Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഏപ്രില്‍ 6 വ്യാഴമാറ്റം; 12 രാശിക്കും പരിഹാരങ്ങള്‍ ഇത്
ഏപ്രില്‍ 6ന് വ്യാഴം കുംഭം രാശിയിലേക്ക് മാറുകയാണ്. ധനു രാശിയില്‍ നിന്ന വ്യാഴം മകരം രാശിയിലേക്ക് പോവുകയും വീണ്ടും മകരം രാശിയില്‍ നിന്ന് ധനു രാശിയിലേക്ക് വരികയും ധനു രാശിയില്‍ നിന്ന് ഇപ്പോള്‍ മകരം രാശിയില്‍ നില്ക്കുന്ന വ്യാഴം ഏപ്രില്‍ 6ന് കുംഭം രാശിയില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ 15ന് ഇത് വീണ്ടും വക്രത്തില്‍ സഞ്ചരിച്ച് മകരം രാശിയില്‍ എത്തുകയും നവംബര്‍ 20ന് വീണ്ടും നേര്‍രേഖയില്‍ സഞ്ചരിച്ച് വ്യാഴം വീണ്ടും കുംഭം രാശിയില്‍ വരികയും ചെയ്യും. അങ്ങനെ അപൂര്‍വ്വമായ ഒരു വ്യാഴമാറ്റമാണ് ഈ വര്‍ഷം സംഭവിക്കുന്നത്.
അഞ്ച് മാസം ഒരാഴ്ച കാലത്തേക്ക് ഈ മാറ്റം എല്ലാ രാശിക്കാരെയും പലവിധത്തില്‍ ബാധിക്കും. ജാതകത്തില്‍ ശക്തമായ നിലയില്‍ തുടരുന്ന വ്യാഴം സമ്പത്തും ജ്ഞാനവും വരുത്തുന്നു. ഇത് വ്യക്തിക്ക് ഉയര്‍ന്ന അറിവ്, വിദ്യാഭ്യാസം, ബുദ്ധി, ഭാഗ്യം എന്നിവ നല്കുന്നു. എന്നാല്‍ തെറ്റായ സ്ഥാനീകരണം മൂലമോ അല്ലെങ്കില്‍ ശത്രു ഗ്രഹങ്ങളുടെ ക്ഷുദ്ര സ്വാധീനത്തിന് കീഴിലോ വ്യാഴം തുടരുന്നുവെങ്കില്‍ ഇത് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. ജാതകത്തില്‍ വ്യാഴത്തിന്റെ മോശം സ്ഥാനം അക്കാദമിക്, വിദ്യാഭ്യാസം എന്നിവയില്‍ കഷ്ടങ്ങള്‍ നല്കുന്നു. അത്തരമൊരു വ്യക്തിക്ക് പണവും സമ്പത്തും നഷ്ടപ്പെടുന്നതിനാല്‍ സ്ഥിരമായ സാമ്പത്തിക അസ്ഥിരത നേരിടേണ്ടിവരാം. ഈ വ്യാഴമാറ്റക്കാലത്ത് 12 രാശിക്കാര്‍ക്കും വ്യാഴത്തിന്റെ ദോഷഫലങ്ങള്‍ അകറ്റാനും വ്യാഴത്തിന്റെ അനുഗ്രഹം നേടാനുമായി ചെയ്യേണ്ട പരിഹാരങ്ങള്‍ വായിച്ചറിയാം.

