For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാഴത്തിന്റെ രാശിമാറ്റം; 27നാളുകാരില്‍ ചിലര്‍ക്കുണ്ട് അനുകൂലഫലം

|

നവംബര്‍ 20നാണ് വ്യാഴം കുംഭം രാശിയിലേക്ക് പ്രവേശിച്ചത്. ഇത് പ്രകാരം ഓരോ രാശിക്കാര്‍ക്കും നാളുകാര്‍ക്കും വ്യത്യസ്തഫലങ്ങളാണ് വ്യാഴത്തിന്റെ രാശിമാറ്റം നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഓരോ രാശിക്കാരിലും എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് ഇതിന് മുന്‍പ് ഒരു ലേഖനത്തില്‍ നമ്മള്‍ വായിച്ചു. എന്നാല്‍ 27 നക്ഷത്രക്കാരിലും എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല.

Jupiter Transit in Aquarius

most read: Guru Rashi Parivartan 2021 Effects: വ്യാഴം കുംഭം രാശിയില്‍ പ്രവേശിച്ചാല്‍ ഈ രാശിക്കാര്‍ക്ക് മഹാഭാഗ്യം

ദേവഗുരുവായ വ്യാഴം മകരം രാശിയില്‍ നിന്ന് ഏപ്രില്‍ 6ന് മകരം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്ക് പ്രവേശിക്കുകയും ഇത് സെപ്റ്റംബര്‍ 13ന് ശേഷം നവംബര്‍ 20ന് വീണ്ടും കുംഭം രാശിയിലേക്ക് നീങ്ങുകയും ചെയ്യുന്നുണ്ട്. ഈ മാറ്റം നമുക്ക് ഓരോരുത്തര്‍ക്കും എങ്ങനെയാണ് ഫലങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

മേടക്കൂറ് (അശ്വതി, ഭരണി ,കാര്‍ത്തിക 1/4)

മേടക്കൂറ് (അശ്വതി, ഭരണി ,കാര്‍ത്തിക 1/4)

മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാറ്റം വലിയ നേട്ടങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. പുതിയ വീട് വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റുന്ന വിധത്തില്‍ പ്രവര്‍ത്തിക്കും. ആത്മസംതൃപ്തി വര്‍ദ്ധിപ്പിക്കുന്നുണ്ട്. വരുമാനം വര്‍ധിക്കുമെങ്കിലും നിങ്ങളില്‍ പല വിധത്തിലുള്ള അപ്രതീക്ഷിത ചെലവുകള്‍ക്കുള്ള സാധ്യതയും ഉണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ ചെലവ് നിയന്ത്രിക്കേണ്ടതായി വരുന്നുണ്ട്. കുടുംബത്തില്‍ അനാവശ്യ കലഹം, വഴക്ക്, വാക്കുകള്‍ കൊണ്ടുള്ള കലഹം എന്നിവ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഏറെക്കാലമായി പ്രതിസന്ധിയില്‍ ആയിരുന്ന വിവാഹം തീരുമാനിക്കും

ദോഷപരിഹാരത്തിനായി ശാസ്താവിന് നീരാജനം, ഗണപതിക്ക് കറുകമാല , നാഗത്തിന് പാലും മഞ്ഞള്‍പ്പൊടിയും നേദിക്കുക. എല്ലാ ദോഷവും മാറി കിട്ടുന്നു.

ഇടവക്കൂര്‍ (കാര്‍ത്തിക 3/4 രോഹിണി, മകയിരം 1/2)

ഇടവക്കൂര്‍ (കാര്‍ത്തിക 3/4 രോഹിണി, മകയിരം 1/2)

ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ഗ്രഹമാറ്റം സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ജോലിക്കാര്യത്തില്‍ ചെറിയ ചില അസ്വസ്ഥതകള്‍ക്കുള്ള സാധ്യത കാണുന്നുണ്ട്. വിഷജന്തുക്കളില്‍ നിന്നും ഉപദ്രവം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം. പ്രശ്‌നങ്ങള്‍ ഉണ്ടാവാതെ നോക്കേണ്ടതും ഉള്ള പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറേണ്ടതും അത്യാവശ്യമാണ്. ദാമ്പത്യ ജീവിതത്തില്‍ വിട്ടുവീഴ്ചാ മനോഭാവത്തോടെ മുന്നോട്ട് പോവുക. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം. നേത്രരോഗങ്ങളെ അവഗണിക്കാതിരിക്കുക.

