For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാഴമാറ്റം; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍

|

ജ്യോതിഷപരമായി ഏറെ പ്രാധാന്യമുള്ള ഗ്രഹമാണ് വ്യാഴം. അതിനാല്‍ത്തന്നെ അതിന്റെ ഓരോ ചലനവും ഒരു വ്യക്തിയുടെ ജീവിതത്തില്‍ മാറ്റങ്ങല്‍ സൃഷ്ടിക്കുന്നു. 2021 ഏപ്രില്‍ 6ന് വ്യാഴം മകരം രാശിയില്‍ നിന്ന് കുംഭത്തിലേക്ക് പ്രവേശിക്കും. സെപ്റ്റംബര്‍ 15 ബുധനാഴ്ച വരെ ഇത് ഈ അവസ്ഥയില്‍ തുടരും, അതിനുശേഷം അത് വക്രഗതിയില്‍ മകരത്തിലേക്ക് പ്രവേശിക്കും. വീണ്ടും വ്യാഴം നേര്‍രേഖയില്‍ സഞ്ചരിച്ച് നവംബര്‍ 20ന് മകരത്തില്‍ നിന്ന് കുംഭത്തില്‍ സ്ഥാനം പിടിക്കും.

Most read: ദോഷങ്ങള്‍ നീങ്ങും; ഐശ്വര്യം വരും; ഈ മരങ്ങളെ ആരാധിച്ചാല്‍

സൗരയൂഥത്തിലെ ഭീമന്‍ ഗ്രഹമാണ് വ്യാഴം. വിശ്വാസപ്രകാരം ഈ ഗ്രഹത്തെ ദേവന്മാരുടെ ഗുരുവായി കണക്കാക്കുന്നു. അതിനാല്‍ ഇതിനെ ദേവഗുരു എന്നും വിളിക്കുന്നു. ജ്യോതിഷത്തില്‍, രാശിചക്ര ചിഹ്നമായ മീനത്തിന്റെയും ധനു രാശിയുടെയും ഭരണാധിപനാണ് വ്യാഴം. വ്യാഴത്തിന്റെ കുംഭം രാശി സംക്രമണം 12 രാശിചിഹ്നങ്ങളെയും പലതരത്തില്‍ സ്വാധീനിക്കും. ഓരോ രാശിക്കും ഈ വ്യാഴമാറ്റത്തില്‍ ലഭിക്കുന്ന ഫലങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

മേടം: സന്താനഭാഗ്യം

മേടം: സന്താനഭാഗ്യം

നവദമ്പതികള്‍ക്ക് ഈ കാലയളവില്‍ സന്താനസൗഭാഗ്യം ലഭിക്കാനുള്ള സാധ്യതയുണ്ട്. മുതിര്‍ന്നവര്‍ക്ക് ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം ഉയരും. കുട്ടികളുമായുള്ള ഉത്തരവാദിത്തം നിറവേറ്റപ്പെടും. വിദ്യാഭ്യാസ കാര്യത്തിലും മത്സരപ്പരീക്ഷകളിലും വിദ്യാര്‍ത്ഥികള്‍ സമ്പൂര്‍ണ്ണ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നു.

ഇടവം: സാമൂഹിക പ്രശസ്തി വര്‍ദ്ധിക്കും

ഇടവം: സാമൂഹിക പ്രശസ്തി വര്‍ദ്ധിക്കും

സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉടന്‍ പരിഹരിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ചെലവ് ഉണ്ടാകും, പക്ഷേ നിങ്ങളുടെ പ്രശസ്തിയും വര്‍ദ്ധിക്കും. ജോലിയില്‍ പ്രമോഷനും പുതിയ നേട്ടങ്ങളും ലഭിക്കാനുള്ള സാധ്യതയുമുണ്ട്. തൊഴില്‍-വ്യാപാരം എന്നിവയില്‍ വരുമാന മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കും.

