Latest Updates
-
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം
സൗഭാഗ്യ സ്ഥാനത്ത് വ്യാഴത്തിന്റെ ഉദയം: ശുഭയോഗത്താല്‍ 8 മാസത്തില്‍ മംഗല്യഭാഗ്യമുള്ള രാശി
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. ഇതില്‍ അനുകൂല പ്രതികൂല ഫലങ്ങള്‍ ലഭിക്കുന്ന പല മാറ്റങ്ങളും യോഗങ്ങളും ഗ്രഹമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. എന്നാല്‍ വ്യാഴത്തിന്റെ രാശിമാറ്റമാണ് എപ്പോഴും നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ നല്‍കുന്നത്. വ്യാഴം എപ്പോഴും സന്തോഷം, സൗഭാഗ്യം, ഭാഗ്യം, സാമ്പത്തിക അഭിവൃദ്ധി, കുട്ടികള്‍, ദാമ്പത്യ സന്തോഷം, മംഗല്യഭാഗ്യം എന്നിവയെയാണ് പ്രതിനിധാനം ചെയ്യുന്നത്. എന്നാല്‍ വ്യാഴത്തിന്റെ ജാതകത്തിലെ സ്ഥാനം അത് വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ശുഭകാര്യങ്ങള്‍ക്ക് മുന്പ വ്യാഴത്തിന്റെ സ്ഥാനം കണക്കാക്കേണ്ടതാണ്.
വ്യാഴം ലഗ്നത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നുണ്ടെങ്കില്‍ അത് ശുഭഫലമായാണ് കണക്കാക്കുന്നത്. വ്യാഴത്തിന്റെ അസ്തമയവും ഉദയവും ജ്യോതിഷത്തില്‍ സംഭവിക്കുന്നു. ഒരു രാശിയില്‍ വ്യാഴം ഒരു വര്‍ഷത്തോളമാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ വ്യാഴം അസ്തമിക്കുമ്പോള്‍ പലപ്പോഴും വിവാഹം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് അനുകൂലമല്ലാത്തതായി മാറുന്നു. എന്നാല്‍ എപ്രില്‍ 27-ന് വ്യാഴം ഉദിച്ചിരുന്നു. ഇത് പല രാശിക്കാരിലും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു.

വ്യാഴത്തിന്റെ അസ്തമയം പല രാശിക്കാരിലും പ്രതികൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. എന്നാല്‍ വ്യാഴത്തിന്റെ ഉദയം നിങ്ങളില്‍ ചില രാശിക്കാരില്‍ അനുകൂലമായ അപ്രീതീക്ഷിതമായ പല ശുഭയോഗങ്ങളും കൊണ്ട് വരുന്നു. ഈ സമയം വിവാഹയോഗമുള്ള ചില രാശിക്കാരുണ്ട്. ജ്യോതിഷമനുസരിച്ച് പുരുഷ ജാതകത്തില്‍ വിവാഹത്തിന് അനുകൂലമായി കണക്കാക്കുന്നത് ശുക്രന്റെ സ്ഥാനമാണ്. എന്നാല്‍ വിവാഹത്തിനുള്ള കാരക ഗ്രഹമായി കണക്കാക്കുമ്പോള്‍ സ്ത്രീ ജാതക പ്രകാരം വ്യാഴത്തെയാണ് അനുകൂലമായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വ്യാഴത്തിന്റെ ഉദയം നിങ്ങളില്‍ ചില രാശിക്കാരില്‍ വിവാഹയോഗം കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ എന്ന് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സംക്രമണവും ശുക്രന്റെ സംക്രമണവും ചേരുമ്പോള്‍ വിവാഹത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. ഇത് വിവാഹത്തിന്റെ കാര്യത്തില്‍ എളുപ്പത്തില്‍ തന്നെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ ലഗ്നത്തിലെ വ്യാഴത്തിന്റെ സ്ഥാനം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുകയും ചെയ്യുന്നു. ഇത് കൂടാതെ വിവാഹാലോചനകള്‍ക്കും വിവാഹത്തിന് അനുകൂലമായ ചടങ്ങുകള്‍ക്കും ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. അതുകൊണ്ട് തന്നെ കൂടിയാല്‍ എട്ട് മാസത്തിനുള്ളില്‍ തന്നെ മേടം രാശിക്കാരുടെ വിവാഹം നടക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വിവാഹത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. ഇവര്‍ക്ക് മെയ്- ജൂണ്‍ മാസത്തില്‍ വിവാഹത്തിന് ഏറ്റവും അനുയോജ്യമാണ്. ഇവരുടെ 10-11 ഭാവങ്ങളില്‍ ആണ് ശുക്രസാന്നിധ്യം നിലനില്‍ക്കുന്നത്. ഇത് കൂടാതെ ഇവര്‍ക്ക് വ്യാഴം എട്ടാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിവാഹത്തിന് ഏറ്റവും അനുകൂസമായ സമയമായാണ് ഇതിനെ കണക്കാക്കുന്നത്. ചെറിയ തടസ്സങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ മറികടക്കുന്നതിന് സാധിക്കുന്നു. നവംബര്‍ - ഡിസംബര്‍ മാസങ്ങളിലും വിവാഹത്തിന് ഏറെ അനുയോജ്യമാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മംഗളകരമായ പല കാര്യങ്ങളും വ്യാഴത്തിന്റെ ഉദയത്തിലൂടെ സംഭവിക്കുന്നു. കുടുംബത്തില്‍ പല ശുഭകരമായ കാര്യങ്ങളും നടക്കുന്നു. ഏഴാംഭാവത്തിലാണ് ഇവര്‍ക്ക് രാഹുവും വ്യാഴവും സ്ഥിതി ചെയ്യുന്നത്. ഇത് ദാമ്പത്യ കാര്യങ്ങളില്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടാക്കാമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും പ്രശ്നങ്ങള്‍ക്കൊടുവില്‍ ഇവരില്‍ വിവാഹ യോഗം രൂരപ്പെടുന്നു. ദോഷഫലങ്ങള്‍ ഉണ്ടെങ്കില്‍ അവയെ മറികടക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ദുര്‍ഗ്ഗാ ബീജ മന്ത്രം ജപിക്കാവുന്നതാണ്. ഇതെല്ലാം വിവാഹത്തിന് അനുകൂല ഫലവും സമയവും ഒരുക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് വിവാഹത്തിനും ദാമ്പത്യപ്രക്രിയക്കും അനുകൂലമായ സമയമായാണ് കണക്കാക്കുന്നത്. മെയ്, ജൂണ്‍, ജൂലൈ മാസങ്ങള്‍ വിവാഹം നടക്കുന്നതിന് വളരെയധികം അനുകൂലമായ സമയമാണ്. ഇതില്‍ തന്നെ മെയ്, ജൂണ്‍ മാസങ്ങളാണ് ഏറ്റവും നല്ല സമയം. ഈ സമയത്ത് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.. അതിന്റെ ഫലമായി ദാമ്പത്യവും സന്തോഷത്തിന്റേതായി മാറുന്നു. കൂടാതെ നവംബര്‍-ഡിസംബര്‍ മാസങ്ങളും വിവാഹത്തിന് അനുകൂലമായതാണ്. നാലാം ഭാവത്തിലെ വ്യാഴം സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications