For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാഴമാറ്റം; ഈ 15 നക്ഷത്രക്കാര്‍ക്ക് രാജയോഗം

|

ജ്യോതിഷത്തില്‍ ഏറെ പ്രധാനമായൊരു ഗ്രഹമാണ് വ്യാഴം. അതിനാല്‍ത്തന്നെ അതിന്റെ ഓരോ ചലനവും ഒരു വ്യക്തിയുടെ ജീവിതത്തില്‍ മാറ്റങ്ങല്‍ സൃഷ്ടിക്കുന്നു. സൗരയൂഥത്തിലെ ഭീമന്‍ ഗ്രഹമാണ് വ്യാഴം. വിശ്വാസപ്രകാരം ഈ ഗ്രഹത്തെ ദേവന്മാരുടെ ഗുരുവായി കണക്കാക്കുന്നു. അതിനാല്‍ ഇതിനെ ദേവഗുരു എന്നും വിളിക്കുന്നു. ജ്യോതിഷത്തില്‍, രാശിചക്ര ചിഹ്നമായ മീനത്തിന്റെയും ധനു രാശിയുടെയും ഭരണാധിപനാണ് വ്യാഴം.

Most read: ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഈ മന്ത്രം 108 തവണ ചൊല്ലാം

2021 ഏപ്രില്‍ 6ന് വ്യാഴം മകരം രാശിയില്‍ നിന്ന് കുംഭത്തിലേക്ക് പ്രവേശിക്കുന്നു. സെപ്റ്റംബര്‍ 15 ബുധനാഴ്ച വരെ വ്യാഴം ഈ അവസ്ഥയില്‍ തുടരും, അതിനുശേഷം അത് വക്രഗതിയില്‍ മകരത്തിലേക്ക് പ്രവേശിക്കും. സെപ്റ്റംബര്‍ 15ന് ഇത് വീണ്ടും വക്രത്തില്‍ സഞ്ചരിച്ച് മകരം രാശിയില്‍ എത്തുകയും നവംബര്‍ 20ന് വീണ്ടും നേര്‍രേഖയില്‍ സഞ്ചരിച്ച് വ്യാഴം വീണ്ടും കുംഭം രാശിയില്‍ വരികയും ചെയ്യും. അങ്ങനെ അപൂര്‍വ്വമായ ഒരു വ്യാഴമാറ്റമാണ് ഈ വര്‍ഷം സംഭവിക്കുന്നത്. ഈ കാലയളവില്‍ വ്യാഴം 27 നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ ചില നേട്ടങ്ങള്‍ സമ്മാനിക്കുന്നു. എന്നാല്‍ ചില പ്രത്യേക നക്ഷത്രക്കാര്‍ക്ക് ഈ കാലം വളരെ ഭാഗ്യം കൈവരുന്നൊരു കാലഘട്ടമാണ്. ഈ ലേഖനത്തില്‍ വ്യാഴമാറ്റത്താല്‍ മഹാഭാഗ്യം ലഭിക്കുന്ന 15 നക്ഷത്രക്കാര്‍ ഏതൊക്കെയെന്ന് വായിച്ചറിയാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)

ബന്ധങ്ങള്‍ വളരും. ബിസിനസ്സ് കാര്യങ്ങള്‍ മെച്ചപ്പെടും. സാമ്പത്തികം ശക്തിപ്പെടും, കടങ്ങള്‍ ഒഴിയും. കുറച്ചുകാലമായി നിങ്ങളെ അലട്ടിയിരുന്ന പ്രശ്‌നങ്ങള്‍ നീങ്ങും. ബന്ധുക്കള്‍ തമ്മില്‍ പരസ്പര സഹകരണം വര്‍ധിക്കും. പുതിയ വീടോ വാസസ്ഥലമോ കൈവശമാകാന്‍ സാധിക്കും. മക്കളുടെ ഭാഗത്തുനിന്ന് സന്തോഷം വരും. സഹോദരങ്ങള്‍ക്ക് നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതം ശക്തിപ്പെടും. ജീവിതപങ്കാളിയില്‍ നിന്ന് നേട്ടമുണ്ടാക്കാനാകും. മാനസികമായി സന്തോഷം വളരും. ജോലിക്കാര്‍ക്ക് ജോലിമാറ്റം പരിഗണിക്കാം. അല്ലെങ്കില്‍ ഇപ്പോഴുള്ള ജോലിയില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം. പുതിയ വാഹനം സ്വന്തമാക്കും. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം വരും. രാഷ്ട്രീയ രംഗത്തും നേട്ടണ്ടാക്കും. പുതിയ പദവികള്‍ നിങ്ങള്‍ക്ക് വന്നുചേരും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സമയം വളരെ നല്ലതാണ്.

