Latest Updates
-
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ജൂണ്‍ മാസം 12 രാശിക്കും സാമ്പത്തിക സ്ഥിതിയും ജോലിയും ഇങ്ങനെ
നിങ്ങളുടെ ജീവിതത്തിലെ കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന ശാസ്ത്ര ശാഖയാണ് ജ്യോതിഷം. അത്തരം കാര്യങ്ങള്‍ അറിയുന്നതിലൂടെ നിങ്ങള്‍ക്ക് പ്രതിസന്ധി ഘട്ടത്തില്‍ അവ നേരിടാന്‍ തയാറായി നില്ക്കാവുന്നതാണ്. അല്ലെങ്കില്‍, നിങ്ങളുടെ വഴിയിലെ തടസങ്ങള്‍ നിങ്ങള്‍ക്ക് മുന്‍കൂട്ടി മനസിലാക്കി അവ തടയാവുന്നതാണ്. സാമ്പത്തികമായും കരിയറിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് ഈ മാസം എന്തൊക്കെ ഫലങ്ങള്‍ ലഭിക്കുമെന്ന് അറിയണോ? ജൂണ്‍ മാസം 12 രാശിക്കും സാമ്പത്തിക സ്ഥിതിയും ജോലി മേഖലയും എങ്ങനെയായിരിക്കുമെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

മേടം
ജൂണില്‍, മേടം രാശിക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍, മികച്ച ഫലങ്ങള്‍ വരും. പണത്തിന്റെ വളര്‍ച്ച ഈ മാസം സാധാരണമായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക, അല്ലാത്തപക്ഷം അനിഷ്ടം സംഭവിക്കാം.

ഇടവം
പങ്കാളിത്ത ബിസിനസിന്റെ കാര്യത്തില്‍ സമയം അനുകൂലമായിരിക്കും. കൂടാതെ നിങ്ങളുടെ ഭാവിക്കായി ചില ശക്തമായ പദ്ധതികള്‍ കൈക്കൊള്ളാനും കഴിയും. ജോലിയില്‍ പുരോഗതി ഉണ്ടാകും, കൂടാതെ ഏതെങ്കിലും പുതിയ പ്രോജക്റ്റില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. സാമ്പത്തിക ചെലവ് ഈ മാസം കൂടുതലായിരിക്കാം.

മിഥുനം
മേലധികാരികളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ബിസിനസ്സ് മെച്ചപ്പെടും. ഏതെങ്കിലും പുതിയ ജോലിയെക്കുറിച്ച് മനസ്സ് അസ്വസ്ഥമായിരിക്കും. ഈ മാസം യാത്രകള്‍ മാറ്റിവയ്ക്കുന്നതാണ് നല്ലത്. ജോലിസ്ഥലത്ത് തടസ്സമുണ്ടാകും. ഈ മാസവും പാഴ്ചെലവുകള്‍ ധാരാളം വന്നേക്കാം. നിക്ഷേപങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം തീരുമാനമെടുക്കേണ്ടതുണ്ട്.

കര്‍ക്കിടകം
ഈ മാസം തൊഴില്‍ മേഖലയില്‍ നിങ്ങളുടെ ആസൂത്രണ മികവ് കാണിക്കും. നല്ല തീരുമാനങ്ങള്‍ നിങ്ങളുടെ പ്രോജക്റ്റില്‍ ഫലങ്ങള്‍ നല്‍കും. സാമ്പത്തിക വളര്‍ച്ചയുണ്ടാകും. അപ്രതീക്ഷിത വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുകയും ചെയ്യും. ബിസിനസ്സിലെ ഒരു പുതിയ തുടക്കം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്‍കും. ഈ മാസത്തില്‍ നടത്തുന്ന യാത്രകളും ശുഭകരമായ ഫലങ്ങള്‍ നല്‍കും.

ചിങ്ങം
ജോലി രംഗത്ത് സംയമനം പാലിക്കുകയാണെങ്കില്‍, വളരെയധികം പുരോഗതി ഉണ്ടാകും, മനസ്സ് സന്തോഷിക്കും. ചെലവുകള്‍ ഈ മാസം കൂടുതലായിരിക്കും. മറ്റുള്ളവരുടെ വാക്കുകള്‍ വിശ്വസിക്കാതെ നിങ്ങളുടെ സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കുക. ബിസിനസിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെ തിരക്കിലായിരിക്കും. മാസാവസാനം, ജോലിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണം മനസ്സ് അസ്വസ്ഥമായേക്കാം.

