Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കണ്മുന്നില് കഷ്ടകാലം, രാഹു-വ്യാഴം സംയോഗം; ഒക്ടോബര്‍ 30 വരെ ഈ 3 രാശിക്കാരുടെ ജീവിതം ദുരിതം
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനങ്ങളില്‍ മാറ്റം വരുമ്പോള്‍, അത് ഓരോ രാശിക്കാരുടെയും ജീവിതത്തെ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിക്കുന്നു. വ്യാഴം ഈ സമയം മേടരാശിയിലാണ് ഇരിക്കുന്നത്. ഈ രാശിയിലെ ആദ്യം എത്തിയ ഗ്രഹം രാഹുവാണ്. ജ്യോതിഷത്തില്‍ രാഹു ഗ്രഹത്തെ ദോഷകരമായ ഗ്രഹമായാണ് കണക്കാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് വ്യാഴവും രാഹുവും ചേര്‍ന്ന് അശുഭകരമായ ഗുരു ചണ്ഡാലയോഗം രൂപപ്പെടുന്നത്. ഒക്ടോബര്‍ 30ന് രാഹു ഇടവം രാശിയില്‍ പ്രവേശിക്കുന്നതോടെ ഈ യോഗത്തിന് സമാപനമാകും.
അത്തരമൊരു സാഹചര്യത്തില്‍, വ്യാഴം രാഹു സംയോഗം ചില രാശിക്കാരുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ഉണ്ടാക്കും. പല രാശിക്കാര്‍ക്കും സാമ്പത്തികവും ശാരീരികവുമായ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. വലിയ നഷ്ടങ്ങള്‍ നേരിടേണ്ടിവരും. കരിയറില്‍ പരാജയം നേരിടും. വ്യാഴം-രാഹു സംയോഗ ഫലമായി ഒക്ടോബര്‍ 30 വരെ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്ന 3 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ധനു
ധനു രാശിക്കാര്‍ക്ക് ഈ സമയം അശുഭകരമായ സമയമായിരിക്കും. വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം, അതുമൂലം നിങ്ങളുടെ ബജറ്റ് വഷളായേക്കാം. മക്കളുടെ ഭാഗത്ത് നിന്ന് ചില പ്രശ്നങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ നിങ്ങളെ വിഷമിപ്പിക്കും. നിങ്ങളുടെയോ കുടുംബാംഗങ്ങളുടെ ആരോഗ്യം മോശമായേക്കാം. വാഹനമോടിക്കുമ്പോള്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. പരിഹാരമായി നിങ്ങള്‍ ദൈവത്തെ സ്മരിക്കുകയും പക്ഷികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുകയും ചെയ്യുക. കാലക്രമേണ എല്ലാം ശരിയാകും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം നഷ്ടങ്ങളുടെ സമയമായിരിക്കും. കോടതിയില്‍ എന്തെങ്കിലും കേസ് നടക്കുന്നുണ്ടെങ്കില്‍ വിധി നിങ്ങള്‍ക്കെതിരായി വന്നേക്കാം. സ്വന്തമായി വീടു പണിയണമെന്ന ആഗ്രഹം ഉണ്ടാകുമെങ്കിലും, ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. ജോലിയോടൊപ്പം ദാമ്പത്യ ജീവിതത്തിലും നിങ്ങള്‍ക്ക് ഈ സമയം പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ബിസിനസ്സില്‍ നഷ്ടം വന്നേക്കാം. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക, സമയം കടന്നുപോകാന്‍ ക്ഷമയോടെ കാത്തിരിക്കുക.

മേടം
ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെയും രാഹുവിന്റെയും സംയോഹം മൂലം മേടം രാശിക്കാര്‍ക്ക് ഈ സമയം പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ബിസിനസ്സിലും ജോലിയിലും പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായേക്കാം. ബിസിനസുകാര്‍ വളരെ ശ്രദ്ധിക്കണം. എവിടെയെങ്കിലും പണം നിക്ഷേപിക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കുക.
ജാതകത്തില്‍ രാഹുവിന്റെ ഫലം
ഒരു വ്യക്തിയുടെ ജാതകത്തില്‍ രാഹുദോഷം ഉണ്ടാകുമ്പോള്‍, ജീവിതത്തില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങുന്നു. രാഹുദോഷം ബാധിച്ച ഒരാള്‍ക്ക് ഉറക്കം കുറയുന്നു, പേടിപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കൂടുതലായി വരുന്നു. രാത്രി ഉറങ്ങുമ്പോള്‍ ഭയം മൂലം വീണ്ടും വീണ്ടും ഉറക്കം മുറിയുന്നു. ശരീരത്തിലെ ബലഹീനതയും ആലസ്യവുമാണ് ജാതകത്തില്‍ രാഹുവിന്റെ അശുഭപ്രഭാവത്തിന് കാരണം. രാഹുദോഷം വന്നാലുടന്‍ ആളുകളുടെ മനസ്സില്‍ ചീത്ത ചിന്തകള്‍ വന്നു തുടങ്ങും.
അശുഭകരമായ ഫലങ്ങള്‍ നല്കുന്ന നിഴല്‍ ഗ്രഹമായാണ് ആളുകള്‍ എപ്പോഴും രാഹുവിനെ കണക്കാക്കുന്നത്. എന്നാല്‍ ജ്യോതിഷ പ്രകാരം ജാതകത്തില്‍ രാഹു ഗ്രഹത്തിന്റെ സ്ഥാനം നല്ലതാണെങ്കില്‍, അത് വ്യക്തിയുടെ ജീവിതത്തില്‍ ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. ജാതകത്തില്‍ രാഹു ശുഭഭാവത്തില്‍ നിന്നാല്‍, ഒരു വ്യക്തിക്ക് എല്ലാ ജോലികളിലും വിജയവും പണം സമ്പാദിക്കാനുള്ള അവസരവും ലഭിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
