Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
36 വര്‍ഷത്തിനു ശേഷം വ്യാഴം-രാഹു സംയോഗം; അതിഗംഭീര ഫലങ്ങള്‍, 12 രാശിക്കും മാറ്റം
ജ്യോതിഷപ്രകാരം സമ്പത്തിന്റെയും സൗഭാഗ്യത്തിന്റെയും ഘടകമായി കണക്കാക്കുന്ന ഒരു ഗ്രഹമാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയാണ് വ്യാഴം. ഇത് ഏപ്രില്‍ 22ന് മീനം രാശി വിട്ട് മേടരാശിയില്‍ പ്രവേശിച്ചുകഴിഞ്ഞു. വ്യാഴത്തിന്റെ ഈ രാശിമാറ്റം എല്ലാ ആളുകളുടെയും ജീവിതത്തെ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ബാധിക്കും.
മേടം രാശിയില്‍ വ്യാഴം ഇപ്പോള്‍ രാഹുവുമായി യോജിച്ച് നീങ്ങുകയാണ്. ഇവര്‍ ശനിയുടെ സ്വാധീനത്തിലും തുടരും. ദേവഗുരു വ്യാഴവും രാഹുവും മേടരാശിയില്‍ സംയോജിക്കുന്നത് 36 വര്‍ഷത്തിന് ശേഷമാണ്. 36 വര്‍ഷത്തിന് ശേഷം രൂപപ്പെടുന്ന ഈ സംയോഗം ചില രാശിക്കാര്‍ക്ക് ഭാഗ്യം സമ്മാനിക്കും. വ്യഴം-രാഹു സംയോഗത്തില്‍ 12 രാശിക്കും ജീവിതത്തില്‍ വരുന്ന മാറ്റം എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
വ്യാഴത്തിന്റെയും രാഹുവിന്റെയും സംയോഗം മേടത്തിലെ ലഗ്നഭാവത്തില്‍ സംഭവിച്ചു. ഇതുമൂലം നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. കരിയറില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. സന്താനസന്തോഷം, വിവാഹം തുടങ്ങിയ കാര്യങ്ങളിലും മെച്ചമുണ്ടാകും. ഈ രാശിയിലുള്ളവര്‍ അടുത്ത 6 മാസത്തേക്ക് ഏതെങ്കിലും മതപരമായ സ്ഥലങ്ങള്‍ പതിവായി സന്ദര്‍ശിക്കണം.

ഇടവം
വ്യാഴത്തിന്റെയും രാഹുവിന്റെയും ഈ കൂടിച്ചേരല്‍ സമയത്ത് ഇടവം രാശിക്കാരായ ആളുകള്‍ അവരുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. വ്യവഹാരം, ജയില്‍വാസം, അപകീര്‍ത്തി എന്നിവയ്ക്ക് സാധ്യതയുണ്ട്. കുട്ടികളുടെ കാര്യത്തിലും വിവാഹ ജീവിതത്തിലും പ്രത്യേകം ശ്രദ്ധിക്കണം. പ്രതിവിധിയായി നിങ്ങള്‍ ബൃഹസ്പതി മന്ത്രം പതിവായി ജപിക്കുക.

മിഥുനം
വ്യാഴം-രാഹു സംയോഗ സമയത്ത് നിങ്ങളുടെ സന്താനങ്ങള്‍ക്ക് പുരോഗതി ഉണ്ടാകും. വിവാഹം ഉറപ്പിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ സമയത്ത് അഹങ്കാരം ഒഴിവാക്കുക. ആരാധന നടത്തുക.

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഈ വ്യാഴം-രാഹു സംയോഗം കരിയറില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ആരോഗ്യ കാര്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം. സന്താനലബ്ദി, വിവാഹം തുടങ്ങിയ കാര്യങ്ങളില്‍ കാലതാമസമുണ്ടാകാം. അടുത്ത 6 മാസങ്ങളില്‍, അതായത് ഒക്ടോബര്‍ വരെ ഗുരു മന്ത്രം ജപിച്ച് ശിവനെ ആരാധിക്കുക.

ചിങ്ങം
ഗുരു-രാഹു സംയോഗ സമയത്ത് നിങ്ങളുടെ ആരോഗ്യത്തിലും മാനസികാവസ്ഥയിലും തുടര്‍ച്ചയായ പുരോഗതി കാണും. കുട്ടികളുടെ ഭാഗത്ത് നിന്ന് നേട്ടങ്ങള്‍ സാധ്യമാണ്. ഈ സമയത്ത് വിവാഹം, സന്താനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ശുഭമാണ്. പ്രതിവിധിയായി നിങ്ങള്‍ 6 മാസത്തേക്ക് പതിവായി സൂര്യദേവന് മഞ്ഞള്‍ കലക്കിയ വെള്ളം സമര്‍പ്പിക്കണം.

