Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
Guru Rashi Parivartan 2021 Effects: വ്യാഴം കുംഭം രാശിയില്‍ പ്രവേശിച്ചാല്‍ ഈ രാശിക്കാര്‍ക്ക് മഹാഭാഗ്യം
ജ്യോതിഷത്തില്‍ ദേവഗുരുവായ ബൃഹസ്പതിയുടെ രാശിമാറ്റം വളരെയധികം പ്രാധാന്യത്തോടെ കണക്കാക്കുന്ന ഒന്നാണ്. നവംബര്‍ 20ന് ബൃഹസ്പതി കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നു. ഇത് ചില രാശിക്കാരില്‍ വളരെ മികച്ച ഫലം ആണ് നല്‍കുന്നത്. ഇത് കൂടാതെ വ്യാഴത്തിന്റെ ഗ്രഹമാറ്റവും നിങ്ങളില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വ്യാഴഗ്രഹത്തെ എപ്പോഴും ഭാഗ്യത്തിന്റേയും സന്തോഷത്തിന്റേയും ഗ്രഹമായാണ് കണക്കാക്കുന്നത്. ഈ ഗ്രഹം നമ്മുടെ അനുഭവങ്ങളും അറിവുകളും ധാരണകളും വികസിപ്പിക്കുന്നു. ഇത് കൂടാതെ വ്യാഴം ശുഭാപ്തിവിശ്വാസം, വളര്‍ച്ച, ഔദാര്യം, സമൃദ്ധി എന്നിവയെ പ്രതിനിധീകരിക്കുന്നതുമാണ്.
വ്യാഴം നമ്മുടെ സാംസ്‌കാരികവും ആത്മീയവുമായ അവബോധം വര്‍ദ്ധിപ്പിക്കുകയും നമ്മുടെ മനസ്സില്‍ സന്തോഷം നിറക്കുകയും ചെയ്യുന്നു. കുംഭം രാശിയില്‍ പരിവര്‍ത്തനം ചെയ്ത് എത്തുന്ന വ്യാഴം രാശി നീതി, നിഷ്പക്ഷത, വ്യക്തിത്വം, മാനവികത എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു. വ്യാഴം 2021 നവംബര്‍ 20-ന് രാവിലെ 11:23-ന് കുംഭ രാശിയിലേക്ക് പ്രവേശിക്കും. ഇത് ഓരോ രാശിക്കാരേയും എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം
മേടം രാശിക്കാര്‍ക്ക് വ്യാഴം ഒന്‍പതാം ഭാവത്തിന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും നാഥനായാണ് കണക്കാക്കുന്നത്. ഇത് വരുമാനം, നേട്ടം, ആഗ്രഹം എന്നിവയുടെ പതിനൊന്നാം ഭാവത്തിലാണ് പരിവര്‍ത്തനം ചെയ്യപ്പെടുന്നത്. ഈ പരിവര്‍ത്തനം നടക്കുന്ന സമയത്ത്, വിവാഹിതരായ മേടം രാശിക്കാര്‍ക്ക് സന്തോഷകരവും സംതൃപ്തവുമായ ദാമ്പത്യ ജീവിതം ആസ്വദിക്കും. എന്നിരുന്നാലും, ചെറിയ ചില അലസത ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മേടം രാശിക്കാര്‍ക്ക്, ഈ വര്‍ഷം വളരെ അനുകൂലമായ വര്‍ഷമായിരിക്കും, കാരണം നിങ്ങള്‍ക്ക് അതിശയകരമായ പല പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സാധിക്കുന്നുണ്ട്. തൊഴില്‍പരമായി, നിങ്ങളില്‍ പലര്‍ക്കും നല്ല ജോലിയും പ്രമോഷന്‍ അവസരങ്ങളും ലഭിക്കുന്നുണ്ട്. ഇത് കൂടാതെ നിങ്ങള്‍ക്ക് പുതിയ പ്രണയം, പുതിയ പ്രൊഫഷണല്‍ അറിവ്, പുതിയ പ്രോജക്റ്റുകളില്‍ പ്രവര്‍ത്തിക്കാനുള്ള പുതിയ വഴികള്‍ തെളിയുന്നു. വ്യക്തിപരമായി പറയുകയാണെങ്കില്‍ ഈ പരിവര്‍ത്തനം നടക്കുന്ന സമയത്ത് നിങ്ങള്‍ക്ക് വിവാഹം കഴിക്കുന്നതിനോ വീട് വാങ്ങുന്നതിനോ ഒരു കുട്ടി ജനിക്കുന്നതിനോ എല്ലാമുള്ള മികച്ച സമയമായിരിക്കും. ആരോഗ്യപരമായി നിങ്ങള്‍ക്ക് മികച്ച സമയമായിരിക്കും ഈ സംക്രമണ സമയം എന്ന് പറയുന്നത്.

