Latest Updates
-
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ്
ജ്യോതിഷത്തിലെ ശുഭഗ്രഹം; വ്യാഴത്തിന്റെ ഉദയം, ലോകത്തെ സ്വാധീനിക്കും ജനങ്ങളെയും; ഫലങ്ങള്‍ ഇത്
ജ്യോതിഷത്തിന്റെ കാര്യത്തില്‍ വ്യാഴത്തിന് വലിയ പ്രാധാന്യമുണ്ട്. ജാതകത്തില്‍ വ്യാഴം ശക്തിപ്പെട്ടാലോ ശുഭകരമായ സ്ഥാനത്ത് നിന്നാലോ അത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏത് വിഷമകരമായ അവസ്ഥയില്‍ നിന്നും കരകയറ്റുന്നു. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. വ്യാഴത്തില്‍ ഒരു വ്യക്തിയെ ഇരുട്ടിലേക്ക് തള്ളിവിടാനും ജാതകത്തില്‍ പ്രതികൂലമായി വന്നാല്‍ അവരെ വളരെയധികം കഷ്ടപ്പെടുത്താനുമുള്ള ശക്തിയുണ്ട്.
മറ്റേതൊരു ഗ്രഹത്തെയും പോലെ വ്യാഴവും അതിന്റെ സംക്രമണ വേളയില്‍ വക്രഗതി, ഉദയം എന്നീ പ്രകിയയിലൂടെ കടന്നുപോകുന്നു. ഇത്തവണ വ്യാഴം ഏപ്രില്‍ 27ന് മേടം രാശിയില്‍ ഉദിക്കും. ഇന്ത്യയിലും ലോകത്തിലും ഇതിന്റെ മാറ്റം എന്തൊക്കെയായിരിക്കുമെന്ന് നമുക്ക് നോക്കാം.

ജ്യോതിഷത്തില്‍ വ്യാഴത്തിന്റെ പ്രാധാന്യം
രാശിചക്രത്തിലെ ഏറ്റവും ശക്തമായ ഗ്രഹങ്ങളില്‍ ഒന്നാണ് വ്യാഴം. ജ്യോതിഷത്തില്‍ വ്യാഴത്തിന് വലിയ പ്രാധാന്യമുണ്ട്. ധനു, മീനം രാശിക്കാരുടെ അധിപനാണ് വ്യാഴം. ജാതകത്തില്‍ ശക്തനായ വ്യാഴം ഭാഗ്യവും അപാരമായ സമ്പത്തും ആഡംബരവും പ്രശസ്തിയും അധികാരവും സ്ഥാനവും കൊണ്ടുവരുന്നു. ഇത് ഒരു വ്യക്തിയെ തൊഴില്‍, ജീവിതം എന്നിവയില്‍ പുരോഗതി കൈവരിക്കാന്‍ സഹായിക്കുന്നു.
ദോഷകരമായ വ്യാഴം നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കും. അത് ദാരിദ്ര്യവും ദൗര്‍ഭാഗ്യവും കൊണ്ടുവരും. കര്‍ക്കടക രാശിയില്‍ ഈ ഗ്രഹം ഉന്നതമാണ്, അതേസമയം മകരത്തില്‍ അത് ദുര്‍ബലമായി കണക്കാക്കപ്പെടുന്നു. പത്താം ഭാവത്തിലെ വ്യാഴം ഒരു വ്യക്തിയെ ഒരു നല്ല അധ്യാപകനോ പ്രൊഫസറോ സാമൂഹിക പ്രവര്‍ത്തകനോ വൈദികനോ ആക്കിമാറ്റും.

മേടം: സ്വഭാവഗുണങ്ങള്‍
രാശിചക്രത്തിന്റെ ആദ്യ രാശിചിഹ്നമാണ് മേടം. അഭിനിവേശം, ആക്രമണം, വേഗത, രോഗശാന്തി എന്നിവയുമായി ഈ രാശി ബന്ധപ്പെട്ടിരിക്കുന്നു. മേടം രാശിയില്‍ വ്യാഴം ഉള്ളതിനാല്‍, ഈ സമയം യാത്ര ചെയ്യുന്നതിനും വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനും അവസരങ്ങള്‍ വരും. സ്വഭാവത്താല്‍ സാഹസികതയുള്ളവരാണ് മേടം രാശിക്കാര്‍.
ഭാഗ്യം, യാത്ര എന്നിവ ഉള്‍പ്പെടെ നിരവധി കാര്യങ്ങളെ വ്യാഴം പ്രതീകപ്പെടുത്തുന്നു. അതിനാല്‍ മേടം രാശിയിലെ വ്യാഴം ആളുകളെ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളിലും ആകര്‍ഷിക്കുന്നു. ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള അവസരമാണ് ഇത്. വ്യാഴം നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

