For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാഴം മകരം രാശിയില്‍ നേര്‍രേഖയില്‍; 12 രാശിക്കും ഫലം ഇപ്രകാരം

|

ജ്യോതിഷ കലണ്ടര്‍ അനുസരിച്ച് 2021 ജൂണ്‍ 20ന് ഗംഗാ ദസറ ദിവസം, കുംഭം രാശിയില്‍ നിന്ന് വ്യാഴം വക്രഗതിയില്‍ പിന്നോട്ട് നീങ്ങിയിരുന്നു. വ്യാഴം പിന്നോക്കാവസ്ഥയില്‍ വരുമ്പോള്‍, ജാതകത്തില്‍ നിലവിലുള്ള സ്ഥാനം അനുസരിച്ച് അത് ശുഭകരവും ദോഷകരവുമായ ഫലങ്ങള്‍ നല്‍കുന്നു. കരിയറിന്റെ ഘടകമായി കണക്കാക്കപ്പെടുന്ന വ്യാഴം 2021 ഒക്ടോബര്‍ 18 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ നേര്‍രേഖയില്‍ നീങ്ങാന്‍ തുടങ്ങി. നിലവില്‍ വ്യാഴത്തിന്റെ സഞ്ചാരം മകരം രാശിയിലാണ്. ഈ സമയത്ത്, കുറച്ചുകാലം വ്യാഴം മകരം രാശിയില്‍ ശനിയുമായി ഒരു ഐക്യത്തിലായിരിക്കും.

Most read: ചന്ദ്രന്‍ അമൃത് വര്‍ഷിക്കുന്ന രാത്രി; ശരത് പൂര്‍ണിമയില്‍ ഇത് ചെയ്താല്‍ സൗഭാഗ്യം കൂടെMost read: ചന്ദ്രന്‍ അമൃത് വര്‍ഷിക്കുന്ന രാത്രി; ശരത് പൂര്‍ണിമയില്‍ ഇത് ചെയ്താല്‍ സൗഭാഗ്യം കൂടെ

വ്യാഴം നേര്‍പാതയിലായിരിക്കുമ്പോള്‍, ചില രാശിചിഹ്നങ്ങളുടെ ബഹുമാനവും ആദരവും വര്‍ദ്ധിപ്പിക്കുകയും പണത്തിന്റെ കാര്യത്തില്‍ ലാഭ സാഹചര്യം വരികയും ചെയ്യും. കര്‍ക്കടകം, കന്നി, ധനു, കുംഭം എന്നീ രാശിക്കാര്‍ ഈ കാലയളവില്‍ അലസത ഉപേക്ഷിച്ച് ലക്ഷ്യങ്ങള്‍ നേടാന്‍ പ്രയത്‌നിക്കും. ഇടവം, മിഥുനം, വൃശ്ചികം രാശിക്കാര്‍ അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 12 രാശിക്കാര്‍ക്കും വ്യാഴത്തിന്റെ ഈ സഞ്ചാരപാതയിലെ മാറ്റത്തിന്റെ ഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മേടം

മേടം

ഈ കാലയളവില്‍, മേടം രാശിക്കാരുടെ ബഹുമാനവും അന്തസ്സും വര്‍ദ്ധിക്കും. വ്യാഴത്തിന്റെ സ്വാധീനം മൂലം നിങ്ങളുടെ സാമ്പത്തിക വശം ശക്തമായിരിക്കും. പണം ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ കാലയളവ് നിങ്ങള്‍ക്ക് വളരെ പ്രയോജനകരമാണെന്ന് തെളിയും. വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ്ണ വിജയം നേടാനുള്ള കഴിവുണ്ടാകും.

ഇടവം

ഇടവം

ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം അല്‍പ്പം മോശമായി തുടരാം. പണത്തിന്റെ കാര്യത്തിലും ശ്രദ്ധ ആവശ്യമാണ്. വസ്തുവകകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉടന്‍ പരിഹരിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ചെലവ് വരും. എന്നാല്‍ അന്തസ്സ് വര്‍ദ്ധിക്കും.

Most read:ജനനത്തീയതി പ്രകാരം ഭാഗ്യം വരുത്താന്‍ നിങ്ങള്‍ സൂക്ഷിക്കേണ്ടത് ഇതെല്ലാംMost read:ജനനത്തീയതി പ്രകാരം ഭാഗ്യം വരുത്താന്‍ നിങ്ങള്‍ സൂക്ഷിക്കേണ്ടത് ഇതെല്ലാം

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് വിദ്യാഭ്യാസം, ബിസിനസ് എന്നീ മേഖലകളില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ധനലാഭത്തിന്റെ സൂചനകളുണ്ട്. ഗ്രഹത്തിന്റെ സ്വാധീനത്തോടെ, നിങ്ങളുടെ ബിസിനസ്സ് വീണ്ടും വളര്‍ച്ചയുടെ പാതയിലേക്ക് നീങ്ങുന്നതായി കാണാം.