മേടം
മേടം രാശിക്കാര്‍ക്ക് വ്യാഴമാറ്റത്തിന്റെ ദോഷഫലങ്ങള്‍ അകറ്റാന്‍ എല്ലാ ദിവസവും വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ കുങ്കുമക്കുറി നെറ്റിയില്‍ ധരിച്ച് ഇറങ്ങുന്നത് നല്ലതായിരിക്കും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് വ്യാഴമാറ്റത്തിന്റെ ദോഷഫലങ്ങള്‍ അകറ്റാന്‍ വ്യാഴാഴ്ച ദിവസം ബ്രാഹ്മണര്‍ക്കും ദരിദ്രര്‍ക്കും ഭക്ഷണം നല്‍കുന്നത് ഗുണം ചെയ്യും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വ്യാഴമാറ്റത്തിന്റെ ദോഷഫലങ്ങള്‍ അകറ്റാന്‍ വ്യാഴാഴ്ച ദിവസം വാഴയ്ക്ക് ചുറ്റും പ്രദക്ഷിണം വയ്ക്കുക, അതിന് തുവരപ്പരിപ്പ് അര്‍പ്പിക്കുക.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വ്യാഴമാറ്റത്തിന്റെ ദോഷഫലങ്ങള്‍ അകറ്റാന്‍ പശുവിന് തുവരപ്പരിപ്പ് അല്ലെങ്കില്‍ പച്ച പച്ചക്കറികള്‍ നല്‍കുക. ഈ പ്രതിവിധി നിങ്ങളുടെ ദോഷം അകറ്റുന്നതായിരിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വ്യാഴമാറ്റത്തിന്റെ ദോഷഫലങ്ങള്‍ അകറ്റാന്‍ എല്ലാ വ്യാഴാഴ്ചയും ആല് മരത്തില്‍ തൊടാതെ വെള്ളം വെള്ളം അര്‍പ്പിക്കുക.

കന്നി
കന്നി രാശിക്കാര്‍ക്ക് വ്യാഴമാറ്റത്തിന്റെ ദോഷഫലങ്ങള്‍ അകറ്റാന്‍ വ്യാഴാഴ്ച ദിവസം ഗോമാതാവിന് വെല്ലവും ഗോതമ്പും നല്‍കുക.

തുലാം
തുലാം രാശിക്കാര്‍ക്ക് വ്യാഴമാറ്റത്തിന്റെ ദോഷഫലങ്ങള്‍ അകറ്റാന്‍ പശുക്കള്‍ക്ക് ഗോതമ്പ് കുഴച്ച് അതില്‍ മഞ്ഞല്‍ പുരട്ടി നല്‍കുക. ദിവസവും ഈ പതിവ് ചെയ്യുന്നതിലൂടെ വ്യാഴത്തിന്റെ ദോഷഫലങ്ങള്‍ നിങ്ങള്‍ക്ക് നീക്കാവുന്നതാണ്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് വ്യാഴമാറ്റത്തിന്റെ ദോഷഫലങ്ങള്‍ അകറ്റാന്‍ വ്യാഴാഴ്ച ദിവസം നിങ്ങളുടെ ചൂണ്ടുവിരലില്‍ നല്ല ഗുണനിലവാരമുള്ള പുഷ്യരാഗം അല്ലെങ്കില്‍ മഞ്ഞ പുഷ്യരാഗം ധരിക്കുക.

ധനു
ധനു രാശിക്കാര്‍ക്ക് വ്യാഴമാറ്റത്തിന്റെ ദോഷഫലങ്ങള്‍ അകറ്റാന്‍ വ്യാഴാഴ്ച ദിവസം ശുക്ലപക്ഷ സമയത്ത്, നിങ്ങളുടെ ചൂണ്ടുവിരലില്‍ പുഷ്യരാഗ രത്നം ധരിക്കുക.

മകരം
മകരം രാശിക്കാര്‍ക്ക് വ്യാഴമാറ്റത്തിന്റെ ദോഷഫലങ്ങള്‍ അകറ്റാന്‍ മധുരമുള്ള മഞ്ഞ ചോറ് വ്യാഴാഴ്ച ദിവസം ദരിദ്രര്‍ക്ക് ദാനം ചെയ്യുക.

കുംഭം
കുംഭം രാശിക്കാര്‍ക്ക് വ്യാഴമാറ്റത്തിന്റെ ദോഷഫലങ്ങള്‍ അകറ്റാന്‍ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വ്യാഴാഴ്ച ദിവസം പഠന സാമഗ്രികള്‍ ദാനം ചെയ്യുക.

മീനം
മീനം രാശിക്കാര്‍ക്ക് വ്യാഴമാറ്റത്തിന്റെ ദോഷഫലങ്ങള്‍ അകറ്റാന്‍ ഗുരു ബീജ മന്ത്രം ''ഓം ഗ്രാം ഗ്രീം ഗ്രോം സ്വാഹ: ഗുരുവേ നമ:'' എല്ലാ ദിവസവും ചൊല്ലുക.



Click it and Unblock the Notifications
