Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
വ്യാഴമാറ്റം: ഓരോ നക്ഷത്രക്കാര്‍ക്കും ഫലം ഇങ്ങനെ
2020 ജൂണ്‍ 30 ചൊവ്വാഴ്ച രാവിലെ 05:30ന് വ്യാഴം മകരം രാശിയില്‍ നിന്ന് ധനു രാശിയിലേക്ക് വക്രത്തില്‍ സഞ്ചരിച്ചു തുടങ്ങി. ധനു രാശിയിലെ ഈ വ്യാഴത്തിന്റെ വക്ര സഞ്ചാരം 2020 നവംബര്‍ 20 വരെ തുടരും. അതിനുശേഷം ഇത് വീണ്ടും മകരം രാശിയിലേക്ക് പ്രവേശിക്കും.

വേദ ജ്യോതിഷമനുസരിച്ച്, ഈ ചലനത്തിലെ ഒരു ഗുണപരമായ ഗ്രഹസ്ഥാനം ഓരോ നക്ഷത്രക്കാര്‍ക്കും ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. വ്യാഴത്തിന്റെ ഈ മാറ്റം ഓരോ നക്ഷത്രക്കാരെയും എങ്ങനെ സ്വാധീനിക്കുമെന്നും അത് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ നല്‍കുമെന്നും നമുക്ക് നോക്കാം.

അശ്വതി
തൊഴിലന്വേഷിക്കുന്നവര്‍ക്ക് ജോലിസാധ്യത, അവിവാഹിതര്‍ക്ക് വിവാഹാലോചന തുടങ്ങിയ ശുഭ കാര്യങ്ങള്‍ അശ്വതി നക്ഷത്രക്കാര്‍ക്ക് ഇക്കാലയളവില്‍ സാധ്യമാണ്. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കാന്‍ പരിശ്രമിക്കേണ്ടിയിരിക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കുക. കുടുംബജീവിതത്തില്‍ സന്തോഷവും അതിലൂടെ മനസുഖവും ലഭിക്കും. കുടുംബത്തിലെ ആര്‍ക്കെങ്കിലും അസുഖങ്ങള്‍ പിടിപെടാം. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും.

ഭരണി
പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം, സന്താനഗുണം, ഭവന നിര്‍മാണത്തില്‍ പുരോഗതി എന്നിവയുണ്ടാകും. ഇക്കാലയളവില്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുണ്ട്. വീട്ടിലെ അന്തരീക്ഷത്തില്‍ പിരിമുറുക്കമുണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായവ്യത്യാസം സാധ്യമാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയം ശുഭമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ക്ലേശകരമായ കാലമായിരിക്കും.

കാര്‍ത്തിക
മുടങ്ങിക്കിടക്കുന്ന പ്രവൃത്തികളില്‍ വിജയം, യാത്രകള്‍, സ്വത്ത് വില്‍പന വഴി ലാഭം, തൊഴില്‍മേഘലയില്‍ നേട്ടം എന്നിവ ഇക്കാലയളവില്‍ കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പ്രതീക്ഷിക്കാം. സഹോദരങ്ങളുമായുള്ള ബന്ധത്തില്‍ പുരോഗതി കാണും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അപകടങ്ങളെ കരുതിയിരിക്കുക. പൊതു പ്രവര്‍ത്തങ്ങളില്‍ നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും.

രോഹിണി
ആത്മവിശ്വാസം വര്‍ധിക്കും, നിങ്ങളുടെ പെരുമാറ്റം പ്രശംസിക്കപ്പെടും, സഹോദരങ്ങള്‍ വഴി നേട്ടം, പരീക്ഷകളില്‍ വിജയം എന്നിവ രോഹിണി നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ ഈ സംക്രമണ കാലത്ത് പ്രതീക്ഷിക്കാം. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ സാധ്യമാണ്. വീടിന്റെ അന്തരീക്ഷം തൃപ്തികരമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവാം. തൊഴില്‍ രഹിതര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ വരും. നിങ്ങളുടെ ശത്രുക്കളുടെ മേല്‍ ആധിപത്യം നേടാനാവും. ഇക്കാലയളവില്‍ അനാവശ്യ തര്‍ക്കങ്ങളില്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

മകയിരം
ഈ സമയം സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധനല്‍കേണ്ടിയിരിക്കുന്നു. ആരോഗ്യവും കരുതിയിരിക്കുക. പണത്തിന്റെ വിഷമതകള്‍ സാധ്യമാണ്. അവിവാഹിതര്‍ക്ക് ജീവിത പങ്കാളിയെ കണ്ടെത്താനാവും. സുഹൃത്തുകളുടെ ഭാഗത്തുനിന്ന് ചില കഷ്ടതകള്‍ സാധ്യമാണ്. ബന്ധുക്കളുമായി ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകും.

