Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വ്യാഴമാറ്റം; ഈ രാശിക്കാര്‍ക്ക് ഇനി അവസരങ്ങളുടെ ശുഭകാലം
നവംബര്‍ 20-ന്, വ്യാഴം കുംഭം രാശിയില്‍ സംക്രമിക്കുകയും 2022 ഏപ്രില്‍ 13 വരെ അവിടെ തുടരുകയും ചെയ്യും. ഈ സുപ്രധാനമായ സംക്രമണം ആളുകളുടെ ജീവിതത്തില്‍ നിരവധി സുപ്രധാന ജ്യോതിഷ മാറ്റങ്ങള്‍ക്ക് കാരണമാകും. ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനവും ഉടമസ്ഥതയും അനുസരിച്ച്, ഈ ജ്യോതിഷ സംക്രമണം എല്ലാവരേയും സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, വ്യാഴം കുംഭത്തിലേക്ക് നീങ്ങുമ്പോള്‍ ചില രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വലിയ അളവില്‍ പോസിറ്റീവ് എനര്‍ജി പ്രതീക്ഷിക്കാം. അത്തരത്തിലുള്ള 6 രാശിക്കാര്‍ ഇവരാണ്. ഇതില്‍ നിങ്ങളുമുണ്ടോ എന്ന് നോക്കൂ.

കുംഭം
കുംഭം രാശിക്കാര്‍ക്ക് പെട്ടെന്ന് പോസിറ്റീവ് എനര്‍ജി അനുഭവപ്പെടും. ഇത് നിങ്ങളുടെ നഷ്ടപ്പെട്ട ആത്മവിശ്വാസം ഉയര്‍ത്തുകയും നിങ്ങളുടെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

മിഥുനം
മിഥുനം രാശിക്കാര്‍ വളരെക്കാലമായി കഷ്ടതകളിലൂടെ കടന്നുപോവുകയായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ആവശ്യമായ സ്ഥിരത ലഭിക്കും. ജീവിതത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ വേഗത കൈവരിക്കും. ആരോഗ്യവും വീണ്ടെടുക്കും.

ചിങ്ങം
ചിങ്ങം രാശിക്കാരുടെ സ്വകാര്യ ജീവിതത്തില്‍ ഒരു പുതിയ തുടക്കം അനാവരണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. വിവാഹ ബന്ധങ്ങള്‍ വളരുകയും പ്രിയപ്പെട്ടവരുമായുള്ള ബന്ധം മെച്ചപ്പെടുകയും ചെയ്യും. ലാഭം വര്‍ദ്ധിക്കുന്നതിനാല്‍ ബിസിനസ്സ് സംരംഭത്തിനും ഒരു പുതിയ ഉയരം ലഭിക്കും. വ്യാഴത്തിന്റെ രാശിയിലെ മാറ്റം ചിങ്ങം രാശിക്കാര്‍ക്ക് കുടുംബപരവും സാമൂഹികവുമായ വീക്ഷണകോണില്‍ നിന്ന് ഗുണം ചെയ്യും. കുടുംബാംഗങ്ങളുടെ പിന്തുണയും സാമൂഹികമായ അന്തസ്സും വര്‍ദ്ധിക്കും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന് ഇത് നല്ല സമയമാണ്.

മേടം
കുംഭം രാശിയില്‍ വ്യാഴത്തിന്റെ പ്രവേശനം മേടരാശിക്കാര്‍ക്ക് ശുഭകരമായി മാറും. ജീവിതത്തിലെ പല പ്രശ്നങ്ങളും അവസാനിക്കും. സാമ്പത്തിക സ്ഥിതിയില്‍ വലിയ പുരോഗതിയുടെ സൂചനകളുണ്ട്. നിങ്ങള്‍ക്ക് പ്രധാനപ്പെട്ട ജോലികള്‍ ലഭിക്കും. പ്രത്യേക സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കും. ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപയാല്‍ ഉദ്യോഗത്തില്‍ പുരോഗതി ഉണ്ടാകും. മിക്കവാറും എല്ലാ ജീവിത മേഖലകളിലും അവസരങ്ങളാല്‍ അനുഗ്രഹിക്കപ്പെടും. ഈ രാശിക്കാര്‍ക്ക് പണത്തിന്റെയും വരുമാനത്തിന്റെയും മേഖലയില്‍ നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും, പണം നിക്ഷേപിക്കുന്നതില്‍ ലാഭമുണ്ടാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും, വീട്ടില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാകും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഗാര്‍ഹിക ജീവിതത്തില്‍ ഐക്യമുണ്ടാകും. അത് അവരുടെ സംതൃപ്തി വര്‍ദ്ധിപ്പിക്കും. ജോലിയില്‍ അധിക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കും. നിങ്ങളുടെ മനോഹാരിതയും പോസിറ്റീവിറ്റിയും മറ്റുള്ളവരെയും ആകര്‍ഷിക്കും.

തുലാം
സമനിലയുടെയും ഐക്യത്തിന്റെയും ഒരു പുതിയ ബോധം നിങ്ങളില്‍ വളരും. മുമ്പെങ്ങുമില്ലാത്തവിധം നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. നിങ്ങളുടെ ചിന്തകളും സര്‍ഗ്ഗാത്മക കഴിവും അതിന്റെ ഉച്ചസ്ഥായിയിലായിരിക്കും, ചില പുതിയ കഴിവുകള്‍ പഠിക്കാനുള്ള അനുകൂല സമയമാണിത്.



Click it and Unblock the Notifications