ദോഷപരിഹാരമായി മഹാവിഷ്ണു ക്ഷേത്രത്തില്‍ പായസം , ശ്രീരാമസ്വാമിക്ക് നെയ്യ് വിളക്ക്, ഹനൂമാന്‍ സ്വാമിക്ക് ദീപസ്തംഭം, ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ജലി, ശിവക്ഷേത്രത്തില്‍ ധാര, പിന്‍ വിളക്ക് എന്നിവ വഴിപാടായി നടത്തേണ്ടതാണ്.

മിഥുനക്കൂറ് (മകയിരം 1/2 തിരുവാതിര , പുണര്‍തം 3/4)

മിഥുനക്കൂറ് (മകയിരം 1/2 തിരുവാതിര , പുണര്‍തം 3/4)

മിഥുനം രാശിക്കാര്‍ക്ക് ഈ വ്യാഴമാറ്റം പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നതിനും, വസ്തു വാങ്ങുന്നതിനും, വാഹനം വാങ്ങിക്കുന്നതിനും എല്ലാം ഈ മാറ്റം മുകളില്‍ പറഞ്ഞ മൂന്ന നക്ഷത്രക്കാരില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കണം. ഇത് കൂടാതെ പുറത്തുള്ള ആളുകളുടെ കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് പലപ്പോഴും കലഹത്തിലേക്ക് പോവുന്നതിനുള്ള സാധ്യതയുണ്ട്. വാക്കുകള്‍ സൂക്ഷിച്ച് വേണം ഉപയോഗിക്കുന്നതിന്. പണത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

ദോഷപരിഹാരമായി ശാസ്താവിന് എള്ള് പായസം . സുബ്രഹ്മണ്യ സ്വാമിക്ക് ചെറിയ വെള്ളിവേല്‍ സമര്‍പ്പിക്കുക ,നാഗത്തിന് നൂറും പാലും എന്നിവ അര്‍പ്പിക്കാവുന്നതാണ്. ദോഷങ്ങള്‍ മാറികിട്ടും.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4 പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4 പൂയം, ആയില്യം)

കര്‍ക്കടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അല്‍പം ശ്രദ്ധ വേണം. കാരണം ഇവരെ പലപ്പോഴും പെട്ടെന്ന് മറ്റുള്ളവര്‍ ചതിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. പണം ചിലവാക്കുമ്പോള്‍ അതിന് വേണ്ടി അല്‍പം ശ്രദ്ധിക്കണം. അന്യരുടെ വാക്കുകേട്ട് അബദ്ധത്തില്‍ ചാടാതിരിക്കുന്നതിന് നല്ലതുപോലെ ശ്രമിക്കേണ്ടതായി വരുന്നുണ്ട്. വസ്തുസംബന്ധമായി നഷ്ടങ്ങള്‍ വരാന്‍ സാദ്ധ്യത ഉണ്ട്. സഹപ്രവര്‍ത്തകരോടും കീഴ്ജീവനക്കാരോടും നല്ല രീതിയില്‍ പെരുമാറണം. അല്ലാത്ത പക്ഷം ഒറ്റപ്പെട്ട് പോവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്.

ദോഷപരിഹാരമായി വിഷ്ണുവിന്റെ ദശാവതാര ക്ഷേത്രങ്ങളില്‍ നെയ് വിളക്ക് , പായസം ശാസ്താവിന് നെയ് തേങ്ങ സമര്‍പ്പിക്കുക. ഇത് ദോഷപരിഹാരമായി കണക്കാക്കാം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ദാമ്പത്യ സുഖം, സ്ഥാനലാഭം എന്നിവ മുകളില്‍ പറഞ്ഞ മൂന്ന് നക്ഷത്രക്കാര്‍ക്കും ഉണ്ടാവുന്നുണ്ട്. ഇവര്‍ക്ക് വയര്‍ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവും. അതുകൊണ്ട് ഭക്ഷണത്തിന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ജോലി ചെയ്യുന്ന മേഖലയില്‍ ചില പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ശത്രുക്കള്‍ തമ്മിലുള്ള പ്രശ്‌നം മാറി നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നു. വീട് വാങ്ങാന്‍ അനുകൂലസമയമാണ് ഇപ്പോള്‍.

