Latest Updates
-
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!
വ്യാഴത്തിന്റെ ശക്തിയാല്‍ വരും ഗജലക്ഷ്മി രാജയോഗം; ഭാഗ്യം പൂത്തുലയും ഈ രാശിക്കാര്‍ക്ക്
ജ്യോതിഷത്തില്‍ വ്യാഴം എന്നത് ദേവന്മാരുടെ ഗുരുവായ ബൃഹസ്പതി ആയി കണക്കാക്കുന്നു. ഇതോടൊപ്പം വ്യാഴം ഗ്രഹം വളര്‍ച്ചയുടെയും സമൃദ്ധിയുടെയും ഒരു ഘടകമായി ജ്യോതിഷത്തില്‍ കണക്കാക്കപ്പെടുന്നു. ജാതകത്തില്‍ വ്യാഴ ഗ്രഹം ശുഭസൂചകമായി നില്ക്കുന്നുവെങ്കില് ആ വ്യക്തിക്ക് നിരവധി നേട്ടങ്ങള്‍ ലഭിക്കും. അവര്‍ക്ക് സമൂഹത്തില്‍ പ്രശസ്തിയും പ്രതാപവും ലഭിക്കും.
പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ് നാം. നിരവധി ഗ്രഹങ്ങള്‍ അവയുടെ സഞ്ചാരപാതയില്‍ മാറ്റം വരുത്തുന്നുണ്ട്. അത്തരത്തില്‍ വ്യാഴവും അതിന്റെ രാശി മാറും. 2023ല്‍ വ്യാഴം മീനം രാശി വിട്ട് മേടം രാശിയില്‍ പ്രവേശിക്കും. ഈ സംക്രമണത്തിന്റെ ഫലത്താല്‍ ഗജലക്ഷ്മി രാജയോഗം രൂപപ്പെടാന്‍ പോകുന്നു. ഈ യോഗത്തിന്റെ ഫലം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. എന്നാല്‍ ഈ സമയത്ത് സാമ്പത്തിക നേട്ടങ്ങളും പുരോഗതിയും ലഭിക്കുന്ന മൂന്ന് രാശിക്കാരുണ്ട്. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
ഗജലക്ഷ്മി രാജയോഗത്തിന്റെ രൂപീകരണത്തോടെ മേടം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ക്കായുള്ള സാധ്യതകള്‍ തുറക്കും. വ്യാഴം നിങ്ങളുടെ രാശിയില്‍ നിന്ന് ലഗ്ന ഗൃഹത്തിലേക്ക് നീങ്ങാന്‍ പോകുന്നു. അതുകൊണ്ട് ഈ സമയത്ത് ജോലിക്കാര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. സന്താനങ്ങളുടെ ഭാഗത്ത് നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ഈ സമയം അവര്‍ക്ക് ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. കോടതി വ്യവഹാരങ്ങളിലെ വിധി നിങ്ങള്‍ക്ക് അനുകൂലമായി വരാനും യോഗമുണ്ട്.

ധനു
ഗജലക്ഷ്മി രാജയോഗം ധനു രാശിക്കാര്‍ക്ക് പെട്ടെന്ന് ചില സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും. വ്യാഴം നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തില്‍ സഞ്ചരിക്കും. അതുകൊണ്ട് ഈ സമയത്ത് ബിസിനസുകാര്‍ ബിസിനസ്സില്‍ വിജയിക്കും. ഇതോടൊപ്പം നിങ്ങളുടെ സ്നേഹബന്ധങ്ങളും ശക്തിപ്പെടും. നിങ്ങള്‍ പഠനത്തിനായി വിദേശത്തേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ സമയത്ത് നിങ്ങളുടെ ആഗ്രഹം സഫലമാകും.

മിഥുനം
ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നതോടെ മിഥുനം രാശിക്കാരുടെ വരുമാനത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാകും. ഈ സമയത്ത് നിങ്ങള്‍ക്ക് പഴയ നിക്ഷേപങ്ങളില്‍ നിന്ന് പ്രയോജനം നേടാനാകും. ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ നല്ല ലാഭമുണ്ടാക്കാനാകും. ബിസിനസ്സില്‍ വലിയ ഇടപാടുകള്‍ നടത്താന്‍ അവസരം ലഭിക്കും. ഭാവിയില്‍ നല്ല ലാഭമുണ്ടാക്കാനാകും. ബാങ്കിംഗ്, മീഡിയ, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ സമയം മികച്ചതായിരിക്കും.

ഗജലക്ഷ്മി രാജയോഗം
ജ്യോതിഷപ്രകാരം ശുഭകരമായ ഒരു യോഗമാണ് ഗജലക്ഷ്മി രാജയോഗം. ഗജലക്ഷ്മി യോഗമുള്ള വ്യക്തികള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും സാമ്പത്തിക പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടിവരില്ല. ബിസിനസ്സില്‍ മികച്ച പ്രകടനം കാഴ്ചവെക്കും. വിദേശ രാജ്യങ്ങളിലും അവര്‍ നല്ല പ്രശസ്തി നേടുന്നു.

ജ്യോതിഷത്തില്‍ വ്യാഴത്തിന്റെ പ്രാധാന്യം
രാശിചക്രത്തിലെ ഏറ്റവും ശക്തമായ ഗ്രഹങ്ങളില്‍ ഒന്നാണ് വ്യാഴം. മീനം, ധനു രാശിയുടെ അധിപനാണ് വ്യാഴം. ജ്യോതിഷത്തില്‍ വ്യാഴവുമായി ബന്ധപ്പെട്ട കാര്യങ്ങളുണ്ട്, അത് സ്ഥാനത്തിനനുസരിച്ച് ഗുണവും ദോഷവുമാണ്. ബലവാനായ വ്യാഴം ഒരു വ്യക്തിക്ക് ഭാഗ്യം, സമ്പത്ത്, ആഡംബരം, പ്രശസ്തി, അധികാരം, സ്ഥാനമാനങ്ങള്‍ തുടങ്ങിയവ നല്കുന്നു. തൊഴില്‍, ജീവിതം എന്നിവയില്‍ പുരോഗതി നല്കുന്നു. ദുര്‍ബലമായതോ ദോഷകരമായ വ്യാഴമോ നിങ്ങളുടെ ജീവിതത്തില്‍ നാശം വരുത്തും. ശനി, രാഹു, സൂര്യനോടൊപ്പം ചൊവ്വ തുടങ്ങിയ മറ്റ് ദോഷകരമായ ഗ്രഹങ്ങള്‍ കാരണം വ്യാഴം നിങ്ങള്‍ക്ക് ദോഷഫലം നല്‍കും. അത് ദാരിദ്ര്യവും ദൗര്‍ഭാഗ്യവും കൊണ്ടുവരും. കര്‍ക്കടക രാശിയില്‍ വ്യാഴം ശ്രേഷ്ഠവും മകരത്തില്‍ ദുര്‍ബലവുമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
