Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
ഗജകേസരിയോഗവും ഗുരുപുഷ്യ യോഗവും; ഡിസംബര്‍ 30ഓടെ തലവര തെളിയുന്ന 3 രാശി
ജ്യോതിഷ പ്രകാരം,ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനു ശേഷം രാശി മാറുന്നു. വര്‍ഷാവസാനം അതായത് ഡിസംബര്‍ 31ന് വ്യാഴം മേടരാശിയിലേക്ക് നേര്‍രേഖയില്‍ നീങ്ങുന്നു. അത്തരമൊരു സാഹചര്യത്തില്‍ പുതുവര്‍ഷത്തില്‍ പല രാശിക്കാരുടെയും ജീവിതത്തില്‍ സന്തോഷം കൈവരും. ഇതുമാത്രമല്ല, വ്യാഴം നേര്‍രേഖയില്‍ നില്ക്കുന്നതിനാല് ഈ സമയം ഗജകേസരി യോഗവും രൂപപ്പെടുന്നു. ഇതോടൊപ്പം ഗുരു പുഷ്യ നക്ഷത്രവും ഈ ദിവസം ദൃശ്യമാകുന്നു.
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഡിസംബര്‍ 29 ന് പുലര്‍ച്ചെ 1:00 ന് പൂയം നക്ഷത്രം ആരംഭിച്ച് ഡിസംബര്‍ 30 ന് പുലര്‍ച്ചെ 3:10 ന് അവസാനിക്കുന്നു. വ്യാഴാഴ്ചയാണ് പൂയം നക്ഷത്രം വരുന്നത്. അതുകൊണ്ട് അതിനെ ഗുരു പുഷ്യ നക്ഷത്രം എന്ന് വിളിക്കും. ഇതോടൊപ്പം ഗജകേസരി യോഗവും പ്രവര്‍ത്തിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ചില രാശിക്കാര്‍ക്ക് ഈ കാലയളവില്‍ പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. വര്‍ഷാവസാനം ഗജകേസരിയോഗവും ഗുരു പുഷ്യയോഗവും രൂപപ്പെടുന്നതിനാല്‍ ചില രാശിക്കാര്‍ക്ക് ബമ്പര്‍ നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നു.

മേടം
ഈ രാശിചക്രത്തിന്റെ ആദ്യ ഭവനത്തില്‍ അതായത് ഭാഗ്യത്തിന്റെ ഭവനത്തില്‍ വ്യാഴം നേരിട്ട് നീങ്ങുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഗജകേസരിയോടുകൂടിയ ഗുരു പുഷ്യയോഗം മേടം രാശിക്കാര്‍ക്ക് വളരെ പ്രത്യേകതയുള്ളതാണെന്ന് തെളിയും. പുതുവര്‍ഷം നിങ്ങള്‍ക്ക് സന്തോഷം നല്‍കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ഇതോടെ എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ സാധിക്കും.
നിങ്ങളുടെ ജോലികള്‍ വിലമതിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. അതുമൂലം നിങ്ങള്‍ക്ക് ചില വലിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. ബിസിനസ്സ് മേഖലയെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ കഠിനാധ്വാനത്തിന്റെ മുഴുവന്‍ ഫലങ്ങളും നിങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കും. ബിസിനസ്സില്‍ ഒരു വലിയ കരാര്‍ ഒപ്പിടാനാകും. നിങ്ങള്‍ക്ക് സ്വന്തമായി ചില സുപ്രധാന തീരുമാനവും എടുക്കാനാകും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും.
ചിങ്ങം
ഈ രാശിയില്‍ ഒന്‍പതാം ഭാവത്തില്‍ ഗജകേസരിയോഗം രൂപപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാരുടെ ജീവിതത്തില്‍ കാലങ്ങളായി തുടരുന്ന ചില പ്രശ്നങ്ങള്‍ക്ക് ഇനി വിരാമമാകും. പിതാവുമായോ ഗുരുക്കന്മാരുമായോ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ഇപ്പോള്‍ അവസാനിച്ചേക്കാം. ആരോഗ്യനിലയില്‍ പുരോഗതിയും കാണും. ആത്മീയതയോടുള്ള നിങ്ങളുടെ ചായ്വ് വര്‍ദ്ധിക്കും.
ഗുരു പുഷ്യ യോഗം നിങ്ങളുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. നിങ്ങളുടെ ബാങ്ക് ബാലന്‍സും വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളും അവസാനിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. സഹോദരീസഹോദരന്മാരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും.
ധനു
ധനു രാശിക്കാര്‍ക്ക് 2024 വര്‍ഷം വളരെ നല്ലതായിരിക്കും. ഈ രാശിയുടെ അധിപന് വ്യാഴമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് അഞ്ചാം ഭാവത്തില്‍ ഗജകേസരിയോഗം രൂപപ്പെടുന്നത്. ഈ സമയം ധനു രാശിക്കാരുടെ ആരോഗ്യം മികച്ചതായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും, അതിനാല്‍ നിങ്ങള്‍ക്ക് പല ജോലികളിലും വിജയം നേടാന്‍ കഴിയും. കുടുംബജീവിതത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അവസാനിച്ചേക്കാം. ഇതോടൊപ്പം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ കാലയളവില്‍ അത് ചെയ്യുന്നത് പ്രയോജനകരമാണെന്ന് തെളിയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. നിങ്ങള്‍ക്ക് കടത്തില്‍ നിന്ന് മുക്തി നേടാനും കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications