For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാഴം കുംഭത്തില്‍ അസ്തമിക്കുന്നു; 12 രാശിക്കും ജീവിതത്തില്‍ മാറ്റം ഇപ്രകാരം

|

ഗ്രഹങ്ങളുടെ രാജാവായ സൂര്യദേവന്‍ ഫെബ്രുവരി 13ന് കുംഭ രാശിയില്‍ സംക്രമിച്ചു. സൂര്യന്‍ ഈ രാശിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ഇവിടെയുള്ള ഗുരുവിന്റെ ശക്തി ക്ഷയിച്ചു. സൂര്യന്റെ സ്വാധീനത്തില്‍ വ്യാഴം, ഫെബ്രുവരി 19 ന് കുംഭത്തില്‍ അസ്തമിക്കും. തുടര്‍ന്ന് മാര്‍ച്ച് 20ന് ഈ രാശിയില്‍ നിന്ന് സാധാരണ നിലയിലേക്ക് മടങ്ങും. ജ്യോതിഷ പ്രകാരം, വ്യാഴത്തിന്റെ ഈ അസ്തമയ കാലത്ത് 32 ദിവസം ചില രാശിക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. 12 രാശിക്കും ഈ സമയം ഫലം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

Most read: സൂര്യദോഷ പരിഹാരത്തിന് ലാല്‍കിതാബ് പറയും പ്രതിവിധി

മേടം

മേടം

മേടം രാശിക്കാര്‍ക്ക്, വ്യാഴം ഒന്‍പതാം ഭാവത്തിന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും അധിപനാണ്, അത് അവരുടെ പതിനൊന്നാം ഭാവത്തില്‍ അസ്തമിക്കും. ഈ രാശിക്കാര്‍ അല്‍പം ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും, നിങ്ങള്‍ക്കും നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ക്കും ഇടയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കൂടാതെ, ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് നിര്‍ബന്ധിതമായി ഒരു യാത്ര പോകേണ്ടി വന്നേക്കാം. അതുമൂലം നിങ്ങള്‍ക്ക് ചില അതൃപ്തി അനുഭവപ്പെടും.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് എട്ടാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപനായ വ്യാഴം അവരുടെ പത്താം ഭാവത്തില്‍ അതായത് കര്‍മ്മ ഗൃഹത്തില്‍ അസ്തമിക്കും. ഈ രാശിക്കാര്‍ക്ക് തങ്ങളുടെ ഉദ്യമങ്ങളില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്തെ തൃപ്തികരമല്ലാത്ത അന്തരീക്ഷം നിങ്ങളെ തൊഴില്‍പരമായി ആശങ്കപ്പെടുത്തും.

Most read:പണം, സമൃദ്ധി, സന്തോഷം എന്നിവ ആകര്‍ഷിക്കാന്‍ വാസ്തു ടിപ്‌സ്

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ഏഴാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപന്‍ വ്യാഴം അവരുടെ ഒമ്പതാം ഭാവത്തില്‍ അസ്തമിക്കും. തൊഴില്‍പരമായി ഈ രാശിക്കാര്‍ക്ക് പുരോഗതി സാധ്യമാണ്. നിങ്ങള്‍ പങ്കാളിത്തത്തോടെയാണ് ബിസിനസ് ചെയ്യുന്നതെങ്കില്‍, ഈ കാലയളവില്‍ പങ്കാളിയുമായുള്ള ബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം, അത് നിങ്ങളുടെ ബിസിനസിനെയും ബാധിക്കും.

കര്‍ക്കടകം

കര്‍ക്കടകം

കര്‍ക്കടക രാശിക്കാര്‍ക്ക് ആറാമത്തെയും ഒമ്പതാമത്തെയും ഭാവാധിപന്‍ വ്യാഴമാണ്, അത് അവരുടെ എട്ടാം ഭാവത്തില്‍ അസ്തമിക്കും. ഈ കാലയളവില്‍, കര്‍ക്കടക രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ ചില തടസ്സങ്ങള്‍ നേരിടേണ്ടിവരും. ചെറിയ ജോലികള്‍ പോലും പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം എടുത്തേക്കാം.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് അഞ്ചാം ഭാവത്തിന്റെയും എട്ടാം ഭാവത്തിന്റെയും അധിപന്‍ വ്യാഴം അവരുടെ ഏഴാം ഭാവത്തില്‍ അസ്തമിക്കും. ഈ രാശിക്കാരുടെ സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഉള്ള ബന്ധം മോശമായിരിക്കും. കൂടാതെ, നിങ്ങളുടെ ഇമേജിനും നെഗറ്റീവ് പ്രഭാവം ഉണ്ടാകും.

