Guru Margi 2022: മീനം രാശിയില്‍ വ്യാഴം നേര്‍രേഖയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍

ജ്യോതിഷത്തില്‍ ഏറ്റവും ശുഭകരവും ഗുണകരവുമായ ഗ്രഹമായി വ്യാഴത്തെ കണക്കാക്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ വ്യാഴം ശുഭകരമായി നില്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് എല്ലായ്‌പ്പോഴും സമ്പത്തും ബഹുമാനവും ലഭിക്കും. വ്യാഴത്തെ ജീവിന്റെ ഗ്രഹം എന്ന് വിളിക്കുന്നു. സംസാരം, സന്താനം, ഭാഗ്യം എന്നിവയുടെ ഘടകങ്ങളായി വ്യാഴത്തെ കണക്കാക്കുന്നു.

നവംബര്‍ മാസത്തില്‍ വ്യാഴം അതിന്റെ സഞ്ചാരപാത മാറുന്നു. നവംബര്‍ 24ന് വ്യാഴം മീനം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിച്ചുതുടങ്ങും. ഇതിന്റെ പ്രഭാവം 12 രാശികളിലും പ്രതിഫലിക്കും. മീനം രാശിയില്‍ വ്യാഴത്തിന്റെ സഞ്ചാരം കാരണം 12 രാശിക്കും കൈവരുന്ന ഫലങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

ഈ സംക്രമണത്തിന്റെ ഫലമായി മേടം രാശിക്കാര്‍ക്ക് വിദേശത്ത് നിന്ന് പണം ലഭിക്കും. മുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാകും. ജോലിസ്ഥലത്ത് കാര്യങ്ങള്‍ അനുകൂലമായിരിക്കും. അമ്മയുടെ ആരോഗ്യം ഇപ്പോള്‍ മുമ്പത്തേക്കാള്‍ മെച്ചപ്പെടും. ജോലി ചെയ്യുന്നവര്‍ക്ക് പുരോഗതി കൈവരിക്കാനാകും. ജോലി മാറാനും നിങ്ങള്‍ ശ്രമിച്ചേക്കാം. ഈ സമയം ആത്മീയതയില്‍ നിങ്ങള്‍ക്ക് ചായ്‌വ് ഉണ്ടാകും.

ഇടവം

ഇടവം

വ്യാഴത്തിന്റെ ഈ സംക്രമണത്തോടെ നിങ്ങള്‍ക്ക് വിവാഹത്തിലെ കാലതാമസം നീങ്ങും. ഈ സമയത്ത്, ഓഹരി വിപണിയില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ലാഭം പ്രതീക്ഷിക്കാം. മുടങ്ങിക്കിടക്കുന്ന ഏത് ജോലിയും സുഹൃത്തുക്കളുടെ സഹായത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കുകയും നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുകയും ചെയ്യും. ഈ സമയത്ത്, എഴുത്ത്, ആചാരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. പുതിയ നിക്ഷേപങ്ങള്‍ക്ക് സമയം അനുകൂലമാണ്. എണ്ണ, ഇരുമ്പ്, ഖനനം എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പ്രയോജനം ലഭിക്കും.

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ഏഴാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപനാണ് വ്യാഴം. വ്യാഴം നിങ്ങളുടെ പത്താം ഭാവത്തില്‍ മാത്രം നീങ്ങുന്നു.ഈ സമയം നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് സമ്മര്‍ദ്ദമോ പിരിമുറുക്കമോ അനുഭവപ്പെടാം. നിങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കാതെ വന്നേക്കാം. സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ടവര്‍ക്ക് വിജയത്തിനായി കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ കുറയ്ക്കണം. പ്രണയബന്ധത്തിന് സമയം അനുകൂലമായിരിക്കും.

കര്‍ക്കടകം

കര്‍ക്കടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് വ്യാഴം ആറാം ഭാവത്തിന്റെയും ഭാഗ്യത്തിന്റെയും അധിപനാണ്. വ്യാഴത്തിന്റെ ഈ സംക്രമണത്തോടെ നിങ്ങളുടെ ജോലിയില്‍ വരുന്ന തടസ്സങ്ങള്‍ നീങ്ങും. ഉന്നതവിദ്യാഭ്യാസത്തിനായി ശ്രമിച്ചുകൊണ്ടിരുന്ന ആളുകള്‍ക്ക് വിജയം കൈവരിക്കാനാകും. നിങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കും. ജോലികള്‍ക്കായി നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ധിക്കും. കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയത്ത് വ്യാഴത്തിന്റെ സംക്രമണം മൂലം പെട്ടെന്ന് പണം ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ സംസാരത്തിന്റെ പ്രഭാവം വര്‍ദ്ധിക്കും. ആര്‍ക്കും പണം കടം കൊടുക്കാതിരിക്കുക. തിരിച്ചു കിട്ടാന്‍ കാലതാമസമുണ്ടായേക്കാം. ജോലിയില്‍ ചില പിരിമുറുക്കങ്ങളുണ്ടായേക്കാം. ഈ സമയത്ത്, നിങ്ങളുടെ കുടുംബാംഗങ്ങളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാകും.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് വ്യാഴം നാലാം ഭാവത്തിന്റെയും ഏഴാം ഭാവത്തിന്റെയും അധിപനാണ്. വ്യാഴത്തിന്റെ ദര്‍ശനം നിങ്ങളുടെ ശുഭസ്ഥാനം, ലഗ്‌നം, മൂന്നാം ഭാവം എന്നിവയിലാണ് നടക്കുന്നത്. ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വത്തില്‍ വ്യത്യസ്തമായ ഒരു തെളിച്ചം കാണപ്പെടും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നേട്ടം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രോത്സാഹനം ലഭിക്കും. പങ്കാളിത്തത്തോടെ എന്തെങ്കിലും ജോലികള്‍ ആരംഭിക്കാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ സമയം അനുകൂലമാണ്. മാധ്യമങ്ങളുമായും എഴുത്തുമായും ബന്ധപ്പെട്ട ആളുകള്‍ക്ക് നേട്ടം ലഭിക്കും.

