Latest Updates
-
ഇന്ന് രാത്രി രവി യോഗം തെളിയുന്നു: ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങാം, ഭാഗ്യം കൂടെയുണ്ടാകും! -
നൈകാലാൻഡ് 2026: ഡൽഹിയിൽ മേള തുടങ്ങി; സൗജന്യ സാമ്പിളുകളും ഓഫറുകളും സ്വന്തമാക്കാൻ ഇതാ ചില പൊടിക്കൈകൾ -
കനത്ത മഴയിൽ വീട് സുരക്ഷിതമാണോ? ഈ വാസ്തു ടിപ്സുകൾ അറിഞ്ഞിരിക്കണം, അപകടങ്ങൾ ഒഴിവാക്കാം -
ശരദ് പൂർണ്ണിമ 2026: ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഐശ്വര്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
53-ാം വയസ്സിലും മലൈക അറോറയുടെ ഈ ഫിറ്റ്നസ് രഹസ്യം; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും പൈലേറ്റ്സും ഇങ്ങനെ! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം: ഗ്രാപ്പ് ഒന്നാം ഘട്ട നിയന്ത്രണങ്ങൾ ഇന്ന് മുതൽ, നിങ്ങൾ അറിയേണ്ടതെല്ലാം! -
ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ഈ രാശിക്കാർക്ക് കഷ്ടകാലമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 23-25 വാരാന്ത്യം: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
കർവാ ചൗത് 2026: ചന്ദ്രോദയ സമയം അറിയാം, വ്രതമെടുക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ഒക്ടോബർ 23 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
വ്യാഴം-ചൊവ്വ സംയോഗം, പരിവര്‍ത്തന രാജയോഗം ഭാഗ്യം നല്കുന്ന 3 രാശിക്കാര്‍
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒരു നിശ്ചിത ഇടവേളയില്‍ അവയുടെ രാശിചക്രം മാറ്റുകയും നിരവധി ശുഭ, അശുഭകരമായ യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം രാജയോഗങ്ങളിലൊന്നാണ് പരിവര്‍ത്തന രാജയോഗം. ജാതകത്തിലെ അനുകൂല ഗൃഹങ്ങള്‍ മറ്റ് അനുകൂല ഗൃഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍, ഈ ശക്തമായ രാജയോഗം രൂപപ്പെടുന്നു. വ്യാഴത്തിന്റെയും ചൊവ്വയുടെയും ഭാവങ്ങള്‍ ചേര്‍ന്ന് ഈ രാജയോഗം സൃഷ്ടിക്കുന്നു. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ഡിസംബര്‍ 27 ന് രാത്രി 11:40 ന് ധനു രാശിയില്‍ സഞ്ചരിക്കുന്നു.
ധനു രാശിയുടെ അധിപന് വ്യാഴമാണ്. ഇതോടൊപ്പം മകരം രാശിയുടെ പന്ത്രണ്ടാം ഭാവത്തില്‍ ചൊവ്വ സംക്രമിക്കുന്നു, വ്യാഴം അതിന്റെ വക്രഗതിയില്‍ നാലാം ഭാവത്തില്‍ നില്ക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ചൊവ്വയും വ്യാഴവും സൗഹൃദ ഗ്രഹങ്ങളായതിനാല്‍ പരിവര്‍ത്തനയോഗം രൂപപ്പെടുന്നു. മകരം രാശിയില്‍ രൂപപ്പെടുന്ന പരിവര്‍ത്തനയോഗം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കും. എന്നാല്‍ 3 രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ഈ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. പരിവര്‍ത്തന യോഗം ഭാഗ്യകടാക്ഷം നല്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
ഈ രാശിക്കാര്‍ക്കും പരിവര്‍ത്തന യോഗത്തിന്റെ രൂപീകരണത്തില്‍ നിന്ന് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ആരോഗ്യം നല്ല നിലയില്‍ തുടരും. ഈ രാശിയില്‍ ചൊവ്വ ആറാം ഭാവത്തില്‍ ഇരിക്കുന്നു. അതിന്റെ അധിപന് വ്യാഴമാണ്. അതേസമയം ചൊവ്വയുടെ അധിപന് വ്യാഴത്തിന്റെ പ്രതിലോമാവസ്ഥയില്‍ പത്താം ഭാവത്തില്‍ നില്ക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്കും ഈ സമയം ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് ചില മാറ്റങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പുതിയ ജോലിയിലേക്ക് മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ ഏത് ആഗ്രഹവും ഈ സമയം പൂര്‍ത്തീകരിക്കപ്പെടാം. വിദേശത്ത് പഠിക്കാനുള്ള ആഗ്രഹം സഫലമാകും. ഇതുകൂടാതെ, നിങ്ങള്‍ക്ക് വിദേശയാത്രയോ ദീര്‍ഘദൂരമോ യാത്ര ചെയ്യാനും അവസരം ലഭിച്ചേക്കും.
മകരം
പരിവര്‍ത്തന യോഗം മകരം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. കാരണം ഈ യോഗത്തിന്റെ രൂപീകരണം പന്ത്രണ്ടാം ഭാവത്തിലും നാലാം ഭാവത്തിലും ഗുണം ചെയ്യും. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ എല്ലാ മത്സരങ്ങളിലും വിജയം കൈവരിക്കും. വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം. വിദേശത്ത് ജീവിതം കെട്ടിപ്പടുക്കാനുള്ള ആഗ്രഹം സഫലമാകും. വ്യാഴത്തിന്റെ പിന്മാറ്റം നാലാം ഭാവത്തിലും നേട്ടങ്ങള്‍ നല്‍കും. സഹോദരീസഹോദരന്മാരുമായുള്ള ബന്ധം നല്ലതായിരിക്കും. ബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍ അവസാനിച്ചേക്കാം. ഇതോടൊപ്പം ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കും. വിദേശത്ത് വസ്തുവോ വാഹനമോ വാങ്ങാനുള്ള ആഗ്രഹം സഫലമാകും.
കുംഭം
ഈ രാശിയില്‍ മൂന്നാം ഭാവാധിപനായ ചൊവ്വ പതിനൊന്നാം ഭാവത്തില്‍ സംക്രമിച്ചിരിക്കുന്നു. വ്യാഴത്തെക്കുറിച്ച് നമ്മള് സംസാരിക്കുകയാണെങ്കില്‍, പതിനൊന്നാം ഭാവത്തിന്റെ അധിപന് മൂന്നാം ഭാവത്തില്‍ വക്രഗതിയിലാണ്. അത്തരമൊരു സാഹചര്യത്തില്‍, ഈ രാശിക്കാരുടെ ഭാഗ്യം ഉണര്‍ത്താന്‍ പരിവര്‍ത്തന യോഗത്തിന് സാധിക്കും. ഈ സമയം നിങ്ങള്‍ക്ക് ഭൗതിക സുഖം കൈവരിക്കാന്‍ കഴിയും. ശാരീരിക പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. നിങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം നിങ്ങള്‍ക്ക് ലഭിക്കും. ഈ രാശിയിലുള്ള ജോലിക്കാര്‍ക്ക് ആഗ്രഹിച്ച പ്രമോഷനോ ശമ്പള വര്‍ദ്ധനവോ ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
