Just In
- 1 hr ago
Daily Rashi Phalam: സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കും, ദിവസം ശുഭകരം; രാശിഫലം
- 15 hrs ago
Independence Day 2022: സ്വാതന്ത്ര്യ ദിനത്തില്‍ തയ്യാറാക്കാം മികച്ച പ്രസംഗം
- 24 hrs ago
Daily Rashi Phalam: കടങ്ങള്‍ തിരികെ നല്‍കാനാകും, സാമ്പത്തികം വളരും; രാശിഫലം
- 1 day ago
Weekly Horoscope: വാരഫലം പറയും 12 രാശിയുടേയും സമ്പൂര്‍ണ ഗുണദോഷഫലം
Don't Miss
- News
മലയോര ഹൈവേയില്‍ വീണ്ടും വാഹനാപകടം: ഭര്‍ത്താവിന്റെ കണ്മുന്നില് കാറിടിച്ച് നഴ്സ് മരിച്ചു
- Finance
മികച്ച കുതിപ്പിന് സാധ്യതയുള്ള 4 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍
- Travel
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവാഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങി... ചെങ്കോട്ടയിലെ ചടങ്ങുകള്‍ പരിചയപ്പെടാം....
- Movies
'നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം', എനിക്ക് ശരിയെന്ന് തോന്നുന്നത് കാര്യങ്ങൾ ഇനിയും ചെയ്യുമെന്ന് ഡോക്ടർ റോബിൻ
- Technology
വില കുറഞ്ഞ 5G Smartphone അവതരിപ്പിക്കാൻ Reliance Jio? അറിയേണ്ടതെല്ലാം
- Sports
പാക് നിര ഒന്നു കൂടി മൂക്കണം, ഇന്ത്യയുടെ ഈ അഞ്ച് റെക്കോഡുകളെ തൊടാനാവില്ല!, അറിയാമോ?
- Automobiles
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം: ഇന്ത്യന്‍ വാഹന വ്യവസായത്തെ രൂപപ്പെടുത്തിയവര്‍ ഇവരൊക്കെ
ശുക്രന്റെയും വ്യാഴത്തിന്റെയും സംയോഗം; ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും
ജ്യോതിഷം അനുസരിച്ച്, ഒരു ഗ്രഹം രാശി മാറുമ്പോഴോ മറ്റേതെങ്കിലും ഗ്രഹവുമായി ഒരു സംയോജിക്കുമ്പോഴോ അത് മനുഷ്യജീവിതത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നു. ദേവന്മാരുടെ ഗുരുവായ വ്യാഴത്തിന്റെയും അസുരന്മാരുടെ ഗുരുവായ ശുക്രാചാര്യരുടെയും സംയോജനമാണ് ഈ മാസം ജ്യോതിഷലോകം കാണുന്നത്.
Most
read:
ചാണക്യനീതി:
കഷ്ടതകള്‍
മാത്രം
ഫലം,
ഈ
സ്ഥലങ്ങളില്‍
ഒരിക്കലും
താമസിക്കരുത്
ഏപ്രില്‍ 27ന് മീനരാശിയില്‍ ശുക്രനും വ്യാഴവും ഒന്നിക്കും. ജ്യോതിഷത്തില്‍, വ്യാഴത്തെ അറിവിന്റെയും വളര്‍ച്ചയുടെയും ഘടകമായി കണക്കാക്കുന്നു, അതേസമയം ശുക്രന് സമ്പത്തിന്റെയും മഹത്വത്തിന്റെയും ഐശ്വര്യത്തിന്റെയും ഘടകമാണ്. ഈ സംയോഗം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ വിവിധ മേഖലകളെ ബാധിക്കാന്‍ പോകുന്നു. ചില രാശിക്കാരുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ പോകുന്നു. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

ചിങ്ങം
ശുക്രന്റെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് നിരവധി വെല്ലുവിളികള്‍ കൊണ്ടുവരാന്‍ പോകുന്നു. ഈ കാലയളവില്‍ ജോലിയുമായി ബന്ധപ്പെട്ട് ചില വെല്ലുവിളികള്‍ നേരിടേണ്ടി വരും. ജോലിസ്ഥലത്ത് ശുക്രന് നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നല്‍കിയേക്കാം. ഈ സമയത്ത് നിങ്ങളുടെ കരിയറില്‍ വിജയം കൈവരിക്കുന്നതിന് നിങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ജോലികള്‍ സത്യസന്ധമായി ചെയ്യാനും പൂര്‍ണ്ണ ശ്രദ്ധ നല്‍കാനും ശ്രദ്ധിക്കുക. സാമ്പത്തികമായും ഈ സമയം അനുകൂലമായിരിക്കില്ല. നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

തുലാം
തുലാം രാശിക്കാര്‍ക്ക് ശുക്രന് സംക്രമണം മൂലം ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. നിങ്ങള്‍ വളരെ ക്ഷമയോടെ പ്രവര്‍ത്തിക്കണം. നിങ്ങള്‍ എല്ലാത്തരം വഴക്കുകളില്‍ നിന്നും അകന്നു നില്‍ക്കണം. അല്ലെങ്കില്‍, നിങ്ങളുടെ ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകാം. ഈ സമയം ബിസിനസ്സുകാര്‍ക്ക് ബിസിനസ്സില്‍ കുറച്ച് കാലതാമസമുണ്ടാക്കും. ഇതോടൊപ്പം, നിങ്ങളുടെ ചെലവുകളിലും വര്‍ദ്ധനവുണ്ടാകും. ചില കാര്യങ്ങള്‍ക്കായി നിങ്ങളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ചെലവഴിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക, ഈ സമയം നിങ്ങള്‍ക്ക് സമ്മര്‍ദ്ദം കൂടുതലായിരിക്കും.
Most
read:2022
മെയ്
മാസത്തിലെ
പ്രധാന
ദിനങ്ങളും
ആഘോഷങ്ങളും

മകരം
മീനരാശിയിലെ ശുക്രന്റെ സംക്രമണം മകരം രാശിക്കാര്‍ക്ക് വളരെയധികം ഉയര്‍ച്ച താഴ്ചകള്‍ കൊണ്ടുവരാന്‍ പോകുന്നു. ഈ സമയത്ത്, പ്രൊഫഷണല്‍ ജോലിക്കാര്‍ അവരുടെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഭാവിയില്‍ വിജയം കൈവരിക്കൂ. ഈ സമയത്ത് നിങ്ങളുടെ ചെലവുകളും മുമ്പത്തേക്കാള്‍ വര്‍ദ്ധിക്കും. അതിനാല്‍ സാധ്യമെങ്കില്‍, നിങ്ങളുടെ ചെലവ് നിയന്ത്രിക്കുക.

മീനം
ശുക്രന് മീനരാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. ഇതുമൂലം മീനം രാശിക്കാര്‍ക്കും സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ കരിയറില്‍ എന്നത്തേക്കാളും കൂടുതല്‍ പോസിറ്റീവ് ആയിരിക്കേണ്ടതുണ്ട്. ഈ സമയത്ത്, നിങ്ങള്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരും ഈ സമയം ആരോഗ്യം ശ്രദ്ധിക്കുക. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചെറിയ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകാം. ഈ സമയത്ത് നിങ്ങളുടെ ഭക്ഷണക്രമം നന്നായി ശ്രദ്ധിക്കാനും പതിവായി വ്യായാമം ചെയ്യാനും നിര്‍ദ്ദേശിക്കുന്നു.