Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
വ്യാഴത്തിന്റെ സ്ഥാനമാറ്റം വരുത്തും രാജയോഗം; 4 രാശിക്ക് ഭാഗ്യം കൊണ്ട് ആറാട്ട്, ആഢംബര ജീവിതം
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തിലെ മാറ്റത്തിന്റെ ഫലം എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തെ ബാധിക്കുന്നു. കൂടാതെ പല തരത്തിലുള്ള ശുഭ, അശുഭകരമായ യോഗങ്ങളും കാലാകാലങ്ങളില്‍ രൂപപ്പെടുന്നു. അതുപ്രകാരം ഇപ്പോള്‍ സെപ്റ്റംബര്‍ 4 മുതല്‍ വ്യാഴം മേടരാശിയില്‍ നേര്‍രേഖയിലായിരിക്കും. ദേവഗുരു വ്യാഴത്തിന്റെ ഈ മാറ്റത്തിന്റെ ഫലം എല്ലാ രാശികളിലും ദൃശ്യമാകും. എന്നാല്‍ ചില രാശിക്കാര്‍ക്ക് പ്രത്യേക ഗുണങ്ങള്‍ ലഭിക്കും. ഈ സമയത്ത് അമല രാജയോഗവും രൂപപ്പെടുന്നു.
ജ്യോതിഷത്തില്‍ അമല രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയുടെ രാശിചിഹ്നം ചന്ദ്രനില്‍ നിന്നോ ലഗ്നത്തില്‍ നിന്നോ പത്താം ഭാവത്തില്‍ ആയിരിക്കുമ്പോഴെല്ലാം അമല രാജയോഗം രൂപപ്പെടുന്നു. ഈ കാലയളവില്‍ ചില രാശിക്കാര്‍ക്ക് തൊഴില്‍, ബിസിനസ്സ് എന്നിവയില്‍ പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് അമല രാജയോഗം കൊണ്ട് ജീവിതത്തിലെ വെല്ലുവിളികളെ തരണം ചെയ്യാന്‍ സാധിക്കും. സ്നേഹവും വാത്സല്യവും പ്രണയവും നിങ്ങളുടെ ജീവിതത്തില്‍ നിറയും. വിവാഹിതരായ ആളുകള്‍ക്ക്, അവരുടെ ബന്ധത്തില്‍ പുതിയ കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല സമയമാണിത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ധനമൊഴുക്ക് തുടരും. എന്നാല്‍ ഈ സമയം നിങ്ങളുടെ ശാരീരിക ക്ഷേമത്തെ പരിപാലിക്കുക. അമിതമായ സമ്മര്‍ദ്ദം ഒഴിവാക്കുക. ആരോഗ്യം ശ്രദ്ധിക്കുക.
മിഥുനം
ജ്യോതിഷം അനുസരിച്ച്, വ്യാഴത്തിന്റെ സഞ്ചാരം മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. അമല രാജയോഗം നിങ്ങളുടെ ജീവിതത്തിന്റെ വിവിധ വശങ്ങളില് നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ ഉത്കണ്ഠയ്ക്ക് കാരണമാകുന്ന ജോലി സംബന്ധമായ പ്രശ്നങ്ങള്‍ ക്രമേണ പരിഹരിക്കപ്പെടും. ഈ സമയത്ത് നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും വിജയം എളുപ്പത്തില്‍ ലഭിക്കും. കൂടാതെ, മിഥുന രാശിക്കാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയുടെ ഉയര്‍ന്ന സാധ്യതയും ഈ സമയത്തുണ്ട്. സാമ്പത്തിക സ്ഥിരതയിലും നിങ്ങള്‍ക്ക് ഈ സമയം പുരോഗതി പ്രതീക്ഷിക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ മാസം അമല രാജയോഗത്തോടെ നിങ്ങളുടെ സാമൂഹിക ജീവിതത്തില്‍ തിളങ്ങാന്‍ അവസരമുണ്ടാകും. നിങ്ങളുടെ ജീവിതത്തില്‍ സൗഹൃദങ്ങള്‍ ഒരു പ്രധാന സ്ഥാനം വഹിക്കും. മറ്റുള്ളവരുമായി ശക്തവും അര്‍ത്ഥവത്തായതുമായ ബന്ധങ്ങള്‍ സ്ഥാപിക്കാനാകും. ഈ സമയത്ത് പഴയ സുഹൃത്തുക്കളുമായി വീണ്ടും ബന്ധം സ്ഥാപിക്കുന്നത് പ്രത്യേകിച്ചും പ്രതിഫലദായകമാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കാനും കരിയറുമായി ബന്ധപ്പെട്ട സംരംഭങ്ങളില്‍ ഏര്‍പ്പെടാനുമുള്ള മികച്ച സമയമാണിത്. സഹപ്രവര്‍ത്തകരുമായുള്ള പങ്കാളിത്തം നിങ്ങളുടെ കരിയറിലെ പുരോഗതിക്ക് കാരണമാകും.
മീനം
വ്യാഴത്തിന്റെ പ്രതിലോമ ചലനം മൂലം മേടരാശിക്കാര്‍ക്ക് അമല രാജയോഗത്തിന്റെ ഗുണഫലം ലഭിക്കും. ഇതുമൂലം അനുഗ്രഹീതമായ സമ്പത്ത് ലഭിക്കുകയും മുടങ്ങിക്കിടക്കുന്ന ജോലികളും വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. സന്താനങ്ങളില്‍ നിന്ന് സന്തോഷകരമായ വാര്‍ത്തകളും നിങ്ങള്‍ക്ക് ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
