For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാഴമാറ്റം; 27 നാളുകാര്‍ക്കും ഫലങ്ങള്‍ ഇങ്ങനെ

|

നവഗ്രഹങ്ങളില്‍ പ്രധാനിയാണ് വ്യാഴം. കാരണം വ്യാഴത്തിന് മറ്റെല്ലാ ഗ്രഹങ്ങളേയും നിയന്ത്രിക്കുന്നതിന് സാധിക്കുന്നുണ്ട്. കഷ്ടപ്പാടും ദുരിതവും ആണ് വ്യാഴം പ്രതികൂലമാണെങ്കില്‍ ഫലം. കഷ്ടപ്പാടും ദുരിതവും ആവും വ്യാഴം നക്ഷത്രക്കാര്‍ പ്രതികൂലമാണെങ്കില്‍. വ്യാഴം അനുകൂലമല്ലെങ്കില്‍ അകാരണമായ കടബാധ്യതകള്‍, ചെലവ് വര്‍ദ്ധിക്കല്‍, മാനസിക സമ്മര്‍ദ്ദം, വിഷാദം, സന്താനങ്ങള്‍ക്ക് ദുരിതം, സാമ്പത്തിക പ്രതിസന്ധികള്‍ എന്നിവ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

 ഈ ആഴ്ച 27 നക്ഷത്രക്കാരുടെ സമ്പൂര്‍ണ ഫലം ഈ ആഴ്ച 27 നക്ഷത്രക്കാരുടെ സമ്പൂര്‍ണ ഫലം

എന്നാല്‍ വിഷ്ണുഭജനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് വ്യാഴത്തിന്റെ അസ്വസ്ഥത മാറ്റാവുന്നതാണ്.12 അല്ലെങ്കില്‍ 16 വ്യാഴാഴ്ച അടുപ്പിച്ച് മാസത്തില്‍ ഒന്ന് എന്ന രീതിയില്‍ വ്രതം അനുഷ്ഠിക്കാവുന്നതാണ്. എന്നാല്‍ 27 നക്ഷത്രക്കാര്‍ക്കും ഉണ്ടാവുന്ന ദോഷപരിഹാരങ്ങളെ അകറ്റുന്നതിന് ചില പരിഹാരമാര്‍ഗ്ഗങ്ങള്‍ നമുക്ക് അനുഷ്ഠിക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ക്ക് ഗുണത്തിനും ദോഷങ്ങള്‍ ഇല്ലാതാക്കുന്നതിനും വേണ്ടി ശാസ്താഭജനം നടത്താവുന്നതാണ്. ശാസ്താക്ഷേത്രം സന്ദര്‍ശിച്ച് എള്ളു പായസ നിവേദ്യം, പുഷ്പാഞ്ജലി എന്നിവ നടത്താവുന്നതാണ്.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാര്‍ക്ക് ഗുണത്തിനും സുബ്രഹ്മണ്യ ഭജനം നടത്താവുന്നതാണ്. ഇത് കൂടാതെ ചൊവ്വാഴ്ച വ്രതമെടുത്ത് ഇവര്‍ ക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. ഭരണി നക്ഷത്രക്കാര്‍ക്ക് ദോഷഫലം നീങ്ങുന്നതിനും സുബ്രഹ്മണ്യനെ ഭജിക്കാവുന്നതാണ്.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ദോഷങ്ങള്‍ അകറ്റുന്നതിന് വിഷ്ണുക്ഷേത്രത്തില്‍ ഭജനം നടത്താവുന്നതാണ്. ഇത് കൂടാതെ ജന്മനാളില്‍ വിഷ്ണുക്ഷേത്രത്തില്‍ ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുക. ഇതും നിങ്ങളില്‍ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ദോഷഫലം കുറക്കുകയും ചെയ്യുന്നുണ്ട്.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് ദോഷശമനത്തിനും ഗുണവര്‍ധനവിനുമായി ഹനുമാന്‍ ക്ഷേത്രത്തില്‍ ഭജനം നടത്തുക. ഇത് കൂടാതെ ഹനുമത് ഭജനം നടത്തുന്നതും നല്ലതാണ്. ശനിയാഴ്ചകളിലാണ് ഇത്തരം ക്ഷേത്ര ദര്‍ശനം നടത്താന്‍ ശ്രദ്ധിക്കേണ്ടത്.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാര്‍ ദോഷഫലം മാറുന്നതിന് വേണ്ടി ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തുക. ഇത് കൂടാതെ ജന്മ നക്ഷത്രത്തില്‍ ഹനുമാന്‍ സ്വാമിയേ വണങ്ങി അവല്‍ നിവേദ്യം വഴിപാടായി നടത്തുക. ഇത് കൂടാതെ വീട്ടില്‍ എല്ലാ ദിവസവും രാമായണം സുന്ദരകാണ്ഡം നിത്യേന പാരായണം ചെയ്യുക. ഇത് ഗുണ ഫലങ്ങള്‍ നല്‍കുന്നുണ്ട്.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ ദോഷശമനത്തിനും ഗുണവര്‍ധനവിനുമായി നിത്യേന ശിവഭജനം നടത്തുക. ഇത് കൂടാതെ തിങ്കളാഴ്ച ശിവക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. കൂവളത്തില സമര്‍പ്പിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ക്ക് ദോഷങ്ങള്‍ മാറുന്നതിന് വേണ്ടി ശ്രീകൃഷ്ണ ഭജനം നടത്തേണ്ടതാണ്. ഗുണഫലത്തിനും ശ്രീകൃഷ്ണനെ ഭജിക്കാവുന്നതാണ്. ഇത് കൂടാതെ ക്ഷേത്ര ദര്‍ശനം നടത്തി വെണ്ണ, കദളിപ്പഴം എന്നിവ നേദിക്കാവുന്നാണ്. നിത്യവും വീട്ടില്‍ ഭജനം നടത്തുന്നതും നല്ലതാണ്.

