Latest Updates
-
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഭാഗ്യദേവത കനിഞ്ഞേക്കും: ഇന്നത്തെ രാശിഫലത്തിൽ ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും?
വ്യാഴമാറ്റം വരുത്തും ഇവരുടെ ജീവിതത്തില്‍ കഷ്ടകാലം; ദുര്‍ബലമായ വ്യാഴത്തെ ശക്തിപ്പെടുത്താന്‍
ജ്യോതിഷത്തില്‍ വ്യാഴം ഗ്രഹത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഒരു ശുഭകരമായ ഗ്രഹമായി വ്യാഴത്തെ കണക്കാക്കുന്നു. എല്ലാ രാശികളിലും വ്യാഴം അനുകൂലമോ പ്രതികൂലമോ ആയ സ്വാധീനം ചെലുത്തുന്നുണ്ട്. ആരുടെ ജാതകത്തിലാണോ വ്യാഴം ബലവാനായി നില്‍ക്കുന്നത് ആ വ്യക്തിക്ക് സന്തോഷവും സൗകര്യങ്ങളും ലഭിക്കുന്നു. മറുവശത്ത്, ആരുടെ ജാതകത്തിലാണോ വ്യാഴം ബലഹീനമായ സ്ഥാനത്ത് നില്‍ക്കുന്നത് അവര്‍ക്ക് സാമ്പത്തികവും ശാരീരികവുമായ പല പ്രശ്നങ്ങളും നേരിടേണ്ടിവരുന്നു.
ഈ സമയം വ്യാഴം രാശി മാറി മേടം രാശിയില്‍ സഞ്ചരിച്ചുതുടങ്ങി. വ്യാഴത്തിന്റെ ഈ മാറ്റം ചില രാശിക്കാരെ ദോഷകരമായി ബാധിക്കും. നിങ്ങളുടെ ജാതകത്തില്‍ വ്യാഴത്തെ ശക്തിപ്പെടുത്താനുള്ള ചില എളുപ്പവഴികള്‍ എന്തൊക്കെയാണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

വ്യാഴമാറ്റത്തിന്റെ ദോഷഫലം ഈ രാശിക്കാരില്‍ - ഇടവം
വ്യാഴത്തിന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കില്ല. ഈ സമക്രമണം നിങ്ങളുടെ ചെലവിന്റെ ഭാവത്തില്‍ അതായത് പന്ത്രണ്ടാം ഭാവത്തില്‍ നടക്കും. ഈ ഗൃഹസംക്രമത്തോടെ നിങ്ങളുടെ ചെലവുകളില്‍ വര്‍ദ്ധനവ് കാണും. ഈ സമയത്ത്, നിങ്ങളുടെ ആരോഗ്യം നിങ്ങള്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കണം. കരള്‍, രക്തപ്രശ്നങ്ങള് തുടങ്ങിയ പ്രശ്നങ്ങള്‍ കരുതിയിരിക്കുക. ഈ കാലയളവില്‍, വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക.

കന്നി
കന്നി രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സംക്രമണം എട്ടാം ഭാവത്തിലൂടെ സംഭവിക്കും. ഈ വീട്ടില്‍ വ്യാഴം സംക്രമിക്കുന്നതോടെ നിങ്ങള്‍ക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. ഈ സമയത്ത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വന്നേക്കാം. നിങ്ങള്‍ ഭാര്യയുടെ ആരോഗ്യം ശ്രദ്ധിക്കണം. സംസാരത്തില്‍ സംയമനം പാലിക്കണം. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുമായി തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. ഈ സമയത്ത്, നിങ്ങള്‍ വിദേശത്തേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ആലോചിച്ച് മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളുക.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് വ്യാഴം ആറാം ഭാവത്തിലൂടെ സഞ്ചരിക്കും. ഈ വീട്ടിലെ വ്യാഴം നല്ല ഫലങ്ങള്‍ നല്‍കില്ല. ഈ സമയത്ത് നിങ്ങള്‍ക്ക് കരള്‍ അല്ലെങ്കില്‍ കിഡ്നിയുമായി ബന്ധപ്പെട്ട ചില രോഗങ്ങള്‍ ഉണ്ടായേക്കാം. ജോലിയില്‍ സമയം നിങ്ങള്‍ക്ക് അനുകൂലമാകില്ല. ഈ സമയത്ത് നിങ്ങളുടെ മനസ്സ് കുടുംബത്തെക്കുറിച്ച് ആലോചിച്ച് ആശങ്കാകുലരായിരിക്കും. കുടുംബ വഴക്കുകള്‍ കാരണം നിങ്ങള്‍ അസ്വസ്ഥരാകും. ഒക്ടോബറിനുശേഷം സാഹചര്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും.

വ്യാഴദോഷം നീക്കാന്‍
ജാതകത്തില്‍ വ്യാഴത്തെ ശക്തിപ്പെടുത്താന്‍, ഈ മന്ത്രം എല്ലാ ദിവസവും 3, 5 അല്ലെങ്കില്‍ 16 പ്രാവശ്യം ജപിക്കുക. പ്രത്യേകിച്ച് വ്യാഴാഴ്ച ദിവസങ്ങളില്‍ - 'ഓം ഗ്രാം ഗ്രീം ഗ്രാം സ: ഗുരുവേ നമഃ'. ഇത് ചെയ്യുന്നതിലൂടെ, വ്യാഴത്തിന്റെ അനുഗ്രഹം നിലനില്ക്കും. അതേ സമയം, 'ഓം ബൃഹസ്പതയേ നമഃ' എന്ന മന്ത്രവും നിങ്ങള്‍ക്ക് ജപിക്കാവുന്നതാണ്.