വ്യാഴത്തിന്റെ ഉദയം, ലോകത്തിലെ മാറ്റങ്ങള്‍
രാജ്യത്തെയും ലോകമെമ്പാടുമുള്ള ആരോഗ്യമേഖലയില്‍ ചില നല്ല മാറ്റങ്ങള്‍ ഉണ്ടാകും. ഈ ഘട്ടത്തില്‍ എഴുത്തുകാരും തത്ത്വചിന്തകരും അവരുടെ തൊഴിലുകളില്‍ പുതിയ മാറ്റങ്ങള്‍ കണ്ടേക്കാം. ആത്മീയ ആചാരങ്ങളില്‍ മുഴുകുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകും. ഈ കാലഘട്ടത്തില്‍ ആത്മീയ ഗ്രന്ഥങ്ങളില്‍ അറിവ് നേടുന്നതിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായേക്കാം. സര്‍ക്കാരിന്റെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന മന്ത്രിമാര്‍ ഉത്തരവാദിത്തമുള്ള പ്രസ്താവനകള്‍ നടത്തുന്നത് കാണാം.

മാറ്റങ്ങള്‍
കൗണ്‍സിലര്‍മാര്‍, അധ്യാപകര്‍, ഇന്‍സ്ട്രക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍ തുടങ്ങി വിദ്യാഭ്യാസ മേഖലയുമായി ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് വ്യാഴത്തിന്റെ ഈ മാറ്റത്തില്‍ നിന്ന് പ്രയോജനം ലഭിക്കും. ഈ ഘട്ടത്തില്‍ ഓഹരി വിപണിയില്‍ നല്ല വളര്‍ച്ചയും ഓഹരി വിപണി സൂചിക ഉയരുന്നതും കാണാനാകും. ഗവേഷകര്‍, ഗവണ്മെന്റിന്റെ ഉപദേഷ്ടാക്കള്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ക്ക് ഈ സമയം പ്രയോജനപ്പെടും. ഈ കാലയളവില്‍ ഡിജിറ്റല്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് വളര്‍ച്ചയും നേട്ടവും ലഭിക്കും.

സ്റ്റോക്ക് മാര്‍ക്കറ്റിലെ മാറ്റങ്ങള്‍
ഏപ്രില്‍ 22ന് വ്യാഴം ജ്വലനാവസ്ഥയില് മേടരാശിയില്‍ സംക്രമിക്കും. ഏപ്രില്‍ 23ന് ബുധനും ഏപ്രില്‍ 27ന് വ്യാഴവും മേടരാശിയില്‍ ഉദിക്കും. എന്നിരുന്നാലും, വ്യാഴത്തോടൊപ്പം സൂര്യന്, ബുധന്‍, രാഹു എന്നിവയെല്ലാം മേടരാശിയില്‍ വരുന്നതിനാല്‍ വ്യാഴം ഇവിടെ തനിച്ചായിരിക്കില്ല. ബാങ്കിംഗ് മേഖല, പുകയില വ്യവസായം, ഭക്ഷ്യ വ്യവസായങ്ങള്‍ തുടങ്ങിയവ ഏപ്രില്‍ മാസം മുഴുവന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെങ്കിലും ഐ.ടി വ്യവസായവും സോഫ്റ്റ്വെയര് കമ്പനികളും മാന്ദ്യത്തെ അഭിമുഖീകരിച്ചേക്കാം.
മേടം രാശിയില്‍ വ്യാഴത്തിന്റെ ഉദയത്താല്‍, പൊതുമേഖലയും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ഫാര്‍മ മേഖലയും നല്ലപോലെ വളര്‍ച്ച കാണിക്കും. സ്റ്റോക്ക് മാര്‍ക്കറ്റ് സൂചികയും മാസത്തിന്റെ രണ്ടാം പകുതിയില്‍ പോസിറ്റീവായി വളരും. ഈ വളര്‍ച്ച ചിലപ്പോള്‍ വളരെക്കാലം തുടരുമെന്ന് പ്രതീക്ഷിക്കാം.

വ്യാഴത്തിന്റെ ഉദയം- പരിഹാരങ്ങള്‍
* ദിവസവും 108 തവണ വ്യാഴത്തിന്റെ ബീജ മന്ത്രം ജപിക്കുക
* മഹാവിഷ്ണുവിനെ ആരാധിക്കുകയും മഞ്ഞ മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുക.
* ഇടയ്ക്കിടെ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, നിങ്ങളുടെ ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കി മഞ്ഞ നീലക്കല്ല് ധരിക്കുക.
* ദാനധര്‍മ്മങ്ങള്‍ ചെയ്യുക, ദരിദ്രരെ സേവിക്കുക.
* എല്ലാ വ്യാഴാഴ്ചയും ആല് മരത്തെ ആരാധിക്കുക.
* വ്യാഴ യന്ത്രം സ്ഥാപിച്ച് ആരാധിക്കുക.



Click it and Unblock the Notifications