തിരുവാതിര
സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് സാമ്പത്തിക നഷ്ടം, ഉദ്ദിഷ്ട കാര്യങ്ങളില്‍ വിജയതടസം, സുഹൃത്തുക്കളുമായി തര്‍ക്കം എന്നിവ ഇക്കാലയളവില്‍ തിരുവാതിര രാശിക്കാര്‍ കരുതിയിരിക്കുക. സ്വത്തുസംബന്ധമായ തര്‍ക്കത്തില്‍ തീര്‍പ്പുകല്‍പ്പിക്കപ്പെടും. ദാമ്പത്യ പ്രശ്‌നങ്ങള്‍ നീങ്ങും.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഈ സമയം ബിസിനസ്സില്‍ നേട്ടം സാധ്യമാണ്. വാഹനയാത്രകള്‍, ഔദ്യോഗിക രംഗത്ത് ഉയര്‍ച്ച, സ്ഥലം മാറ്റം എന്നിവ പ്രതീക്ഷിക്കാം. ബന്ധുക്കളുടെ പ്രയോജനം ലഭിക്കും. സുഹൃത്തുക്കളില്‍ നിന്ന് സഹായം, പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം എന്നിവ സാധ്യമാണ്. കുടുംബത്തിലെ തര്‍ക്കങ്ങള്‍ നീക്കാന്‍ അനുയോജ്യമയ സമയമാണ്. ഈ സമയം നിങ്ങള്‍ക്ക് രോഗങ്ങളില്‍ നിന്നും ആശ്വാസവും ലഭിക്കും.

പൂയം
നിങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടും. ഒന്നിലധികം മാര്‍ഗ്ഗങ്ങളിലൂടെ സാമ്പത്തിക നേട്ടം, ബന്ധുക്കള്‍ വഴി പ്രയോജനം, സാമ്പത്തിക വിഷമതകളില്‍ നിന്ന് മോചനം എന്നിവ സാധ്യമാണ്. ബിസിനസുകാര്‍ക്ക് ചില പ്രതിസന്ധികളെ നേരിടേണ്ടിവരും. ജീവിത പങ്കാളിയുടെ ആരോഗ്യത്തില്‍ ആശങ്ക വര്‍ധിക്കും. ഈ കലയളവില്‍ സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ സാധ്യമാണ്. അവിവാഹിതര്‍ക്കും ചില നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം.

ആയില്യം
ഈ കാലയളവില്‍ കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും. ആഡംബരങ്ങള്‍ക്കായി പണം ചെലവഴിക്കാനാവും. ജോലിയുടെ ഭാഗമായി യാത്രകള്‍ ചെയ്യേണ്ടി വരും. ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ പ്രശംസ ലഭിക്കും, ഇതിലൂടെ നേട്ടങ്ങളും കൈവരും. പൊതുരംഗത്ത് പ്രശസ്തി വര്‍ധിക്കും. ഈ സമയം ചില നല്ല വാര്‍ത്തകളും നിങ്ങള്‍ക്ക് കേള്‍ക്കാനാവും. വിവാഹക്കാര്യത്തില്‍ തീരുമാനമാകും. കുടുംബത്തില്‍ സമാധാനം കൈവരും. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ലാഭം പ്രതീക്ഷിക്കാം.

മകം
ഏറ്റെടുത്ത പ്രവര്‍ത്തികളില്‍ വിജയം നേടാനാവും. സഹോദരങ്ങളുടെ ഭാഗത്തു നിന്ന് സഹായം ലഭിക്കും. സുഹൃത്തുക്കള്‍ വഴി നേട്ടമുണ്ടാകും. കുടുംബത്തില്‍ സമാധാനാന്തരീക്ഷം കൈവരും. രോഗങ്ങളില്‍ നിന്ന് മുക്തി, സാമ്പത്തിക നേട്ടം, പുതിയ സംരംഭങ്ങളില്‍ വിജയം എന്നിവ പ്രതീക്ഷിക്കാം. ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റാനാവും. ഇതിലൂടെ നേട്ടങ്ങളും പ്രതീക്ഷിക്കാം. ഇക്കാലയളവില്‍ സന്തോഷകരമായ വാര്‍ത്തകളും കേള്‍ക്കാനാവും.