ഇടവം
ഇടവം രാശിക്ക്, വ്യാഴം എട്ടാമത്തെയും പതിനൊന്നാമത്തെയും ഭാവങ്ങളുടെ അധിപനായാണ് നില കൊള്ളുന്നത്. അതുകൊണ്ട് തന്നെ തൊഴില്‍, പേര്, പ്രശസ്തി എന്നിവയുടെ പത്താം ഭാവത്തില്‍ ഈ ഗ്രഹം സഞ്ചരിക്കുന്നു. തൊഴില്‍പരമായി, ഈ പരിവര്‍ത്തന സമയത്ത് ചെറിയ ചില അസ്വസ്ഥതകള്‍ക്കുള്ള സാധ്യതയുണ്ട്. യാത്രയില്‍ ചില തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുള്ളതിനാല്‍ പുതിയ പദ്ധതികള്‍ ആരംഭിക്കരുത്. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. ഈ കാലയളവില്‍ ഇടവം രാശിക്കാരുടെ ദാമ്പത്യ ജീവിതം അല്‍പ്പം ദുഷ്‌കരമായിരിക്കും. ആരോഗ്യപരമായി, ഇടവം രാശിക്കാര്‍ക്ക് ചെറിയ ആരോഗ്യ അസ്വസ്ഥതകള്‍ നേരിടേണ്ടി വന്നേക്കാം. സാമ്പത്തികമായി, പണം കടം കൊടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

മിഥുനം
മിഥുനം രാശിക്ക്, വ്യാഴം ഏഴാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപനായാണ് വരുന്നത്. ഈ പരിക്രമണ സമയത്ത്, ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ തീര്‍പ്പുകല്‍പ്പിക്കാത്ത ജോലി ഏതുമായിക്കൊള്ളട്ടെ അത് ഇപ്പോള്‍ പൂര്‍ത്തീകരിക്കപ്പെടും. ഈ യാത്രയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അച്ഛനില്‍ നിന്ന് എല്ലാ വിധത്തിലുള്ള് പിന്തുണയും ലഭിക്കുന്നു. ഈ ഗ്രഹമാറ്റ സമയത്ത് നിങ്ങള്‍ക്ക് പല കോണില്‍ നിന്ന് സാമ്പത്തിക ലാഭം നേടാനാകും. വിജയിക്കാനുള്ള ശരിയായ വഴി തേടുന്ന രാശിക്കാര്‍ക്ക് ഇപ്പോള്‍ അവര്‍ ആഗ്രഹിക്കുന്നത് സ്വന്തമാക്കാന്‍ സാധിക്കുന്നുണ്ട്. മതപരമായ വിഷയങ്ങള്‍ പര്യവേക്ഷണം ചെയ്യാനും പുതിയ അറിവുകള്‍ കണ്ടെത്താനും നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയം കൂടിയാണ് ഇത്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്ക്, വ്യാഴം ആറാം, ഒമ്പത് ഭാവങ്ങളുടെ അധിപനാണ്. ഈ രാശി മാറ്റ സമയത്ത് പലപ്പോഴും വ്യാഴം നിഷ്പക്ഷമായാണ് പെരുമാറുക. ഏത് കാര്യവും വളരെയധികം ആലോചിച്ചും നോക്കിയും മാത്രമേ കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയുള്ളൂ. ബന്ധങ്ങളില്‍ പലപ്പോഴും ലൈംഗിക ഉദ്ദേശവും അഭിനിവേശവും പങ്കാളിയോടുള്ള അസൂയക്ക് കാരണമാകാം. അതിനാല്‍ പങ്കാളികളോട് ഇടപെടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ പരിവര്‍ത്തന സമയത്ത് അനന്തരാവകാശം ലഭിക്കാനുള്ള സാധ്യതയും ഉണ്ട്, മരുമക്കളുമായുള്ള ബന്ധം കുറച്ച് ബുദ്ധിമുട്ട് ഉള്ളതായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യപരമായി, നിങ്ങളുടെ ശരീരം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്, കാരണം ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ ശല്യപ്പെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഭാവിയില്‍ പരിഹരിക്കാന്‍ ബുദ്ധിമുട്ടുള്ള അനാവശ്യ തെറ്റുകള്‍ ഒഴിവാക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