കര്‍ക്കടകം

കര്‍ക്കടകം

കര്‍ക്കടകം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഈ മാറ്റം പ്രമോഷന്‍, കെട്ടിടം, വീട്, വാഹനം മുതലായവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സന്തോഷം നല്‍കും. വ്യാഴത്തിന്റെ സംക്രമണം അവര്‍ക്ക് വളരെ ശുഭകരവും പ്രയോജനകരവുമാണ്. പുതിയ ബിസിനസുകാര്‍ക്ക് ഇത് വളരെ നല്ല സമയമാണ്.

Most read:ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്Most read:ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്

ചിങ്ങം

ചിങ്ങം

ഈ കാലയളവില്‍, നിങ്ങള്‍ക്ക് മതപരമായ പ്രവര്‍ത്തനങ്ങളില്‍ വിജയം ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹത്തിനായി അവസരങ്ങള്‍ ഉയര്‍ന്നുവരും. ജോലിയിലും ബിസിനസ്സിലും വിജയമുണ്ടാകും. ഈ കാലയളവില്‍ ഭൂമിയോ വീടോ ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ മാറ്റം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. മക്കളില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

Most read:നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രംMost read:നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രം

തുലാം

തുലാം

വ്യാഴത്തിന്റെ ഈ സംക്രമണ കാലത്ത് നിങ്ങളുടെ സന്തോഷം വര്‍ദ്ധിക്കും. നിങ്ങളുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ വര്‍ദ്ധിക്കും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് ധാരാളം നല്ല അവസരങ്ങള്‍ ലഭിക്കും. പൂര്‍വ്വിക സ്വത്തില്‍ നിന്ന് നിങ്ങള്‍ക്ക് ചില വലിയ ആനുകൂല്യങ്ങള്‍ ലഭിക്കും.

വൃശ്ചികം

വൃശ്ചികം

ഈ കാലയളവില്‍, ചില പ്രത്യേക കാരണങ്ങളാല്‍ നിങ്ങള്‍ ഒരു യാത്രയിലാണെങ്കില്‍, നിങ്ങള്‍ക്ക് വിജയം ലഭിക്കാന്‍ സാധ്യതയുണ്ട്. സ്ഥാവരജംഗമ സ്വത്ത് വര്‍ദ്ധിക്കും. ഈ കാലയളവില്‍ നടത്തുന്ന പണത്തിന്റെ ഏത് നിക്ഷേപവും ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും.

Most read:ഭാഗ്യമൊളിച്ചിരിക്കും ഏഴാം നമ്പര്‍; നിഗൂഢമായ ചില രഹസ്യങ്ങള്‍Most read:ഭാഗ്യമൊളിച്ചിരിക്കും ഏഴാം നമ്പര്‍; നിഗൂഢമായ ചില രഹസ്യങ്ങള്‍

ധനു

ധനു

ഈ കാലയളവില്‍ പണപരമായ നേട്ടങ്ങള്‍ ലഭിക്കാനുള്ള മുഴുവന്‍ സാധ്യതകളും ഉണ്ട്. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കുന്നതിന്റെ സൂചനകള്‍ ഉണ്ട്. കുടുംബ ജീവിതത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. തൊഴില്‍പരമായി, മകരം രാശിയിലെ വ്യാഴത്തിന്റെ സംക്രമണം ധനു രാശിക്കാര്‍ക്ക് പ്രയോജനകരമാണ്.

മകരം

മകരം

ഈ സമയത്ത് വ്യാഴം നിങ്ങളുടെ രണ്ടാം ഭാവത്തിലായിരിക്കും, അതിനാല്‍ വരുമാനത്തേക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കും. ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത്, നിങ്ങള്‍ നിങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. നിങ്ങള്‍ക്ക് അവരില്‍ നിന്ന് സഹായം ലഭിക്കും.

Most read:ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍Most read:ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍

കുംഭം

കുംഭം

ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും. ഒരു വരുമാന മാര്‍ഗ്ഗം തുറന്നുവരും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. തൊഴില്‍രംഗത്ത് വളരെയധികം പുരോഗതി ഉണ്ടാകും. ഈ കാലയളവില്‍ നിങ്ങളുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിച്ചേക്കാം.

മീനം

മീനം

ഈ സംക്രമണത്തില്‍ നിന്ന് നിങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കും. ഈ സമയം നിങ്ങള്‍ക്ക് വളരെ ഫലപ്രദമായിരിക്കും, അതിനാല്‍ നിങ്ങള്‍ക്ക് ഒരു വലിയ ജോലി ആരംഭിക്കാനോ, ഒരു ബിസിനസ്സ് ആരംഭിക്കാനോ പുതിയ കരാര്‍ ഒപ്പിടാനോ തീരുമാനിക്കാം. വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിജയിക്കും.

English summary

Jupiter Direct in Capricorn On 18 October 2021 Effects on Zodiac Signs in Malayalam

Jupiter Direct in Capricorn Effects on Zodiac Signs in in Malayalam : The Jupiter Direct in Capricorn will take place on 18th October 2021. Learn about remedies to perform in Malayalam
Story first published: Tuesday, October 19, 2021, 9:35 [IST]
X
Desktop Bottom Promotion