Most read:ബിസിനസ് വളരും സമ്പത്ത് കൈവരും; ലാല്‍ കിതാബ് പരിഹാരങ്ങള്‍

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക്, വ്യാഴം നാലാമത്തെയും ഏഴാമത്തെയും വീടിന്റെ അധിപനാണ്, അത് അവരുടെ ആറാം ഭാവത്തില്‍ അസ്തമിക്കും. ഈ രാശിക്കാര്‍ക്ക് മേലുദ്യോഗസ്ഥര്‍ മുഖേന കൂടുതല്‍ ജോലി സമ്മര്‍ദം നേരിടേണ്ടിവരാം. കൂടാതെ ജോലിയില്‍ മാറ്റത്തിനും സാധ്യതയുണ്ട്. നിങ്ങള്‍ സ്വന്തം ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഈ കാലയളവില്‍ നഷ്ടം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക്, വ്യാഴം മൂന്നാമത്തെയും ആറാം ഭാവത്തിന്റെയും അധിപനാണ്, അത് അവരുടെ അഞ്ചാം ഭാവത്തില്‍ അസ്തമിക്കും. ഈ സമയത്ത്, ജോലിസ്ഥലത്ത് ജോലിയുടെ കാര്യത്തില്‍ പ്രശ്‌നങ്ങളുണ്ടായേക്കാം. മേലുദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം, ഇത് നിങ്ങളുടെ ആശങ്കയുടെ പ്രധാന കാരണമായിരിക്കും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് ലാഭം ലഭിക്കും, എന്നാല്‍ ഇത് നിങ്ങളുടെ പ്രതീക്ഷയേക്കാള്‍ അല്‍പം കുറവായിരിക്കാം.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക്, വ്യാഴം രണ്ടാം ഭാവത്തിന്റെയും അഞ്ചാമത്തെയും ഭാവാധിപനാണ്, അത് അവരുടെ നാലാം ഭാവത്തില്‍ അസ്തമിക്കും. ഇക്കാരണത്താല്‍, നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളിലൂടെയും കടന്നുപോകേണ്ടി വന്നേക്കാം. തൊഴില്‍പരമായി, നിങ്ങളുടെ ജോലിയില്‍ അസ്വസ്ഥത, സഹപ്രവര്‍ത്തകരില്‍ നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കാതിരിക്കുക തുടങ്ങിയ ചില പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

ധനു

ധനു

ധനു രാശിക്കാര്‍ക്ക്, വ്യാഴം ലഗ്‌നത്തിന്റെയും നാലാം ഭാവത്തിന്റെയും അധിപനാണ്, അത് അവരുടെ മൂന്നാം ഭാവത്തില്‍ അസ്തമിക്കും. ഇക്കാരണത്താല്‍, നിങ്ങള്‍ക്ക് മന്ദഗതിയിലുള്ള ഫലങ്ങള്‍ ലഭിക്കും. നിര്‍ബന്ധിത സ്ഥലംമാറ്റം, ജോലി നഷ്ടപ്പെടല്‍ തുടങ്ങിയ സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കൂടാതെ, ചില കാരണങ്ങളാല്‍ നിലവിലെ ജോലിസ്ഥലത്തെ നിങ്ങളുടെ പ്രശസ്തി കളങ്കപ്പെട്ടേക്കാം.

മകരം

മകരം

മകരം രാശിക്കാര്‍ക്ക്, വ്യാഴം മൂന്നാമത്തെയും പന്ത്രണ്ടാമത്തെയും ഭാവങ്ങളുടെ അധിപനാണ്, അത് അവരുടെ രണ്ടാം ഭാവത്തില്‍ അസ്തമിക്കും. ഇക്കാരണത്താല്‍, നിങ്ങളുടെ കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ചില അഭിപ്രായവ്യത്യാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിച്ചത് ലഭിക്കണമെന്നില്ല.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്ക്, വ്യാഴം രണ്ടാമത്തെയും പതിനൊന്നാമത്തെയും ഭാവത്തിന്റെ അധിപനാണ്, അത് അവരുടെ ഒന്നാമത്തെ അതായത് ലഗ്‌നഭാവത്തില്‍ അസ്തമിക്കും. ഇക്കാരണത്താല്‍, നിങ്ങളുടെ ജീവിതത്തില്‍ ചില പരാജയങ്ങളും പെട്ടെന്നുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത്, നിങ്ങള്‍ പ്രതീക്ഷിക്കാത്ത, പുതിയ ജോലിയിലെ മാറ്റം, നിങ്ങളുടെ ജോലിയുടെ അംഗീകാരമില്ലായ്മ, മറ്റൊരിടത്തേക്ക് സ്ഥലംമാറ്റം എന്നിങ്ങനെയുള്ള ചില പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം.

Most read:അലമാര വയ്ക്കുന്ന സ്ഥാനം കൃത്യമെങ്കില്‍ വാസ്തു കനിയും, സമ്പത്തും വരും

മീനം

മീനം

മീനം രാശിക്കാര്‍ക്ക് ഒന്നാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപന്‍ വ്യാഴമാണ്, അത് അവരുടെ പന്ത്രണ്ടാം ഭാവത്തില്‍ അസ്തമിക്കും. ഈ സമയത്ത്, അമിതമായ ജോലി സമ്മര്‍ദ്ദം മൂലം നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കം ഉണ്ടാകാം. തല്‍ഫലമായി, നിങ്ങളുടെ ജോലിയില്‍ താല്‍പ്പര്യം നഷ്ടപ്പെടും. നിങ്ങളുടേതായ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് സമ്മിശ്രപരമായി കടന്നുപോകേണ്ടി വന്നേക്കാം. അത്തരമൊരു സാഹചര്യത്തില്‍, ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നത് തെറ്റായ നടപടിയായിരിക്കും.

English summary

Jupiter Combust in Aquarius On 19 February 2022 Effects on Zodiac Signs in Malayalam

Jupiter Combust February 2022 in Kumbha Rashi; Jupiter Combust in Aquarius Effects on Zodiac Signs in Malayalam: The Jupiter Combust in Aquarius will take place on 19 February 2022. Learn about remedies to perform in Malayalam.
X
Desktop Bottom Promotion