ചിങ്ങം
ചിങ്ങം രാശിക്ക്, വ്യാഴം അഞ്ചാമത്തെയും എട്ടാമത്തെയും ഭാവങ്ങളുടെ അധിപനാണ്. വിവാഹത്തിന്റെയും പങ്കാളിത്തത്തിന്റെയും ഏഴാം ഭാവത്തില്‍ ഈ സമയത്ത് വ്യാഴം സഞ്ചരിക്കുന്നു. ഈ പരിവര്‍ത്തന സമയത്ത് നിങ്ങള്‍ വളരെ സന്തോഷവാനായിരിക്കും, ഈ കാലഘട്ടം വിവാഹിതരായ ചിങ്ങം രാശിക്കാരുടെ ജീവിതത്തിന് സന്തോഷം നല്‍കും. നിങ്ങളുടെ പങ്കാളി പൂര്‍ണ്ണമായി ഏത് കാര്യത്തിനും നിങ്ങളെ പിന്തുണയ്ക്കും. ഈ കാലഘട്ടത്തില്‍ എല്ലാ ജോലികളിലും വിജയിക്കുന്നു. സാമ്പത്തികമായി, ഈ കാലയളവ് നിങ്ങള്‍ക്ക് അനുയോജ്യമാകും കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സ്ഥിരത അനുഭവപ്പെടുകയും ചെയ്യും. ഏത് കാര്യത്തിനും തീരുമാനമെടുക്കാനുള്ള കഴിവുകളും മെച്ചപ്പെടുകയും വളരുകയും ചെയ്യും. പ്രണയത്തില്‍ ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം ഏറ്റവും അനുയോജ്യമാണ്, കാരണം ഈ വര്‍ഷം പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ജോലി മാറുകയോ സ്ഥലം മാറ്റത്തെ കുറിച്ച് ചിന്തിക്കുകയോ ചെയ്യരുതെന്നാണ് മറ്റൊരു കാര്യം. ഒരു പുതിയ വീടോ അപ്പാര്‍ട്ട്‌മെന്റോ വാങ്ങാന്‍ പണം ചെലവഴിക്കരുത്. ആരോഗ്യപരമായി, പതിവായി വ്യായാമം ചെയ്യുകയും ശരീരഭാരം കുറയ്ക്കുന്നതിലും തടി കൂട്ടുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്.

കന്നി
കന്നി രാശിക്ക്, വ്യാഴം നാലാമത്തെയും ഏഴാമത്തെയും ഭാവങ്ങളുടെ അധിപനാണ്, കടം, ശത്രുക്കള്‍, ദിവസക്കൂലി എന്നിവയുടെ ആറാം ഭാവത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഈ പരിവര്‍ത്തന സമയത്ത്, പ്രൊഫഷണലായി നിങ്ങള്‍ക്ക് പിന്തുണയൊന്നും ലഭിക്കുന്നില്ല. നിങ്ങളുടെ ജീവിതത്തിന്റെ പ്രൊഫഷണല്‍ മേഖലയില്‍ കാര്യങ്ങള്‍ പ്രശ്നമുണ്ടാക്കിയേക്കാം, ശനി വ്യാഴത്തെ നയിക്കുന്നതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ആരോഗ്യപരമായി, നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കണം, കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കുകയും മോശമാകാന്‍ സാധ്യതയുള്ള ഏതെങ്കിലും രോഗങ്ങളുണ്ടെങ്കില്‍ അവയെ നിസ്സാരമായി വിടുകയും ചെയ്യരുത്. ഇത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ശനിയുടെ സംയോജനത്തോടെ, പലപ്പോഴും പല കാര്യങ്ങളും പ്രതിസന്ധിയില്‍ ആയിപ്പോവുന്നതിനുള്ള സാധ്യതയുണ്ട്. ശാരീരിക ക്ഷീണം വര്‍ദ്ധിക്കുന്നു. കൂടാതെ, ചെറിയ രക്തചംക്രമണം, അസ്ഥി തകരാറുകള്‍ എന്നിവക്കുള്ള സാധ്യതയും ഉണ്ട്.