Most read:കാണാന്‍ കഴിയില്ല വീട്ടിലെ ദുഷ്ടശക്തി; ഫലമോ ദോഷവും

മിഥുനം: ആത്മീയ താല്‍പര്യം വര്‍ദ്ധിക്കും

മിഥുനം: ആത്മീയ താല്‍പര്യം വര്‍ദ്ധിക്കും

ആത്മീയ കാര്യങ്ങളില്‍ അതീവ താല്‍പര്യം ഉണ്ടാകും. ചിന്തിച്ച എല്ലാ കാര്യങ്ങളും ഫലപ്രദമാകും. സഹോദരങ്ങള്‍ തമ്മില്‍ യോജിപ്പില്‍ തുടരുക. വിദേശ യാത്ര ചെയ്യാന്‍ കഴിയും. പ്രായമായവര്‍ക്ക് കൂടുതല്‍ സന്തോഷം ലഭിക്കും. വരുമാന മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കും.

കര്‍ക്കിടകം: അപ്രതീക്ഷിത നേട്ടം ലഭിക്കും

കര്‍ക്കിടകം: അപ്രതീക്ഷിത നേട്ടം ലഭിക്കും

ആകസ്മികമായി ചില നേട്ടങ്ങള്‍ ഈ സമയം കര്‍ക്കിടകം രാശിക്കാര്‍ക്ക് ലഭിക്കും. നിങ്ങള്‍ക്ക് ജോലിയില്‍ പ്രമോഷന്‍ അവസരങ്ങള്‍ ലഭിക്കും. തീര്‍ത്ഥാടനത്തിനും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും പണം ചെലവഴിക്കും. ആരോഗ്യം ശ്രദ്ധിക്കുക. ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ ഒരു പരിധിവരെ വിജയം കൈവരിക്കും.

Most read:നിഗൂഢത നിറഞ്ഞ കേതു മഹാദശ; ഗുണദോഷങ്ങള്‍

ചിങ്ങം: ജോലിയില്‍ പ്രശസ്തി

ചിങ്ങം: ജോലിയില്‍ പ്രശസ്തി

ജോലിയില്‍ ബഹുമാനവും സ്വാധീനവും വര്‍ദ്ധിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണമുണ്ടാകും. ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കുക, അമിത ചെലവ് ഒഴിവാക്കുക. തൊഴില്‍ അവസരങ്ങള്‍ വരും. വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിജയിക്കും.

കന്നി: കൂടുതല്‍ ചെലവുകള്‍ ഉണ്ടാകും

കന്നി: കൂടുതല്‍ ചെലവുകള്‍ ഉണ്ടാകും

ബജറ്റിനേക്കാള്‍ കൂടുതല്‍ ചിലവ് വരും. വിദേശ കമ്പനികളില്‍ ജോലി അല്ലെങ്കില്‍ പൗരത്വത്തിനായി അപേക്ഷിക്കുന്നത് വിജയിക്കും. രഹസ്യ ശത്രുക്കളെ സൂക്ഷിക്കുക, നിയമ തര്‍ക്കങ്ങള്‍ പരിഹരിക്കുക. അമിതമായി അധ്വാനിക്കുന്നത് പിരിമുറുക്കം വര്‍ദ്ധിപ്പിക്കും.

Most read:ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഈ മന്ത്രം 108 തവണ ചൊല്ലാം

തുലാം: കുടുംബാംഗങ്ങളുടെ പിന്തുണ

തുലാം: കുടുംബാംഗങ്ങളുടെ പിന്തുണ

കുടുംബത്തിലെ മുതിര്‍ന്നവരുടെ പിന്തുണ ലഭിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. എല്ലാവിധത്തിലും, വിജയങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ ഉണ്ടാകും. ഒരു പുതിയ പ്രണയബന്ധം ആരംഭിക്കും. നിരവധി വരുമാന മാര്‍ഗ്ഗങ്ങളും ഉണ്ടാക്കും.

