Latest Updates
-
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ഭാഗ്യം മുന്നിലെത്തി നൃത്തമാടും, വ്യാഴം ഭരണി നക്ഷത്രത്തില്‍; സമ്പത്ത് കൊണ്ട് ആറാട്ട്
നവഗ്രഹങ്ങളില്‍ ഏറ്റവും ശുഭഗ്രഹമായാണ് വ്യാഴത്തെ കണക്കാക്കുന്നത്. നിലവില്‍ ഇത് സര്‍പ്പ ഗ്രഹമായ രാഹുവിനൊപ്പം സഞ്ചരിക്കുന്നു. ഈ സമയത്ത് വ്യാഴത്തിന്റെ ഭാവം ചിങ്ങം, തുലാം, ധനു രാശികളില് പതിക്കുന്നു. മേടത്തില് അശ്വതി നക്ഷത്രത്തില്‍ സഞ്ചരിക്കുന്ന വ്യാഴം ഈ മാസം ഭരണി നക്ഷത്രത്തില്‍ സഞ്ചരിച്ചു തുടങ്ങും.
ജൂണ്‍ 21 ന് വ്യാഴം ഭരണി നക്ഷത്രത്തില്‍ പ്രവേശിക്കും. വ്യാഴം രാശിയോ നക്ഷത്രമോ മാറുമ്പോഴെല്ലാം അത് ആളുകളുടെ ജീവിതത്തെ പലവിധത്തില്‍ ബാധിക്കുന്നു. ഭരണി നക്ഷത്രത്തിലെ വ്യാഴത്തിന്റെ സംക്രമണം 12 രാശിക്കാരെയും എങ്ങനെ ബാധിക്കുമെന്ന് നമുക്ക് നോക്കാം.

മേടം
മേട രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം ആശയക്കുഴപ്പവും പിരിമുറുക്കവും അനുഭവപ്പെടും. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള തര്‍ക്കങ്ങള്‍ നീങ്ങും. ബിസിനസ്സില്‍ സ്വന്തമായി നിക്ഷേപം നടത്തരുത്. വ്യാഴ സംക്രമത്തിന്റെ അവസാന ഘട്ടത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ നിങ്ങളെ തേടിവരും.
ഇടവം
ഇടവ രാശിയുടെ 12 ാം ഭാവത്തില്‍ വ്യാഴം വരുന്നു. കഴിഞ്ഞ വ്യാഴ സംക്രമത്തില്‍ നിരവധി പ്രശ്നങ്ങള്‍ നേരിട്ട ഇടവ രാശിക്കാര്‍ക്ക് ഈ വ്യാഴ സംക്രമണം വളരെയധികം നേട്ടങ്ങള്‍ നല്‍കും. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള അവസരങ്ങളുണ്ടാകും. നിങ്ങള്‍ ഈ സമയം സാമ്പത്തികമായി ശക്തരാകും. ചിലവുകള്‍ ഉയരുമെന്ന് തോന്നിയാലും, ഈ കാലയളവില്‍ സാമ്പത്തിക നേട്ടം വലുതായിരിക്കും. വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ വരും.

മിഥുനം
മിഥുനം രാശിയുടെ നേട്ടങ്ങളുടെ ഭവനമായ പതിനൊന്നാം ഭാവത്തിലേക്ക് വ്യാഴം സഞ്ചരിക്കുന്നു. ജോലിയില്‍ വിഷമകരമായ സാഹചര്യങ്ങള്‍ നേരിട്ടവര്‍ക്ക് ഈ സമയം അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥലം മാറ്റം ശമ്പളവര്‍ധനവ് എന്നിവയ്ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ലാഭം വര്‍ദ്ധിക്കും. തൊഴില്‍ സംബന്ധമായി വിദേശത്തേക്ക് പോകാനുള്ള ശ്രമങ്ങള്‍ വേഗത്തിലാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. അവിവാഹിതര്‍ക്ക് ഈ സമയം വിവാഹ സാധ്യത കൂടുതലാണ്.
കര്‍ക്കിടകം
കര്‍ക്കടക രാശിയുടെ പത്താം ഭാവത്തിലേക്ക് വ്യാഴം സംക്രമിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. വ്യാഴം 8, 6 ഭാവങ്ങളില്‍ കേതുവില്‍ നില്ക്കുന്നതിനാല് കടങ്ങളും തടസ്സങ്ങളും കൂടുതലായിരിക്കും. ഈ സമയം ജോലിയിലും ബിസിനസിലും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

ചിങ്ങം
ചിങ്ങം രാശിയുടെ 9-ാം ഭാവത്തില്‍ വ്യാഴം സഞ്ചരിക്കും. ഈ സമയം ധാരാളം പണനേട്ടങ്ങള് കൈവരിക്കാനാകും. സ്ത്രീകള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ പറ്റിയ സമയമാണിത്. വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. ജ്യോതിഷത്തിനും ആത്മീയ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്.
കന്നി
വ്യാഴത്തിന്റെ സംക്രമണം കന്നി രാശിക്കാര്‍ക്ക് പെട്ടെന്നുള്ള രാജയോഗം നല്‍കും. നല്ല തൊഴിലവസരങ്ങള്‍ ലഭ്യമാകും. കര്‍മ്മരംഗത്തെ പരിശ്രമങ്ങള്‍ വിജയം കൊണ്ടുവരും. നിങ്ങളുടെ മനസ്സമാധാനവും സന്തോഷവും വര്‍ദ്ധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല.

