Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ചുമ മരുന്ന് വേണ്ട; കുഞ്ഞുങ്ങളുടെ മൂക്കടപ്പിന് ഈ വഴികൾ പരീക്ഷിക്കൂ -
വെയ് പ്രോട്ടീൻ വാങ്ങുമ്പോൾ സൂക്ഷിക്കുക, വ്യാജനെ തിരിച്ചറിയാം ഇങ്ങനെ! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ ചൂടിൽ കുഞ്ഞിനെ രക്ഷിക്കാൻ വഴികൾ -
ഇന്ന് പണം, ഭാഗ്യം ഒരുമിച്ച്! ഈ രാശിക്കാര്‍ക്ക് വമ്പൻ നേട്ടം; നിങ്ങളുടെ രാശിഫലം അറിയാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ?
12 വര്‍ഷത്തിന് ശേഷം വ്യാഴം മേടത്തില്: ഏപ്രില്‍ 22 മുതല്‍ ഈ നാളുകാര്‍ ശ്രദ്ധിക്കണം
ജ്യോതിശാസ്ത്രപരമായ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ജ്യോതിഷ പരമായി പറയുകയാണെങ്കില്‍ ഏറ്റവും അനുകൂല ഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ജീവിതത്തില്‍ സര്‍വ്വൈശ്വര്യം നിറക്കുന്ന ഗ്രഹങ്ങളില്‍ പ്രധാനിയാണ് വ്യാഴം. അതുകൊണ്ട് തന്നെ വ്യാഴത്തിന്റെ രാശി മാറ്റത്തില്‍ അനുകൂല പ്രതികൂല ഫലങ്ങള്‍ അല്പം കൂടുതല്‍ നമ്മളെ സ്വാധീനിക്കുന്നു. 12 വര്‍ഷത്തിന് ശേഷം വ്യാഴം മേടം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഏപ്രില്‍ 22-നാണ് വ്യാഴം മേടം രാശിയില്‍ സംക്രമിക്കുന്നത്.

വ്യാഴം അനുകൂലമെങ്കില്‍ ജീവിതം രക്ഷപ്പെടും എന്നതില്‍ സംശയം വേണ്ട. എന്നാല്‍ വ്യാഴം പ്രതികൂലമായി നില്ക്കുന്ന അവസ്ഥയാണെങ്കില്‍ അത് നിങ്ങള്‍ക്ക് നല്കുന്ന ദോഷഫലങ്ങള്‍ അല്പം കൂടുതലായിരിക്കും. അത് നിങ്ങളില്‍ കടബാധ്യതകള്‍, ദുരിതം, ബന്ധുക്കള്‍ തമ്മില്‍ കലഹം, സാമ്പത്തിക പ്രതിസന്ധികള്‍ എന്നിവക്ക് വഴിവെക്കുന്നു. എന്നാല്‍ വ്യാഴം ഈ രാശിമാറ്റത്തോടെ പ്രതികൂല ഫലങ്ങള്‍ നല്കുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ മാറ്റം അനുകൂല മാറ്റങ്ങള്‍ നല്കുന്നതാണെങ്കില് പോലും അതിലൂടെ തന്നെ പ്രതികൂലാവസ്ഥകളും സൃഷ്ടിക്കപ്പെടുന്നു. ഇവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് വ്യാഴം സഞ്ചരിക്കുന്നത്. എന്നാല്‍ വ്യാഴത്തിന്റെ രാശി മാറ്റത്തോടെ ഇത് ലഗ്നത്തിലേക്ക് മാറുന്നു. വലിയ അനുകൂല സാഹചര്യങ്ങള്‍ നല്കുന്നില്ലെങ്കിലും ചെറിയ അനുകൂല ഫലങ്ങളും ഇവര്‍ക്ക് ലഭിക്കുന്നു. ദാരിദ്ര്യവും സാമ്പത്തിക വിഷയങ്ങളും മാറുമെങ്കിലും അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുന്നതിന് വേണ്ടി അശ്രാന്ത പരിശ്രമം വേണ്ടി വരും.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വളരെയധികം ദോഷങ്ങളാണ് വ്യാഴത്തിന്റെ രാശി മാറ്റം നല്‍കുന്നത് എന്നതാണ് സംഭവിക്കുന്നത്. പതിനൊന്നാം ഭാവത്തില്‍ നിന്ന് പന്ത്രണ്ടാം ഭാവത്തിലേക്കാണ് വ്യാഴം മാറുന്നത്. ഇത് പ്രതികൂലമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. അനുകൂല സ്ഥാനത്ത് നിന്നാണ് പ്രതികൂല സ്ഥാനത്തേക്ക് വ്യാഴം മാറുന്നത്. ഇത് നഷ്ടങ്ങളും കഷ്ടകാലവും ഇടവക്കൂറുകാര്‍ക്ക് ഒരു വര്‍ഷത്തേക്ക് ഉണ്ടാക്കുന്നു. ബിസിനസ് ആരംഭിക്കുന്നവര്ക്കെല്ലാം പലപ്പോഴും ദോഷഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ഏപ്രില്‍ മുതല്‍ അടുത്ത ഏപ്രില്‍ വരെ ഇവര്‍ വളരെയധികം ശ്രദ്ധിക്കണം.

കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തില്‍ നിന്ന് വ്യാഴം പത്താം ഭാവത്തിലേക്ക് ചുവട് മാറ്റുന്നു. ഒന്‍പതാം ഭാവത്തിലുള്ള വ്യാഴം കര്ക്കിടക്കൂറുകാരുടെ ജീവിതത്തില്‍ വളരെയധികം അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ പത്താം ഭാവത്തിലേക്ക് മാറുമ്പോള്‍ അത് പലപ്പോഴും ചെറിയ രീതിയില്‍ ദോഷം ചെയ്യുന്നുണ്ട്. അതുകൊണ്ട് അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്ത് കാര്യം ചെയ്യുമ്പോളും അല്പം കൂടുതല്‍ ശ്രദ്ധ ഇവര്‍ ശ്രദ്ധിക്കണം. അശ്രദ്ധ നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ടാക്കുന്നതിനാല് അത്യധികം ശ്രദ്ധ വേണം.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ രാശി മാറ്റം അല്പം ശ്രദ്ധിക്കണം. കാരണം അവരുടെ ഏഴാം ഭാവത്തില്‍ സുഖലോലുപതയില്‍ ആയിരുന്നു വ്യാഴത്തിന്റെ സ്ഥാനം, എന്നാല്‍ ഏപ്രില്‍ 22-ന് ശേഷം വ്യാഴം ഇവരില്‍ അഷ്ടമസ്ഥാനത്തേക്ക് മാറുന്നു. ഇത് വളരെയധികം ദുരിതം നല്കുന്ന അവസ്ഥകളാണ് ഉണ്ടാക്കുന്നത്. വരുന്ന ഒരു വര്‍ഷത്തേക്ക് ഇവര്‍ക്ക് ദോഷങ്ങളും ദുരിതങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. വ്യാഴത്തിന്റെ ഈ മാറ്റം കന്നിക്കൂറില്‍ ഉള്ളവര്‍ അത്യധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ദുരിതങ്ങള്‍ സങ്കടങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ അതീവ ശ്രദ്ധ വേണം.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ മേടം രാശിയിലേക്കുള്ള മാറ്റം അവര്‍ക്ക് അത്യധികം മോശം ഫലങ്ങള്‍ നല്കുന്നു. അഞ്ചാം ഭാവത്തിലെ വ്യാഴം ആറാം ഭാവത്തിലേക്ക് മാറുന്നതിന്റെ ഫലമായി അനുകൂലമായ പല മാറ്റങ്ങളും പ്രതികൂലമായി മാറുന്നു. അതുമാത്രമല്ല ജീവിതത്തില്‍ ദു:ഖങ്ങളും ദുരിതങ്ങളും വര്‍ദ്ധിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവ് പോലും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. ഏപ്രില്‍ 22-ന് ശേഷമുള്ള ഇവരുടെ ജീവിതം അല്പം ശ്രദ്ധിച്ച് വേണം. എന്ത് കാര്യം ചെയ്യുമ്പോഴും വളരെയധികം ആലോചിച്ച് ചെയ്യുന്നതിന് ശ്രദ്ധിക്കണം.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മൂന്നാം ഭാവത്തില്‍ നിന്നുള്ള വ്യാഴത്തിന്റെ സ്ഥാനം നാലാം ഭാവത്തിലേക്ക് മാറുന്നു. ഇത് അനുകൂല ഫലങ്ങള്‍ നല്കുന്നതാണെങ്കിലും പ്രതികൂലമായ ഫലങ്ങളും അതോടൊപ്പം തന്നെ നല്കുന്നു. ചെറിയ ചില അനുകൂല മാറ്റങ്ങള്‍ മാത്രമേ ഇവര്ക്കുണ്ടാവുകയുള്ളൂ. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ തീരുമാനിക്കുമ്പോഴും ചെയ്യുമ്പോഴും നല്ലതുപോലെ ആലോചിച്ച് വേണം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് നഷ്ടത്തിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. വ്യാഴത്തിന്റെ മാറ്റം ചെറിയ തോതില്‍ ഇവരെ കഷ്ടപ്പെടുത്തുന്നു.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് രണ്ടാം ഭാവത്തില്‍ നില്ക്കുന്ന വ്യാഴം മൂന്നാം ഭാവത്തിലേക്ക് മാറുന്നു. ഇത് അത്ര അനുകൂല ഫലങ്ങളല്ല ഇവര്‍ക്ക് നല്‍കുന്നതും. ദുരിതങ്ങളും വിഷമങ്ങളും പ്രശ്നങ്ങളും നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ അത് നിങ്ങള്‍ക്ക് വീണ്ടും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത കാണുന്നു. ഇത്രയുമാണ് വ്യാഴത്തിന്റെ രാശിമാറ്റം മൂലം ദോഷഫലങ്ങള്‍ നല്കുന്ന നക്ഷത്രക്കാര്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











