Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വ്യാഴത്തിന്റെ അസ്തമയകാലം ഈ 5 രാശിക്കാര്‍ക്ക് ഗുണകരം
ജ്യോതിഷത്തില്‍, ഗ്രഹങ്ങളുടെ രാശിചക്രത്തിലെ മാറ്റം പ്രധാനമാണ്. അതുപോലെ തന്നെ ഗ്രഹങ്ങളുടെ ഉദയവും അസ്തമയവും പ്രധാനമായി കണക്കാക്കപ്പെടുന്നു. കാരണം ഗ്രഹങ്ങളിലെ ഓരോ മാറ്റവും എല്ലാ മനുഷ്യരുടെയും ജീവിതത്തെ നേരിട്ട് ബാധിക്കുന്നു. വ്യാഴത്തിന് ഏറ്റവും ശുഭഗ്രഹത്തിന്റെ പദവിയുണ്ട്. ഈ ഗ്രഹത്തിന്റെ ക്രമീകരണം പല രാശിചിഹ്നങ്ങളുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു.
ഫെബ്രുവരി 13 മുതല്‍ സൂര്യദേവന് കുംഭം രാശിയില്‍ തുടരുന്നു. ഈ രാശിയില്‍ സൂര്യന് സംക്രമിക്കുന്നതിന് മുമ്പ് നിലനിന്നിരുന്ന വ്യാഴത്തിന്റെ സ്വാധീനം കുറഞ്ഞു. വ്യാഴം ഫെബ്രുവരി 19ന് കുംഭത്തില്‍ അസ്തമിക്കുകയും മാര്‍ച്ച് 20 വരെ ഈ സ്ഥാനത്ത് തുടരുകയും ചെയ്യും. തുടര്‍ന്ന് മാര്‍ച്ച് 20ന് ഈ രാശിയില്‍ വ്യാഴം അതിന്റെ സാധാരണ അവസ്ഥയിലേക്ക് വരും. ജ്യോതിഷ പ്രകാരം 32 ദിവസം വ്യാഴത്തിന്റെ ഈ സ്ഥാനത്ത് ചില രാശിക്കാര്‍ക്ക് നല്ല ഗുണങ്ങള്‍ ലഭിക്കും. ഏത് രാശിക്കാര്‍ക്കാണ് ഈ കാലയളവ് ഗുണകരമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
വ്യാഴത്തിന്റെ അസ്തമന കാലം നിങ്ങള്‍ക്ക് വളരെ ശുഭകരമായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ കരിയറില്‍ സുവര്‍ണ്ണാവസരങ്ങള്‍ ലഭിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ബിസിനസ്സില്‍ പണം ലഭിക്കാന്‍ സാധ്യതയുണ്ട്. നിക്ഷേപത്തിനും നല്ല സമയമാണ്. പഴയ കടങ്ങളില്‍ നിന്ന് മുക്തി നേടും.

മിഥുനം
വ്യാഴത്തിന്റെ അസ്തമയം ഈ രാശിക്കാര്‍ക്ക് വളരെ ഗുണം ചെയ്യും. ജോലിസ്ഥലത്ത് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ കരിയറില്‍ മികച്ച വിജയം നേടാന്‍ നിങ്ങള്‍ക്ക് കഴിയും. സമൂഹത്തില്‍ നിങ്ങളുടെ പ്രതിച്ഛായ ശക്തമാകും.

ചിങ്ങം
ഈ കാലയളവില്‍ നിങ്ങള്‍ക്ക് നല്ല തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ രാശിയിലെ ബിസിനസ്സ് ആളുകള്‍ക്ക് ഈ സമയം പ്രത്യേകിച്ചും ഫലപ്രദമായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ദ്ധനവിനും സാധ്യതയുണ്ട്.

തുലാം
32 ദിവസത്തെ ഈ കാലയളവ് നിങ്ങള്‍ക്ക് ജോലി രംഗത്ത് വലിയ വിജയം നല്‍കും. ബിസിനസ്സുകാര്‍ക്കും ഈ കാലയളവില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ഒന്നിലധികം വഴികളിലൂടെ പണം സമ്പാദിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നല്ല ലാഭം നേടാന്‍ കഴിയും. നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കും. തൊഴിലെടുക്കുന്നവരുടെ സാമ്പത്തിക സ്ഥിതി പഴയതിനേക്കാള്‍ ശക്തമാകും.

ധനു
നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിക്കും. ജോലിസ്ഥലത്ത്, നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് നല്ല വിജയം ലഭിക്കും. ഈ രാശിയിലുള്ള ചിലര്‍ക്ക് യാത്രകളില്‍ നിന്ന് നല്ല നേട്ടങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ കാലഘട്ടം നിങ്ങള്‍ക്ക് വളരെ അനുകൂലമാണ്.

വ്യാഴദോഷത്തിന് പരിഹാരങ്ങള്‍
വ്യാഴത്തിന്റെ ദോഷകരമായ ഫലങ്ങളോട് പൊരുതാന്‍ നിങ്ങളെ സഹായിക്കുന്ന വളരെ ഫലപ്രദമായ പരിഹാരങ്ങള്‍ നമുക്ക് നോക്കാം. വ്യാഴാഴ്ച ദിവസം ഗോക്കള്‍ക്ക് വെല്ലവും പരിപ്പും നല്‍കുക. നിങ്ങളുടെ ചൂണ്ടുവിരലില്‍ പുഷ്യരാഗ മോതിരം ധരിക്കുന്നത് പ്രയോജനകരമാണ്. വ്യാഴാഴ്ച ഈ മോതിരം ധരിക്കുക. മഹാവിഷ്ണുവിനെ ആരാധിക്കുകയും വിഷ്ണു സഹസ്രനാമം ചൊല്ലുകയും ചെയ്യുക.

ശിവനെ ആരാധിക്കുക
പരമേശ്വരനോട് പ്രാര്‍ത്ഥിക്കുക, ദിവസവും ശിവലിംഗത്തില്‍ നെയ്യ് അര്‍പ്പിക്കുക. വ്യാഴത്തിന്റെ ദോഷഫലങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ശക്തമായ ഒരു പരിഹാരമായാണ് ഇത് കാണപ്പെടുന്നത്. ദരിദ്രരെ സഹായിക്കുക, സാമൂഹിക സേവനങ്ങളില്‍ ഏര്‍പ്പെടുക, അന്ധരെ സഹായിക്കുക. 'ഓം ഗ്രാം ഗ്രീം ഗ്രോം സാഹ ഗുരുവേ നമ'. ഗുരുമന്ത്രം ദിവസവും 28 അല്ലെങ്കില്‍ 108 തവണ ചൊല്ലുക.

മഞ്ഞ വസ്ത്രം
ദിവസവും നിങ്ങളുടെ നെറ്റിയില്‍ ചന്ദനം അല്ലെങ്കില്‍ മഞ്ഞള്‍ കൊണ്ട് കുറി തൊടുക. ആഗ്രഹത്തെ പൂര്‍ത്തീകരിക്കുന്നതിനാല്‍ എല്ലായ്പ്പോഴും സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുക. കഴിയുമെങ്കില്‍ മഞ്ഞ കലര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കുക. ഏതെങ്കിലും പുതിയ പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും നിങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹം തേടുക. സാധ്യമാകുമ്പോള്‍ ക്ഷേത്രദര്‍ശനം നടത്തുക



Click it and Unblock the Notifications