പൂയം

പൂയം

പൂയംനക്ഷത്രക്കാര്‍ക്ക് വ്യാഴഗ്രഹമാറ്റ ദോഷങ്ങള്‍ മാറുന്നതിനായി ശാസ്താവിനെ ഭജിക്കേണ്ടതാണ്. ശാസ്താ അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ നിങ്ങള്‍ ശനിയാഴ്ച വ്രതം എടുക്കുന്നതും നല്ലതാണ്.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ ദോഷശമനത്തിനായി ഗണപതി ഭജനം നടത്തേണ്ടതാണ്. നിത്യേന പുലര്‍ച്ചെ കുളിച്ച് വിളക്ക് കൊളുത്തി ഗണപതിയെ പ്രാര്‍ത്ഥിക്കേണ്ടതാണ്. ഇത് കൂടാതെ ജന്മ നക്ഷത്ര ദിനത്തില്‍ വഴിപാട് കഴിക്കുന്നതിനും ശ്രദ്ധിക്കുക.

മകം

മകം

മകം നക്ഷത്രക്കാര്‍ക്ക് ദോഷ ശമനത്തിന് വേണ്ടി ദേവിയെ ഭജിക്കാവുന്നതാണ്. ദേവീക്ഷത്രത്തില്‍ ദര്‍ശനം നടത്തുകയും പുഷ്പാഞ്ജലി അര്‍പ്പിക്കുകയും ചെയ്യാവുന്നതാണ്. എല്ലാ ദിവസവും ദേവിയെ ഉാസിക്കേണ്ടതാണ്.

