Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
അശ്വതി നക്ഷത്രത്തില്‍ വ്യാഴത്തിന്റെ സഞ്ചാരം; ഭാഗ്യം വഴിയൊരുക്കും, 3 രാശിക്ക് അത്യപൂര്‍വ്വ നേട്ടങ്ങള്‍
ജ്യോതിഷത്തില്‍ 27 നക്ഷത്രങ്ങളുണ്ട്. ഓരോ നക്ഷത്രത്തെയും നാല് പാദങ്ങളായി തിരിച്ചിരിക്കുന്നു. ഈ 27 നക്ഷത്രങ്ങളെ ജ്യോതിഷ ഗോളത്തിലെ 12 രാശികള്‍ക്കിടയില്‍ തിരിച്ചിരിക്കുന്നു. 27 നക്ഷത്രങ്ങളുടെ പട്ടികയിലെ ഒന്നാം നക്ഷത്രമാണ് അശ്വതി. അതിന്റെ നാല് പാദങ്ങളും ചൊവ്വ ഗ്രഹം ഭരിക്കുന്ന മേടം രാശിയില്‍ വരുന്നു. അശ്വിതി നക്ഷത്രത്തിന്റെ കാരക ഗ്രഹം കേതുവാണ്. ഏപ്രില്‍ 22ന് വ്യാഴം അശ്വതി നക്ഷത്രത്തിന്റെ ഒന്നാം പാദത്തില്‍ പ്രവേശിക്കുകയും ജൂണ്‍ 21 വരെ ഈ നക്ഷത്രത്തില്‍ തുടരുകയും ചെയ്യും.
തുടര്‍ന്ന് നവംബര്‍ 27-ന് വ്യാഴം അശ്വതി നക്ഷത്രത്തില്‍ തിരികെ പ്രവേശിക്കും. അശ്വതി നക്ഷത്രത്തിലെ വ്യാഴത്തിന്റെ സാന്നിധ്യം, ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം, അവര്‍ നില്ക്കുന്ന മഹാദശ, രാശിചിഹ്നം, അതുപോലെ അവര്‍ ജനിച്ച ലഗ്നം എന്നിവ അനുസരിച്ച് വ്യത്യസ്തമായി സ്വാധീനിക്കും. അശ്വതി നക്ഷത്രത്തില്‍ വ്യാഴത്തിന്റെ ഈ സഞ്ചാരം ചില രാശിക്കാര്‍ക്ക് സുവര്‍ണ്ണ ദിനങ്ങള്‍ സമ്മാനിക്കും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് അശ്വതി നക്ഷത്രത്തില്‍ വ്യാഴത്തിന്റെ സംക്രമണം വളരെ ഭാഗ്യമായിരിക്കും. ഈ സമയത്ത്, ഭാഗ്യം പൂര്‍ണ്ണമായും നിങ്ങളുടെ ഭാഗത്തായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയും. കൂടാതെ, ഈ കാലയളവില്‍ നിങ്ങളുടെ പ്രണയ ജീവിതം വളരെയധികം മെച്ചപ്പെടും. ഉത്സാഹത്തോടെ, നിങ്ങള്‍ക്ക് എല്ലാ ജോലികളും ചെയ്ത് തീര്‍ക്കാനും കഴിയും.

മിഥുനം
അശ്വതി നക്ഷത്രത്തില്‍ വ്യാഴം സഞ്ചരിക്കുന്നത് മിഥുന രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ സമയത്ത്, നിങ്ങളുടെ കരിയറില്‍ ധാരാളം വിജയങ്ങള്‍ നേടാനാകും. ബിസിനസുകാര്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട ഒരു വിദേശയാത്രയ്ക്ക് നിങ്ങള്‍ക്ക് അവസരം ലഭിക്കും.

ധനു
വ്യാഴം ഒരു പുതിയ രാശിയിലേക്ക് നീങ്ങുന്നത് നിങ്ങള്‍ക്ക് വളരെ ഭാഗ്യമായിരിക്കും. ഈ സമയത്തിലുടനീളം നിങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന ഫലങ്ങള്‍ ലഭിക്കും. ബിസിനസ്സ്, കരിയര്‍ മേഖലകളില്‍ നിങ്ങള്‍ വളരെയധികം നേട്ടങ്ങള്‍ കൊയ്യാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ഈ സമയം നിങ്ങള്‍ക്ക് അനുയോജ്യമാണ്. അതേ സമയം, അശ്വതി നക്ഷത്രത്തില്‍ വ്യാഴത്തിന്റെ സ്ഥാനം വിദ്യാര്‍ത്ഥികള്‍ക്കും ശുഭകരമായിരിക്കും. നിങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയും.