പൂരം
കുടുംബജീവിതത്തിലെ അസ്വസ്ഥതകള്‍ അവസാനിക്കും. ജോലികളില്‍ നേട്ടമുണ്ടാകും. വ്യാപാരികള്‍ക്ക് വിജയം സാധ്യമാണ്. ആരോഗ്യം തൃപ്തികരമാവും. ഈ കാലയളവില്‍ ചില മാനസിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ചില അപ്രതീക്ഷിത ഭാഗ്യവും കൈവരും.

ഉത്രം
ഏറ്റെടുത്ത പ്രവൃത്തികളില്‍ വിജയം കൈവരിക്കാനാകും. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും നേട്ടങ്ങള്‍ സാധ്യമാണ്. സാമ്പത്തികം സമ്മിശ്രമായിരിക്കും. ചിലരുമായുള്ള തര്‍ക്കങ്ങളില്‍പ്പെട്ട് പ്രശസ്തി കളങ്കപ്പെട്ടേക്കാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ ജീവിതത്തില്‍ തര്‍ക്കങ്ങളുണ്ടാവും. ബന്ധുക്കളുടെ ആരോഗ്യത്തില്‍ ആശങ്ക വര്‍ധിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം. മത്സരപ്പരീക്ഷകളില്‍ വിജയം, തൊഴിലന്വേഷകര്‍ക്ക് ജോലി എന്നിവ കൈവരും. ബിസിനസില്‍ പുരോഗതി കാണും. അവിവാഹിതര്‍ക്കായി വിഹാഹതടസങ്ങളും നീങ്ങും.

അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് ഇക്കാലയളവില്‍ ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ തീരുമാനമുണ്ടാവും. ഈ സമയം നിങ്ങളുടെ യാത്രകളെ കരുതിയിരിക്കുക. ബിസിനസുകാര്‍ക്ക് നേട്ടമുണ്ടാകും. തൊഴില്‍പരമായ മാറ്റം സാധ്യമാണ്. കുടുംബാന്തരീക്ഷം മെച്ചപ്പെടും. ദാമ്പത്യജീവിതത്തിലെ അസ്വസ്ഥതകള്‍ അവസാനിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ ഇക്കാലയളവില്‍ കരുതിയിരിക്കുക.

ചിത്തിര
അസുഖങ്ങളില്‍ നിന്ന് മുക്തി നേടാനാവും എങ്കിലും ആരോഗ്യം ശ്രദ്ധിക്കുക. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവും. ഈ കാലയളവില്‍ ചിത്തിര നക്ഷത്രക്കാര്‍ക്ക് ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ വിജയം കാണാനാവും. ജീവിത പങ്കാളിയുടെ ആരോഗ്യത്തില്‍ ആശങ്കയുണ്ടാകും. മത്സരപ്പരീക്ഷകളില്‍ വിജയിക്കാനാകും.

ചോതി
മറ്റുള്ളവരുമായുള്ള തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതായുണ്ട്. ആരോഗ്യകാര്യങ്ങളില്‍ തിരിച്ചടി നേരിടേണ്ടിവരും. കഴിയുന്നതും ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും. ബന്ധുക്കളുടെ സഹായത്താല്‍ നിങ്ങളുടെ ചില സാമ്പത്തിക വിഷമതകള്‍ മറികടക്കാനാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും.

വിശാഖം
സുഹൃത്തുക്കളുടെ ഭാഗത്തുനിന്ന് സഹായം നേടാനാകും. നഷ്ടപ്പെട്ടെന്നു കരുതിയ വസ്തുക്കള്‍ തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിക്കാര്‍ക്ക് സ്ഥലം മാറ്റം, പൊതുപ്രവര്‍ത്തനങ്ങളില്‍ പ്രശസ്തി, മെച്ചപ്പെട്ട ആരോഗ്യം എന്നിവ കൈവരും. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയം കാണാനാകും. ഇക്കാലയളവില്‍ നിങ്ങളുടെ ചില കടങ്ങളില്‍ നിന്ന് മുക്തരാകാനും സാധിക്കും.

