Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
വ്യാഴം മേടം രാശിയില്‍: 2023 ഏപ്രില്‍ 22 - 2024 മെയ് വരെ അതിഗംഭീര ശുഭയോഗങ്ങളില്‍ ഈ നക്ഷത്രക്കാര്‍
മേടത്തിലേക്കുള്ള വ്യാഴത്തിന്റെ രാശിമാറ്റം സംഭവിക്കുന്ന സമയമാണ് ഏപ്രില്‍ 22. ഇനി വരുന്ന ഒരു വര്‍ഷത്തോളം കാലം അതായത് 2024 മെയ് മാസം വരെ മേടം രാശിയിലാണ് ഇനി വ്യാഴം നിലനില്‍ക്കുന്നത്. വ്യാഴത്തിന്റെ രാശി മാറ്റം കൊല്ലത്തില്‍ സംഭവിക്കുന്ന ഒന്നാണ്. ഇത് ശനിമാറ്റം പോലെ തന്നെ അതിപ്രധാനമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ 12 രാശികളിലും സംക്രമണം നടത്തുന്നതിന വ്യാഴത്തിന് പന്ത്രണ്ട് വര്‍ഷം ആവശ്യമായി വരുന്നു.
എന്നാല്‍ വ്യാഴം അതിഗംഭീര ഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമാണ് എന്നതില്‍ സംശയം വേണ്ട. ഒരു വ്യക്തിയുടെ ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തമെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് അതിശ്രേയസ്സും അതിഗംഭീരവുമായ ഫലങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട് എന്നതാണ്. എന്നാല്‍ മേടം രാശിയിലേക്കുള്ള വ്യാഴത്തിന്റെ സഞ്ചാരം അല്പം കൂടുതല്‍ ഭാഗ്യ ഫലങ്ങള്‍ ചില നക്ഷത്രക്കാര്‍ക്ക് നല്കുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

അശ്വതി
7 നക്ഷത്രങ്ങളില്‍ ആദ്യത്തെ നക്ഷത്രമായ അശ്വതി നക്ഷത്രക്കാര്‍ക്ക് അതിഗംഭീര ശ്രേഷ്ഠ ഫലങ്ങളാണ വ്യാഴത്തിന്റെ മാറ്റം സൂചിപ്പിക്കുന്നത്. ഏത് കാര്യത്തിനും അനുകൂലമായ പല മാറ്റങ്ങളും ഉള്‍ക്കൊള്ളുന്നതിന് സാധിക്കുന്ന സമയമാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ധനക്ലേശം കുറയുന്നു, എങ്കിലും അനാവശ്യ ചിലവുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ശമ്പള വര്‍ദ്ധനവ് മുടങ്ങിക്കിടന്നിരുന്ന ജോലി എന്നിവ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏങ്കിലും അല്പം ശ്രദ്ധ വേണം എല്ലാ കാര്യത്തിലും.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യം നേടുന്നതിന് സാധിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. മാതാവിന് വേണ്ടി പണം ചിലവാക്കുന്നതിനും അവരുടെ സന്തോഷത്തില്‍ പങ്ക് ചേരുന്നതിനും സാധിക്കുന്നു. വീട്ടുകാര്‍ തമ്മിലുള്ള ഐക്യമില്ലായ്മക്ക് പരിഹാരം കാണുന്നു. നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും അതിന് വേണ്ടി സമയം ചിലവഴിക്കുന്നതിനും സാധിക്കുന്നു. അനാവശ്യമായ യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയം. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരാന്‍ സാധിക്കുന്നു. ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടുന്നു. സത് സന്താനങ്ങള്‍ ഉണ്ടാവുന്നു. ധനനേട്ടങ്ങള്‍ മികച്ച രീതിയില്‍ ഉണ്ടാവുന്നു. വിവാഹിതരായവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലും ദാമ്പത്യത്തിലും ഉണ്ടാവുന്നു. ദൂരയാത്രകള് നടത്തുന്നതിനും വിദേശത്ത് ജോലി ലഭിക്കുന്നതിനും ഉള്ള അനുകൂല സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും അലംഭാവം കാണിക്കരുത്. ഗ്രഹനിലപ്രകാരം നോക്കിയാല്‍ വ്യാഴം ശക്തനെങ്കില്‍ ഫലങ്ങള്‍ ഇരട്ടിയാവുന്നു.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് എല്ലാ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അനാവശ്യമായ ഭ്രമങ്ങളില്‍ ആകൃഷ്ടരാവാതെ ജീവിതത്തില്‍ സന്തോഷിക്കുന്നതിന് ശ്രദ്ധിക്കുക. പല വിധത്തിലുള്ള ആനുകൂല്യങ്ങള്‍ പല കോണില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്നു. ധനസ്ഥിതി പല മാറ്റങ്ങളും അനുകൂല നേട്ടങ്ങളും കൊണ്ട് വരുന്നു. വാഹനയോഗം കാണുന്നുണ്ട്. കൂടാതെ വീടിന്റെ നവീകരണത്തിനും ശത്രുദോഷം നീങ്ങുന്നതിനും ഉള്ള സാധ്യതയുണ്ട്. കടങ്ങള്‍ എല്ലാം തന്നെ നീക്കുന്നതിനും അതിലൂടെ സമാധാനം നിലനിര്‍ത്തുന്നതിനും സാധിക്കുന്നു. ശത്രുക്കളെ അതിജീവിക്കുന്നതിനും ശത്രുദോഷത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു.
പൂയ്യം
ആരോഗ്യപരമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഏത് പ്രശ്നത്തിനും പരിഹാരം കാണാം. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറും. കരിയറിലെ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിനുള്ള ഊര്‍ജ്ജം നല്‍കും. വീടിന്റെ നവീകരണത്തിന് വേണ്ടി പണം ചിലവാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു. വിവാഹം നടക്കുന്നതിനും വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാകുന്നതിനും ഉള്ള സാധ്യതയുണ്ട്. വ്യാഴത്തിന്റെ ദൃഷ്ടി ധാരാളം സുഖാനുഭവങ്ങളും പ്രദാനം ചെയ്യുന്നു.



Click it and Unblock the Notifications
