Latest Updates
-
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും!
വ്യാഴത്തിന്റെ രാശിമാറ്റം: ഈ നക്ഷത്രക്കാര്‍ നേടിയതെല്ലാം നഷ്ടപ്പെടും: ശനിയേക്കാള്‍ ദുരിതം നല്‍കും
വ്യാഴത്തിന്റെ മേടം രാശി സംക്രമണം ഇന്ന് അതായത് ഏപ്രില്‍ 22 ശനിയാഴ്ച നടക്കുകയാണ്. ഈ രാശിമാറ്റത്തില്‍ അനുകൂല ഫലങ്ങളും പ്രതികൂല ഫലങ്ങളും ഒരുപോലെ തന്നെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പ്രതികൂല ഫലങ്ങള്‍ ചില നക്ഷത്രക്കാരില്‍ ആഞ്ഞടിക്കുന്ന ഒരു സമയമാണ് കടന്നു പോവുന്നത്. വരുന്ന ഒരു വര്‍ഷത്തേക്ക് പലപ്പോഴും വ്യാഴത്തിന്റെ മാറ്റത്തില്‍ ഇവര്‍ക്ക് അടിപതറുന്നതിനുള്ള സാധ്യത കാണുന്നു. മേടം മുതല്‍ മീനം വരെയുള്ള രാശികളില് പന്ത്രണ്ട് വര്‍ഷത്തോളം സമയമെടുത്താണ് വ്യാഴം സഞ്ചരിക്കുന്നത്.
എന്നാല്‍ ഈ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ രാഹുവിന്റെ വക്രഗതി സഞ്ചാരം ഉള്ളതിനാല്‍ അത് വ്യാഴത്തെ ചെറിയ രീതിയില്‍ ക്ഷീണിതനാക്കുന്നുണ്ട്. ഇത് വ്യാഴത്തിന്റെ നേട്ടങ്ങളെ അല്പം മങ്ങലേല്‍പ്പിക്കുന്നു. എങ്കിലും ചില നക്ഷത്രക്കാര്‍ക്ക് ഒരു വര്‍ഷത്തോളം ദുരിതം അനുഭവിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. ഏതൊക്കെ നക്ഷത്രക്കാരാണ് വ്യാഴത്തിന്റെ രാശിമാറ്റത്തില്‍ വീണു പോവുന്നത് എന്ന് നമുക്ക് വായിക്കാം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാരെ മേടം രാശിയിലേക്ക് സംക്രമിക്കുന്ന വ്യാഴം അല്പം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ചെയ്യുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു. കൂടാതെ ഏത് കാര്യവും വിജയത്തിലെത്തുന്നതിന് നിരന്തര പരിശ്രമം ആവശ്യമായി വരുന്നു. വീട് വെക്കുന്നതിനും മോടികൂട്ടുന്നതിനും യോഗമുണ്ടെങ്കിലും പലപ്പോഴും ചെറിയ രീതിയില്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ഇത് നിങ്ങളുടെ സാമ്പത്തിക അടിത്തറ പ്രശ്നത്തിലാക്കിയേക്കാം എന്നതില്‍ സംശയം വേണ്ട. കൂട്ടുകാരുടെ കാര്യത്തില്‍ അല്പം കൂടി ശ്രദ്ധ വേണം. ആരോഗ്യ കാര്യങ്ങളില്‍ ഒരിക്കലും അലംഭാവം കാണിക്കരുത്.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് അനുകൂലവും പ്രതികൂലവുമായ ഫലങ്ങളാണ് മേടം രാശിയിലെ വ്യാഴം നല്‍കുന്നത്. അല്പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന് എന്ന കാര്യം എപ്പോഴും ഓര്‍മ്മയില്‍ വെക്കണം. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കരുത്. ജോലിയിലും അശ്രദ്ധ കാണിച്ചാല്‍ അത് കരിയര്‍ ബ്ലോക്കിലേക്ക് തന്നെ നിങ്ങളെ എത്തിക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് സാധിക്കുമെങ്കിലും അതിലൂടെ സാമ്പത്തിക ലാഭം ലഭിക്കണമെങ്കില്‍ അല്പ സമയം കാത്തിരിക്കേണ്ടി വരുന്നു. വ്യാഴം, രാഹു, ശനി തുടങ്ങിയ ഗ്രഹങ്ങളുടെ സ്ഥാനം പലപ്പോഴും പ്രതികൂലമായി മാറുന്നതിനും അതിലൂടെ കര്‍മ്മരംഗത്ത് പ്രശ്നങ്ങള്‍ നിലനില്ക്കുന്നതിനും സാധ്യതയുണ്ട്.