Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഭാഗ്യം തിളങ്ങുന്ന കാലം, ശനി-വ്യാഴം ഇരട്ട സംക്രമം; തലവര നേരെയാകുന്ന രാശിക്കാര്‍
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെയും രാശികളുടെയും സംക്രമണവും രാശിചിഹ്നങ്ങളിലെ മാറ്റങ്ങളുമെല്ലാം എല്ലാ രാശികളിലുമുള്ള ആളുകളുടെ ജീവിതത്തെ ബാധിക്കുന്നു, എന്നാല്‍ രാഹു, വ്യാഴം എന്നിവയുടെ രാശിയിലെ മാറ്റം കുറച്ച് ആഴത്തിലുള്ള സ്വാധീനം ചെലുത്തും. നിലവില്‍ രാഹു മീനരാശിയിലും ദേവഗുരു വ്യാഴം മേടത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. ഏപ്രില്‍ 6 വരെ ശനിദേവന് രാഹുവിന്റെ ചതയം നക്ഷത്തില്‍ ഇരിക്കുകയും അതിനുശേഷം വ്യാഴത്തിന്റെ പൂരുരുട്ടാതി നക്ഷത്രത്തില്‍ പ്രവേശിക്കുകയും ചെയ്യും.
അതേസമയം വ്യാഴം അതിന്റെ സൗഹൃദ ഗ്രഹങ്ങളായ സൂര്യന്, ചൊവ്വ, ചന്ദ്രന് എന്നീ രാശികളില് കാര്‍ത്തിക, മകയിരം, രോഹിണി എന്നീ നക്ഷത്രങ്ങളിലും പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തില്‍ ശനിയുടെയും വ്യാഴത്തിന്റെയും ഈ ഇരട്ട സംക്രമണം ഓരോരുത്തര്‍ത്തും ഇരട്ട ഫലം നല്‍കും. ശനി, വ്യാഴം എന്നീ രാശികളുടെ ഈ സംക്രമ സമയത്ത് ഭാഗ്യഫലം ഇരട്ടിക്കുന്ന ചില രാശിക്കാരുണ്ട്. ഇവരുടെ ജീവിതം ഈ സമയം സന്തോഷത്തില്‍ ആറാടും. വ്യാഴം-ശനി ഇരട്ട സംക്രമണത്താല്‍ തലവര തെളിയുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുന രാശിയുടെ ജാതകത്തില്‍ ശനി ഭാഗ്യഗൃഹത്തിലും രാഹു കര്‍മ്മ ഗൃഹത്തിലും ദേവഗുരു വ്യാഴം ലാഭഗൃഹത്തിലും സ്ഥിതി ചെയ്യുന്നു. ഇത്തരമൊരു അവസ്ഥയില്‍ ലാഭഗൃഹം അല്ലെങ്കില്‍ ആദായഗൃഹം എന്ന് വിളിക്കപ്പെടുന്ന പതിനൊന്നാം ഭാവം ഉണര്‍ന്ന് മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക ശക്തി ലഭിക്കും. നിങ്ങളുടെ സമ്പത്തില്‍ ഈ സമയം വര്‍ദ്ധനവുണ്ടാകും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാകും.
ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. വ്യാഴത്തിന്റെ അഞ്ചാം ഭാവം മൂന്നാം ഭാവത്തിലും ശനിയുടെ ഏഴാം ഭാവവും മൂന്നാം ഭാവത്തില്‍ നില്ക്കുന്നതിനാല് നിങ്ങളുടെ മൂന്നാം ഭാവവും ഉണരും. അതിനാല്‍ നിങ്ങളുടെ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് വര്‍ദ്ധിക്കുകയും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യും. നിങ്ങള്‍ ആരംഭിക്കുന്ന ഏത് ജോലിയിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും.