അനിഴം
അവിവാഹിതര്‍ക്ക് വിവാഹാലോചകള്‍, പഴയ കടങ്ങളില്‍ നിന്ന് മുക്തി, വ്യവഹാരങ്ങളില്‍ വിജയം എന്നിവ സാധ്യമാണ്. ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ പ്രശംസ ലഭിക്കും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഈ സമയം ശ്രദ്ധിക്കേണ്ടതായുണ്ട്. ജോലിക്കാര്‍ക്ക് സഹപ്രവര്‍ത്തകരുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷമുണ്ടാകും.

തൃക്കേട്ട
മാനസിക സന്തോഷം വര്‍ധിക്കും. പ്രവര്‍ത്തികളിലെ തടസ്സങ്ങള്‍ മാറി പുരോഗതി കാണും. ബിസിനസ്സുകാര്‍ക്ക് സാമ്പത്തികമായി ചെലവേറും. ത്വക് രോഗങ്ങളെ തൃക്കേട്ട രാശിക്കാര്‍ ഇക്കാലത്ത് കരുതിയിരിക്കേണ്ടതായുണ്ട്. ആരോഗ്യത്തില്‍ നിങ്ങള്‍ക്ക് പുരോഗതി കാണാനാവും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ ലാഭം പ്രതീക്ഷിക്കാം. തൊഴില്‍പരമായ നേട്ടവും ഈ സമയം സാധ്യമാണ്.

മൂലം
ജോലിക്കാര്‍ക്ക് ഈ സമയം നേട്ടങ്ങള്‍ സാധ്യമാണ്. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ പ്രശസ്തി വര്‍ധിക്കും. സന്തോഷമേകുന്ന വാര്‍ത്തകള്‍ കേള്‍ക്കാനാകും. സാമ്പത്തിക കാര്യങ്ങളില്‍ കൃത്യത പാലിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും. ആരോഗ്യം തൃപ്തികരമാകും. ദൂരയാത്രയുടെ ഫലം നേടാനാകും. അവിവാഹിതര്‍ക്ക് നല്ല വാര്‍ത്ത ലഭിക്കും. കുടുംബത്തില്‍ ബന്ധക്കള്‍ തമ്മില്‍ ഐക്യമുണ്ടാകും. ബിസിനസുകാര്‍ക്കും ഈ സമയം നേട്ടങ്ങള്‍ സാധ്യമാണ്.

പൂരാടം
വ്യാപാരികള്‍ക്കും ബിസിനസുകാര്‍ക്കും ഈ കാലയളവില്‍ ചില തിരിച്ചടികള്‍ സാധ്യമാണ്. ഇവരുടെ പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും. ദാമ്പത്യജീവിതത്തില്‍ ജീവിതപങ്കാളിയുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ കോപം ഇക്കാലയളവില്‍ നിയന്ത്രിക്കുക. സാമ്പത്തികമായി ലോണുകള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് നല്ല വാര്‍ത്ത ലഭിക്കും. അവിവാഹിതര്‍ക്ക് പങ്കാളിക്കായുള്ള തെരച്ചില്‍ അവസാനിപ്പിക്കാനാകും. രോഗങ്ങളില്‍ നിന്ന് മുക്തിയും ഈ സമയം സാധ്യമാണ്.

ഉത്രാടം
സാമ്പത്തിക കാര്യങ്ങളില്‍ കൃത്യത പാലിക്കും. ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ പ്രശംസ നേടാനാകും. ഈ സമയം ദീര്‍ഘ യാത്രകള്‍ ഒഴിവാക്കുക. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ നേട്ടമുണ്ടാകും. നിങ്ങളുടെ മാനസിക പിരിമുറുക്കം വര്‍ധിക്കും. കുടുംബാംഗങ്ങളില്‍ അസുഖങ്ങള്‍ സാധ്യമാണ്. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഈ സമയം നേട്ടം കൈവരിക്കാനാകും. ജീവിതപങ്കാളിയുടെ ഉയര്‍ച്ചയും സാധ്യമാണ്.

തിരുവോണം
തിരുവോണം രാശിക്കാരുടെ ഉത്തരവാദിത്തങ്ങള്‍ ഈ സമയം വര്‍ധിക്കും. തൊഴില്‍പരമായ നേട്ടങ്ങള്‍ സാധ്യമാണ്. ആര്‍ക്കെങ്കിലും വാക്കു കൊടുക്കുമ്പോള്‍ രണ്ടുവട്ടം ചിന്തിക്കുക, ഭാഗ്യ പരീക്ഷണങ്ങള്‍ക്കു മുതിരരുത്. ബിസിനസ്സുകാര്‍ക്ക് മികവ് പുലര്‍ത്താനാകും. സാമ്പത്തികമായി ഈ സമയം അല്‍പം വിഷമതകള്‍ നേരിടേണ്ടിവരും. മേലധികാരികള്‍ , തൊഴിലുടമകള്‍ എന്നിവരില്‍ നിന്ന് അനുകൂല നടപടികള്‍. ആരോഗ്യപരമായ വിഷമതകളുണ്ടാവും.

