Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം; ഈ 4 രാശിക്കാരുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍
ജ്യോതിഷപ്രകാരം വ്യാഴത്തിന്റെ രാശിമാറ്റം ഒരു വലിയ കാര്യമായി കണക്കാക്കപ്പെടുന്നു. വ്യാഴം ഗ്രഹത്തിന്റെ രാശി മാറുന്നത് എല്ലാവരുടെയും തൊഴിലിനെയും സാമ്പത്തികത്തെയും ബാധിക്കും. ചിലരില്‍ അത് ദാമ്പത്യ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നു. ജൂലൈ 29ന് വ്യാഴം മീനം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കും.
വ്യാഴത്തിന്റെ സംക്രമണം പ്രധാനമായും നാല് രാശിക്കാരുടെ ദാമ്പത്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ആ നാല് രാശിചിഹ്നങ്ങള്‍ ഏതൊക്കെയാണെന്നും വ്യാഴത്തിന്റെ അനുഗ്രഹത്തിനായി എന്തൊക്കെ നടപടികള്‍ ചെയ്യണമെന്നും നമുക്ക് നോക്കാം.

മേടം: പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങള്‍
പ്രൊഫഷണല്‍ രംഗത്ത്, ഈ മാറ്റം കാരണം നിങ്ങള്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ദാമ്പത്യ ജീവിതത്തെയും വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം ബാധിക്കും. ഈ സമയത്ത്, നിങ്ങളുടെ പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചേക്കാം. നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള പരസ്പര യോജിപ്പില്ലായ്മ കാരണം, വഴക്കുകള്‍ വര്‍ദ്ധിച്ചേക്കാം. നിങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ അഭാവം മൂലം, നിങ്ങളുടെ ജീവിതത്തില്‍ നിന്ന് സന്തോഷം അകന്നുപോയേക്കാം. പങ്കാളിയുമായുള്ള ഈഗോ നിങ്ങളുടെ പ്രശ്നം വര്‍ദ്ധിപ്പിക്കും. പ്രതിവിധി എന്ന നിലയില്‍, വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കുന്നതിന് നിങ്ങള്‍ വ്യാഴാഴ്ച പൂജ നടത്തണം.

ചിങ്ങം: ദാമ്പത്യ ജീവിതത്തില്‍ കുഴപ്പങ്ങള്‍
ചിങ്ങം രാശിക്കാരുടെ വ്യക്തിജീവിതത്തില്‍ ഈ ജ്യോതിഷപരമായ മാറ്റം കാരണം, വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടാകാം. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ കുട്ടികളുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായേക്കാം. ഈ സംക്രണമത്തിന്റെ പ്രഭാവം കാരണം, നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാകും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് തര്‍ക്കമുണ്ടാകാം. ഈ സമയത്ത് കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കില്ല. പ്രതിവിധിയായി ഓം ഗുരുവേ നമഃ എന്ന മന്ത്രം ദിവസവും ജപിക്കുക.

കന്നി: പങ്കാളിയുമായി ഈഗോ പ്രശ്നങ്ങള്‍
ഈ സംക്രമണം നിങ്ങള്‍ക്ക് പ്രൊഫഷണല്‍ രംഗത്ത് സമ്മിശ്ര ഫലങ്ങള്‍ നല്‍കുമെങ്കിലും, ദാമ്പത്യ ജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തെ ബാധിച്ചേക്കാം. ജീവിത പങ്കാളിയുമായി ഈ സമയത്ത് നിങ്ങളുടെ ഈഗോ വളരെയധികം വര്‍ദ്ധിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകാം. സംക്രമണത്തിന്റെ അശുഭകരമായ ഫലങ്ങള്‍ കാരണം, നിങ്ങളുടെ പങ്കാളിയുമായുള്ള ഐക്യം വഷളാകുകയും നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള പരസ്പര ധാരണ ഗണ്യമായി കുറയുകയും ചെയ്തേക്കാം. പ്രതിവിധിയായി ദിവസവും ഓം നമഃ ശിവായ മന്ത്രം ജപിക്കുക.

തുലാം: അകാരണമായി വഴക്ക്
തുലാം രാശിക്കാര്‍ക്ക് ഈ സംക്രമണം അവരുടെ ജീവിതത്തില്‍ അശുഭകരമായ ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ പങ്കാളിയുമായി ഈ സമയത്ത്, നിങ്ങള്‍ക്ക് തര്‍ക്കങ്ങളും വഴക്കുകളും ഉണ്ടാകാം. പരസ്പര ധാരണയുടെ അഭാവമാകാം ഇതിന് കാരണം. ജീവിത പങ്കാളിയുമായി അടുത്തിടപഴകാന്‍ നിങ്ങള്‍ മനസ് കാണിച്ചേക്കില്ല. അതുകൊണ്ട് എന്തെങ്കിലും പ്രതികൂല സാഹചര്യം വരുമ്പോള്‍ അല്‍പ്പം അഡ്ജസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും. പ്രതിവിധിയായി ഓം ബൃഹസ്പതയേ നമഃ എന്ന മന്ത്രം ദിവസവും 21 തവണ ജപിക്കണം.

വ്യാഴദോഷത്തിനു പരിഹാരങ്ങള്‍
വ്യാഴത്തിന്റെ ദോഷകരമായ ഫലങ്ങളോട് പൊരുതാന്‍ നിങ്ങളെ സഹായിക്കുന്ന വളരെ ഫലപ്രദമായ പരിഹാരങ്ങള്‍ ഇതാ..
* വ്യാഴാഴ്ച ദിവസം ഗോക്കള്‍ക്ക് വെല്ലവും പരിപ്പും നല്‍കുക.
* നിങ്ങളുടെ ചൂണ്ടുവിരലില്‍ പുഷ്യരാഗ മോതിരം ധരിക്കുന്നത് പ്രയോജനകരമാണ്. വ്യാഴാഴ്ച ഈ മോതിരം ധരിക്കുക.
* മഹാവിഷ്ണുവിനെ ആരാധിക്കുകയും വിഷ്ണു സഹസ്രനാമം ചൊല്ലുകയും ചെയ്യുക.
* പരമേശ്വരനോട് പ്രാര്‍ത്ഥിക്കുക, ദിവസവും ശിവലിംഗത്തില്‍ നെയ്യ് അര്‍പ്പിക്കുക. വ്യാഴത്തിന്റെ ദോഷഫലങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ശക്തമായ ഒരു പരിഹാരമായാണ് ഇത് കാണപ്പെടുന്നത്.
* ദരിദ്രരെ സഹായിക്കുക, സാമൂഹിക സേവനങ്ങളില്‍ ഏര്‍പ്പെടുക, അന്ധരെ സഹായിക്കുക
* 'ഓം ഗ്രാം ഗ്രീം ഗ്രോം സാഹ ഗുരുവേ നമ'. ഗുരുമന്ത്രം ദിവസവും 28 അല്ലെങ്കില്‍ 108 തവണ ചൊല്ലുക.



Click it and Unblock the Notifications