തുലാം
തുലാം രാശിക്കാര്‍ക്ക്, വ്യാഴം മൂന്നാമത്തെയും ആറാമത്തെയും ഭാവത്തിന്റെ അധിപനായാണ് നില കൊള്ളുന്നത്. ഈ പരിക്രമണ തുലാം രാശിക്കാര്‍ക്ക് പ്രണയം ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.സാമ്പത്തിക മേഖലയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഏത് കാര്യത്തിനും ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകാന്‍ ഈ രാശിമാറ്റം നിങ്ങളെ സഹായിക്കും. നിങ്ങള്‍ താമസം മാറ്റുന്നതിനെക്കുറിച്ചോ മത്സരങ്ങളില്‍ വിജയിക്കുന്നതിനെക്കുറിച്ചോ എല്ലാം ചിന്തിക്കേണ്ട കൃത്യമായ സമയമാണ് ഇത്. ഈ കാലഘട്ടം നിങ്ങളുടെ കുട്ടികള്‍ക്കും അനുയോജ്യമാണ്. മറുവശത്ത്, വിവാഹിതരായ തുലാം രാശിക്കാര്‍ക്കും ഈ സമയത്ത് ഒരു കുഞ്ഞെന്ന അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് വ്യാഴം രണ്ടാമത്തെയും അഞ്ചാമത്തെയും ഭാവങ്ങളുടെ അധിപനാണ്. കുംഭം രാശിയില്‍ വ്യാഴം സംക്രമിക്കുന്നതിനാല്‍, ഈ കാലയളവില്‍ നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കാനിടയുണ്ട്. അതതുകൊണ്ട് തന്നെ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ഒരു പരിശോധന നടത്തുന്നതിന് ശ്രദ്ധിക്കണം. വഴക്കുകളും പരാതികളും സൂക്ഷിക്കണമെന്നും അനാരോഗ്യകരമായ ഭക്ഷണം കഴിക്കരുതെന്നും കരള്‍, എല്ലുകള്‍, രക്തചംക്രമണം എന്നിവ പരിശോധിക്കണമെന്നതും ഈ സമയം ഒഴിവാക്കാനാവാത്തതാണ്. ഈ ഘട്ടത്തില്‍ കുട്ടികളുമായി നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം, അതിനാല്‍ ശാന്തത പാലിക്കുകയും സാഹചര്യം സന്തുലിതമാക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതാണ്. ഈ കാലയളവില്‍ നിങ്ങളുടെ വീട് പുതുക്കിപ്പണിയുന്നതിനെക്കുറിച്ചും നിര്‍മ്മിക്കുന്നതിനെക്കുറിച്ചും നിങ്ങള്‍ ചിന്തിച്ചേക്കാവുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല അതിന് വേണ്ടി ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നുണ്ട്.

ധനു
ധനു രാശിക്ക്, വ്യാഴം ഒന്നാമത്തെയും നാലാമത്തെയും ഭാവങ്ങളുടെ അധിപനായാണ് കുടികൊള്ളുന്നത്. ഈ സംക്രമണ നിങ്ങള്‍ ചെറിയ യാത്രകള്‍ ആസൂത്രണം ചെയ്യുന്നതിനാല്‍ ഇത് നിങ്ങള്‍ക്ക് വളരെ ഭാഗ്യം നല്‍കുന്ന ഒരു സമയമായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വിവാഹ തീയതിയും തീരുമാനിക്കാം, വിവാഹം കഴിക്കാവുന്ന അനുകൂല സമയമായിരിക്കും. നിങ്ങള്‍ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കിലോ പുതിയ നഗരത്തിലേക്ക് മാറാനോ ഉപരിപഠനത്തിന് പോകാനോ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ കാലയളവ് നിങ്ങള്‍ക്ക് മികച്ചതായിരിക്കും. ആരോഗ്യപരമായി, ഈ കാലയളവില്‍ നിങ്ങള്‍ ധൈര്യത്തോടെ ഇരിക്കേണ്ടതാണ്. ആരോഗ്യപരമായി ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ജോലിയില്‍ ചെറിയ രീതിയില്‍ ഉള്ള തടസ്സങ്ങള്‍ നിലനില്‍ക്കും.