മിഥുനക്കൂറ് (മകയിരം അവസാന രണ്ട് പാദം, തിരുവാതിര, പുണര്‍തം ആദ്യ മൂന്ന് പാദം)

മിഥുനക്കൂറ് (മകയിരം അവസാന രണ്ട് പാദം, തിരുവാതിര, പുണര്‍തം ആദ്യ മൂന്ന് പാദം)

ഈ വ്യാഴമാറ്റം മിഥുനക്കൂറുകാര്‍ക്ക് നല്ലൊരു കാലമായിരിക്കും. പിതാവിന് അനുകൂല സമയമാണ്. കുടുംബക്ഷേത്രങ്ങളില്‍ ചില കര്‍മ്മങ്ങള്‍ ചെയ്യാന്‍ യോഗമുണ്ടാകും. വിദേശരാജ്യത്ത് തൊഴിലിനായി പ്രയത്‌നിക്കുന്നവര്‍ക്ക് നല്ല വാര്‍ത്ത ലഭിക്കും. കുട്ടികളില്‍ നിന്ന് സന്തോഷം വരും. ധനയോഗം സാധ്യമാണ്. ദാമ്പത്യജീവിതത്തില്‍ സുഖവും സന്തോഷവും നിറയും. തൊഴിലില്‍ പുരോഗതി, ഉയര്‍ച്ച, സാമ്പത്തിക നേട്ടം എന്നിവയും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. വിവാഹ കാര്യങ്ങളില്‍ അനുയോജ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. പുതിയ ഭവനം, വസ്തു, വാഹനം എന്നിവ ഈ കാലയളവില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാനാകും. വിദേശയാത്രയ്ക്ക് സമയം അനുകൂലമാണ്. ഈ വ്യാഴമാറ്റം നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും. ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മെച്ചപ്പെടും.

Most read:സമ്പത്തും അഭിവൃദ്ധിയും ഫലം; മഞ്ഞള്‍ കൊണ്ട് ഇത് ചെയ്യൂ

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ പാദം)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ പാദം)

വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ കാലം അനുയോജ്യമാണ്. നിങ്ങള്‍ക്ക് പ്രത്‌നത്തിനനുസരിച്ച് വിജയം ലഭിക്കും. ഏതെങ്കിലും അസുഖത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അതില്‍ നിന്ന് മോചനം ലഭിക്കും. സഹോദരങ്ങള്‍ക്ക് നേട്ടമുണ്ടാകും. കുറച്ചു നാളുകളായി നിങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും. പങ്കാളിയ്ക്ക് ശാരീരികസുഖവും ഭാഗ്യവും നേടാം. മുടങ്ങിക്കിടന്ന പ്രവര്‍ത്തികള്‍ പുനരാരംഭിക്കാനാകും. ഈ കാലയളവില്‍ ഭാഗ്യത്തിന്റെ പിന്തുണയോടെ നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ബന്ധുക്കളുമായുള്ള അടുപ്പം വര്‍ധിക്കും. അകന്നുനില്‍ക്കുന്നവര്‍ അടുക്കും. ദാമ്പത്യ ജീവിതം സുഖകരമാകും. സാമ്പത്തികം മെച്ചപ്പെടും. ദീര്‍ഘയാത്ര നടത്തി ചില മതസ്ഥലങ്ങള്‍ നിങ്ങള്‍ സന്ദര്‍ശിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സമയം അനുകൂലമാണ്. അതില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കുകയും ചെയ്യും. വിദേശത്തോ സ്വദേശത്തോ ആയി നിങ്ങളുടെ തൊഴില്‍ തടസ്സങ്ങള്‍ നീങ്ങും. വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും. ഭവന നിര്‍മ്മാണം തടസ്സമില്ലാതെ നടക്കും. ഈ വ്യാഴമാറ്റും പൊതുവെ ചിങ്ങക്കൂറുകാര്‍ക്ക് സന്തോഷപ്രദമായ കാലമായിരിക്കും.