പൂരം

പൂരം

പൂരം നക്ഷത്രക്കാര്‍ ഗുണവര്‍ദ്ധനവിനും ദോഷം ഇല്ലാതാക്കുന്നതിനും വേണ്ടി ചുവന്ന നിറത്തിലുള്ള പുഷ്പങ്ങള്‍ ഭദ്രകാളി ക്ഷേത്രത്തില്‍ വഴിപാടായി നല്‍കേണ്ടതാണ്. ഇത് കൂടാതെ സ്വന്തം ജന്മ നക്ഷത്രത്തില്‍ ദേവിക്ക് അര്‍ച്ചനയും കഴിക്കേണ്ടതാണ്.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ ദോഷങ്ങള്‍ ഇല്ലാതാക്കുന്നതിനും ഐശ്വര്യത്തിനും വേണ്ടി ഭഗവതിയെ ആണ് പ്രാര്‍ത്ഥിക്കേണ്ടത്. ഇത് കൂടാതെ നിത്യവും കേവീ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കുക. കൂടാതെ വീട്ടില്‍ തന്നെ ദേവീ പാരായണം നടത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് ദോഷം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മഹാവിഷ്ണു ക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. ഇത് കൂടാതെ വ്യാഴാഴ്ച ദിനത്തില്‍ വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കേണ്ടതാണ്. ഇത് കൂടാതെ നെയ്വിളക്ക് കൊളുത്തുന്നതും തുളസിമാല ചാര്‍ത്തുന്നതിനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാരായവര്‍ ഗുണഫലത്തിന് വേണ്ടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ഭഗവാനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഇത് കൂടാതെ നിത്യേന അഷ്ടോത്തരം ജപിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തില്‍ ഉയര്‍ച്ചയും നേട്ടവും ഗ്രഹമാറ്റം മൂലം ഉണ്ടാവുന്ന അസ്വസ്ഥതകളും മാറുന്നുണ്ട്.

ചോതി

ചോതി

ചോതി നക്ഷത്രക്കാര്‍ക്ക് ദോഷശമനത്തിനും ഗുണഫലങ്ങള്‍ക്കും വേണ്ടി ധര്‍മ്മശാസ്താവിനെ ഭജിക്കാവുന്നതാണ്. ഇത് കൂടാതെ ശാസ്താവിന് നീരാഞ്ജനം നടത്തുന്നതും നല്ലതാണ്. എള്ള് തിരി ശാസ്താ ക്ഷേത്രത്തില്‍ ചെയ്യാവുന്നതാണ്.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ക്ക് ഗുണഫലത്തിനും ദോഷങ്ങള്‍ മാറുന്നതിനും ആയി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭജനം നടത്തുന്നത് നല്ലതാണ്. ഇത് കൂടാതെ ബുധനാഴചകളില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെണ്ണയും പഴവും വഴിപാടായി നല്‍കാവുന്നതാണ്.

അനിഴം

അനിഴം

അനിഴം നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിന് വേണ്ടി ശിവഭഗവാനെ പ്രസാദിപ്പിക്കാവുന്നതാണ്. ഇത് കൂടാതെ ഭഗവാന് പിന്‍വിളക്കും ധാരയും നല്‍കുന്നതും ഉത്തമമാണ്. പാവപ്പെട്ടവര്‍ക്ക് അന്നദാനം നല്‍കുന്നതിനും ശ്രദ്ധിക്കാവുന്നതാണ്.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ വിഷ്ണുഭജനം നടത്താന്‍ ശ്രദ്ധിക്കുക. നിത്യേന വീട്ടില്‍ വിഷ്ണുഭഗവാനെ പ്രാര്‍ത്ഥിക്കുകയും വ്യാഴാഴ്ച വിഷ്ണു ഭഗവാന് പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്യുക. കൂടാതെ സാധുജനത്തിന് അന്നദാനം നടത്തുകയും വേണം.