മകരം
മകരം രാശിക്ക്, വ്യാഴം മൂന്നാമത്തെയും പന്ത്രണ്ടാമത്തെയും ഭാവങ്ങളുടെ അധിപനാണ്. ഈ സമയത്ത്, നിങ്ങള്‍ ഒരു പുതിയ തൊഴിലന്വേഷണത്തില്‍ ആണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ജോലി ലഭിക്കുന്നതിന് അല്‍പം പ്രശ്‌നങ്ങള്‍ ഇവരിലുണ്ടാവുന്നു. ഈ വര്‍ഷം സാമ്പത്തികമായി നിങ്ങള്‍ക്ക് അനുകൂലമായ വര്‍ഷമായിരിക്കും. അത് നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും. ജോലിക്കാര്യത്തില്‍ റിസ്‌ക് എടുക്കാതിരിക്കാനും നിങ്ങളുടെ നിലവിലെ ജോലി സ്ഥാനത്ത് സ്ഥിരത കണ്ടെത്താനും ശ്രമിക്കേണ്ടതാണ്. സാമ്പത്തികമായി മികച്ച കാലഘട്ടമായിരിക്കും ഈ രാശിക്കാര്‍. കാര്യങ്ങളില്‍ വളരെയധികം വൈകാരിക ഇടപെടലുകള്‍ ആണ് നടത്തുന്നത്. ഈ സംക്രമണ സമയത്ത് നിങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള സന്തോഷം അതേപടി നിലനിര്‍ത്തുന്നതിന് സാധിക്കുന്നുണ്ട്.

കുംഭം
കുംഭം രാശിക്കാര്‍ക്ക്, വ്യാഴം രണ്ടാമത്തെയും 11-ാമത്തെയും വീടിന്റെ അധിപനാണ്. നിങ്ങള്‍ ആരുടെയെങ്കിലും കൂടെ ജോലി ചെയ്യുകയാണെങ്കിലോ സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെങ്കിലോ നിങ്ങള്‍ക്ക് ഈ സമയം വളരെയധികം ഗുണം ചെയ്യുന്നതാണ്. മാര്‍ച്ച് വരെ ഇവര്‍ക്ക് മികച്ച സമയമായിരിക്കും. ജോലി മാറ്റാനും താമസം മാറ്റാനും പുതിയ ബിസിനസ്സില്‍ പണം നിക്ഷേപിക്കാനും ഈ സംക്രമണ സമയം മികച്ച സമയമായിരിക്കും. പുതിയ സൗഹൃദങ്ങളെ കുറച്ചുകാണരുത്, ഇവര്‍ ആയിരിക്കും ജീവിതത്തില്‍ മികച്ച സൗഹൃദങ്ങളായി മാറുന്നത്. സ്വാതന്ത്ര്യത്തിനായി നിങ്ങളുടെ ആവശ്യങ്ങള്‍ മാറ്റിവയ്ക്കാന്‍ ശ്രമിക്കുക, കാരണം ഈ വര്‍ഷത്തെ സ്‌നേഹം നിങ്ങള്‍ക്ക് മികച്ച സംതൃപ്തി നല്‍കുന്നുണ്ട്.

മീനം
മീനം രാശിക്കാര്‍ക്ക്, വ്യാഴം പത്താം ഭാവത്തിന്റെയും ഒന്നാം ഭാവത്തിന്റെയും അധിപനായാണ് സ്ഥിതി ചെയ്യുന്നത്. ഈ സമയത്ത് നിങ്ങള്‍ക്ക് ചില തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സാമ്പത്തികമായി ഒരുപാട് ചിലവുകള്‍ക്കുള്ള സാധ്യതയുണ്ട്. അത് നിങ്ങള്‍ക്ക് ഒരു ഭാരമായി പിന്നീട് മാറുന്നതിനുള്ള സാധ്യതയുണ്ട്. ചെലവഴിക്കുന്ന പണം ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്യുകയും സമര്‍ത്ഥമായി ചെലവഴിക്കുകയും വേണം. നിങ്ങളെ മാനസികമായി ബുദ്ധിമുട്ടിച്ചേക്കാവുന്ന ചില ആരോപണങ്ങളും ശത്രുക്കളുടെ നീക്കങ്ങളും നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ഈ സമയത്ത് നിങ്ങള്‍ക്ക് വളരെയധികം സ്‌നേഹിക്കപ്പെടുകയും വിലമതിക്കപ്പെടുകയും വേണം എന്ന് ആഗ്രഹമുണ്ടായേക്കാം. ആരോഗ്യപരമായി ചില ആരോഗ്യപ്രശ്‌നങ്ങളും നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കാലില്‍ ചെറിയ വേദന അനുഭവപ്പെടാം. മീനം രാശിക്കാര്‍ക്ക് വിദേശത്ത് നിന്ന് പണം ലഭിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയരുത്.



Click it and Unblock the Notifications