ദാനകര്‍മ്മം
ബലഹീനമായ ഗ്രഹങ്ങളെ ശക്തിപ്പെടുത്താനുള്ള ഏറ്റവും ഉപയോഗപ്രദമായ പ്രതിവിധിയാണ് ദാനം. വ്യാഴശാന്തിക്കായി പാവപ്പെട്ടവര്‍ക്ക് പണവും വസ്ത്രവും ഭക്ഷണവും ദാനം ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കുകയും ജീവിതത്തില്‍ വരാനിരിക്കുന്ന പ്രശ്നങ്ങള്‍ ഇല്ലാതാകുകയും ചെയ്യുന്നു.

സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്
ജ്യോതിഷ പ്രകാരം വ്യാഴത്തിന് ദാമ്പത്യ ജീവിതത്തില്‍ പ്രത്യേക സ്വാധീനമുണ്ട്. ജാതകത്തില്‍ വ്യാഴം ബലഹീനനായി നില്‍ക്കുന്നുവെങ്കിലോ വിവാഹത്തിന് കാലതാമസം നേരിടേണ്ടിവരും. മഹാവിഷ്ണുവും ലക്ഷ്മി ദേവിയുമാണ് ഐശ്വര്യത്തിന്റെ പ്രതീകങ്ങള്‍. അത്തരമൊരു സാഹചര്യത്തില്‍, വ്യാഴ ദോഷം നീക്കാനും ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ലഭിക്കാനുമായി വ്യാഴാഴ്ച ഭഗവാന് വിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുക. വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കാന്‍, വ്യാഴാഴ്ച വ്രതം വളരെ ഫലപ്രദമാണ്.

ധനലാഭത്തിന്
മഞ്ഞനിറമുള്ള കാര്യങ്ങള്‍ വ്യാഴ ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ വ്യാഴാഴ്ച ദിവസം നിങ്ങള്‍ വെള്ളത്തില്‍ മഞ്ഞള്‍ പുരട്ടി കുളിക്കുന്നത് വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കുന്ന പ്രതിവിധിയാണ്. ഇതോടൊപ്പം വാഴയെ പൂജിക്കുന്നതും വ്യാഴാഴ്ച വിളക്ക് തെളിയിക്കുന്നതും ഏറെ ഗുണകരമാണെന്ന് കരുതുന്നു. ഈ ദിവസം ചന്ദനം അല്ലെങ്കില്‍ കുങ്കുമ തിലകം പുരട്ടി വിഷ്ണുവിനെ ആരാധിക്കുക. ഈ പ്രതിവിധി തുടരുന്നതിലൂടെ, നിങ്ങളുടെ സാമ്പത്തിക സ്ഥിതി തുടര്‍ച്ചയായി വര്‍ദ്ധിക്കും, നിങ്ങള്‍ക്ക് ഒരിക്കലും പണത്തിന് ക്ഷാമം ഉണ്ടാകില്ല.

വ്യാഴാഴ്ച ഇത് ചെയ്യരുത്
വ്യാഴാഴ്ച ദിവസം നിങ്ങള്‍ കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം മോശമാകുമെന്നും അതുമൂലം സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്നും വിശ്വസിക്കപ്പെടുന്നു.

ഭാര്യാഭര്‍തൃ കലഹം നീക്കാന്‍
ദാമ്പത്യ ജീവിതത്തില്‍ ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ അകല്‍ച്ച ഉണ്ടെങ്കില്‍, വ്യാഴാഴ്ച ദിവസം ബൃഹസ്പതിയുടെയോ വിഷ്ണുവിന്റെയോ ചിത്രം മഞ്ഞ തുണിയില്‍ വച്ച് മഞ്ഞനിറത്തിലുള്ള ചന്ദനത്തിരിയും മഞ്ഞ നിറത്തിലുള്ള പുഷ്പവും ഇട്ട് പൂജിക്കുക.

നല്ല ആരോഗ്യത്തിന്
വ്യാഴാഴ്ച ദിവസം വാഴക്കുല പൂജിച്ചതിനു ശേഷം സത്യനാരായണ ഭഗവാന്റെ കഥ ശ്രവിക്കുന്നത് വളരെ നല്ലതായി കരുതുന്നു. ഇതോടൊപ്പം ഈ ദിവസം മഞ്ഞ വസ്ത്രം ധരിക്കുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

കരിയര്‍ വിജയത്തിന്
എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും നിങ്ങള്‍ക്ക് കരിയറില്‍ വിജയം ലഭിക്കുന്നില്ലെങ്കില്‍, വ്യാഴാഴ്ച വ്യാഴവുമായി ബന്ധപ്പെട്ട മഞ്ഞ വസ്തുക്കള്‍ ദാനം ചെയ്യണം. സ്വര്‍ണ്ണം, മഞ്ഞള്‍, പയര്‍, മഞ്ഞ പഴങ്ങള്‍ തുടങ്ങിയ മഞ്ഞ വസ്തുക്കള്‍ ദാനം ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.



Click it and Unblock the Notifications