തുലാം
തുലാം രാശിയുടെ ഏഴാം ഭാവത്തില്‍ നിന്നാണ് വ്യാഴം കാണുന്നത്. തുലാം രാശിക്കാര്‍ക്ക് ഇത് നല്ല കാലമാണ്. എന്നാല്‍ ബിസിനസ് നിക്ഷേപങ്ങളില്‍ അല്പം ശ്രദ്ധിക്കണം. ഏത് കാര്യത്തിലും ശാന്തത പാലിക്കുന്നതാണ് നല്ലത്. പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ ഒഴിവാക്കുക. ശുക്രന്റെ നക്ഷത്രത്തില്‍ വ്യാഴം സഞ്ചരിക്കുന്നതിനാല്‍ ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കും.
വൃശ്ചികം
വൃശ്ചിക രാശിയുടെ ആറാം ഭാവത്തില്‍ വ്യാഴം സഞ്ചരിക്കുന്നു. ഇത് തൊഴില്‍പരമായ കാര്യങ്ങളില്‍ പുരോഗതി നല്‍കും. കടങ്ങള്‍ നിയന്ത്രണത്തിലാകും. ശത്രുക്കളെ ജയിക്കാനാകും. കോടതി കേസുകളില്‍ വിജയം ലഭിക്കും. ഈ സംക്രമണ കാലയളവില്‍ നിങ്ങള്‍ക്ക് ജോലിയില്‍ പ്രമോഷന് ലഭിച്ചേക്കാം. കുടുംബത്തില്‍ ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ഐക്യം വര്‍ദ്ധിക്കും.

ധനു
ധനു രാശിക്ക് ഇത് നല്ല കാലമാണ്. നിങ്ങളുടെ രാശിയിലും ഗുരു ദൃഷ്ടി ലഭ്യമാണ്. നിങ്ങള്‍ ഏറ്റെടുക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ ലാഭകരമായിരിക്കും. ഈ വ്യാഴ സംക്രമത്തില്‍ നിങ്ങള്‍ക്ക് വളരെയധികം നേട്ടമുണ്ടാകും. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ സ്നേഹം വര്‍ദ്ധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ അവസാനിക്കും.
മകരം
മകര രാശിയുടെ നാലാമത്തെ ഭാവത്തില്‍ വ്യാഴം സംക്രമിക്കുന്നു. അമ്മയുടെ ആരോഗ്യ പ്രശ്നങ്ങള്‍ മാറും. പുതിയ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. ജോലിയില്‍ സ്ഥലം മാറ്റം ഉണ്ടാകും. വ്യാഴ സംക്രമത്തില്‍ നിന്ന് നേട്ടങ്ങള്‍ വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് നല്ല സമയം ലഭിക്കും. 2024 ഏപ്രില്‍ അവസാനം വരെ നിങ്ങള്‍ക്ക് രാജയോഗ കാലമാണ്.

കുംഭം
കുംഭ രാശിയുടെ മൂന്നാം ഭാവത്തിലേക്ക് വ്യാഴം കടക്കുന്നു. ജോലിയില്‍ നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും. ചെറിയ യാത്രകള്‍ നടത്താനാകും. കടബാധ്യതകള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് സഹായം ലഭിക്കും. അവസരങ്ങള്‍ നിങ്ങളെ തേടിവരും.
മീനം
ഈ സമയം നിങ്ങളുടെ സംസാരത്തില്‍ ശ്രദ്ധ ആവശ്യമാണ്. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ വന്നേക്കാം. നിങ്ങള്‍ മനസ്സില്‍ കരുതുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. വ്യാഴ സംക്രമത്തിന്റെ അവസാനത്തില്‍ കരിയറില്‍ പുരോഗതിയുണ്ടാകും. വ്യാഴം കേതുവിനെ കടക്കുമ്പോള്‍ ബിസിനസില്‍ ലാഭം വര്‍ദ്ധിക്കും. കോടതി കേസുകള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരും. ശുക്രന്റെ കാരകമായ ഭരണി നക്ഷത്രത്തില്‍ വ്യാഴം സഞ്ചരിക്കുമ്പോള്‍ അപ്രതീക്ഷിതമായ പണമൊഴുക്ക് കാണാനാകും.



Click it and Unblock the Notifications