ദോഷപരിഹാരമായി ഗണപതിക്ക് കറുകമാല , നാളികേരമുടക്കല്‍. നാഗത്തിന് പാലും മഞ്ഞള്‍പ്പൊടിയും നേദിക്കുക , ദേവീക്ഷേത്രത്തില്‍ നാരങ്ങാ വിളക്ക് എന്നിവ വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്. ഇതെല്ലാം ദോഷഫലം കുറക്കുന്നു.

കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ തന്നെ ഇവര്‍ അറിഞ്ഞിരിക്കേണ്ടത് എടുത്ത് ചാട്ടം നല്ലതല്ല എന്നുള്ളതാണ്. കാരണം ആലോചനയില്ലാതെ ചെയ്യുന്ന പ്രവര്‍ത്തികള്‍ നിങ്ങള്‍ക്ക് പല തരത്തിലുള്ള വിഷമങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അപകടങ്ങള്‍ ക്ഷണിച്ചു വരുത്തരുത്. ജോലിക്കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് കൂടാതെ ബോസുമായി എന്തെങ്കിലും തരത്തിലുള്ള വാക്കുതര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കുട്ടികളുടെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. സന്താനങ്ങളുടെ കാര്യത്തില്‍ ജാഗ്രത വേണം. കിട്ടാനുള്ള പണം അപ്രതീക്ഷിതമായി നിങ്ങളെ തേടിവരാം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ദോഷപരിഹാരമായി മഹാവിഷ്ണുവിന് വെണ്ണ, അര്‍ച്ചന ,ഹാരം, ഭഗവതിക്ക് അര്‍ച്ചന , ശാസ്താവിന് നീരാഞ്ജനം, നാഗത്തിന് സപരിവാരസര്‍പ്പപൂജ എന്നിവ നടത്തേണ്ടതാണ്. ഇത് ദോഷ കാഠിന്യം കുറക്കുന്നു.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി ,വിശാഖം 3/4)

തുലാക്കൂറ് (ചിത്തിര 1/2 , ചോതി ,വിശാഖം 3/4)

തുലാക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ഈ സമയത്ത് ധനലാഭവും, ജോലിയില്‍ നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. ഇവര്‍ക്ക്ക ഈശ്വരാനുഗ്രഹം ഈ സമയം തേടിയെത്തും എന്നുള്ളതാണ് സത്യം. എത്രയൊക്കെ വൈകിയാലും തനിക്ക് അര്‍ഹതപ്പെട്ടത് വന്നു ചേരും. കുട്ടികളുടെ കാര്യത്തിലുള്ള ആശങ്കക്ക് വിരാമമിടാം. വിദേശരാജ്യത്ത് ജോലിയുമായി ബന്ധപ്പെട്ട് പോവേണ്ടതായി വരുന്നുണ്ട്. ശത്രുക്കളില്‍ നിന്നും അല്‍പം മുന്‍കരുതല്‍ എടുക്കണം. കുടുംബത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടാവുമെങ്കിലും പ്രശ്‌നങ്ങളില്ലാതെ നിങ്ങള്‍ക്ക് പോവാന്‍ സാധിക്കുന്നു. വിവിധ തരത്തിലുള്ള അവസങ്ങള്‍ നിങ്ങളെ തേടിയെത്തും.

ദോഷപരിഹാരമായി ഗണപതിക്ക് തേങ്ങ ഉടയ്ക്കുക, ശാസ്താവിന് നീരാജനം ,ഭസ്മാര്‍ച്ചന, അരവണ, നെയ്യഭിക്ഷേകം, ഭഗവതിക്ക് നെയ്യ് വിളക്ക് പായസം എന്നിവ വഴിപാടായി നടത്തേണ്ടതാണ്.

