Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ഒരു വര്‍ഷത്തിനപ്പുറം വ്യാഴം മേടം രാശിയില്‍: 27 നക്ഷത്രക്കാര്‍ക്ക് സമ്പൂര്‍ണ ഗുണദോഷ ഫലം
ഏപ്രില്‍ 22-ന് മേടം രാശിയിലേക്ക് വ്യാഴത്തിന്റെ സഞ്ചാരം സംഭവിച്ച് കഴിഞ്ഞു. മീനം രാശിയിലെ സഞ്ചാരം പൂര്‍ത്തിയാക്കി മേടം രാശിയിലേക്ക് ഒരു വര്‍ഷത്തിന് ശേഷമാണ് വ്യാഴം സ്ഥാനം മാറിയിരിക്കുന്നത്. അടുത്ത രാശി മാറ്റം സംഭവിക്കുന്നത് മേയ് മാസം ഒന്നിനാണ്. ഒരു വര്‍ഷമാണ് ഒരു രാശിയില്‍ വ്യാഴം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ 12 രാശിക്കാരിലും 12 വര്‍ഷത്തോളം സമയമെടുത്താണ് രാശിമാറ്റം സംഭവിക്കുന്നത്.
എന്നാല്‍ തുലാം മാസത്തില്‍ അതായത് ഒക്ടോബര്‍ മാസത്തില്‍ രാഹുവും മേടം രാശിയില്‍ സംക്രമിക്കുന്നു. ഇതിന്റെ ഫലമായി ഗുരുചണ്ഡാല യോഗം രൂപപ്പെടുന്നു. ഈ സമയം ചെറിയ രീതിയിലുള്ള അസ്വസ്ഥതകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അതിന്റെ ഫലനായി പലപ്പോഴും ചെറിയ നെഗറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ മേടത്തിന്റെ സ്ഥിതിയില്‍ മാറ്റം വരുമ്പോള്‍ അത് ചെറിയ രീതിയില്‍ ഇവര്ക്ക് ആശ്വാസം നല്‍കുന്നു. 27 നക്ഷത്രക്കാരിലും വ്യാഴത്തിന്റെ രാശി മാറ്റം എപ്രകാരം ബാധിക്കുന്നു എന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ സമയം ലഭിക്കുന്നു. ഇവര്‍ക്ക് നിരവധി മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിവാഹതര്‍ക്ക ്ദാമ്പത്യ ജീവിതം സുന്ദരമായിരിക്കും. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം. ഭാവി ജീവിതം സുന്ദരമായിരിക്കും.
ഇടവക്കൂറ് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതാപത്തിന്റെ കാലമാണ് ഉണ്ടാവുന്നത്. ഇവര്‍ക്ക് ഒരിക്കലും അവരുടെ കാര്യത്തില്‍ തടസ്സങ്ങള്‍ ഉണ്ടാവുന്നില്ല. ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും നിലനില്‍ക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള അനുകൂലമായ ആലോചനകളും ശ്രമങ്ങളും ഉണ്ടാവുന്നു. കര്‍മ്മരംഗത്തും വിദ്യാഭ്യാസ രംഗത്തും നേട്ടങ്ങള്‍ ഉണ്ടാവുന്നു. പാര്‍വ്വതിസമേതനായ ഭഗവാനെ ആരാധിക്കണം.
മിഥുനക്കൂറ് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം മുക്കാൽ):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. എല്ലാ ഗ്രഹങ്ങളും നിങ്ങളില്‍ അനുകൂല ഭാവത്തില്‍ നിലനില്‍ക്കുന്നു. കര്‍മ്മരംഗത്തും മികച്ച മാറ്റങ്ങളുണ്ടാവുന്നു. ജീവിതം ഐശ്വര്യ പൂര്‍ണമായിരിക്കും. വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കുക.

