Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
2024ല്‍ അതിഗംഭീര നേട്ടം, വ്യാഴമാറ്റത്താല്‍ രണ്ട് രാജയോഗങ്ങള്‍; ഈ 4 രാശിക്ക് ജീവിതത്തില്‍ വച്ചടി കയറ്റം
ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഗ്രഹങ്ങളും അവയുടെ മാറ്റങ്ങളും വളരെ പ്രധാനമായ പങ്ക് വഹിക്കുന്നു. അതിന്റെ പോസിറ്റീവ്, നെഗറ്റീവ് ഫലങ്ങള്‍ ആളുകളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ജാതകത്തില്‍ വ്യാഴത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. അറിവ്, ജ്ഞാനം, ആത്മീയത, വിദ്യാഭ്യാസം, സമ്പത്ത്, മതം എന്നിവയുടെ ഭാവമായാണ് വ്യാഴത്തെ കണക്കാക്കുന്നത്. ധനു രാശിയുടെ അധിപനാണ് വ്യാഴം. വ്യാഴം ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ ഏകദേശം 13 മാസമെടുക്കും.
നിലവില്‍ വ്യാഴം മേടം രാശിയില്‍ വക്രഗതിയിലാണ്. എന്നാല്‍ ഡിസംബര്‍ 31 മുതല്‍ വ്യാഴം നേര്‍രേഖയില്‍ സഞ്ചരിച്ച് തുടങ്ങും. പിന്നീട് 2024 മെയ് 1ന് വ്യാഴം മേടം വിട്ട് ഇടവത്തിലേക്ക് നീങ്ങും. വ്യാഴത്തിന്റെ സംക്രമണ ഫലങ്ങള്‍ മൂലം 4 രാശിക്കാര്‍ക്ക് 2024 വര്‍ഷത്തില്‍ പ്രത്യേക ഗുണങ്ങള്‍ ലഭിക്കും. ഗജലക്ഷ്മിയോഗം, കേന്ദ്ര ത്രികോണ രാജയോഗം എന്നിങ്ങനെ രണ്ട് പ്രത്യേക രാജയോഗങ്ങളും രൂപപ്പെടും. ഈ രാജയോഗങ്ങളുടെ ഫലമായി ജീവിതത്തില്‍ ഉന്നതിയിലെത്തുന്ന 4 ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
വ്യാഴത്തിന്റെ സംക്രമത്താല്‍ രൂപപ്പെടുന്ന ഗജലക്ഷ്മിയും കേന്ദ്ര ത്രികോണ രാജയോഗവും കടക്കടക രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കും. ഈ സമയം സംരംഭകര്‍ക്ക് അനുകൂലമാണ്. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടത്തിന് ശക്തമായ സാധ്യതയുണ്ട്. ഈ കാലയളവില്‍ ബിസിനസ് വിപുലീകരണമോ പുതിയ കരാറോ തുടങ്ങാനാകും. നിക്ഷേപത്തിനും ഈ സമയം അനുകൂലമാണ്. കര്‍ക്കടക രാശിക്കാര്‍ക്ക് കര്‍മ്മരംഗത്ത് സ്ഥാനക്കയറ്റത്തിലും സ്ഥലംമാറ്റത്തിലും അനുകൂല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാകും. ഈ കാലയളവില്‍ വ്യാപാരികള്‍ക്ക് കൂടുതല്‍ പണം ലഭിക്കും. നിങ്ങളുടെ പിതാവുമായുള്ള ബന്ധം നല്ലതായിരിക്കും. നിങ്ങളുടെ പദ്ധതികളില്‍ വിജയം കൈവരിക്കും. നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും.
ധനു
ഗജലക്ഷ്മി രാജയോഗം, കേന്ദ്ര ത്രികോണ രാജയോഗം എന്നിവയുടെ രൂപീകരണത്തോടെ 2024 ന്റെ തുടക്കത്തില്‍ ധനു രാശിക്കാര്‍ക്ക് ധാരാളം നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകളും നിങ്ങള്‍ക്ക് ലഭിക്കും. ഈ സമയം കരിയറിന് അനുകൂലമായിരിക്കും, നല്ല സാമ്പത്തിക നേട്ടം കൈവരിക്കും. പ്രണയകാര്യങ്ങളില്‍ വിജയം കൈവരിക്കാനാകും. ധനു രാശിക്കാരായ ജോലിക്കാര്‍ക്ക് ഉന്നത സ്ഥാനത്ത് എത്തുന്നതില്‍ വിജയം ലഭിക്കും. വാഹനവും വസ്തുവകകളും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം അവരുടെ ആഗ്രഹങ്ങള്‍ സഫലമാകും. കുടുംബ സ്വത്തില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കുകയും ചെയ്യും.
മേടം
വ്യാഴ സംക്രമണം, ഗജലക്ഷ്മീ രാജയോഗം, കേന്ദ്ര ത്രികോണ രാജയോഗം എന്നിവ മേടം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. വ്യാഴത്തിന്റെ സംക്രമണ സമയത്ത് നിങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിക്കും. പൈതൃക സ്വത്തില്‍ നിന്ന് പ്രയോജനം ലഭിക്കും. നിക്ഷേപത്തില്‍ നിന്ന് പെട്ടെന്നുള്ള ലാഭം നേടാനാകും. ജോലിയിലും ബിസിനസ്സിലും പുരോഗതി പ്രതീക്ഷിക്കാം. ജോലിയില്‍ വിജയം നേടുകയും ജോലിയില്‍ നല്ല വാര്‍ത്തകള്‍ കേള്‍ക്കുകയും ചെയ്യും. തൊഴില്‍ രഹിതര്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. 2024ല്‍ വ്യാഴത്തിന്റെ സംക്രമണം ഇടവം രാശിക്കാരുടെ ഭാഗ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. നിങ്ങള്‍ക്ക് പെട്ടെന്ന് പണം ലഭിക്കും. വ്യാഴത്തിന്റെ സംക്രമണം നിങ്ങള്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ നല്കിത്തരും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.
ചിങ്ങം
വ്യാഴത്തിന്റെ നേരിട്ടുള്ള സംക്രമത്തോടുകൂടിയ കേന്ദ്ര ത്രികോണ രാജയോഗവും ഗജലക്ഷ്മി രാജയോഗവും രൂപപ്പെടുന്നത് ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും. സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കാനിടയുണ്ട്. വിദേശയാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം. ചിന്തകര്‍ക്കോ കഥകളിക്കാര്ക്കോ ജ്യോതിഷികള്ക്കോ ആത്മീയതയുമായി ബന്ധപ്പെട്ട ആളുകള്‍ക്കോ ഈ നല്ല വളരെ സമയമായിരിക്കും. നിങ്ങളുടെ പൂര്‍ത്തിയാകാത്ത ജോലികള്‍ ഈ സമയത്ത് പൂര്‍ത്തിയാകും. ഇത് നിങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കും. ബിസിനസ്സ് രംഗത്ത് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ ചില മംഗളകാര്യങ്ങള്‍ നടത്താനാകും. ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം നേടാനാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
