Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ഭാഗ്യം മാടിവിളിക്കുന്ന കാലം മുന്നില്‍; ഡിസംബര്‍ 30 വരെ ഈ 3 രാശിക്ക് ഭാഗ്യകാലം
ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങള്‍ ഒരു നിശ്ചിത കാലയളവില്‍ രാശി മാറുകയും സഞ്ചാരപാത മാറുകയും ചെയ്യുന്നു. ഗ്രഹങ്ങള്‍ നേര്‍രേഖയിലും വക്രഗതിയിലും സഞ്ചരിക്കുന്നു. അതിന്റെ ഫലം മനുഷ്യജീവിതത്തിലും ഭൂമിയിലും ദൃശ്യമാകുന്നു. ഐശ്വര്യത്തിന്റെയും അറിവിന്റെയും ഗ്രഹമായ വ്യാഴം സെപ്റ്റംബര്‍ 4 ന് വക്രഗതിയില്‍ നീങ്ങിത്തുടങ്ങി.
ഡിസംബര്‍ 31 വരെ വ്യാഴം ഈ രീതിയില്‍ പിന്തിരിപ്പന് അവസ്ഥയില്‍ തുടരും. ഇതുമൂലം 3 രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. കൂടാതെ, ഈ രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ എല്ലാ മേഖലയിലും വിജയം നേടാനാകും. വ്യാഴത്തിന്റെ വക്രഗതി സഞ്ചാരത്താല്‍ ഡിസംബര്‍ 30 വരെ ഭാഗ്യം അനുകൂലിക്കുന്ന ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചിങ്ങം
വ്യാഴം നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് ഒമ്പതാം ഭാവത്തില്‍ പിന്നോക്കം നില്ക്കുന്നതിനാല് വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം നിങ്ങള്‍ക്ക് ഗുണകരമാണെന്ന് തെളിയും. ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കാം. അപ്രതീക്ഷിതമായ ധാരാളം നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാകും. ഈ സമയത്ത് നിങ്ങള്‍ക്ക് ചില മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാനാകും. തൊഴിലിലും ബിസിനസ്സിലും പുതിയ അവസരങ്ങള്‍ ഉണ്ടാകും, പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രത്യേക നേട്ടങ്ങള്‍ ഉണ്ടാകും.
കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മുമ്പത്തേതിനേക്കാള്‍ മികച്ചതായിരിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നല്ല സമയമാണ്. കൂടാതെ, വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആഗ്രഹം സഫലമാകും.
ധനു
വ്യാഴത്തിന്റെ വക്രഗതി ചലനം ധനു രാശിക്കാര്‍ക്ക് അനുകൂലമായേക്കാം. കാരണം വ്യാഴം നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തില്‍ പിന്നോക്കം നില്ക്കുന്നു. കൂടാതെ, നിങ്ങളുടെ രാശിയുടെ അധിപന് കൂടിയാണ് വ്യാഴം. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. അവരുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. കൂടാതെ സന്താനഭാഗ്യം ആഗ്രഹിക്കുന്നവര്‍ക്ക് വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ സന്താനമുണ്ടാകാം.
ഈ സമയം സമ്പത്ത് ലഭിക്കാനുള്ള ശക്തമായ അവസരങ്ങളുമുണ്ട്. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ മനസ്സ് സന്തോഷിക്കും. കൂടാതെ, വ്യാഴം നിങ്ങളുടെ രാശിയില്‍ നിന്നുള്ള നാലാമത്തെ വീടിന്റെ അധിപന് കൂടിയാണ്. അതുകൊണ്ട് ഈ സമയത്ത് വാഹനം, സ്വത്ത് എന്നിവ നേടാനുള്ള ആഗ്രഹങ്ങള്‍ സഫലീകരിച്ചേക്കാം. പൂര്‍വിക സ്വത്തുക്കളും കൈവരാന്‍ അവസരങ്ങളുണ്ടാകും.
തുലാം
വ്യാഴത്തിന്റെ വക്രഗതി ചലനം തുലാം രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം വ്യാഴം നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാം ഭാവത്തില്‍ പിന്നോക്കം നില്ക്കുന്നു. അതുകൊണ്ട് തന്നെ ഈ സമയത്ത് വിവാഹിതരുടെ ദാമ്പത്യ ജീവിതം മധുരമായിരിക്കും. ഈ സമയത്ത്, അവിവാഹിതര്‍ക്ക് ചില നല്ല ബന്ധം ലഭിക്കാന്‍ അവസരമുണ്ടാകും. കൂടാതെ നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിക്കുന്നതിനാല്‍, നിങ്ങള്‍ക്ക് ഒരിക്കലും സമ്പത്തിന്റെ കുറവ് നേരിടേണ്ടിവരില്ല. പല സ്രോതസ്സുകളിലൂടെ കൈകളില്‍ പണം വന്നുചേരും. ജോലിയുമായി ബന്ധപ്പെട്ട ചില പുതിയ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. പങ്കാളിത്ത ജോലിയില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
ജ്യോതിഷത്തിലെ വ്യാഴം
ജ്യോതിഷത്തിന്റെ കാര്യത്തില്‍ വ്യാഴത്തിന് വലിയ പ്രാധാന്യമുണ്ട്. ജാതകത്തില്‍ വ്യാഴം ശക്തിപ്പെട്ടാലോ ശുഭകരമായ സ്ഥാനത്ത് നിന്നാലോ അത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏത് വിഷമകരമായ അവസ്ഥയില്‍ നിന്നും കരകയറ്റുന്നു. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. വ്യാഴത്തില്‍ ഒരു വ്യക്തിയെ ഇരുട്ടിലേക്ക് തള്ളിവിടാനും ജാതകത്തില്‍ പ്രതികൂലമായി വന്നാല്‍ അവരെ വളരെയധികം കഷ്ടപ്പെടുത്താനുമുള്ള ശക്തിയുണ്ട്. ധനു, മീനം രാശിക്കാരുടെ അധിപനാണ് വ്യാഴം. ജാതകത്തില്‍ ശക്തനായ വ്യാഴം ഭാഗ്യവും അപാരമായ സമ്പത്തും ആഡംബരവും പ്രശസ്തിയും അധികാരവും സ്ഥാനവും കൊണ്ടുവരുന്നു. ഇത് ഒരു വ്യക്തിയെ തൊഴില്‍, ജീവിതം എന്നിവയില്‍ പുരോഗതി കൈവരിക്കാന്‍ സഹായിക്കുന്നു.
ദോഷകരമായ വ്യാഴം നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കും. അത് ദാരിദ്ര്യവും ദൗര്‍ഭാഗ്യവും കൊണ്ടുവരും. കര്‍ക്കടക രാശിയില്‍ ഈ ഗ്രഹം ഉന്നതമാണ്, അതേസമയം മകരത്തില്‍ അത് ദുര്‍ബലമായി കണക്കാക്കപ്പെടുന്നു. പത്താം ഭാവത്തിലെ വ്യാഴം ഒരു വ്യക്തിയെ ഒരു നല്ല അധ്യാപകനോ പ്രൊഫസറോ സാമൂഹിക പ്രവര്‍ത്തകനോ ആക്കിമാറ്റും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
