Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സെപ്റ്റംബര്‍ 14 മുതല്‍ ഈ 6 രാശിക്ക് ഭാഗ്യകാലം
സെപ്റ്റംബര്‍ മാസത്തില്‍ ദേവഗുരുവായ ബൃഹസ്പതിയുടെ രാശി മാറുന്നു. വ്യാഴം സ്വന്തം രാശിയായ ധനുരാശിയില്‍ നിന്ന് സെപ്തംബര്‍ 14ന് മകരം രാശിയിലേക്ക് മാറുകയും നവംബര്‍ 20 വരെ ഈ രാശിയില്‍ തുടരുകയും ചെയ്യും. അതിനുശേഷം, അത് കുംഭത്തില്‍ പ്രവേശിക്കും. വ്യാഴം മകരം രാശിയിലേക്ക് മാറുമ്പോള്‍ അത് ശനിദേവുമായി ഒരു യോജിപ്പില്‍ നിലനില്ക്കും.
ജ്യോതിഷത്തില്‍, വ്യാഴത്തെ അറിവ്, ഭാഗ്യം, വിവാഹം, വളര്‍ച്ച, ഗുരു, കുട്ടികള്‍ മുതലായവയുടെ ഘടകമായി കണക്കാക്കപ്പെടുന്നു. ധനു രാശിയും മീനം രാശിയും ഭരിക്കുന്നത് വ്യാഴമാണ്. മകരം രാശിയില്‍ വ്യാഴത്തിന്റെ വരവോടെ, എല്ലാ രാശിചിഹ്നങ്ങളിലും നല്ലതോ ചീത്തയോ ആയ മാറ്റങ്ങള്‍ കാണും. എന്നിരുന്നാലും 6 രാശിക്കാര്‍ക്ക് ഈ കാലയളവ് വളരെ ഉചിതമായിരിക്കും. അത്തരം രാശിക്കാര്‍ ഇവരാണ്.

മേടം
വ്യാഴത്തിന്റെ സംക്രമണം നിങ്ങള്‍ക്ക് ശുഭകരമായിരിക്കും. ഈ രാശി മാറ്റം നിങ്ങള്‍ക്ക് പേരും പ്രശസ്തിയും നല്‍കും. തൊഴില്‍ മേഖലയില്‍ ഈ സമയം നിങ്ങള്‍ക്ക് വളരെ അനുകൂലമാണെന്ന് തെളിയും. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് ഇത് ഒരു നല്ല കാലമാണ്. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ശമ്പളത്തില്‍ വര്‍ദ്ധനവും സ്ഥാനക്കയറ്റവും ലഭിക്കും.

ഇടവം
ഈ കാലയളവില്‍ ഇടവം രാശിക്കാര്‍ക്ക് ധാരാളം ഭാഗ്യമുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. നിങ്ങള്‍ നിരവധി കാലങ്ങളായി കാത്തിരുന്ന തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. വ്യാഴത്തിന്റെ സംക്രമം സാമ്പത്തിക കാഴ്ചപ്പാടില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങള്‍ക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ ലഭിക്കും. പ്രണയ ജീവിതത്തില്‍ ഈ സമയം വളരെ നല്ലതാണ്. മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനാകും.

കര്‍ക്കിടകം
വ്യാഴത്തിന്റെ പ്രഭാവം മൂലം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം തിരികെ ലഭിക്കും. ജീവിതപങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. മികച്ച തൊഴിലവസരങ്ങളും ഉണ്ടാകാം. ഇതോടൊപ്പം ശമ്പള വര്‍ദ്ധനയ്ക്കും സാധ്യതയുണ്ട്. വ്യാഴത്തിന്റെ സംക്രമണം ബിസിനസുകാര്‍ക്ക് വളരെ ശുഭകരവും പ്രയോജനകരവുമാണ്. പങ്കാളിത്ത ബിസിനസില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ അവസാനിക്കും. പുതിയ ബിസിനസുകാര്‍ക്കും ഈ സമയം വളരെ നല്ലതാണ്.

തുലാം
ഈ സംക്രമണത്തിന്റെ ഫലത്തോടെ നിങ്ങളുടെ സന്തോഷം വര്‍ദ്ധിക്കും. അമ്മയില്‍ നിന്ന് സ്നേഹം ലഭിക്കും. നിങ്ങളുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ വര്‍ദ്ധിക്കും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് ധാരാളം നല്ല അവസരങ്ങള്‍ ലഭിക്കും. പൂര്‍വ്വിക സ്വത്തില്‍ നിന്ന് നിങ്ങള്‍ക്ക് ചില വലിയ ആനുകൂല്യങ്ങള്‍ ലഭിക്കും. ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ്സില്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം.

ധനു
ഈ കാലയളവില്‍ സാമ്പത്തികമായ നേട്ടങ്ങള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കുന്നതിന്റെ സൂചനകള്‍ ഉണ്ട്. കുടുംബ ജീവിതത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. തൊഴില്‍പരമായി, മകരം രാശിയിലെ വ്യാഴത്തിന്റെ സംക്രമണം പ്രയോജനകരമാണ്. പ്രൊഫഷണല്‍ ജീവിതത്തില്‍ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ട്.

മീനം
ഈ സംക്രമണ കാലയളവില്‍ നിങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കും. ഈ സമയം നിങ്ങള്‍ക്ക് വളരെ ഫലപ്രദമായിരിക്കും, അതിനാല്‍ നിങ്ങള്‍ക്ക് ഒരു വലിയ ജോലി ആരംഭിക്കാനോ ഒരു ബിസിനസ്സ് ആരംഭിക്കാനോ ഒരു പുതിയ കരാര്‍ ഒപ്പിടാനോ ഉള്ള ശ്രമങ്ങള്‍ വേഗത്തിലാക്കുക. വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിജയിക്കും.



Click it and Unblock the Notifications