വൃശ്ചികം: ജോലിയില്‍ സ്ഥാനക്കയറ്റം

വൃശ്ചികം: ജോലിയില്‍ സ്ഥാനക്കയറ്റം

സ്ഥാനക്കയറ്റം, സ്ഥലംമാറ്റ ശ്രമങ്ങള്‍ എന്നിവ വിജയിക്കും. പൂര്‍വ്വിക സ്വത്ത് പ്രയോജനപ്പെടും. നിങ്ങള്‍ക്ക് ഭൗതിക സന്തോഷം ലഭിക്കും. വാഹനം വാങ്ങാനുള്ള സാധ്യതയുണ്ട്. ചില കുടുംബ വ്യത്യാസങ്ങളും മാനസിക അസ്വസ്ഥതകളും ഉണ്ടാകും. ജോലിയില്‍ ഒരു പുതിയ കരാര്‍ ലഭിക്കാനുള്ള സാധ്യതകളുണ്ട്.

Most read:സമ്പത്തും അഭിവൃദ്ധിയും ഫലം; മഞ്ഞള്‍ കൊണ്ട് ഇത് ചെയ്യൂ

ധനു: വിദേശയാത്ര

ധനു: വിദേശയാത്ര

മതത്തിലും ആത്മീയതയിലും അതീവ താല്‍പര്യം ഉണ്ടാകും. ജോലിസ്ഥലത്ത് പ്രഭാവം വര്‍ദ്ധിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ഉത്കണ്ഠ നീക്കംചെയ്യും. വിദേശയാത്ര നടത്തുകയും വിദേശ കമ്പനികളില്‍ ജോലി നേടുകയും ചെയ്യും. ധൈര്യം വര്‍ദ്ധിക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം ലഭിക്കും.

മകരം: ആരോഗ്യം ശ്രദ്ധിക്കുക

മകരം: ആരോഗ്യം ശ്രദ്ധിക്കുക

നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ വിലമതിക്കപ്പെടും. അസൂയാലുക്കളെ കരുതിയിരിക്കുക. ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. തര്‍ക്കവിഷയങ്ങള്‍ പരസ്പരം പരിഹരിക്കുക. സാമ്പത്തിക വശങ്ങള്‍ ശക്തമായിരിക്കും. നിങ്ങള്‍ക്ക് വിലയേറിയ ചില ഉല്‍പന്നങ്ങള്‍ വാങ്ങാം. ഭൂമി സ്വത്ത് കാര്യങ്ങളും പരിഹരിക്കും.

Most read:ലാല്‍കിതാബ് പ്രകാരം 2021 വര്‍ഷം 12 രാശിക്കും പരിഹാരമാര്‍ഗം

കുംഭം: വിദ്യാര്‍ത്ഥികള്‍ക്ക് വിജയം

കുംഭം: വിദ്യാര്‍ത്ഥികള്‍ക്ക് വിജയം

വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിലും മത്സരപ്പരീക്ഷകളിലും മികച്ച വിജയം ലഭിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. സാമൂഹിക പ്രശസ്തി വര്‍ദ്ധിക്കും. നിങ്ങളുടെ പദ്ധതികളും തന്ത്രങ്ങളും രഹസ്യമായി സൂക്ഷിക്കുക. വിവാഹ കാര്യങ്ങളില്‍ വരുന്ന തടസ്സങ്ങള്‍ നീക്കംചെയ്യും.

മീനം: ഇടപാടുകള്‍ ശ്രദ്ധിക്കുക

മീനം: ഇടപാടുകള്‍ ശ്രദ്ധിക്കുക

ആരോഗ്യം ശ്രദ്ധിക്കുക. ഇടപാട് കാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുക. നിയമ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതാണ് നല്ലത്. അമിതമായ അധ്വാനവും പണ ചെലവും നിങ്ങള്‍ നേരിടേണ്ടിവരും. വ്യാഴത്തിന്റെ സംക്രമണ പ്രഭാവം പ്രതീക്ഷയും അതുപോലെ ആശയക്കുഴപ്പവും നല്‍കും.

Most read:മരണം അടുത്തെത്തിയ സൂചനകള്‍; ശിവപുരാണം പറയുന്നത്

English summary

Jupiter Transit 2021 in Aquarius on 06 April 2021 Effects on Zodiac Signs in Malayalam

Jupiter Transit 2021 in Aquarius Effects on Zodiac Signs in Malayalam : The Jupiter Transit 2021 in Aquarius will take place on 06 April 2021. Learn about remedies to perform in Malayalam
X