അവിട്ടം
രോഗങ്ങളുടെ പിടിയില്‍പെടാതെ ശ്രദ്ധിക്കുക. സാമ്പത്തികമായി അനുകൂല സമയമല്ല. കര്‍മ്മ രംഗത്ത് വളര്‍ച്ച, ദാമ്പത്യ ജീവിതത്തില്‍ സന്തോഷം, കുടുംബബന്ധങ്ങളില്‍ സ്‌നേഹം, ബിസിനസ്സുകാര്‍ക്ക് പുരോഗതി, മാനസിക സംതൃപ്തി എന്നിവ കൈവരും.

ചതയം
ബന്ധുക്കളുടെ സഹായം ലഭിക്കും. സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കും. കലാരംഗത്തു പ്രവൃത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും. ജോലിയിലെ തടസങ്ങള്‍ മാറിക്കിട്ടും. സ്വത്ത് സംബന്ധമായ പരാതികളില്‍ തീര്‍പ്പുകല്‍പിക്കപ്പെടും. അസ്ഥി സംബന്ധമായ രോഗങ്ങളെ ഈ കാലയളവില്‍ ചതയം നക്ഷത്രക്കാര്‍ കരുതിയിരിക്കുക. സാമ്പത്തിക ഇടപാടുകളും ശ്രദ്ധിച്ചുമതി. സുഹൃത്തുക്കളില്‍ നിന്നു സഹായം ലഭ്യമാണ്.

പൂരുരുട്ടാതി
പുതിയ സൗഹൃദങ്ങള്‍ സഹായകരമാണെന്ന് തെളിയിക്കും. ആത്മീയ വിഷയങ്ങളില്‍ താത്പര്യം വര്‍ധിക്കും. തൊഴിലില്ലാത്തവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ദാമ്പത്യ ജീവിത്തില്‍ ചെറിയ പിണക്കങ്ങള്‍ സാധ്യമാണ്, നിങ്ങളുടെ കോപം ഈ സമയം നിയന്ത്രിക്കണം. മാതാവിന്റെ ആരോഗ്യത്തില്‍ ആശങ്കയുണ്ടാകാം. സാമ്പത്തികമായി സമയം അനുകൂലമാണ്, പണം പലവഴികളില്‍ നിന്നും വരാം. ജോലിക്കാര്‍ക്ക് പ്രവര്‍ത്തികളിലെ തടസങ്ങള്‍ നീങ്ങും. പ്രണയതിക്കാള്‍ക്ക് ജീവിതം അടുത്ത ഘട്ടത്തിലേക്ക് നീക്കാനാവും. പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്.

ഉത്രട്ടാതി
നിങ്ങളുടെ മുടങ്ങിയ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും. പുതിയ ജോലികള്‍ക്ക് അവസരം വരും. ബന്ധുക്കളുമായുണ്ടായിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. ജോലി സംബന്ധമായ യാത്രകള്‍ വേണ്ടിവരും. ബന്ധുക്കളില്‍ നിന്ന് സഹായങ്ങള്‍ പ്രതീക്ഷിക്കാം. ഈ സമയം ആരോഗ്യത്തിന് കരുതല്‍ നല്‍കേണ്ടതുണ്ട്.

രേവതി
ആരോഗ്യം സംബന്ധിച്ച ആശങ്കകള്‍ നീങ്ങും. ജോലിയില്‍ മാറ്റം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം കൈവരും. ജീവിത പങ്കാളിക്ക് ചില നേട്ടങ്ങള്‍ സാധ്യമാണ്. നിങ്ങളുടെ മാനസിക സന്തോഷം വര്‍ധിക്കും. പഴയ കടങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ബന്ധുക്കളുടെ സഹായം ലഭ്യമാകും. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവാക്കാനാകും. വാഹനങ്ങള്‍ കൈകാര്യംചെയ്യുമ്പോള്‍ ഈ സമയം ശ്രദ്ധിക്കേണ്ടതുണ്ട്. ആപത്ഘട്ടങ്ങളില്‍ സുഹൃത്തുകളുടെ സഹായമുണ്ടാകും.



Click it and Unblock the Notifications