അശ്വതി നക്ഷത്രത്തില്‍ ജനിച്ചവരുടെ സ്വഭാവഗുണങ്ങള്‍
നക്ഷത്രങ്ങളില്‍ ആദ്യ നക്ഷത്രമായ അശ്വതി, ഇരട്ട കുതിര തലകളുടെ പ്രതീകമാണ്. ഒരു കുതിരയെപ്പോലെ, ഈ നക്ഷത്രത്തില്‍ പെടുന്ന ആളുകള്‍ക്ക് ശക്തി, അന്തസ്സ്, വേഗത, ധൈര്യം, ചൈതന്യം എന്നിവയുണ്ട്. അശ്വതി നക്ഷത്രക്കാര്‍ വളരെ അഭിലാഷമുള്ളവരും അവരുടെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നവരുമാണ്.
വളരെ ആത്മവിശ്വാസമുള്ള വ്യക്തികളും കഠിനാധ്വാനികളുമാണ് ഇവര്‍. ജീവിതത്തില്‍ റിസ്ക് എടുക്കാന്‍ അവര്‍ മടിക്കില്ല. വളരെ സ്വാതന്ത്ര്യം അനുഭവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അശ്വതി നക്ഷത്രക്കാര്‍. വികാരങ്ങളേക്കാള്‍ യുക്തിയാണ് ഇത്തരക്കാരെ നയിക്കുന്നത്. ഒരു നെഗറ്റീവ് വശം എന്തെന്നാല്‍, ഇത്തരക്കാര്‍ പലപ്പോഴും മറ്റുള്ളവരുടെ പ്രേരണയില്‍ പ്രവര്‍ത്തിച്ചേക്കാം എന്നതാണ്.

ജ്യോതിഷത്തില്‍ വ്യാഴത്തിന്റെ പ്രാധാന്യം
ദേവന്മാരുടെ അധിപനായ വ്യാഴത്തിന് ജ്യോതിഷത്തില്‍ കാര്യമായ സ്ഥാനമുണ്ട്. മനുഷ്യ ജീവിതത്തിന്റെ വിവിധ വശങ്ങളെ വ്യാഴം ബാധിക്കുന്നു. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഒരു ഭാഗ്യഗ്രഹമാണ്. അത് ആളുകള്‍ക്ക് ധാരാളം നല്ല ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. എന്നിരുന്നാലും ഇതെല്ലാം നിങ്ങളുടെ ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു.
സത്യസന്ധവും സന്തുലിതവുമായ പ്രവണതകളുള്ള ഒരു ഗ്രഹമാണ് വ്യാഴം. ഇത് ധനു, മീനം എന്നിവയെ നിയന്ത്രിക്കുന്നു. കര്‍ക്കടകം അതിന്റെ ഉന്നത രാശിയും മകരം വ്യാഴത്തിന്റെ ദുര്‍ബലമായ രാശിയുമാണ്. നിങ്ങളുടെ ജാതകത്തില്‍ ശക്തമായ സ്ഥാനത്ത് തുടരുന്ന വ്യാഴം ധാരാളം ഗുണങ്ങള്‍ നല്കുന്നു.

ജാതകത്തില്‍ വ്യാഴം ശക്തമായാല്‍
നിങ്ങളുടെ ജാതകത്തില്‍ വ്യാഴം ശക്തമാകുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ ബഹുമാനം ലഭിക്കും. പുരോഗതിയും സമൃദ്ധിയും കൈവരും. നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ആരോഗ്യമുണ്ടാകും, നിങ്ങള്‍ സദ്ഗുണമുള്ളവരായിത്തീരുന്നു. വ്യാഴത്തിന്റെ ശക്തമായ സ്ഥാനം നിങ്ങളുടെ കരിയറില്‍ വിജയം പ്രദാനം ചെയ്യുന്നു. നേരെമറിച്ച് വ്യാഴം ദുര്‍ബലമായാല്‍, നിങ്ങള്‍ പലപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ നേരിടേണ്ടിവരുന്നു. നിങ്ങള്‍ കടത്തിലും അകപ്പെടുന്നു. ജീവിതത്തിലെ എല്ലാത്തരം ജോലികളിലും നിങ്ങള്‍ക്ക് തടസ്സം നേരിടേണ്ടിവരും. വിവാഹ സംബന്ധമായ വെല്ലുവിളികളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.



Click it and Unblock the Notifications