കന്നി
വ്യാഴവും രാഹുവും കൂടിച്ചേരുന്ന ഈ കാലയളവില്‍, കന്നിരാശിയിലുള്ള ആളുകള്‍ അവരുടെ ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കണം. വയറ്റിലെ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടും. ഈ കാലയളവില്‍ പരാജയഭീതി ഒഴിവാക്കുക. വൈവാഹിക ജീവിതത്തിലും കുടുംബജീവിതത്തിലും പ്രത്യേകം ശ്രദ്ധിക്കണം. അടുത്ത 6 മാസത്തേക്ക് അതായത് ഒക്ടോബര്‍ വരെ ബൃഹസ്പതി മന്ത്രം പതിവായി ജപിക്കുക.

തുലാം
വ്യാഴവും രാഹുവും ചേരുന്ന ഈ കാലത്ത് തുലാം രാശിക്കാരുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങും. വിവാഹ കാര്യങ്ങള്‍ വേഗത്തില്‍ നീങ്ങും. എന്നിരുന്നാലും, ഈ കാലയളവില്‍ ഏത് സുപ്രധാന തീരുമാനവും എടുക്കുമ്പോള്‍ ശ്രദ്ധിക്കുക. അടുത്ത 6 മാസത്തേക്ക് പതിവായി ഒരു ആരാധനാലയം സന്ദര്‍ശിക്കുന്നത് തുടരുക.

വൃശ്ചികം
ഗുരു-രാഹു എന്നിവരുടെ ഈ സംയോജനം വൃശ്ചിക രാശിക്കാരുടെ ജീവിതത്തില്‍ വലിയ തടസ്സങ്ങള്‍ കൊണ്ടുവരും. സന്താനങ്ങളുടെ കാര്യത്തിലും തൊഴില്‍പരമായ കാര്യങ്ങളിലും തടസ്സങ്ങള്‍ ഉണ്ടായേക്കാം. ഈ സഖ്യകാലത്ത്, അതായത് അടുത്ത 6 മാസത്തേക്ക് നിങ്ങള്‍ പ്രതിവിധിയെന്നോണം ഗുരു മന്ത്രം ജപിക്കുക അല്ലെങ്കില്‍ ശിവനെ ആരാധിക്കുക.

ധനു
ഗുരുവിന്റെയും രാഹുവിന്റെയും സംയോഗം അടുത്ത 6 മാസത്തേക്ക് നിലനില്ക്കും. ധനു രാശിക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഈ കാലയളവില്‍ മെച്ചപ്പെടും. തൊഴിലും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. സന്താനങ്ങളിലും കുടുംബകാര്യങ്ങളിലും പുരോഗതിയുണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ സൂര്യദേവന് പതിവായി മഞ്ഞള്‍ ചേര്‍ത്ത വെള്ളം സമര്‍പ്പിക്കുക.

മകരം
ഈ കാലയളവില്‍ മകരം രാശിക്കാര്‍ക്ക് സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. ഈ കാലയളവില്‍ നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാകാം. വസ്തു സംബന്ധമായ ജോലികളില്‍ അതീവ ജാഗ്രത പാലിക്കുക. അടുത്ത 6 മാസത്തേക്ക് ബൃഹസ്പതി മന്ത്രം പതിവായി ജപിക്കുക.

കുംഭം
വ്യാഴത്തിന്റെയും രാഹുവിന്റെയും സംയോഗം കുംഭ രാശിക്കാര്‍ക്ക് വിവാഹം, സന്തതിപരമായ കാര്യങ്ങള്‍ എന്നിവ വേഗത്തിലാക്കും. തൊഴില്‍, വിദ്യാഭ്യാസ കാര്യങ്ങളില്‍ അവര്‍ക്ക് നേട്ടമുണ്ടാകും. എന്നിരുന്നാലും, ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ജാഗ്രത പാലിക്കണം. ഈ കാലയളവില്‍ പതിവായി ഏതെങ്കിലും ആത്മീയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് തുടരുക.

മീനം
36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗുരുവിന്റെയും രാഹുവിന്റെയും സംയോഗം ഉണ്ടാകുന്നത്. ഇത് അടുത്ത 6 മാസത്തേക്ക് തുടരും. ഈ കാലയളവില്‍ മീനം രാശിക്കാര്‍ക്ക് പണം, വിദ്യാഭ്യാസം എന്നിവയില്‍ ഗുണം ചെയ്യും. കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ആത്മീയതയിലുള്ള നിങ്ങളുടെ ചായ്വ് വര്‍ദ്ധിക്കും. അടുത്ത 6 മാസത്തേക്ക് ആരാധനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.



Click it and Unblock the Notifications