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് നിലവിലെ തൊഴിലില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. ചിലര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിനുള്ള സാധ്യത വരെ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ അല്പം ഗൗരവത്തോടെ തന്നെ കണക്കാക്കണം. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി അങ്ങേയറ്റം കഷ്ടപ്പെടേണ്ടി വരുന്നു. എങ്കിലും വ്യാഴം ഈ നക്ഷത്രക്കാര്‍ക്ക് നിരവധി ശുഭഫലങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷേ ഇത് നിങ്ങളുടെ പ്രവൃത്തിക്ക് അനുസരിച്ച് മാറി മറിയുന്നതിനുള്ള സാധ്യതയുണ്ട്. കടക്കെണിയില്‍ വീഴുന്നതിനും സാമ്പത്തിക സ്ഥിരത നഷ്ടപ്പെടുന്നതിനും ഉള്ള സാധ്യത കാണുന്നു. അതുകൊണ്ട് തന്നെ അല്പം കൂടുതല്‍ ശ്രദ്ധ പണം ചിലവാക്കുമ്പോള്‍ വേണം.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും അഷ്ടമത്തിലെ വ്യാഴം പല രീതിയില്‍ ഉള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും സംഘര്‍ഷഭരിതമായ ഒരു ജീവിതമായിരിക്കും നിങ്ങളില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കണം എന്നില്ല. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. എന്തെങ്കിലും പേപ്പറുകളില്‍ ഒപ്പിടുകയാണെങ്കില്‍ അല്പം ശ്രദ്ധയോടെ ചെയ്യുക. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ആലോചനയോടെയല്ലാതെ ഒരിക്കലും ഒരു കാര്യവും ചെയ്യരുത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അലസത കാണിക്കരുത്.

ചിത്തിര
ചിത്തര നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ മേടം രാശി സംക്രമണം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ ഇത് ഒരിക്കലും അനുകൂലമായിരിക്കണം എന്നില്ല, പലപ്പോഴും പ്രതികൂലമായ മാറ്റങ്ങളാണ് ഇത് വഴി ഉണ്ടാവുന്നത്. വ്യാഴമാറ്റത്തില്‍ ഇവര്‍ക്ക് പല കാര്യങ്ങളിലും തടസ്സവും പ്രശ്നങ്ങളും ആശുപത്രി വാസവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഊഹക്കച്ചവടം നടത്തരുത്. അത് പ്രശ്നങ്ങളും സാമ്പത്തിക ബാധ്യതകളും ഉണ്ടാക്കുന്നു. അതുകൊണ്ട് എല്ലാ കാര്യത്തിലും അല്പം ശ്രദ്ധിച്ച് വേണം ഇടപെടുന്നതിന്.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് അതീവ ദാരിദ്ര്യ ദോഷ സ്ഥാനത്താണ് വ്യാഴം സ്ഥിതി ചെയ്യുന്നത്. പ്രത്യേകിച്ച് ഒക്ടോബര്‍ വരെ ഇവരുടെ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. കണ്ടകശനി കൂടി ഇവരെ ബാധിക്കുന്നു. അത് കൂടുതല്‍ പ്രശ്നങ്ങളും പ്രതിസന്ധികളും ഗുരുതരാവസ്ഥകളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. കുടുംബത്തിലും ജോലി സ്ഥലത്തും മനസമാധാനം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. പുതിയ സംരംഭങ്ങള്‍ പല വിധത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുമെങ്കിലും പലപ്പോഴും പ്രതികൂല മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ആലോചനയില്ലാതെ ഒരു കാര്യവും തുടങ്ങരുത്.



Click it and Unblock the Notifications