കര്‍ക്കിടക്കൂറ് (പുണർതം നാലാം പാദം, പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ കര്‍മ്മരംഗത്ത് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. തൊഴില്‍ ഉപേക്ഷിച്ച് പുതിയ ജോലിക്ക് അപേക്ഷിക്കുന്നത് ഗുണപ്രദമായ മാറ്റങ്ങള്‍ അല്ല നല്‍കുന്നത്. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം ലഭിക്കുന്നു. ധനസ്ഥിതി മോശമാവില്ല. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. വാഹനയോഗം കാണുന്നു. മഹേശ്വരനെ പ്രാര്‍ത്ഥിക്കുക.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ഒന്നാം പാദം):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഭാഗ്യവും സദ്ഗുണങ്ങളും പല വിധത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. സാമ്പത്തിക നഷ്ടങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ. കര്‍മ്മരംഗത്ത് മികച്ച മാറ്റങ്ങളുണ്ടാവുന്നു. വ്യാഴം ജന്മരാശിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ അത് അനുകൂലമായ പല മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. ഈശ്വരാധീനം ജീവിതത്തിലുടനീളം ഉണ്ടാവുന്നു. വ്യാഴത്തിനൊപ്പം രാഹുവും ഇവരുടെ കാര്യത്തില് അനുകൂലഭാവങ്ങള്‍ ചൊരിയുന്നു. ദേവിക്ഷേത്ര ദര്‍നം നടത്തുക.
കന്നിക്കൂറ് (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ രാശി മാറ്റം അത്ര നല്ല ഫലങ്ങള്‍ അല്ല നല്‍കുന്നത്. പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടാവാം. വിവാഹത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ നേരിടാം. ദാമ്പത്യ ജീവിതം ദോഷകകരമായി ഭവിക്കാം. സംസാരിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. സാമ്പത്തിക കാര്യങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ഗണപതി ഭഗവാനെ നിത്യവും പ്രാര്‍ത്ഥിക്കാം.

തുലാക്കൂറ് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ആഗ്രഹിക്കുന്ന ജീവിതം തിരിച്ച് പിടിക്കാന്‍ സാധിക്കുന്നു. ആദരവും അംഗീകാരവും ഇവരെ തേടി എത്തുന്നു. കാര്യങ്ങള്‍ കൃത്യമായി പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ജീവിതം ശ്രേയസ്സോട് കൂടി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു
വൃശ്ചികക്കൂറ് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട):
വൃശ്ചികക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ആത്മീയ കാര്യങ്ങളില്‍ വളരെയധികം താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നു. വ്യാഴത്തിന്റെ സ്ഥാനം കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിപ്പിക്കുന്നു. ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നതിന് ഉള്ള അനുകൂല സാഹചര്യം ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. ജീവിതത്തില്‍ ചെറിയ ചില പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ശിവന് ധാര വഴിപാടായി നല്‍കേണ്ടതാണ്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ വ്യാഴത്തിന്റെ രാശി മാറ്റം നല്‍കുന്നു. ഇവര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. ദൗര്‍ഭാഗ്യങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി വരാമെങ്കിലും അതിനെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.. ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം.
മകരക്കൂറ് (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കുറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടിയും വ്യാഴത്തിന്റെ രാശിമാറ്റം വഴിയും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതില്‍ വരുന്നതാണ് സമാധാനത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കും എന്നത്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പണത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണടാവുന്നു. കഴിവുകള്‍ വര്‍ദ്ധിക്കും. പരമേശ്വരനെ സ്ഥിരവും ആരാധിക്കണം.
കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഭാഗ്യാനുഭവങ്ങളുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അധികാരങ്ങള്‍ വര്‍ദ്ധിക്കുകയും അതിനനുസരിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. സംരംഭങ്ങള്‍ മികച്ച രീതിയില്‍ തുടങ്ങുന്നതിനും സാമ്പത്തിക ലാഭം ലഭിക്കുകയും ചെയ്യുന്നു. പണത്തിന്റെ കാര്യത്തില്‍ അനുകൂലനേട്ടങ്ങള്‍. വ്യാഴം പൊതുവേ ഗുണഫലങ്ങള്‍ നല്‍കുന്നു.
മീനക്കൂറ് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. വ്യാഴത്തിന്റെ മാറ്റം കാരണം ധനസ്ഥിതിയില്‍ പല നേട്ടങ്ങളും ഉണ്ടാവുന്നു. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നു. ശക്തിയായി തളര്‍ച്ചയില്‍ നിന്ന് മുന്നോട്ട് വരാന്‍ സാധിക്കുന്നു. രോഗങ്ങളില്‍ നിന്ന് മുക്തി നേടുന്നു. പൊതുവേ ഗുണപരമായ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ്‌സകൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











