്കളെ
സ്വപ്നം
കാണാറുണ്ടോ
നിങ്ങള്‍
?
എങ്കില്‍

കുംഭം
വ്യാഴം രാശിചക്രത്തില്‍ നിന്ന് രണ്ടാം ഭാവത്തിലേക്ക് നീങ്ങുന്നത് വളരെക്കാലമായി തുടരുന്ന നിങ്ങളുടെ കാത്തിരിപ്പ് പരിഹരിക്കാന്‍ സഹായകമാകും. ആഡംബര വസ്തുക്കളും സ്വര്‍ണ്ണാഭരണങ്ങളും വാങ്ങാന്‍ കൂടുതല്‍ പണം ചെലവഴിക്കും. നിങ്ങളുടെ ആശയവിനിമയ കഴിവിന്റെ സഹായത്തോടെ, ഏത് സാഹചര്യവും എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. കുടുംബത്തില്‍ പുതിയ അതിഥികള്‍ വന്നേക്കാം.

മീനം
സ്വന്തം രാശിയില്‍ സഞ്ചരിക്കുമ്പോള്‍, വ്യാഴം നിങ്ങള്‍ക്ക് പൂര്‍ണ്ണമായ അനുഗ്രഹം നല്‍കും. നിങ്ങളുടെ കാര്യക്ഷമതയും ഊര്‍ജ്ജ ശക്തിയും നന്നായി ഉപയോഗിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ആരംഭിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, തീരുമാനം എടുക്കാന്‍ വൈകരുത്, വിജയം നിങ്ങളെ കാത്തിരിക്കുന്നു. സാമൂഹിക മാന്യത വര്‍ദ്ധിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ പൂര്‍ണ്ണമായും വിജയിക്കും. പ്രണയ സംബന്ധമായ കാര്യങ്ങളില്‍ തീവ്രതയുണ്ടാകും. നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട ആശങ്കകളും നീങ്ങും.