മൂലം

മൂലം

മൂലം നക്ഷത്രക്കാര്‍ ഗുണദോഷ പരിഹാരത്തിന് വേണ്ടി ശിവഭഗവാനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്. ദിവസവും ശിവഭജനം നടത്താന്‍ ശ്രദ്ധിക്കണം. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതോടൊപ്പം തന്നെ നെയ് വിളക്ക് കത്തിക്കുകയും പഞ്ചാക്ഷരി മന്ത്രം ജപിക്കുകയും ചെയ്യുക.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ക്ക് ഗുണത്തിനും ദോഷഫലങ്ങളെ ശമിപ്പിക്കുന്നതിനും ആയി മഹാവിഷ്ണുവിനെ ഭജിക്കാവുന്നതാണ്. ഇത് കൂടാതെ വ്യാഴാഴ്ച വ്രതമെടുത്ത് അത് നിങ്ങള്‍ക്ക് ഗുണകരമായി മാറുന്നുണ്ട്. വിഷ്ണുവിന് ജന്മ നാളില്‍ പാല്‍പ്പായസം നിവേദിക്കുന്നതും നല്ലതാണ്. ഇത് ദോഷഫലങ്ങളുടെ കാഠിന്യം കുറക്കുന്നു.

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ക്ക് ദോഷശമനത്തിനായി സുബ്രഹ്മണ്യ ഭജനം നടത്തേണ്ടതാണ്. നിത്യേന അഷ്ടോത്തരനാമം ജപിക്കാന്‍ ശ്രദ്ധിക്കുക. ഇത് കൂടാതെ പഴനിമല ക്ഷേത്ര സന്ദര്‍ശനം നടത്തേണ്ടതാണ്.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിന് വേണ്ടി ദിവസവും ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്. ഇത് കൂടാതെ മഹാമൃത്യുഞ്ജയ ഹോമം നടത്തുന്നതിനും ശ്രദ്ധിക്കുക. ശിവന് ധാര നടത്തുന്നതും എന്തുകൊണ്ടും നല്ലതാണ്.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്ക് ദോഷങ്ങള്‍ മാറുന്നതിനും ഗുണഫലങ്ങള്‍ ലഭിക്കുന്നതിനുംവേണ്ടി ശാസ്താവിനെ ഭജിക്കാവുന്നതാണ്. ശനിയാഴ്ച വ്രതം എടുക്കുന്നതും ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കാം. ജീവിതത്തില്‍ ഇത് പല വിധത്തിലുള്ള ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു.

ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് ദോഷങ്ങള്‍ ഇല്ലാതാക്കുന്നതിനും ദേവീഭജനത്തിനും വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി ജന്മ നാളില്‍ ക്ഷഏത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. പഞ്ചദുര്‍ഗ്ഗാ മന്ത്രം ജപിക്കുകയും പുഷ്പാഞ്ജലി നടത്തുകയും ചെയ്യാവുന്നതാണ്.

പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ദോഷഫലം മാറുന്നതിന് വേണ്ടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്. ഇത് മാത്രമല്ല ഗുണദോഷവര്‍ദ്ധനവിനായി വെള്ളിയാഴ്ച ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്. ഇത് കൂടാതെ കദളിപ്പഴ നിവേദ്യം നടത്താവുന്നതാണ്.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് ദോഷങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി ശ്രീകൃഷ്ണ ഭജനം നടത്താവുന്നതാണ്. കൂടാതെ ബുധനാഴ്ചകളില്‍ ശ്രീകൃഷ്ണ സ്വാമിയെ പ്രാര്‍ത്ഥിക്കുകയും ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യേണ്ടതാണ്. ഇത് കൂടാതെ ദിവസവും വിളക്കു കൊളുത്തി നനം ജപിക്കുന്നതിന് ശ്രദ്ധിക്കണം.

രേവതി

രേവതി

രേവതി നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിനും ദോഷശമനത്തിനും വേണ്ടി ദിവസവും ശിവഭഗവാനെ ഭജിക്കേണ്ടതാണ്. ഇത് കൂടാതെ ശിവന് ഭസ്മാഭിഷേകം നടത്തുകയും ചുവന്ന പുഷ്പങ്ങളാല്‍ അര്‍ച്ചനയും വഴിപാടും നടത്തുകയും വേണ്ടതാണ്.

English summary

Jupiter Transit Dosha Remedies For Each Birth Star

Here in this article we are discussing about jupiter transit dosha remedies for each zodiac signs. Read on.
Story first published: Friday, November 13, 2020, 17:18 [IST]
X
Desktop Bottom Promotion