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് വ്യാഴം മൂന്നാമത്തെയും ആറാം ഭാവത്തിന്റെയും അധിപനാണ്. വ്യാഴത്തിന്റെ ഈ സംക്രമണം കാരണം, നിങ്ങള്‍ക്ക് പുതിയ ജോലി ഓഫറുകള്‍ ലഭിച്ചേക്കാം. കുടുംബ സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത്, അമിതമായ കോപം ഒഴിവാക്കുക. ഇറക്കുമതി-കയറ്റുമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ശ്രദ്ധിച്ച് തീരുമാനമെടുക്കുക. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല സമയമാണ്.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് വ്യാഴം സമ്പത്തിന്റെയും സന്താനങ്ങളുടെയും അധിപനാണ്. ഈ രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സഞ്ചാരം ഗുണകരമാണ്. ഈ സമയത്ത് നിങ്ങള്‍ എല്ലാ ശ്രമങ്ങളിലും വിജയം ലഭിക്കും. ഭാഗ്യം വര്‍ദ്ധിക്കും. പിതാവിന്റെ സഹായത്താല്‍ ചില പുതിയ ജോലികള്‍ ആരംഭിക്കാന്‍ കഴിയും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. ഈ സംക്രമണം സ്ത്രീകള്‍ക്ക് ഐശ്വര്യം കൊണ്ടുവരും. ഷെയര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കും. ആരോഗ്യത്തെസംബന്ധിച്ച്, നിങ്ങള്‍ക്ക് ആമാശയം, കരള്‍ എന്നിവയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

ധനു

ധനു

ധനു രാശിക്കാര്‍ക്ക് വ്യാഴം ലഗ്‌നത്തിന്റെയും നാലാം ഭാവത്തിന്റെയും അധിപനാണ്. വ്യാഴം നിങ്ങളുടെ നാലാമത്തെ ഭാവത്തില്‍ മാത്രം നീങ്ങുന്നു. കുടുംബ സംബന്ധമായ ജോലികള്‍ക്കായി നിങ്ങള്‍ക്ക് പണം ചെലവഴിക്കാം. ആത്മീയതയുമായും തന്ത്ര മന്ത്രവുമായും ബന്ധപ്പെട്ട ആളുകള്‍ക്ക് സമയം അനുകൂലമാണ്. ഈ സമയത്ത് നിങ്ങള്‍ ശ്രദ്ധയോടെ വാഹനമോടിക്കണം. അപകടം അടുത്തുണ്ട്. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കണം. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ സമയം വിജയം ലഭിക്കും.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് വ്യാഴം മൂന്നാമത്തെയും പന്ത്രണ്ടാം ഭാവത്തിന്റെയും അധിപനാണ്. വ്യാഴം നിങ്ങളുടെ മൂന്നാം ഭാവത്തില്‍ മാത്രമാണ് നീങ്ങുന്നത്. അവിവാഹിതര്‍ക്ക് വിവാഹസാധ്യതകള്‍ വന്നുചേരും. ഈ സമയത്ത്, വിവാഹിതര്‍ക്ക് ഭാര്യയോടൊപ്പം നല്ല സമയം ചെലവഴിക്കാനാകും. നിങ്ങളുടെ സഹോദരങ്ങളുമായി ചില പിരിമുറുക്കം ഉണ്ടായേക്കാാം. ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. എഴുത്തും പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നല്ല നേട്ടം പ്രതീക്ഷിക്കാം.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്ക് വ്യാഴം രണ്ട്, പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ്. കുടുംബത്തില്‍ നിന്ന് സഹകരണം ലഭിക്കും. ഈ സമയത്ത്, നിങ്ങളുടെ കുടുംബത്തില്‍ മംഗളകരമായ ചില ചടങ്ങുകള്‍ സംഘടിപ്പിക്കാം. കോടതി കേസുകളില്‍ വിധി നിങ്ങള്‍ക്ക് അനുകൂലമായി വരാനുള്ള എല്ലാ സാധ്യതയും ഉണ്ട്. വിദേശത്ത് നിന്നുള്ള നേട്ടങ്ങളുണ്ടാകും. വിദേശബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന വ്യവസായികള്‍ക്ക് നല്ല സമയമാണ്. സീസണല്‍ രോഗങ്ങളെ കരുതിയിരിക്കുക.

മീനം

മീനം

മീനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ദര്‍ശനം നിങ്ങളുടെ അഞ്ച്, ഏഴ്, ഒമ്പത് ഭാവങ്ങളില്‍ നടക്കുന്നു. ഈ സമയത്ത് മീനം രാശിക്കാരുടെ വ്യക്തിത്വത്തില്‍ ഒരു തെളിച്ചം കാണപ്പെടും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലികള്‍ അഭിനന്ദിക്കപ്പെടും. നിങ്ങള്‍ ഊര്‍ജ്ജസ്വലനാകും. സ്റ്റോക്ക് മാര്‍ക്കറ്റ്, ഫിനാന്‍സ് എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇത് മികച്ച സമയമാണ്. അവിവാഹിതര്‍ക്ക് പുതിയ വിവാഹാലോചനകള്‍ വന്നേക്കാം.

Story first published: Wednesday, November 16, 2022, 8:31 [IST]
X
Desktop Bottom Promotion