തുലാക്കൂറ് (ചിത്തിര അവസാന രണ്ടു പാദം, ചോതി, വിശാഖം ആദ്യ മൂന്ന് പാദം)

തുലാക്കൂറ് (ചിത്തിര അവസാന രണ്ടു പാദം, ചോതി, വിശാഖം ആദ്യ മൂന്ന് പാദം)

കുടുംബത്തില്‍ നിലനിന്നിരുന്ന കലഹങ്ങള്‍ നീങ്ങും. ദാമ്പത്യ പ്രശ്‌നങ്ങള്‍ അവസാനിക്കും. മുടങ്ങിപ്പോയ പല പദ്ധതികളും ഈ സമയം നിങ്ങള്‍ക്ക് പുനരാരംഭിക്കാം. ജോലിയില്‍ ഉയര്‍ച്ച, ഉന്നതവിജയം എന്നിവയ്ക്കും സമയം അനുകൂലമാണ്. വസ്തു, ഭവനം, വാഹനം എന്നിവ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ അവസരം ലഭിക്കും. കുട്ടികളുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സ്‌നേഹവും നിറയും. അവിവാഹിതര്‍ക്ക് വിവാഹകാര്യത്തില്‍ അനുകൂലമായ തീരുമാനങ്ങളെടുക്കാനാകും. ബന്ധുക്കളില്‍ നിന്നുള്ള അകല്‍ച്ചകള്‍ നീങ്ങും. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം നേടാനാകും. തൊഴില്‍പരമായ കാര്യങ്ങളില്‍ ഉയര്‍ച്ചയുണ്ടാകും. കുടുംബത്തില്‍ ചില ശുഭകാര്യങ്ങള്‍ നടത്താനാകും. ഈ വ്യാഴമാറ്റ കാലത്ത് ഭാഗ്യത്തിന്റെ ആനുകൂല്യം നിങ്ങള്‍ക്ക് ലഭിക്കും. വിദേശയാത്രയ്ക്കുള്ള തടസ്സങ്ങള്‍ നീങ്ങും. മുടങ്ങിക്കിടന്ന പല സാമ്പത്തിക ഇടപാടുകളും അനുകൂലമായി വരും. വിദ്യാഭ്യാസം, പുതിയ ജോലി എന്നിവയ്ക്കും സമയം അനുകൂലമാണ്.

Most read:ലാല്‍കിതാബ് പ്രകാരം 2021 വര്‍ഷം 12 രാശിക്കും പരിഹാരമാര്‍ഗം

മകരക്കൂറ് (ഉത്രാടം അവസാന മൂന്ന് പാദം, തിരുവോണം, അവിട്ടം ആദ്യ രണ്ടുപാദം)

മകരക്കൂറ് (ഉത്രാടം അവസാന മൂന്ന് പാദം, തിരുവോണം, അവിട്ടം ആദ്യ രണ്ടുപാദം)

വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ കാലയളവില്‍ വിജയം നേടാനാകും. വ്യാഴം നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ സമ്മാനിക്കും. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ പുനരാരംഭിച്ച് അതില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. വിദേശയാത്രയ്ക്കുള്ള തടസ്സങ്ങള്‍ നീങ്ങും. കുടുംബത്തില്‍ ചില ശുഭകാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. സാമ്പത്തികമായി നിങ്ങള്‍ക്ക് അനുകൂലമായ കാലമായിരിക്കും. സമ്പത്തിന്റെ ഒഴുക്ക് തുടരും. പുതിയ നല്ല നല്ല ബന്ധങ്ങള്‍ നിങ്ങള്‍ക്കായി വരും. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമാകും. എന്നാല്‍ വിവാഹം നീണ്ടുപോകാനും സാധ്യതയുണ്ട്. സാമ്പത്തികം, തൊഴില്‍, നിയമതര്‍ക്കങ്ങളില്‍ വിജയം എന്നിവയും ഈ കാലയളവില്‍ അനുകൂലമായി വരും. ദാമ്പത്യജീവിതത്തില്‍ പങ്കാളിയുമായുള്ള അകല്‍ച്ച നീങ്ങും. കുടുംബത്തില്‍ സുഖവും സന്തോഷവും വരും. പുതിയ വസ്തുവകകള്‍ വാങ്ങുകയോ ഭവന നിര്‍മ്മാണമോ ഗൃഹപ്രവേശമോ ഈ കാലയളവില്‍ സാധ്യമാണ്.

English summary

Jupiter Transit In Aquarius From 06 April : These Are The Most Luckiest Birth Stars

Jupiter transit in aquarius will mark an effect on the natives of every birth star throughout the year. Lets see the most luckiest birth stars in jupiter transit.
Story first published: Wednesday, April 7, 2021, 11:01 [IST]
X
Desktop Bottom Promotion