Latest Updates
-
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ
ഭാഗ്യം വര്‍ഷിക്കും വ്യാഴത്തിന്റെ അനുഗ്രഹം, മഹാധന രാജയോഗം; 6 രാശിക്ക് രാജതുല്യ ജീവിതം
ജ്യോതിഷത്തില്‍ വ്യാഴത്തെ ശുഭഗ്രഹമായാണ് കണക്കാക്കുന്നത്. ജാതകത്തില്‍ വ്യാഴം ശുഭസ്ഥാനത്ത് നില്ക്കുന്നുവെങ്കില് നിങ്ങള്‍ക്ക് ജീവിതത്തില്‍ എപ്പോഴും സന്തോഷവും ഐശ്വര്യവും ബഹുമാനവും ലഭിക്കും. ജ്യോതിഷത്തിലെ ഏറ്റവും വലിയ ഗ്രഹമായും വ്യാഴം കണക്കാക്കപ്പെടുന്നു. ഏകദേശം 18 മാസത്തെ ഇടവേളയില്‍ വ്യാഴം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നു. വ്യാഴം ഇപ്പോള്‍ മേട രാശിയിലാണ് നിലകൊള്ളുന്നത്.
വ്യാഴം മേടരാശിയില്‍ ഉദിക്കുമ്പോഴെല്ലാം മഹാധന രാജയോഗം രൂപപ്പെടുന്നു. ഈ രാജയോഗം ജ്യോതിഷത്തില്‍ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വ്യാഴത്തിന്റെ ഉദയവും മഹാധന രാജയോഗത്തിന്റെ രൂപീകരണവും മൂലം 6 രാശിക്കാരുടെ ജീവിതത്തില്‍ ഈ സമയം അത്യാഢംബര ഫലങ്ങള്‍ ലഭിക്കും.

മേടം
മഹാധനയോഗം മേടം രാശിക്കാര്‍ക്ക് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. സ്ഥാനക്കയറ്റം, ജോലിയില്‍ വര്‍ദ്ധനവ് എന്നിവയ്ക്കൊപ്പം നിങ്ങള്‍ക്ക് ബഹുമാനം, സ്ഥാനം, അന്തസ്സ് എന്നിവയും ലഭിക്കും. ഓഫീസില്‍ സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും സഹകരണം ലഭിക്കും. കരിയറില്‍ ധാരാളം വിജയങ്ങള്‍ ഉണ്ടാകും. ഈ സമയം ബിസിനസുകാര്‍ക്കും വളരെ നല്ല ഫലങ്ങള്‍ നല്‍കും. വലിയ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തും.
ഇടവം
വ്യാഴത്തിന്റെ ഉദയവും ഇതുമൂലം ഉണ്ടാകുന്ന മഹാധനരാജയോഗവും ഇടവം രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാന്‍ മികച്ച അവസരങ്ങള്‍ ലഭിക്കും, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാള്‍ മികച്ചതായിരിക്കും. ജീവിതത്തിന്റെ എല്ലാത്തരം ഭൗതിക സുഖങ്ങളും വരും മാസങ്ങളില്‍ നിങ്ങള്‍ക്ക് ലഭ്യമാകും. ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ക്ക് നല്ലകാലം തെളിയാന്‍ പോകുന്നു. സമ്പത്തിലും ഐശ്വര്യത്തിലും വര്‍ദ്ധനവുണ്ടാകും. കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാകും.
കര്‍ക്കടകം
മഹാധനയോഗം കര്‍ക്കടക രാശിക്കാര്‍ക്ക് വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കും. മഹാധന രാജയോഗത്തിന്റെ ഫലത്താല്‍ നിങ്ങള്‍ക്ക് ജോലിയില്‍ വിജയം ലഭിക്കും. ലക്ഷ്മീദേവി നിങ്ങളുടെ ഭവനത്തില്‍ വസിക്കും. സന്തോഷവും ഐശ്വര്യവും സമാധാനവും മഹത്വവും ഉണ്ടാകും.
കര്‍ക്കിടകം രാശിയുടെ ജാതകത്തിന്റെ ഒമ്പതാം ഭാവത്തില്‍ വ്യാഴം ഉദിച്ചു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാകും. കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് മികച്ച ഫലം ലഭിക്കും. സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും.

ചിങ്ങം
വ്യാഴത്തിന്റെ ഉദയം ചിങ്ങം രാശിക്കാര്‍ക്ക് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. മഹാധനരാജയോഗം മൂലം ചിങ്ങം രാശിക്കാരുടെ ആത്മവിശ്വാസം ഈ സമയം വളരെ ഉയര്‍ന്നതായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിക്ക് നല്ല സൂചനകളുണ്ട്. പെട്ടെന്ന് ധനലാഭത്തിനുള്ള അവസരങ്ങള്‍ ലഭിക്കും. ബഹുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റം, ബിസിനസ്സില്‍ നല്ല ലാഭം എന്നിവയുണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കും. നിക്ഷേപത്തില്‍ നിന്ന് നല്ല വരുമാനം ലഭിക്കും, പ്രശസ്തി വര്‍ദ്ധിക്കും.
ധനു
ധനരാജയോഗം കാരണം ധനു രാശിക്കാര്‍ക്കും നല്ല നാളുകള്‍ ആരംഭിക്കാന്‍ പോകുന്നു. ഈ രാശിചക്രത്തിന്റെ അഞ്ചാം ഭാവത്തില്‍ വ്യാഴം സഞ്ചരിക്കുന്നു. സന്താനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. വ്യാപാരികള്‍ക്ക് ബിസിനസ്സില്‍ വലിയ ലാഭം ലഭിക്കാനും സാധ്യതയുണ്ട്. കുടുംബത്തിന്റെ പിന്തുണ ലഭിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് മഹാധനരാജയോഗം വളരെ ഗുണം ചെയ്യും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് നല്ല വിജയം ലഭിക്കും. നിങ്ങളുടെ ചിന്തകളെയും നേതൃത്വപരമായ കഴിവിനെയും എല്ലാവരും അഭിനന്ദിക്കും. സാമ്പത്തികമായി നിങ്ങള്‍ മുമ്പത്തേക്കാള്‍ ശക്തരാകും. പുതിയ വരുമാന സ്രോതസ്സുകള്‍ നിങ്ങള്‍ക്കായി തുറന്നുവരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴില്‍രംഗത്തും വിജയം ഉണ്ടാകും. നിങ്ങളുടെ ശക്തമായ ഇച്ഛാശക്തിയാല്‍, നിങ്ങള്‍ നിരവധി നേട്ടങ്ങള്‍ കൈവരിക്കും. എല്ലാ മേഖലയിലും വിജയമുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications