Latest Updates
-
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
പണവും സ്ഥാനമാനങ്ങളും തേടിവരും, മഹാലക്ഷ്മി രാജയോഗം; ഏപ്രില്‍ 6 മുതല്‍ ഇവരുടെ ജീവിതം മാറും
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിചിഹ്നങ്ങള്‍ മാറുന്നു. അതിലൂടെ ചില ശുഭകരമോ അശുഭകരമോ ആയ യോഗങ്ങളും സൃഷ്ടിക്കപ്പെടുന്നു. മനുഷ്യജീവിതത്തിലും ഭൂമിയിലും ഇതിന്റെ സ്വാധീനം കാണപ്പെടും. അത്തരത്തില്‍ ഈ സമയം മഹാലക്ഷ്മി രാജയോഗം രൂപപ്പെടാന്‍ പോകുന്നു. ഇതിനെ ലക്ഷ്മി യോഗം എന്നും വിളിക്കുന്നു. സമ്പത്തിന്റെ ഘടകമായ ശുക്രന്റെയും വ്യാഴത്തിന്റെയും സ്ഥാനം നല്ലതുമാകുമ്പോഴാണ് ഈ യോഗമുണ്ടാകുന്നത്. കൂടാതെ ഒമ്പതാം ഭാവാധിപന് കേന്ദ്രത്തിലേക്കും വ്യാഴവും ശുക്രനും കേന്ദ്രത്തിലേക്കും നീങ്ങിയാല്‍ ലക്ഷ്മീയോഗം രൂപപ്പെടുന്നു.
ഏപ്രില്‍ ആറിനാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളിലും കാണപ്പെടും. എന്നാല്‍ ഈ സമയത്ത് സമ്പത്തും ഭാഗ്യവും കൊണ്ട് അനുഗ്രഹിക്കപ്പെടുന്നത് 4 രാശികളുണ്ട്. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ലക്ഷ്മിയോഗത്തിന്റെ രൂപീകരണം ഇടവം രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിയും. ഏപ്രില്‍ ആറിന് ശുക്രന് ലഗ്ന ഭവനത്തില്‍ പ്രവേശിക്കും. ഇതോടൊപ്പം നിങ്ങളുടെ ജാതകത്തില്‍ ശശ, മാളവ്യ, ലക്ഷ്മി യോഗങ്ങള്‍ രൂപപ്പെടുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ ജീവിത പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഇതോടൊപ്പം ജീവിത പങ്കാളിക്ക് പുരോഗതിയും കൈവരിക്കാനാകും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമാകും. നിക്ഷേപത്തിനും ഇത് നല്ല സമയമായിരിക്കും. ജോലിയുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. തൊഴിലന്വേഷകര്‍ക്ക് ഈ സമയം മികച്ച ജോലി ഓഫറുകള്‍ ലഭിക്കും.

കന്നി
ലക്ഷ്മീ യോഗം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. ശുക്രന് ഒമ്പതാം ഭാവാധിപനായതിനാലും ഏപ്രില്‍ 6ന് സംക്രമിച്ചതിന് ശേഷം ഒമ്പതാം ഭാവത്തില്‍ മാത്രം സഞ്ചരിക്കുന്നതിനാലും നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. സമ്പത്തിന്റെ അധിപനാണ് ശുക്രന്, അതുകൊണ്ട് തന്നെ ഈ സമയത്ത് പെട്ടെന്ന് പണം ലഭിക്കും. ഈ സമയത്ത് ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. സിനിമ, കോസ്മെറ്റിക്, സംഗീതം, കല, ഹോട്ടല്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് വിദേശ യാത്രയ്ക്കും അവസരമുണ്ടാകും.

മകരം
ലക്ഷ്മീ യോഗത്തിന്റെ രൂപീകരണം മകരം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ സംക്രമ ജാതകത്തില്‍ ഭാഗ്യത്തിന്റെ അധിപന് ബുധനും ബുധന്‍ കേന്ദ്രത്തില്‍ ഇരിക്കുന്നതുമായിരിക്കും. ഇതോടൊപ്പം ഏപ്രില്‍ ആറിന് ശുക്രന് കേന്ദ്രത്തിലെത്തും. അതുകൊണ്ട് തന്നെ ഈ സമയത്ത് പെട്ടെന്ന് പണം ലഭിക്കും. ഇതോടൊപ്പം, നിങ്ങളുടെ രാശിയില്‍ നിന്ന് സമ്പത്തിന്റെ ഭവനത്തില്‍ ശനി ദേവനും ഇരിക്കുന്നു. ബിസിനസുകാര്‍ക്ക് ഈ സമയത്ത് നല്ല ഓര്‍ഡറുകള്‍ ലഭിക്കുന്നതിലൂടെ ലാഭം നേടാനാകും. അവിവാഹിതരായവര്‍ക്ക് വിവാഹത്തിന് അവസരങ്ങള്‍ കൈവരും.

കുംഭം
ലക്ഷ്മി യോഗത്തിന്റെ രൂപീകരണം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. നിങ്ങളുടെ ജാതകത്തില്‍ ഈ സമയത്ത് മാളവ്യ, കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടാന്‍ പോകുന്നു. ശുക്രന് കേന്ദ്രത്തില്‍ വരുന്നതോടെ ലക്ഷ്മിയോഗം രൂപപ്പെടും. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. പണം സമ്പാദിക്കാന്‍ അവസരങ്ങളുണ്ടാകും. ഈ സമയത്ത് നിങ്ങളുടെ സംസാരത്തിലൂടെ നിങ്ങള്‍ക്ക് മറ്റ് ആളുകളെ ആകര്‍ഷിക്കാനാകും.

ജ്യോതിഷത്തിലെ ലക്ഷ്മീയോഗം
വിവേകപൂര്‍ണ്ണമായ സമാധാനപരമായ ജീവിതം നയിക്കാന്‍ പണം ആവശ്യമാണ്. എന്നിരുന്നാലും, കുറച്ച് ആളുകള്‍ക്ക് എല്ലാ സൗഭാഗ്യങ്ങളും ഭൂമിയില്‍ ലഭിക്കുന്നു. മറ്റുള്ള ഭൂരിഭാഗം പേരും പണത്തിനായി കഷ്ടപ്പെടുന്നു. എന്നാല്‍ രാജയോഗ ഫലത്തോടെ ജനിക്കുന്നവരും ജീവിക്കുന്നവരുമുണ്ട്. ജ്യോതിഷത്തിലെ ലക്ഷ്മിയോഗമാണ് ഇതിന് ഒരു കാരണം. വളരെ ശുഭകരമായ ഒരു യോഗമാണിത്. ലക്ഷ്മി യോഗം ഒരു ധനയോഗമാണ്. നിങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ നില നിര്‍ണ്ണയിക്കാന്‍ വരെ കെല്പുള്ള യോഗമാണിത്. ജാതകത്തിലെ ഗ്രഹങ്ങളുടെ വിന്യാസമാണ് ഈ യോഗത്തിന് കാരണമാകുന്നത്. ഇത്തരക്കാര്‍ക്ക് ലക്ഷ്മീ ദേവിയുടെ കൃപയാല്‍ ജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ കൈവരുന്നു.



Click it and Unblock the Notifications

