Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ
ഇനി മണിക്കൂറുകള്‍ക്കുള്ളില്‍ അതിശ്രേഷ്ഠ യോഗം: 7 നാളുകാരില്‍ ലോട്ടറിഭാഗ്യവും ധനാഗമനവും
ജൂണ്‍ മാസം തുടങ്ങാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. ജീവിതത്തില്‍ എപ്പോഴും അനുകൂലമായ ഫലങ്ങള്‍ നടക്കണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. എന്തൊക്കെ ഗുണകരമായ ഫലങ്ങളാണ് ജൂണ്‍ മാസത്തില്‍ നിങ്ങള്‍ക്കായി കാത്തു വെച്ചിരിക്കുന്നത് എന്നത് തന്നെയാണ് എല്ലാവരും ആദ്യം അറിയേണ്ടത്. പുതിയ മാസത്തിലേക്ക് കടക്കുമ്പോള്‍ എപ്പോഴും പുത്തന്‍ പ്രതീക്ഷകള്‍ തന്നെയാണ് ജീവിതത്തെ മികച്ചതാക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ പ്രതീക്ഷക്കൊത്ത് ജീവിതം അനുകൂലമാവാതിരിക്കുകയും ചെയ്യും. എങ്കിലും അടുത്ത പ്രതീക്ഷകളിലേക്ക് നാം കണ്ണും നട്ടിരിക്കുന്നു.
എന്നാല്‍ ഇനി ഏതാനും ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല ഫലങ്ങളും നേട്ടങ്ങളും വന്നു ചേരുന്നു. അതില്‍ വരുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ തേടി വരുന്ന ചില നേട്ടങ്ങള്‍ ഈ നക്ഷത്രക്കാരിലുണ്ടാവുന്നു. അത് ഏതൊക്കെ നക്ഷത്രക്കാരാണ് എന്ന് നമുക്ക് നോക്കാം.

തിരുവാതിര
അപ്രതീക്ഷിതമായ ധനനേട്ടങ്ങള്‍ ഈ നക്ഷത്രക്കാരെ തേടി വരുന്നു. പലപ്പോഴും ലോട്ടറി അടിക്കുന്നതിനുള്ള സാധ്യത വരെ അവരിലുണ്ടാവുന്നു. സാമ്പത്തിക തടസ്സത്തെയെല്ലാം മറികടന്ന് മുന്നോട്ട് പോവുന്നതിനും ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാവുകയും ചെയ്യുന്നു. പലരില്‍ നിന്നും സാമ്പത്തിക സഹായം നിങ്ങളെ തേടി വരുന്നു. നിങ്ങള്‍ക്ക് എന്തുകൊണ്ടും ഫലം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവരില്‍ ലക്ഷ്മീ കടാക്ഷം വര്‍ദ്ധിക്കുന്നു. വിദ്യാപരമായ മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു. മാത്രമല്ല ജോലിയില്‍ പ്രമോഷനും അനുകൂലമാറ്റങ്ങളും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
പുണര്‍തം
ലോട്ടറി എടുക്കുന്നവര്‍ക്ക് അതിന്റെ ഫലം ലഭിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള പ്രതികൂല മാറ്റങ്ങളിലൂടെ നിങ്ങള്‍ക്ക് മുന്മാസങ്ങളില് കടന്ന് പോവേണ്ടി വന്നാലും ജൂണ്‍ നിങ്ങള്‍ക്ക് ഈശ്വരാധീനം അതിന്റെ ഉന്നതിയില്‍ നില്ക്കുന്ന ഒരു മാസമായിരിക്കും. പഠനാവശ്യങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. യാതൊരു വിധത്തിലുള്ള തടസ്സങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തികമായി നല്ലൊരു വഴിത്തിരിവാണ് ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നത്. സൗഹൃദങ്ങളുടെ കാര്യത്തിലും നിങ്ങളെ തേടി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു.

പൂയ്യം
ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുയോജ്യമായ സമയമാണ് ജൂണ്‍ മാസം എന്നതില്‍ സംശയം വേണ്ട. ബിസിനസ് നഷ്ടത്തിലായവര്ക്കും അതില്‍ നിന്ന് മോചനം നല്കാന് സാധിക്കുന്ന ഒരു സമയമാണ് ജൂണ്‍ എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ധനാഗമനയോഗങ്ങള് പല കോണില്‍ നിന്നും പലവിധത്തില്‍ നിങ്ങളെ തേടി വരുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂല ഫലങ്ങളില്‍ നിറയുന്ന ഒരു മാസമാണ് ജൂണ്‍ മാസം. ജോലിയില്‍ ഉയര്‍ച്ചയും നേട്ടവും സ്ഥാനമാനങ്ങളും നിങ്ങളെ തേടി എത്തുന്നു. ജീവിതം പൊതുവേ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നതിനുള്ള സാധ്യതയും ജൂണ്‍ മാസത്തിലുണ്ട്.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് വിദേശത്ത് നിന്ന് പണം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ വിദേശത്ത് ജോലിയും വിദേശ യാത്രയും നടത്തുന്നതിനുള്ള അനുകൂല യോഗം കാണുന്നു. ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ ശ്രമിക്കുന്നു. വ്രതാനുഷ്ഠാനങ്ങള്‍ മുടക്കാതിരിക്കുക. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ വളരുന്നു. കടം കൊടുത്ത പണം തിരികെ ലഭിക്കുകയും അതില്‍ നിന്ന് വരെ ലാഭം ലഭിക്കുന്നതിനും ഉള്ള സാധ്യത കാണുന്നു.

ചിത്തിര
പുതിയ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ് ജൂണ്‍ മാസം. പ്രത്യേകിച്ച് ജൂണ്‍ മാസത്തിന്റെ ആദ്യത്തെ ആഴ്ചയില്‍ നിങ്ങള്‍ക്ക് ഇത്തരം നേട്ടങ്ങള്‍ അല്പം വര്‍ദ്ധിക്കുന്നു. നിരവധി ഗുണനുഭവങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. നല്ല രീതിയില്‍ ഉന്നമനം ഈ മാസത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതം മാറുന്നതിന് വെറും മണിക്കൂറുകള്‍ മാത്രമാണ് ചിത്തിര നക്ഷത്രക്കാര്‍ക്ക് വേണ്ടത്. പെട്ടെന്നാണ് ജീവിതത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാവുന്നത്. ലോട്ടറി എടുത്താല്‍ പോലും അടിക്കുന്ന അവസ്ഥയാണ് ഈ നക്ഷത്രക്കാരില്‍.
ചോതി
ചോതി നക്ഷത്രത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാവുന്ന സമയമാണ് ജൂണ്‍. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളില്‍ അനുകൂലമായി പതിക്കുന്ന സമയമാണ് എന്നതാണ് സത്യം. ജീവിതത്തില്‍ സന്തോഷകരമായ നിരവധി അവസരങ്ങള്‍ ജൂണില്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയമേ വേണ്ട. ജൂണ്‍ ആദ്യത്തെ ഒരാഴ്ചയില്‍ തന്നെ നിങ്ങള്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് ശമ്പള വര്‍ദ്ധനവിനുള്ള സസാധ്യത ജൂണ്‍ മാസം കാത്തിരിക്കുന്നു.
അനിഴം
അനിഴം നക്ഷത്രക്കാരുടെ സാമ്പത്തിക സ്ഥിതിയും മികച്ചതായി മാറുന്ന സമയമാണ് ജൂണ്‍ മാസം. എന്നാല്‍ ഇവര്‍ പണം കൈകാര്യം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. പക്ഷേ നഷ്ടപ്പെടുന്നതിന്റെ ഇരട്ടി പണം നിങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള സാധ്യതയും കാണുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും അനിഴം നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു. ദൈവാധീനം വളരെ കൂടുതലുള്ള സമയമായതിനാല്‍ അവരില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കുടുംബത്തിലും സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള യോഗം കാണുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications