For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാഴത്തിന്റെ ഉദയം; ഈ രാശിക്കാര്‍ക്ക് പണവും സൗഭാഗ്യവും കൂടെവരും

|

ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ രാശിയിലെ മാറ്റം മനുഷ്യജീവിതത്തെ നേരിട്ട് ബാധിക്കുന്നു. ഒരു ഗ്രഹം ഒരു സംക്രമണം അല്ലെങ്കില്‍ സംയോജനം നടത്തുമ്പോള്‍, അത് ഒരു വ്യക്തിയുടെ ജാതകത്തെ നേരിട്ട് ബാധിക്കുന്നു. ഗ്രഹങ്ങളുടെ സംക്രമണം ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഗ്രഹമാറ്റം ചില രാശിക്കാരുടെ ജീവിതത്തില്‍ പുരോഗതിയും സന്തോഷവും നല്‍കുകയും ചില രാശിക്കാരുടെ പ്രവര്‍ത്തനങ്ങളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

Most read: വാസ്തു പറയും സ്ത്രീകളുടെ ആരോഗ്യത്തിന് വീട്ടില്‍ ചെയ്യേണ്ട മാറ്റം എന്തെന്ന്Most read: വാസ്തു പറയും സ്ത്രീകളുടെ ആരോഗ്യത്തിന് വീട്ടില്‍ ചെയ്യേണ്ട മാറ്റം എന്തെന്ന്

ജ്യോതിഷ പ്രകാരം, ഒരു ഗ്രഹം മാറുകയോ ഉദിക്കുകയോ ചെയ്യുമ്പോഴെല്ലാം അത് മനുഷ്യജീവിതത്തെ നേരിട്ട് ബാധിക്കുന്നു. അത്തരത്തില്‍ ദേവഗുരുവായ വ്യാഴം മാര്‍ച്ച് 23ന് ഉദിക്കും. ഏതൊരു ഗ്രഹവും സൂര്യനോട് വളരെ അടുത്ത് വരുമ്പോഴാണ് അസ്തമിക്കുന്നത്. സൂര്യനില്‍ നിന്ന് അകന്നുപോയാല്‍ അത് ഉദിക്കുന്നു എന്നര്‍ത്ഥം. അതിനാല്‍, വ്യാഴത്തിന്റെ ഉദയത്തിന്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകും, എന്നാല്‍ ചില രാശിക്കാര്‍ക്ക് ബിസിനസ്സിലും തൊഴിലിലും പ്രത്യേക സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഏതൊക്കെയാണ് ആ രാശികള്‍ എന്ന് നമുക്ക് നോക്കാം.

മേടം

മേടം

ദേവഗുരു വ്യാഴം മേടം രാശിക്കാരുടെ പതിനൊന്നാം ഭാവത്തില്‍ ദര്‍ശിക്കും. ഈ ഭാവത്തെ സമ്പത്തിന്റെ സ്ഥലം എന്ന് വിളിക്കുന്നു. അതായത് മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഉദയം മൂലം ധാരാളം പണം ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് അവരുടെ വരുമാനം ഒരു പരിധിവരെ വര്‍ദ്ധിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. ഈ കാലയളവില്‍ എവിടെയെങ്കിലും നിക്ഷേപിച്ചാല്‍ നല്ല വരുമാനം ലഭിക്കും.

ഇടവം

ഇടവം

ഇടവം രാശിയുടെ പത്താം ഭാവത്തില്‍ വ്യാഴം ഉദിക്കും. ഈ സ്ഥലം വ്യവസായത്തിന്റെയും ജോലിയുടെയും സ്ഥലമായി കണക്കാക്കപ്പെടുന്നു. ഈ കാലയളവില്‍, ഇടവം രാശിക്കാര്‍ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കും. അത് ബിസിനസ്സുമായി ബന്ധപ്പെട്ടതോ ജോലിയുമായി ബന്ധപ്പെട്ടതോ ആകട്ടെ നിങ്ങള്‍ വിജയിക്കും. വ്യാഴത്തിന്റെ ഉദയം നിങ്ങള്‍ക്ക് നല്ല ലാഭം നല്‍കും. ജോലിക്കാര്‍ക്ക് പ്രമോഷനോ ശമ്പള വര്‍ദ്ധനവോ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതുകൂടാതെ, മികച്ച ജോലി വാഗ്ദാനങ്ങളും മുന്നില്‍ വരാം.