ചിങ്ങം
ചിങ്ങം രാശിയുടെ ജാതകത്തിന്റെ ഒമ്പതാം ഭാവത്തില്‍ അതായത് ഭാഗ്യഗൃഹത്തില് വ്യാഴത്തിന്റെയും ശനിയുടെയും ദൃഷ്ടി പതിയുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ സമയം ചിങ്ങം രാശിക്കാര്‍ ഭാഗ്യവാന്മാരായിരിക്കും. സെപ്റ്റംബര്‍ മാസത്തില്‍ വ്യാഴം പത്താം ഭാവത്തില്‍ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഭാഗ്യം നിങ്ങളെ പൂര്‍ണമായി അനുകൂലിക്കും. നിങ്ങളുടെ തീര്‍പ്പുകല്‍പ്പിക്കാത്ത എല്ലാ ജോലികളും പൂര്‍ത്തിയാകും. ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം തീര്‍ച്ചയായും ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ചിങ്ങം രാശിക്കാര്‍ക്കും അവരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധ്യതയുണ്ട്.
ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് സ്ഥലത്തും നിങ്ങള്‍ക്ക് ജോലി ലഭിക്കും. ആത്മീയതയിലുള്ള നിങ്ങളുടെ താല്‍പ്പര്യവും വര്‍ദ്ധിക്കും. വ്യാഴത്തിന്റെ അഞ്ചാം ഭാവവും ശനിയുടെ ഏഴാം ഭാവവും ലഗ്ന ഭവനത്തില്‍ വീഴും. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ നല്ല സ്വാധീനം ചെലുത്തും. തീരുമാനങ്ങള്‍ മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. തീരുമാനമെടുക്കാനുള്ള ശക്തി വര്‍ദ്ധിക്കും.
ധനു
ധനു രാശിയുടെ ജാതകത്തില്‍ വ്യാഴം അഞ്ചാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നു. ഏപ്രില്‍ 30 വരെ അത് ഇവിടെ തുടരും. ഇതിനുശേഷം ആറാമത്തെ വീട്ടില്‍ നീങ്ങും. ശനിദേവന് മൂന്നാം ഭാവത്തിലും ശനിയുടെയും വ്യാഴത്തിന്റെയും മൂന്നാം ഭാവം അഞ്ചാം ഭാവത്തിലും വീഴുന്നു. അതിന്റെ ഫലം കാരണം ഈ സമയം നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ താല്‍പ്പര്യമുണ്ടാകും. ഏപ്രില്‍ 30 ന് ശേഷം,വ്യാഴം ആറാമത്തെ വീട്ടിലേക്ക് നീങ്ങും. നിങ്ങള്‍ ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍, അതില്‍ നിന്നും നിങ്ങള്‍ക്ക് ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യഗൃഹത്തിലെ വ്യാഴത്തിന്റെ അഞ്ചാം ഭാവവും ശനിയുടെ ഏഴാം ഭാവവും ഭാഗ്യം കൊണ്ടുവരും.
ജ്യോതിഷത്തിലെ വ്യാഴം
രാശിചക്രത്തിലെ ഏറ്റവും ശക്തമായ ഗ്രഹങ്ങളില്‍ ഒന്നാണ് വ്യാഴം. ജ്യോതിഷത്തില്‍ വ്യാഴത്തിന് വലിയ പ്രാധാന്യമുണ്ട്. ധനു, മീനം രാശിക്കാരുടെ അധിപനാണ് വ്യാഴം. ജാതകത്തില്‍ ശക്തനായ വ്യാഴം ഭാഗ്യവും അപാരമായ സമ്പത്തും ആഡംബരവും പ്രശസ്തിയും അധികാരവും സ്ഥാനവും കൊണ്ടുവരുന്നു. ഇത് ഒരു വ്യക്തിയെ തൊഴില്‍, ജീവിതം എന്നിവയില്‍ പുരോഗതി കൈവരിക്കാന്‍ സഹായിക്കുന്നു. ദോഷകരമായ വ്യാഴം നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കും. അത് ദാരിദ്ര്യവും ദൗര്‍ഭാഗ്യവും കൊണ്ടുവരും. കര്‍ക്കടക രാശിയില്‍ ഈ ഗ്രഹം ഉന്നതമാണ്, അതേസമയം മകരത്തില്‍ അത് ദുര്‍ബലമായി കണക്കാക്കപ്പെടുന്നു. പത്താം ഭാവത്തിലെ വ്യാഴം ഒരു വ്യക്തിയെ ഒരു നല്ല അധ്യാപകനോ പ്രൊഫസറോ സാമൂഹിക പ്രവര്‍ത്തകനോ വൈദികനോ ആക്കിമാറ്റും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications