Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ജൂണ്‍ 3- 20 വരെ ഭാഗ്യം ഏതിലേ പോയാലും തേടി വരും: 6 നാളുകാര്‍ക്ക് അതിശ്രേഷ്ഠ യോഗം
ജൂണ്‍ മാസത്തില്‍ ജ്യോതിഷപ്രകാരം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരില്‍ ചില നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന അനുകൂല മാറ്റങ്ങള്‍ നിങ്ങളെ തേടി ഭാഗ്യഫലങ്ങള്‍ കൊണ്ട് വരുന്നു.
ശുക്രന് ഉള്‍പ്പടെയുള്ള ഗ്രഹങ്ങള്‍ അനുകൂല സ്ഥാനത്താണ് ഈ സമയം നില്‍ക്കുന്നത്. ജീവിതത്തില്‍ ഉണ്ടാവുന്ന പല അനുകൂല മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നത് രാശിമാറ്റവും ഗ്രഹമാറ്റവും തന്നെയാണ്. ജൂണ്‍ മാസത്തില്‍ അനുകൂല ഭാവത്തില്‍ നില്ക്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ജൂണ്‍ മാസം നിരവധി അനുകൂല ഫലങ്ങള്‍ നല്കുന്നു. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. പ്രതീക്ഷിച്ചിരുന്ന നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. പലപ്പോഴും കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ മുന്നോട്ട് നയിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. പല നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് കര്‍മ്മരംഗത്ത് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ എല്ലാ രംഗത്തും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. മക്കളുടെ കാര്യത്തില്‍ പല വിധത്തിലുള്ള സന്തോഷകരമായ അനുഭവങ്ങള്‍ തേടി എത്തുന്നു. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയിലെ മാറ്റങ്ങള്‍ നിങ്ങളില്‍ തന്നെ അഭിമാനം വര്‍ദ്ധിപ്പിക്കുന്നു.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള അവസരം ഉണ്ടാവുന്നു. കലാപരമായ പല നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. കലയോട് താല്‍പ്പര്യം വര്‍ദ്ധിക്കുകയും അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലുള്ള മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാവുന്നു. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. വിദേശത്ത് സ്ഥിരതാമസമാക്കുന്നതിനുള്ള യോഗം കാണുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ജൂണ്‍ മാസത്തില്‍ മാനസികമായി വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. മാനസിക സന്തോഷം വര്‍ദ്ധിക്കുന്നു. നന്മയുള്ള കാര്യങ്ങളുടെ ഭാഗമാവാന്‍ സാധിക്കുന്നു. ലോണ്‍ , ചിട്ടി എന്നിവ ലഭിക്കുന്നു പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് രണ്ട് തവണ ആലോചിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതാവുന്നു. അന്യദേശത്ത് പോവുന്നതിനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുന്നു.

അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും നിര്‍ണായകമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കര്‍മ്മരംഗത്ത് നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ചന്ദ്രന്റെ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. നിര്‍ണായകമായ മത്സരങ്ങളില്‍ എല്ലാം വിജയിക്കുന്നു.
ചോതി
ചോതി നക്ഷത്രക്കാരില്‍ അമനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജൂണ്‍ മാസത്തില്‍ ഇവര്‍ക്ക് ഒന്നിനും പ്രതിസന്ധി അനുഭവിക്കേണ്ടി വരില്ല. ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക അടിത്തറ ശക്തമാവുന്നു. ആശയവിനിമയത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കുടുംബത്തോടൊപ്പം തൂടുതല്‍ സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