Most read:അടുക്കള വാസ്തു സൗഹൃദമെങ്കില്‍ ആരോഗ്യവും സമ്പത്തും താനേ വരുംMost read:അടുക്കള വാസ്തു സൗഹൃദമെങ്കില്‍ ആരോഗ്യവും സമ്പത്തും താനേ വരും

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്കും വ്യാഴത്തിന്റെ ഉദയം ഗുണം ചെയ്യും. ഈ രാശിക്കാരുടെ ഏഴാം ഭാവത്തില്‍ വ്യാഴം ഉദിക്കും. ഈ അടിസ്ഥാനത്തില്‍, വ്യാഴത്തിന്റെ ഉദയം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന് മികച്ചതായിരിക്കും. ഇണയുമായുള്ള ബന്ധം ദൃഢമാകും. ചിങ്ങം രാശിക്കാര്‍ പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. കൂടാതെ, ഈ സമയം എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് നല്ലതായിരിക്കും. ഈ കാലയളവില്‍ ചെയ്യുന്ന ഏത് ജോലിയും വിജയിക്കും. നിങ്ങള്‍ വിവാഹത്തിനായി നല്ല ബന്ധം തേടുകയാണെങ്കില്‍, നിങ്ങള്‍ക്ക് ചില ബന്ധങ്ങളും വരാം. നിങ്ങള്‍ ആര്‍ക്കെങ്കിലും പണം കടം നല്‍കിയിട്ടുണ്ടെങ്കില്‍, അത് തിരികെ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയുമായി ബന്ധപ്പെട്ട ഏത് അഭിമുഖത്തിലും വിജയം നേടാനാകും.

മകരം

മകരം

മകരം രാശിക്കാരെ സംബന്ധിച്ചിടത്തോളം, വ്യാഴം അവരുടെ രണ്ടാം ഭാവത്തില്‍ അതായത് സംസാര സ്ഥാനത്ത് ഉദിക്കുന്നു. അതിനാല്‍, ഈ കാലയളവില്‍, മകരം രാശിക്കാര്‍ക്ക് പെട്ടെന്ന് ധനലാഭം ലഭിക്കും. നിങ്ങള്‍ക്ക് ബിസിനസ്സില്‍ താല്‍പ്പര്യമുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഒരു വലിയ ഡീല്‍ പൂര്‍ത്തിയാക്കാനും ഭാവിയില്‍ ഈ ഇടപാടിന്റെ പ്രയോജനം നേടാനും കഴിയും. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കില്‍, വ്യാഴത്തിന്റെ ഉദയ സമയത്ത് അത് നിങ്ങള്‍ക്ക് തിരികെ ലഭിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല നേട്ടമുണ്ടാക്കാന്‍ കഴിയും.

Most read:2022 മാര്‍ച്ച് മാസത്തിലെ പ്രധാന തീയതികളും ദിവസങ്ങളുംMost read:2022 മാര്‍ച്ച് മാസത്തിലെ പ്രധാന തീയതികളും ദിവസങ്ങളും

വ്യാഴത്തിന് പ്രതിവിധി

വ്യാഴത്തിന് പ്രതിവിധി

ചുവടെയുള്ള ചില പരിഹാരങ്ങള്‍ പിന്തുടര്‍ന്ന് നിങ്ങളുടെ ജാതകത്തിലെ വ്യാഴത്തെ ശക്തിപ്പെടുത്താന്‍ സാധിക്കും.

* മഞ്ഞ നിറത്തിലുള്ള ആഭരണങ്ങള്‍ ധരിക്കുക

* ദിവസേന മഞ്ഞ വസ്ത്രം ധരിക്കുക.

* വ്യാഴാഴ്ച വ്രതം ആചരിക്കുക.

* ഗുരു ബീജ മന്ത്രം - 'ഓം ഗ്രാം ഗ്രീം സ്വാഹ ഗുരുവേ നമ' എല്ലാ ദിവസവും 28 തവണ അല്ലെങ്കില്‍ 108 തവണ ജപിക്കുക.

* വ്യാഴത്തിന്റെ ക്ഷേത്രം പോലുള്ള മതപരമായ സ്ഥലങ്ങളില്‍ ആളുകള്‍ക്ക് മധുരപലഹാരങ്ങളോ ശര്‍ക്കരയോ ദാനം ചെയ്യുക.

* പശുക്കളെ പരിചരിക്കുക.

English summary

Jupiter Rise on 23 March 2022: These Zodiac Signs Will be Lucky in Malayalam

Devguru Jupiter is going to rise on 23rd March. The effect of the rise of Jupiter will be on all the zodiac signs, but there are some zodiac signs which can get special monetary benefits.
Story first published: Saturday, March 19, 2022, 10:45 [IST]
X
Desktop Bottom Promotion