വൃശ്ചികക്കൂര്‍ (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂര്‍ (വിശാഖം 1/4, അനിഴം, തൃക്കേട്ട)

മുകളില്‍ പറഞ്ഞ മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ സമയം അല്‍പം പ്രയാസങ്ങള്‍ ജീവിതത്തില്‍ വന്ന് ചേരുന്നുണ്ട്. കുടുബ ജീവിതത്തില്‍ പരസ്പരം പ്രശ്‌നങ്ങളുണ്ടാവുകയും ഇവര്‍ മുന്നോട്ട് പോവാന്‍ പറ്റാത്ത അവസ്ഥയില്‍ ആവുകയും ചെയ്യുന്നുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായി വഴക്കുണ്ടാവുമെങ്കിലും പിന്നീട് പിണക്കം മാറി സാധാരണ അവസ്ഥയിലെത്തുന്നു. തര്‍ക്കങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കുക. ജോലിക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. കുട്ടികളുടെ പഠനത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പണം അമിതമായി ചിലവാക്കരുത്. ഇത് കൂടാതെ പണത്തിന്റെ കാര്യത്തില്‍ അത് നഷ്ടപ്പെട്ട് പോവുന്നതിനുള്ള സാധ്യതയും ഒഴിവാക്കാന്‍ ശ്രമിക്കണം.

ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ കൂവളാര്‍ച്ചന, പിന്‍ വിളക്ക് , ദേവീക്ഷേത്രത്തില്‍ നാരങ്ങ വിളക്ക്, വിഷ്ണു അവതാര ക്ഷേത്രങ്ങളില്‍ പായസം, നെയ് വിളക്ക്, ഹനുമാര്‍ക്ക് വെറ്റിലമാല, ഗണപതിക്ക് മോദകം എന്നിവ വഴിപാടായി നല്‍കി ദോഷപരിഹാരം നടത്തേണ്ടതാണ്.

ധനുക്കൂര്‍ (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂര്‍ (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അല്‍പം ശ്രദ്ധ പണത്തിന്റെ കാര്യത്തില്‍ വേണം. ജോലിക്കാര്യത്തില്‍ തടസ്സം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. ഔദ്യോഗിക തലത്തില്‍ ധാരാളം പ്രശ്‌നങ്ങളും പിരിമുറുക്കങ്ങളും ഉണ്ടാവുന്നു. ഇതിനെയെല്ലാം തരണം ചെയ്യുന്നതിന് വേണ്ടി ജാഗ്രതയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. പൂര്‍ണമായും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്ഷമയോടെ കാത്തിരിക്കേണ്ടതാണ്. ആരോഗ്യ സംബദ്ധമായി വലിയ പ്രശ്‌നങ്ങള്‍ള്‍ക്ക് സാധ്യതയില്ല. എങ്കിലും ഇവ നിസ്സാരമായി കണക്കാക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. വാതസംബന്ധമായ അസുഖം ഉള്ളവര്‍ക്ക് ചെറിയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

ദോഷപരിഹാരമായി ശാസ്താവിന് നീരാജനം, നെയ്യഭിക്ഷേകം, ഗണപതി ഹോമം, മഹാവിഷ്ണുവിനും ദേവിക്കും നെയ് വിളക്ക് എന്നിവ വഴിപാടായി നടത്തണം. ഇത് ദോഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരക്കൂറില്‍ വരുന്നവര്‍ക്ക് മികച്ച സമയമാണ് എന്നുള്ളതാണ് സത്യം. ഇവര്‍ക്ക് ഈ ഗ്രഹമാറ്റം സാമ്പത്തികമായി മികച്ചതായിരിക്കും. ബിസിനസ്സില്‍ ലാഭം നേടുന്നതിനുള്ള സാധ്യതയുണ്ട്. വിലപ്പിടിപ്പുള്ള സമ്മാനങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് സ്വന്തമാക്കുന്നതിന് സാധിക്കുന്നുണ്ട്. അപകടവും ശരീരത്തിന് പ്രശ്‌നങ്ങളും ഇല്ലാതെ ഇരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നഷ്ടപ്പെട്ട് പോയ അംഗീകാരം നിങ്ങളെ തേടിയെത്തും. കുട്ടികളുടെ കാര്യത്തില്‍ അനാവശ്യമായി ടെന്‍ഷന്‍ അടിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയം വിവാഹത്തിലേക്ക് എത്തുന്നു.

ദോഷപരിഹാരമായി ശാസ്താവിന് എള്ളുപായസം, നാഗത്തിന് നൂറുംപാലും എന്നിവ വഴിപാടായി നടത്തിയാല്‍ ദോഷ പരിഹാരം ഇല്ലാതാവുന്നു.

കുംഭക്കൂറ് (അവിട്ടം 1/2 ചതയം പൂരൂരുട്ടാതി 3/4)

കുംഭക്കൂറ് (അവിട്ടം 1/2 ചതയം പൂരൂരുട്ടാതി 3/4)

കുംഭക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ഈ സമയം വളരെയധികം ശ്രദ്ധ ഓരോ കാര്യത്തിനും ആവശ്യമാണ്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. സാമ്പത്തിക നഷ്ടത്തിന് സാധ്യത കാണുന്നുണ്ട്. കുടുംബത്തില്‍ തന്നെ പല വിധത്തിലുള്ള കലഹത്തിനും മറ്റും സാധ്യത കാണുന്നുണ്ട്. ഇതിനെ പരിഹരിക്കാന്‍ ആണ് പലപ്പോഴും ശ്രമിക്കേണ്ടത്. എങ്കിലും പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കില്ല. ജീവിത പങ്കാളിയുമായി പലപ്പോഴും പണത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലി സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുമായി അഭിപ്രായ വ്യത്യാസമുണ്ടാവാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്ലതുപോലെ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ പഞ്ചാമൃത അഭിക്ഷേകം, പിന്‍ വിളക്ക്, ശ്രീകൃഷ്ണ ഭഗവാന് തൃക്കൈവെണ്ണ , കദളി പഴം , താമരപ്പൂവ് ശിവക്ഷേത്രത്തില്‍ കൂവളമാല , നാഗത്തിന് നൂറും പാലും ഗണപതിക്ക് മോദകം എന്നിവ വഴിപാടായി ദോഷപരിഹാരത്തിന് വേണ്ടി നടത്തേണ്ടതുണ്ട്.

മീനക്കൂര്‍ (പൂരുരുട്ടാതി 1/2 ഉത്രട്ടാതി , രേവതി)

മീനക്കൂര്‍ (പൂരുരുട്ടാതി 1/2 ഉത്രട്ടാതി , രേവതി)

മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ഗ്രഹമാറ്റം ഗുണദോഷ സമ്മിശ്രമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. എങ്കിലും അനാവശ്യമായി പണം കൈകാര്യം ചെയ്യുന്നതിന് ഉള്ള പ്രവണത ഇവരിലുണ്ടാവുന്നുണ്ട്. തെറ്റിദ്ധാരണകള്‍ വളരെയധികം കൂടുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുമ്പോള്‍ ശ്രദ്ധ കൂടുതല്‍ വേണം.

ദോഷപരിഹാരമായി മഹാവിഷ്ണുവിന് സുദര്‍ശനാര്‍ച്ചന, ഭാഗ്യ സൂക്താര്‍ച്ചന, ദേവിക്ക് കടും പായസം ശിവക്ഷേത്രത്തില്‍ ധാര, പിന്‍ വിളക്ക് ,ഗണപതിക്ക് കറുകമാല എന്നിവ വഴിപാടായി സമര്‍പ്പിക്കണം.

English summary

Jupiter Transit in Aquarius Effects on 27 Nakshathra in Malayalam

Jupiter Transit 2021 in Aquarius Effects on 27 Nakshathra in Malayalam. Learn about remedies in Malayalam.
Story first published: Tuesday, November 23, 2021, 14:14 [IST]
X
Desktop Bottom Promotion