Latest Updates
-
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി
വരുമാനം ഇരട്ടിക്കും, ബമ്പര്‍ നേട്ടങ്ങള്‍ തേടിവരും; വ്യാഴം-സൂര്യ സംയോഗത്തില്‍ തലവര തെളിയുന്ന 4 രാശി
ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സഞ്ചരിക്കുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യുന്നു. മനുഷ്യജീവിതത്തിലും ഭൂമിയിലും ഇതിന്റെ സ്വാധീനം ദൃശ്യമാകുന്നു. ജ്യോതിഷ കലണ്ടര്‍ അനുസരിച്ച്, ഗ്രഹങ്ങളുടെ രാജാവായ സൂര്യദേവന് തന്റെ ഉന്നതമായ രാശിയായ മേടം രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. വ്യാഴം ഇതിനകം ഇവിടെ നിലകൊള്ളുന്നുണ്ട്. അതുമൂലം മേടത്തില് വ്യാഴത്തിന്റെയും സൂര്യന്റെയും സംയോജനം ഉണ്ടാകാന്‍ പോകുന്നു.
ഏകദേശം 12 വര്‍ഷത്തിന് ശേഷമാണ് ഈ സംയോജനം രൂപപ്പെടാന്‍ പോകുന്നത്. ഈ സംയോഗത്തിന്റെ സ്വാധീനം മൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഈ രാശിക്കാരുടെ സ്ഥാനവും ബഹുമാനവും വര്‍ധിക്കും. അപ്രതീക്ഷിത ഭാഗ്യനേട്ടങ്ങളും ഇവരെ തേടിയെത്തും. വ്യാഴം-സൂര്യന് സംയോഗത്താല്‍ പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുള്ള 3 രാശികള്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം
സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയില്‍ നിന്നുള്ള വരുമാനവും ലാഭവും ഉള്ള സ്ഥലത്താണ് ഈ കൂട്ടുകെട്ട് രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ വരുമാന സ്രോതസ്സുകള്‍ വളരെ മികച്ചതായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകളും നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പഴയ നിക്ഷേപങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കാനാകും.
മേടം
സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനം മേടം രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിയിക്കാനാകും. കാരണം ഈ സംയോഗം നിങ്ങളുടെ ജാതകത്തിന്റെ ലഗ്നഭാവത്തില്‍ സംഭവിക്കാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ഈ കാലയളവില്‍ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. ഈ കാലയളവില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം വളരെ ശക്തമാകും. നിങ്ങള്‍ രണ്ടുപേരും തമ്മില്‍ നല്ല ഏകോപനം ഉണ്ടാകും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. അവിവാഹിതര്‍ക്ക് ഒരു നല്ല ബന്ധത്തിനുള്ള നിര്‍ദ്ദേശം ലഭിച്ചേക്കാം.
ചിങ്ങം
സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിഞ്ഞേക്കാം. കാരണം നിങ്ങളുടെ ജാതകത്തിന്റെ ഒമ്പതാം ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ നിങ്ങളുടെ പല ജോലികളും ഈ സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചേക്കാം. നിങ്ങള്‍ക്ക് ജോലിക്കും ബിസിനസ്സിനുമായി യാത്രകള്‍ ചെയ്യേണ്ടിവരും. ഈ കാലയളവില്‍ നിങ്ങള്‍ വളരെ സന്തോഷവാനും ഊര്‍ജ്ജസ്വലനുമായി കാണപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നല്ല സമയമാണ്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം നേടാനാകും.
കര്‍ക്കിടകം
സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനം നിങ്ങള്‍ക്ക് അനുകൂലമായേക്കാം. കാരണം നിങ്ങളുടെ രാശിയിലെ കര്‍മ്മ ഭവനത്തിലാണ് ഈ സംയോഗം ഉണ്ടാകാന്‍ പോകുന്നത്. അതിനാല്‍ ഈ കാലയളവില്‍ നിങ്ങളുടെ കരിയറും ബിസിനസും തിളങ്ങിയേക്കാം. തൊഴിലില്ലാത്തവര്‍ക്ക് ജോലി ലഭിക്കും. കുടുങ്ങിയ പണവും വീണ്ടെടുക്കാനാകും. ജോലിയുമായി ബന്ധപ്പെട്ട് ഒരു വിദേശയാത്രയ്ക്ക് പോകാനുള്ള അവസരമുണ്ട്. നിങ്ങളുടെ കരിയര്‍ പുരോഗമിക്കും. ജോലിയുള്ള ആളുകള്‍ക്ക് ഈ സമയത്ത് പ്രമോഷന് ലഭിച്ചേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ പിതാവില്‍ നിന്ന് പിന്തുണ ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
