Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
Guru Margi 2022: മീനം രാശിയില്‍ വ്യാഴം നേര്‍രേഖയില്‍; ഈ 5 രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍
ജ്യോതിഷ പ്രകാരം നവംബര്‍ 24ന് വ്യാഴം മീനം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിച്ചുതുടങ്ങും. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും ഉണ്ടാകും. ചില രാശികളില് വ്യാഴത്തിന്റെ പ്രഭാവം കുറവും ചിലതില്‍ കൂടുതലും ആയിരിക്കും. ഈ സമയം അഞ്ച് രാശിക്കാരുടെ ജീവിതത്തില്‍ വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടാകും. അതുമൂലം അവര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളും മാനസിക സമ്മര്‍ദ്ദവും നേരിടേണ്ടിവരും. മീനം രാശിയില്‍ വ്യാഴം നേര്‍രേഖയില്‍ സഞ്ചരിക്കുന്നതിനാല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്ന 5 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഒപ്പം വ്യാഴത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാനുള്ള പ്രതിവിധികളും വായിച്ചറിയാം.

മേടം
വ്യാഴത്തിന്റെ മീനം രാശി സഞ്ചാരം മൂലം മേടം രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. മറ്റുള്ളവരുമായി സഹകരിച്ച് ഒരു ബിസിനസ്സ് ആരംഭിക്കുകയോ ബിസിനസില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്. ഈ സമയം രോഗങ്ങള്‍ നിങ്ങളെ അലട്ടും. പരമാവധി യാത്രകള്‍ ഒഴിവാക്കുക.

മിഥുനം
മിഥുനം രാശിക്കാരുടെ വ്യക്തിജീവിതത്തെ വ്യാഴം പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ ഇണയുമായുള്ള ബന്ധം വഷളാകും. ജോലിസ്ഥലത്ത് സ്ഥിതികള്‍ മോശമായിരിക്കും. അനാവശ്യ പിരിമുറുക്കം മാനസിക പ്രശ്നങ്ങള്‍ക്കിടയാക്കും. ബിസിനസ്സില്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിച്ച് മാത്രം പ്രവര്‍ത്തിക്കുക. നഷ്ടത്തിന് സാധ്യതയുള്ളതിനാല്‍ ഏത് കാര്യവും ചിന്തിച്ച് ചെയ്യുക.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ ശ്രദ്ധയോടെ നടക്കേണ്ട സമയമാണിത്. ഒരു ചെറിയ തെറ്റ് പോലും വളരെ ഗുരുതരമായ പ്രശ്നത്തിലേക്ക് നയിച്ചേക്കാം. ജോലിസ്ഥലത്തും ബിസിനസ്സിലും അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കുക. നിങ്ങള്‍ എന്തെങ്കിലും ജോലി ആരംഭിക്കുകയാണെങ്കില്‍ സാമ്പത്തിക കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. പണത്തിന്റെ അഭാവം മൂലം ഈ സമയം നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകാം.

തുലാം
വ്യാഴത്തിന്റെ സഞ്ചാരമാറ്റം തുലാം രാശിക്കാര്‍ക്ക് പ്രയാസകരമായ സമയങ്ങള്‍ നല്‍കും. ദാമ്പത്യ ബന്ധത്തില്‍ പിരിമുറുക്കമുണ്ടാകും. നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുത്. അമിതമായ ജോലിഭാരവും അനാവശ്യ ചെലവുകളും കാരണം നിങ്ങള്‍ വിഷമിക്കും. ഈ സമയം ക്ഷമയോടെ പ്രവര്‍ത്തിച്ച് ജീവിതത്തില്‍ മുന്നേറുക.

ധനു
മീനം രാശിയില്‍ വ്യാഴത്തിന്റെ സംക്രമണം ധനു രാശിക്കാര്‍ക്ക് അല്പം പ്രശ്നങ്ങള്‍ സമ്മാനിക്കും. ബിസിനസ്സില്‍ വലിയ നഷ്ടം സംഭവിക്കാം. പങ്കാളിത്ത ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അല്പം ശ്രദ്ധിക്കുക. കുടുംബത്തിലെ ചില പ്രശ്നങ്ങള്‍ കാരണം ചെലവുകള്‍ ഉയര്‍ന്നതായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം മോശമായേക്കാം.

വ്യാഴത്തിന്റെ ദോഷഫലങ്ങള്‍ കുറക്കാന്‍
ഈ സമയം വ്യാഴം അതിന്റെ സ്വന്തം രാശിയായ മീനത്തില്‍ സഞ്ചരിക്കുന്നു. ജാതകത്തിലെ വ്യാഴത്തിന്റെ അശുഭദോഷം നീങ്ങാന്‍, വ്യാഴാഴ്ച ദിവസം മുതല്‍ കുങ്കുമ തിലകം പുരട്ടുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് അതിന്റെ ഗുണങ്ങള്‍ കാണാന്‍ കഴിയും. ഇത് ചെയ്യുന്നതിലൂടെ, എല്ലാ ജോലികളിലും ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും.

വിഷ്ണു ആരാധന
ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന്, കുളിച്ച് ധ്യാനിച്ച്, വിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ഒരുമിച്ച് ആരാധിക്കുക. പൂജയ്ക്കുശേഷം വിഷ്ണുസഹസ്ത്രനാമവും കനകധാരാ സ്തോത്രവും ചൊല്ലുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മഹാവിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹം ലഭിക്കുകയും അവരുടെ അനുഗ്രഹത്താല്‍ നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറുകയും ചെയ്യുന്നു. വ്യാഴാഴ്ച ദിവസം പണമിടപാടുകള്‍ ഒഴിവാക്കുക.

ശിവലിംഗ ആരാധന
ശിവലിംഗത്തില്‍ വെള്ളവും കൂവള ഇലയും അര്‍പ്പിക്കുക. ഇതിനുശേഷം ശിവലിംഗാഷ്ടകം സ്തോത്രം ചൊല്ലുക. ഈ സ്തോത്രം വളരെ അത്ഭുതകരമായി കണക്കാക്കപ്പെടുന്നു. ഇത് പാരായണം ചെയ്യുന്നത് നിങ്ങളുടെ ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു. ദിവസവും ഇത് പാരായണം ചെയ്യുന്നതിലൂടെ, കുടുംബത്തിലും തൊഴിലിലും നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് മുക്തി ലഭിക്കുന്നു.

വാഴയുടെ വേര്
വ്യാഴത്തിന്റെ ശുഭഫലങ്ങള്‍ ലഭിക്കാന്‍ വ്യാഴാഴ്ച ദിവസം വാഴയുടെ വേരിന്റെ ഒരു ചെറിയ കഷ്ണം ധരിക്കുക. സ്ത്രീകള്‍ വലതുകൈയിലും പുരുഷന്മാര് ഇടതുകൈയിലും ഈ വേര് ധരിക്കുക. ഇത് ചെയ്യുന്നതിലൂടെ വ്യാഴം നിങ്ങള്‍ക്ക് ശുഭഫലങ്ങള്‍ നല്‍കുകയും ജോലി, ബിസിനസ്സ്, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുകയും ചെയ്യുന്നു.



Click it and Unblock the Notifications