കന്നി
ജോലിസ്ഥലത്ത് വൈകാരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. സ്ത്രീകള്‍ക്ക് ഈ മാസം ചെലവ് ഉയര്‍ന്നേക്കാം. നിരവധി ശ്രമങ്ങള്‍ക്ക് ശേഷം ചില മുടങ്ങിയ പ്രവൃത്തികള്‍ പുനരാരംഭിക്കാനാകും. യാത്രകള്‍ മിതമായ ഫലങ്ങള്‍ നല്കുന്നതിനാല് അവ ഒഴിവാക്കുന്നതാണ് നല്ലത്. മാസാവസാനം, കാര്യങ്ങള്‍ ക്രമേണ മെച്ചപ്പെടും.

തുലാം
ഈ മാസം നിങ്ങളുടെ ബിസിനസ്സില്‍ വളരെയധികം പുരോഗതി കാണും. ചില വിദഗ്ദ്ധരുടെ അഭിപ്രായവും മികച്ച ഫലങ്ങളിലേക്ക് നയിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ഭാഗത്തുനിന്ന് മികച്ച പ്ലാനുമായി മുന്നോട്ട് പോകണം. മാസാവസാനം മനസ്സ് അസ്വസ്ഥമായേക്കും.

വൃശ്ചികം
ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ പോകുകയാണെങ്കില്‍, സമയം ശുഭകരമാണ്. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ചെലവ് ഈ മാസം കൂടുതലായിരിക്കും, ഇതില്‍ ശ്രദ്ധ ആവശ്യമാണ്. ജോലിയുമായി ബന്ധപ്പെട്ട യാത്രകള്‍ക്കും സമയം നല്ലതല്ല. അവ ഒഴിവാക്കുന്നതാണ് നല്ലത്.

ധനു
ജോലി രംഗത്ത് പുരോഗതി ഉണ്ടാകും. കൂടാതെ ഈ മാസം മുതല്‍ നിങ്ങളുടെ പ്രവര്‍ത്തന ശൈലിയില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാകും. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും. സാമ്പത്തിക കാഴ്ചപ്പാടില്‍ സമയം സാധാരണമാണ്. സാമ്പത്തിക വളര്‍ച്ച മിതമായതായിരിക്കും. നിക്ഷേപവുമായി ബന്ധപ്പെട്ട ചെറിയ പുരോഗതിയും ഈ മാസം കാണും. ബിസിനസ്സില്‍ നിങ്ങളുടെ താല്‍പ്പര്യാര്‍ത്ഥം നടത്തിയ ശ്രമങ്ങള്‍ക്ക് നേട്ടം ലഭിക്കും.

മകരം
ഈ മാസം ജോലിയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരാം. സാമ്പത്തിക കാര്യങ്ങളില്‍ ഈ മാസം ചെലവുകള്‍ കൂടുതലായിരിക്കും. കുടുംബത്തില്‍ സന്തോഷമുണ്ടാകും ഒപ്പം നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. മാസത്തിന്റെ അവസാന ഘട്ടത്തില്‍, സമയം അനുകൂലമാവുകയും മനസ്സ് സന്തോഷിക്കുകയും ചെയ്യും.

കുംഭം
ജോലി രംഗത്ത് പുരോഗതി ഉണ്ടാകും, നിങ്ങള്‍ക്ക് ഈ മാസം ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടും. ഈ മാസം മുടങ്ങിയ ജോലികളില്‍ വളരെയധികം പുരോഗതി കാണും. കൂടാതെ സ്ഥലമിടപാടുകളില്‍ ശുഭകരമായ ഫലങ്ങള്‍ കേള്‍ക്കാനാകു. യാത്രകള്‍ അവസാനം ഗുണങ്ങളുണ്ടാകാം. മാസാവസാനം, ശുഭകരമായ വിജയം കൈവരിക്കും.

മീനം
ജോലി രംഗത്ത് പുരോഗതി ഉണ്ടാവുകയും പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളില്‍ അനാവശ്യമായ ചെലവ് നിങ്ങള്‍ ഒഴിവാക്കുകയാണെങ്കില്‍, പുരോഗതി കൈവരിക്കും. ജോലി കാര്യങ്ങളില്‍ ബുദ്ധിപൂര്‍വമായ തീരുമാനം എടുക്കേണ്ടതുണ്ട്. പുതിയ ഇടപാടിനെക്കുറിച്ചുള്ള ആശങ്കകള്‍ മനസ്സിനെ അസ്വസ്ഥമാക്കിയേക്കാം. മാസാവസാനത്തോടെ ഒരു പുതിയ തുടക്കം കുറിക്കാനാകും.



Click it and Unblock the Notifications
