Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
സുവര്‍ണ്ണകാലത്തിന്റെ തുടക്കം, വ്യാഴം നേര്‍രേഖയില്‍; ഈ 5 രാശിക്ക് അതിസമ്പന്നയോഗം
ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമാണ് വ്യാഴം. 2024 പുതുവര്‍ഷത്തിന്റെ ആരംഭം മുതല്‍ വ്യാഴം മേടം രാശിയില്‍ നേര്‍രേഖയില്‍ നീങ്ങുന്നു. ഇത്തരത്തില്‍ വ്യാഴം നേരിട്ട് നില്‍ക്കുന്നത് ചില രാശിക്കാരുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നു. ജ്യോതിഷപ്രകാരം ഡിസംബര്‍ 31 മുതല്‍ വ്യാഴം മേടരാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, വ്യാഴം ചില രാശിക്കാര്‍ക്ക് അവരുടെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും മോചനം നല്‍കും. വ്യാഴത്തിന്റെ ഈ നേര്‍രേഖാ സഞ്ചാരം മൂലം പ്രത്യേക നേട്ടങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
അവിവാഹിതരായ മേടം രാശിക്കാര്‍ക്ക് ഈ വര്‍ഷം വിവാഹാലോചനകള്‍ ലഭിക്കും. വ്യാഴം നിങ്ങളുടെ ലഗ്നത്തില്‍ നേരിട്ട് വരുന്നതിനാല്‍ ഈ വര്‍ഷം അതിന്റെ ഫലം കാണാനാകും. ഈ സമയം ജീവിതത്തിലെ പല ആശയക്കുഴപ്പങ്ങളും പരിഹരിക്കാന്‍ കഴിയും. ഭാഗ്യം നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കും. ആത്മീയതയിലേക്കുള്ള ചായ്വ് വര്‍ദ്ധിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ മറികടക്കാം. എന്നാല്‍ ആരോഗ്യ കാര്യങ്ങള്‍ ഒട്ടും അവഗണിക്കരുത്. വ്യാഴത്തിന്റെ വക്രഗതി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യും. ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. ദാമ്പത്യത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. നിങ്ങളുടെ പിതാവിന്റെയും ഗുരുക്കന്മാരുടെയും പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.
മിഥുനം
മേടം രാശിയില്‍ വ്യാഴം നേരിട്ടുള്ളതിനാല്‍, മിഥുനം രാശിക്കാരായ ആളുകള്‍ക്ക് തൊഴില്‍ കാര്യങ്ങളില്‍ ശുഭസൂചനകള്‍ ലഭിച്ചേക്കാം. വിദേശ കമ്പനികളില്‍ നിന്ന് ലാഭം ലഭിക്കും. പണവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. എന്നാല്‍ പുതിയ വീടോ വസ്തുവോ വാങ്ങണമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും. കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാകും. ദീര്‍ഘകാലമായി നിലനിന്നിരുന്ന കലഹങ്ങള്‍ ഈ സമയം അവസാനിച്ചേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനും അവസരമുണ്ടാകും. സഹോദരങ്ങള്‍ തമ്മിലുള്ള അസ്വാരസ്യം മാറും. നിങ്ങള്‍ തമ്മിലുള്ള അടുപ്പം വര്‍ധിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയത്ത് വ്യാഴത്തിന്റെ പ്രത്യേക കൃപയുണ്ട്. ജോലിയില്‍ നിങ്ങള്‍ വിജയം കൈവരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. സാമ്പത്തിക വശം ശക്തമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഈ വര്‍ഷം നിങ്ങളുടെ വഴിയിലെ എല്ലാ തടസ്സങ്ങളും നീങ്ങും. ജോലിയില്‍ മാറ്റം വേണമെങ്കില്‍ ആ ആഗ്രഹവും സഫലമാകും. ഈ വര്‍ഷം ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. പ്രണയ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങും.
ധനു
കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും. ആത്മീയ പ്രവര്‍ത്തനങ്ങളോടുള്ള താല്പര്യം വര്‍ദ്ധിക്കുകയും പഠനത്തില്‍ കുട്ടിയുടെ താല്പര്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു. നിങ്ങള്‍ അനിശ്ചിതത്വങ്ങളുമായി മല്ലിടുകയാണെങ്കില്‍, ഇപ്പോള്‍ അതില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ മാറിക്കിട്ടും. ആത്മീയതയിലേക്കുള്ള ചായ്വ് വര്‍ദ്ധിക്കും. ആത്മീയ പരിപാടികളിലും പങ്കെടുക്കാനാകും. ഈ സമയം നിങ്ങള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും വര്‍ധിക്കും.
കുംഭം
ഈ സമയം കുംഭം രാശിക്കാര്‍ക്ക് ദൈവാനുഗ്രഹത്താല്‍ ഒരു നല്ല സമയമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ ശത്രുവിനെ ജയിക്കാനാകും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് സമയം വളരെ നല്ലതാണ്. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ജോലിസ്ഥലത്ത് എല്ലാവരും നിങ്ങളെ അഭിനന്ദിക്കും. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. സാമ്പത്തികമായി ഈ വര്‍ഷം മികച്ചതായിരിക്കും. നിങ്ങള്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് ആദായം ലഭിക്കും. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ ആശ്വാസം ഉണ്ടാകും. ഈ വര്‍ഷം ഒരു തീര്‍ത്ഥാടനം നടത്താന്‍ അവസരമുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
